RIGHT TO DlSSENT – വിസമ്മതങ്ങളുടെ കൂടിച്ചേരല്‍

2018 ഫെബ്രുവരി 27- 28 സാഹിത്യ അക്കാദമി, തൃശൂര്‍ വിസമ്മതിക്കാനുള്ള അവകാശം ജനാധിപത്യവ്യവസ്ഥയില്‍ വളരെ പ്രധാനമാണ്. വിസമ്മതിക്കാനുള്ള വ്യക്തികളുടെയും കൂട്ടായ്മകളുടെയും ഇച്ഛാശക്തിയാണ് ജനാധിപത്യത്തെ അതിന്റെ അന്തസ്സത്തയില്‍ നിലനിര്‍ത്തുന്നത്. ആ ഇച്ഛാശക്തിയെ ദുര്‍ബ്ബലപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ ഇന്ന് അധികരിച്ചിരിക്കുകയാണ്. വ്യക്തികളുടെ സ്വതന്ത്രവും നിര്‍ഭയവുമായ ഇടപെടലുകള്‍ ഭരണകൂടങ്ങള്‍ക്കും ഭരണത്തില്‍ പങ്കുചേരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും തങ്ങളുടെ സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് തടസ്സങ്ങളായിത്തീരുന്നു. അതുകൊണ്ടുതന്നെ വിസമ്മതം രേഖപ്പെടുത്തുന്ന വ്യക്തികളും മാദ്ധ്യമങ്ങളും ചെറുസംഘങ്ങളും ആക്രമിക്കപ്പെടുന്നത് നമ്മുടെ രാജ്യത്ത് പതിവായിരിക്കുകയാണ്. ഇന്ന് ഇന്ത്യന്‍ ഭരണകൂടത്തെ നയിക്കുന്ന […]

rr2018 ഫെബ്രുവരി 27- 28 സാഹിത്യ അക്കാദമി, തൃശൂര്‍

വിസമ്മതിക്കാനുള്ള അവകാശം ജനാധിപത്യവ്യവസ്ഥയില്‍ വളരെ പ്രധാനമാണ്. വിസമ്മതിക്കാനുള്ള വ്യക്തികളുടെയും കൂട്ടായ്മകളുടെയും ഇച്ഛാശക്തിയാണ് ജനാധിപത്യത്തെ അതിന്റെ അന്തസ്സത്തയില്‍ നിലനിര്‍ത്തുന്നത്. ആ ഇച്ഛാശക്തിയെ ദുര്‍ബ്ബലപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ ഇന്ന് അധികരിച്ചിരിക്കുകയാണ്. വ്യക്തികളുടെ സ്വതന്ത്രവും നിര്‍ഭയവുമായ ഇടപെടലുകള്‍ ഭരണകൂടങ്ങള്‍ക്കും ഭരണത്തില്‍ പങ്കുചേരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും തങ്ങളുടെ സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് തടസ്സങ്ങളായിത്തീരുന്നു. അതുകൊണ്ടുതന്നെ വിസമ്മതം രേഖപ്പെടുത്തുന്ന വ്യക്തികളും മാദ്ധ്യമങ്ങളും ചെറുസംഘങ്ങളും ആക്രമിക്കപ്പെടുന്നത് നമ്മുടെ രാജ്യത്ത് പതിവായിരിക്കുകയാണ്. ഇന്ന് ഇന്ത്യന്‍ ഭരണകൂടത്തെ നയിക്കുന്ന സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയം, സമൂഹത്തെ പല രീതിയിലും വിഭജിക്കുകയും തകര്‍ക്കുകയും ചെയ്യുന്നുണ്ട്. കര്‍ഷകരും തൊഴിലാളികളും ദളിതരും ആദിവാസികളുമടങ്ങുന്ന ജനവിഭാഗങ്ങളെ ദുരിതത്തിലാക്കുന്ന ഭരണനയങ്ങളുമായി നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. സ്വതന്ത്രവും നിര്‍ഭയവുമായി നിലകൊള്ളുന്ന വ്യക്തിത്വങ്ങളും സ്ഥാപനങ്ങളും കൂട്ടായ്മകളും ആര്‍ജ്ജവത്തോടെ ഇക്കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാണിക്കുന്നുണ്ട്. അക്കാരണത്താല്‍ തന്നെ വ്യവസ്ഥാപിതവും അല്ലാത്തതുമായ നടപടികള്‍ ഭരണകൂടത്തിന്റെയും വലതുപക്ഷശക്തികളുടെയും ഭാഗത്ത് നിന്നും ഇത്തരം വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും നേരെ പതിവായി ഉണ്ടാകുന്നു. ഇന്ത്യയില്‍ ഇതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണം ഗൗരീ ലങ്കേഷ് ആണ്.വികസനത്തിന്റെ ജനവിരുദ്ധതയെ ചോദ്യം ചെയ്യുമ്പോള്‍ അടിച്ചമര്‍ത്തലുകളുടെ രൂപത്തില്‍ ഫാസിസം ഉരുവെടുക്കുന്നത് കേരളത്തിലും ദൃശ്യമാണ്. പുതുവൈപ്പിനിലും ഗെയ്ല്‍ വിരുദ്ധ സമരത്തിലും നാമത് കണ്ടു. ഇത്തരം വിഷയങ്ങളെ രാഷ്ട്രീയ സത്യസന്ധതയോടെ കൈകാര്യം ചെയ്യുന്ന മാധ്യമങ്ങളെയും പത്രപ്രവര്‍ത്തകരെയും ശാരീരികമായി ഇല്ലായ്മ ചെയ്യാനും കേസുകളില്‍ കുടുക്കി ഭീഷണിപ്പെടുത്തി നിര്‍ത്താനും സ്ഥാപനങ്ങളില്‍ റെയ്ഡുകള്‍ നടത്തി ഭയപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഈയൊരു കലുഷിതാന്തരീക്ഷത്തില്‍ വിസമ്മതത്തിനുള്ള അവകാശത്തെയും ജനാധിപത്യ സ്വാതന്ത്ര്യത്തെയും സംരക്ഷിച്ചുനിര്‍ത്തേണ്ടത് നമ്മുടെയെല്ലാം കടമയാണ്. അത്തരം മേഖലകളില്‍ ഏകോപിതമായ പ്രവര്‍ത്തനം സാധ്യമാക്കുന്നതെങ്ങനെയെന്ന് അന്വേഷിക്കുന്നതിനു വേണ്ടി ബദല്‍ മാധ്യമപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഒരു ദ്വിദിന കൂടിച്ചേരല്‍ 2018 ഫെബ്രുവരി 27-28 തീയ്യതികളില്‍ തൃശൂരില്‍ വെച്ച് നടത്തുകയാണ്. വിസമ്മതങ്ങളുടെ പ്രഖ്യാപനവേദിയായി മാറ്റാനാഗ്രഹിക്കുന്ന ഈ കൂടിച്ചേരല്‍ ദക്ഷിണേന്ത്യയിലെ ഓണ്‍ലൈന്‍ അടക്കമുള്ള വിവിധ മാധ്യമങ്ങളിലെ എഡിറ്റര്‍മാരും ആക്ടിവിസ്റ്റുകളും പങ്കെടുക്കും. താങ്കളുടെയും സജീവ സാന്നിദ്ധ്യം പരിപാടിയില്‍ ഉണ്ടാകണമെന്ന് സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

കേരളീയം കൂട്ടായ്മ

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply