സച്ചിന്‍ പൈലറ്റ് പുറത്ത് : രാജസ്ഥാനിലും കോണ്‍ഗ്രസ്സ് പ്രതിസന്ധിയില്‍

മുഖ്യമന്ത്രി സ്ഥാനമാണ് പ്രധാന ആവശ്യം. അതിനു പകരം സുപ്രധാന വകുപ്പുകള്‍ നല്‍കാനായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. എന്നാല്‍ പി ചിദംബരം, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ച സച്ചിന്‍ പൈലറ്റ് മുന്‍ നിലപാടില്‍ നിന്ന് മാറ്റമില്ല എന്ന് നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

രാജസ്ഥാന്‍ മന്ത്രിസഭയില്‍ നിന്നും പിസിസി അധ്യക്ഷസ്ഥാനത്തുനിന്നും സച്ചിന്‍ പൈലറ്റ് പുറത്ത്. കോണ്‍ഗ്രസ് നേതാക്കളുടെ അനുനയയ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി ജയ്പൂരിലെ നിയമസഭാകക്ഷി യോഗത്തില്‍ നിന്ന് സച്ചിന്‍ പൈലറ്റും സംഘവും വിട്ടുനിന്നതിനെ തുടര്‍ന്നാണ് തീരുമാനം. സച്ചിന്‍ പൈലറ്റിനെ പുറത്താക്കണമെന്ന് അശോക് ഗെലോട്ട് ക്യാമ്പ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. തങ്ങള്‍ മുന്നോട്ടുവച്ച ഫോര്‍മുലയില്‍ നിന്ന് പിന്മാറില്ലെന്ന് സച്ചിന്‍ പൈലറ്റ് നിലപാട് കടുപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനമാണ് പ്രധാന ആവശ്യം. അതിനു പകരം സുപ്രധാന വകുപ്പുകള്‍ നല്‍കാനായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. എന്നാല്‍ പി ചിദംബരം, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ച സച്ചിന്‍ പൈലറ്റ് മുന്‍ നിലപാടില്‍ നിന്ന് മാറ്റമില്ല എന്ന് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. 104 എംഎല്‍എമാരുടെ പിന്തുണയുള്ള അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ 18 എംഎല്‍എമാരുടെ പിന്തുണയുള്ള സച്ചിന്‍ പൈലറ്റിന് അട്ടിമറിക്കാന്‍ കഴിയില്ല എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ജ്യോതിരാജ് സിന്ധ്യയെപോലെ സച്ചിനേയും സ്വീകരിക്കാനാണ് ബിജെപി ശ്രമം. രാജസ്ഥാന്‍ ബിജെപി നേതാവ് ഓം മതൂറാണ് സച്ചിന്‍ പൈലറ്റിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. സച്ചിന്‍ അത് സ്വീകരിക്കുമോ എ്ന്നാണ് ദേശീയരാഷ്ട്രീയം ഉറ്റുനോക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply