ശബരിമല : സംവാദത്തിനുള്ള ഈയവസരമെങ്കിലും പാഴാക്കരുത്

ഇപ്പോഴത്തെ വിധിയോടെ മറ്റൊരവസരം കൂടി നമുക്ക് ലഭിച്ചിരിക്കുകയാണ്. വിശ്വാസവും വ്യക്തികളുടെ മൗലികാവകാശങ്ങളുമായുള്ള ബന്ധത്തെ കേന്ദ്രീകരിച്ചൊരു ചര്‍ച്ചക്ക് ഇനിയെങ്കിലും കഴിയണം. വിശ്വാസമെന്നതില്‍ യുക്തിവാദമടക്കം ഉള്‍പ്പെടുത്തിയാണിത് പറയുന്നത്. അത്തരം എല്ലാവിധ വിശ്വാസി സമൂഹങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചകളിലൂടെ ഒരു സമവായത്തിനുള്ള സാധ്യതയാണ് ലഭിച്ചിരിക്കുന്നത്. അത് നടക്കേണ്ടത് കോടതികളില്‍ മാത്രമല്ല, സമൂഹത്തിലുമാണ്. അതാണ് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ അന്തസത്ത.

ശബരിമലയിലെ യുവതി പ്രവേശനവിഷയത്തില്‍ വിശ്വാസമനുസരിച്ചല്ല, ഭരണഘടനാ മൂല്യങ്ങള്‍ക്കനുസരിച്ചാണെന്ന ദി ക്രിട്ടക്കടക്കം മുന്നോട്ടുവെക്കുന്ന നിലപാടിനോട് വിയോജിക്കുകയാണ് സിവിക് ചന്ദ്രന്‍

ശബരിമല വിഷയത്തില്‍ നിലനിന്നിരുന്ന സുപ്രിംകോടതി വിധി ശരിയായ ഒന്നായിരുന്നു എന്നു പറയാനാകില്ല. തീര്‍ച്ചയായും വ്യക്തിപരമായ ഒരാളുടെ മൗലികാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും പ്രസക്തിയുണ്ട്. പക്ഷെ അതു കേവലമായ ഒന്നല്ല. അതൊടൊപ്പം സമൂഹത്തിനും സമുദായത്തിനുമെല്ലാം സ്വാതന്ത്ര്യമുണ്ട്, അവകാശങ്ങളുണ്ട്. ശബരിമല പ്രവേശനമെന്നത് യുവതികളുടെ കേവലമായ മൗലികാവകാശമായി കണ്ടതായിരുന്നു തെറ്റ്. ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസിസമൂഹത്തിന്റെ സമവായത്തിനായി ശ്രമിക്കേണ്ടതായിരുന്നു. കോടതിയില്‍ നിന്നു മാത്രമല്ല, വിധി നടപ്പാക്കാന്‍ അതിരറ്റ ധൃതി കാണിച്ച കേരള സര്‍ക്കാരില്‍ നിന്നോ അതിനായി സമ്മര്‍ദ്ദം ചെലുത്തിയ യുക്തിവാദി – ആക്ടിവിസ്റ്റ് മിലിറ്റന്റ് വിഭാഗങ്ങളില്‍ നിന്നോ അത്തരമൊരു നീക്കമുണ്ടായില്ല. പകരം തീവ്രവാദമെന്നു പറയാവുന്ന സമീപനമാണുണ്ടായത്. ഒരു സംവാദത്തിനായി ആ അവസരത്തെ ഉപയോഗിക്കാന്‍ സര്‍ക്കാരിനോ പാര്‍ട്ടികള്‍ക്കോ സിവില്‍ സമൂഹത്തിനോ കഴിഞ്ഞില്ല. അതിനാല്‍ തന്നെ നഷ്ടപ്പെട്ടത് ആരോഗ്യകരമായ ഒരു സംവാദത്തിനുള്ള അവസരമായിരുന്നു. ഇപ്പോഴത്തെ വിധിയോടെ മറ്റൊരവസരം കൂടി നമുക്ക് ലഭിച്ചിരിക്കുകയാണ്. വിശ്വാസവും വ്യക്തികളുടെ മൗലികാവകാശങ്ങളുമായുള്ള ബന്ധത്തെ കേന്ദ്രീകരിച്ചൊരു ചര്‍ച്ചക്ക് ഇനിയെങ്കിലും കഴിയണം. വിശ്വാസമെന്നതില്‍ യുക്തിവാദമടക്കം ഉള്‍പ്പെടുത്തിയാണിത് പറയുന്നത്. അത്തരം എല്ലാവിധ വിശ്വാസി സമൂഹങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചകളിലൂടെ ഒരു സമവായത്തിനുള്ള സാധ്യതയാണ് ലഭിച്ചിരിക്കുന്നത്. അത് നടക്കേണ്ടത് കോടതികളില്‍ മാത്രമല്ല, സമൂഹത്തിലുമാണ്. അതാണ് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ അന്തസത്ത.

ഹിന്ദുസമൂഹത്തെ ഒറ്റ വിശ്വാസി സമൂഹമായി കാണാനാകില്ല എന്നത് ശരിയാണ്. അങ്ങനെയാക്കാനുള്ള ശ്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനുമാവില്ല. അതേസമയം ആ ലക്ഷ്യം വെക്കുന്ന ശക്തികള്‍ ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിക്കേണ്ടതായിരുന്നു. അതാണ് ആദ്യം സംഭവിച്ചത്. പിന്നീട് സ്ത്രീകളടങ്ങുന്ന വിശ്വാസികളാണ് അവരുടെ പിന്തുണയില്ലാതെ രംഗത്തു വന്നത്. തുടര്‍ന്നാണ് ബിജെപിയടക്കമുള്ള പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചത് എന്നത് കാണാതിരുന്നു കൂട. വിമോചനകാലത്തിനു സമാനമായിരുന്നു അത്. വിമോചന സമരം തുടങ്ങിവെച്ചത് പാര്‍ട്ടികളായിരുന്നില്ല. ജനങ്ങളായിരുന്നു. ഒരു സോഷ്യല്‍ ആക്ഷനായിരുന്നു അത്. പാര്‍ട്ടികള്‍ പിന്നീടാണ് രംഗത്തിറങ്ങിയത്. സമാനമാണ് ശബരിമല വിഷയത്തിലും കണ്ടത്. അതിനാല്‍ തന്നെ ഈ വിഷയം കൂടുതല്‍ സംവാദങ്ങളും ചര്‍ച്ചകളും അര്‍ഹിക്കുന്നു. അതിനാണ് കേരളം ശ്രമിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

2 thoughts on “ശബരിമല : സംവാദത്തിനുള്ള ഈയവസരമെങ്കിലും പാഴാക്കരുത്

  1. തീർപ്പ് കൽപ്പിച്ച ശബരിമല വിഷയം പുനഃപരിശോധന ആവശ്യപ്പെടുന്നുണ്ടോ എന്ന ചോദൃം പുനഃപരിശോധന വിഷമടക്കം കൂടുതൽ ജഡ്ജിമാർ പരിഗണക്കാൻ അനിശ്ചിതമായി മാറ്റി കൂടെ മറ്റുചില വിശ്വാസ പ്രശ്നങ്ങൾ ഉൾപ്പെടുത്തി.

    ഇതിൽ ശബരിമല വിഷയം – വീണ്ടും പൊതുമണ്ഡലത്തിൽ സംവാദം ആവശ്യപ്പെടുന്നു അതിനർഥം പ്രശ്നകലുഷിതമായ മുന്നന്തരീക്ഷം തിരിച്ചു പിടിക്കലല്ല മറിച്ച് ഒരാന്തരീക സൗഖൃം ആർജിക്കലാവണം.

    ഇതിൽ വിശ്വാസത്തിന്റേയും ഭരണഘടനാ ധാർമ്മികതയുടേയും ചരിത്രത്തിന്റേയും, ആചാരങ്ങളുടെ ചരിത്രത്തിന്റേയുമെല്ലാം സാധുത തലനാരിഴ കീറി ചർച്ചകൾ നടന്നിരുന്നു.
    ഇനിയും വികസിക്കേണ്ടത് സംവാദാത്മക തലമാണ്.അത് സമൂഹത്തെ ഒന്നടങ്കം വികാരതലത്തിൽ നിന്ന് മോചിപ്പിച്ച് വിചാരത്തിലേക്കും സർവ്വോപരി വീണ്ടു വിചാരത്തിലേക്കും എത്താൻ സഹായിക്കുന്നതാകണം . ഉചിതമായ വേദികൾ രൂപപ്പെടുത്തി വൃക്തതയുള്ള ഉപകരണങ്ങൾ കൃത്യമായി ഉപയോഗിച്ച് സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് വിമോചനം സാദ്ധ്യമാക്കണം.ഇതിന് സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ ഒത്തുതീർപ്പിന് അപ്പുറം ധാർമിക ഇച്ഛാശക്തി കാട്ടാൻ ഇവിടുത്തെ ജ്ഞാനമണ്ഡലം മുന്നോട്ട് വരണം.

    ഒരു

  2. തീർപ്പ് കൽപ്പിച്ച ശബരിമല വിഷയം പുനഃപരിശോധന ആവശ്യപ്പെടുന്നുണ്ടോ എന്ന ചോദൃം പുനഃപരിശോധന വിഷമടക്കം കൂടുതൽ ജഡ്ജിമാർ പരിഗണക്കാൻ അനിശ്ചിതമായി മാറ്റി കൂടെ മറ്റുചില വിശ്വാസ പ്രശ്നങ്ങൾ ഉൾപ്പെടുത്തി.

    ഇതിൽ ശബരിമല വിഷയം – വീണ്ടും പൊതുമണ്ഡലത്തിൽ സംവാദം ആവശ്യപ്പെടുന്നു അതിനർഥം പ്രശ്നകലുഷിതമായ മുന്നന്തരീക്ഷം തിരിച്ചു പിടിക്കലല്ല മറിച്ച് ഒരാന്തരീക സൗഖൃം ആർജിക്കലാവണം.

    ഇതിൽ വിശ്വാസത്തിന്റേയും ഭരണഘടനാ ധാർമ്മികതയുടേയും ചരിത്രത്തിന്റേയും, ആചാരങ്ങളുടെ ചരിത്രത്തിന്റേയുമെല്ലാം സാധുത തലനാരിഴ കീറി ചർച്ചകൾ നടന്നിരുന്നു.
    ഇനിയും വികസിക്കേണ്ടത് സംവാദാത്മക തലമാണ്.അത് സമൂഹത്തെ ഒന്നടങ്കം വികാരതലത്തിൽ നിന്ന് മോചിപ്പിച്ച് വിചാരത്തിലേക്കും സർവ്വോപരി വീണ്ടു വിചാരത്തിലേക്കും എത്താൻ സഹായിക്കുന്നതാകണം . ഉചിതമായ വേദികൾ രൂപപ്പെടുത്തി വൃക്തതയുള്ള ഉപകരണങ്ങൾ കൃത്യമായി ഉപയോഗിച്ച് സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് വിമോചനം സാദ്ധ്യമാക്കണം.ഇതിന് സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ ഒത്തുതീർപ്പിന് അപ്പുറം ധാർമിക ഇച്ഛാശക്തി കാട്ടാൻ ഇവിടുത്തെ ജ്ഞാനമണ്ഡലം മുന്നോട്ട് വരണം.

Leave a Reply