അലസത എന്ന ആധികാരികേതര വിപ്ലവം

രണ്ടാം വിവാഹത്തോടുള്ള സമീപനം വഴി പുറമേയ്ക്ക് പുരോഗമനപരമായി തോന്നാവുന്ന ഒന്നാണ് ഈ ചിത്രം. എന്നാല്‍ അതേ സമയം അത് ഒളിച്ചു കടത്തുന്ന രാഷ്ട്രീയം അപകടകരമാണ്. അന്നന്നത്തെ ഇര തേടുന്ന; ഏറ്റവും കുറഞ്ഞ പക്ഷം വീട്ടില്‍ വെറുതെയിരിക്കുകയെങ്കിലും ചെയ്യുന്ന ഭര്‍ത്താവുദ്യോഗസ്ഥരെ മാത്രം കടമ്പ കടത്തുന്ന ഒന്നെന്ന നിലയില്‍ കൂടി ഈ സിനിമ വായിക്കപ്പെടേണ്ടതുണ്ട്.

ആര്‍ക്കറിയാം എന്ന സിനിമയെ മുന്‍നിര്‍ത്തി സനല്‍ ഹരിദാസ് എഴുതുന്നു.

സമൂഹത്തിന്റെ കൂട്ടായ ‘പുരോഗതി’യില്‍ പങ്കുവഹിച്ചവരും അതിനെ പരിപാലിക്കാന്‍ ചുമതലപ്പെട്ടവരുമായ ആളുകളാണല്ലോ ‘മുതിര്‍ന്നവര്‍’. മറ്റു വിഭാഗം ജനത ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഈ വിഭാഗത്തിന് കീഴ്‌പെടുന്നുണ്ട്. മരണ ശേഷം മാത്രം വിതരണം ചെയ്യപ്പെടുന്ന സ്വത്തവകാശം ഇതിലെ ഒരു കാരണമാണ്. ആ നിലയില്‍ നമ്മുടേത് ഒരു വയോജന കേന്ദ്രിത വ്യവസ്ഥയാണെന്നു പറയാം.

കൃഷി എന്ന പ്രകൃതിവിരുദ്ധ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവവും അതിന്റെ വളര്‍ച്ചയുമാണ് ഇന്ന് കാണുന്ന നിലയിലുള്ള കുടുംബ വ്യവസ്ഥയിലേക്ക് നമ്മളെ നയിച്ചത്. കായികാധ്വാനത്തെ പ്രതി അന്നു തന്നെ ആണ്‍ പ്രജകള്‍ ഈ അവസ്ഥയുടെ സാരധ്യം ഏറ്റെടുക്കുകയുണ്ടായി. അതിന്റെ മൂല്യ സംരക്ഷകരായി സ്ത്രീകളെ ചുമതലപ്പെടുത്താനും അവര്‍ക്ക് പിന്നീട് കഴിഞ്ഞു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ആണ്‍ കേന്ദ്രിതവും ഏറെക്കുറെ വയോജന കേന്ദ്രിതവുമായ ഈയവസ്ഥ ഇന്നും തുടര്‍ന്നു പോരുന്ന ഒന്നാണ്. യൂറോപ്പ് പോലുള്ളയിടങ്ങളില്‍ നടന്ന ഹിപ്പി മുന്നേറ്റങ്ങളും സൈക്കഡലിക് റവല്യൂഷനുമെല്ലാം ആ ജനതയെ ഒരുകണക്കിന് ജനാധിപത്യവല്‍കരിച്ചിട്ടുണ്ട്. ഒരു പ്രത്യേക പ്രായം വരെ കുട്ടികളെ ആശ്രയിക്കാനനുവദിക്കുക, ശേഷം ലോകത്തിന്റെ തുറസ്സിലേക്കയയ്ക്കുക തുടങ്ങിയ രീതികള്‍ ഇതിനുദാഹരണമാണ്.

അത്തരത്തില്‍ പരിശോധിച്ചാല്‍ നമ്മുടേത് ഒരൊറ്റ യുവ മുന്നേറ്റങ്ങള്‍ക്കും സാക്ഷിയായിട്ടില്ലാത്ത ഒരു രാജ്യമാണെന്നു പറയാം. നമ്മുടെ സിനിമകള്‍ തന്നെ ഇതിന് നിദാനമാണ്. അടുത്ത കാലത്ത് പുറത്തിറങ്ങിയ സിനിമകളില്‍ ‘കുമ്പളങ്ങി നൈറ്റ്‌സ്’ ആണ് ഇതിനെ തിരുത്തിക്കുറിച്ചത്. എന്നാല്‍ ഈ സിനിമയടക്കം തുറന്നുവച്ച പുരോഗമനപരതയെ വെല്ലുവിളിക്കുന്ന തരത്തിലാണ് തുടര്‍ന്ന് പുറത്തുവന്ന ഇതര സിനിമകള്‍.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈയടുത്ത് പുറത്തിറങ്ങിയ ‘ആര്‍ക്കറിയാം’ എന്ന സിനിമ ഇതിന് ഉദാഹരണമായെടുക്കാം. മകള്‍ പ്രണയിച്ച് വിവാഹം ചെയ്ത ഒരു ‘താന്തോന്നിയെ’ കസേരക്കടിച്ച് കൊലപ്പെടുത്തുകയാണ് നായികയുടെ പിതാവ്. വര്‍ഷങ്ങള്‍ കഴിഞ്ഞ് വീടും പുരയിടവും വില്‍ക്കേണ്ടി വരുമ്പോള്‍ എല്ലുകള്‍ തോണ്ടിയെടുത്ത് കത്തിക്കാന്‍ കൂട്ടു നില്‍ക്കുന്നതാവട്ടെ ‘ഉത്തമനായ’ രണ്ടാം ഭര്‍ത്താവും.

രണ്ടാം വിവാഹത്തോടുള്ള സമീപനം വഴി പുറമേയ്ക്ക് പുരോഗമനപരമായി തോന്നാവുന്ന ഒന്നാണ് ഈ ചിത്രം. എന്നാല്‍ അതേ സമയം അത് ഒളിച്ചു കടത്തുന്ന രാഷ്ട്രീയം അപകടകരമാണ്. അന്നന്നത്തെ ഇര തേടുന്ന; ഏറ്റവും കുറഞ്ഞ പക്ഷം വീട്ടില്‍ വെറുതെയിരിക്കുകയെങ്കിലും ചെയ്യുന്ന ഭര്‍ത്താവുദ്യോഗസ്ഥരെ മാത്രം കടമ്പ കടത്തുന്ന ഒന്നെന്ന നിലയില്‍ കൂടി ഈ സിനിമ വായിക്കപ്പെടേണ്ടതുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply