സംവരണം ആശ്വാസം നല്‍കും, വിമോചനം സാധ്യമാക്കില്ല

സാമ്പത്തിക സംവരണം – ബ്രാഹ്‌മണ്യ-ഹിന്ദുത്വ ഫാസിസ്റ്റ് ഗൂഢാലോചന : സാമൂഹ്യ സംവരണതത്വത്തെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണത്തിന്റെ ചതിക്കുഴിയെ കുറിച്ച് ഒരവലോകനം

ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഭരണകൂട തന്ത്രം തിരിച്ചറിയാതിരിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഓരോ പ്രവൃത്തിയിലും വ്യക്തമാകുന്നത്. പൗരത്വനിയമ ഭേദഗതി മുതല്‍ കര്‍ഷകബില്ല് വരെ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍. വിദ്യാഭ്യാസ പരിഷ്‌കാരം, ഓണ്‍ലൈന്‍ പാഠ്യപദ്ധതി.. എല്ലാം ഉണ്ടാക്കുന്ന സാമ്പത്തിസമ്മര്‍ദ്ദം മര്‍ദ്ദിത ജനതക്കും മര്‍ദ്ദിത ജാതിക്കും ദളിത്-ആദിവാസി ജനതക്കും എതിരാണ്. ഇതെല്ലാം സംഘപരിവാറിന്റെ ‘2022 ഹിന്ദു രാഷ്ട്രമാക്കും’ എന്ന അജണ്ടയുടെ ഭാഗമാണ്. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാര്‍ട്ടിയായ CPM സാമ്പത്തിക സംവരണനയം പലഭാവത്തില്‍ നടപ്പില്‍ വരുത്തുമ്പോള്‍ മോഹന്‍ ഭഗത് ആശിര്‍വദിക്കുന്നു. ചെന്നിത്തല ആസ്തമരോഗിയെ പോലെ ഒരു വ്യക്തതയുമില്ലാതെ മോങ്ങുന്നു.. ‘സംവരണ.. സംവരണ..’ എന്ന് മാത്രം കേള്‍ക്കുന്നു അയാളുടെ വായില്‍ നിന്ന്.

സാമ്പത്തിക സംവരണത്തെ സംബന്ധിച്ച്

കൊളുത്തുര്‍ പ്രസഗം ചരിത്രത്തില്‍ ഇടം നേടിയ സംഭവമാണ് .1958-ല്‍ EMS ആണ് സമ്പത്തിക സംവരണം തുടങ്ങിവെച്ചത്.

പ്രധാനപെട്ട മൂന്നു കാര്യങ്ങളാണ് അത് മുന്നോട്ട് വെച്ചത്.

1 ) സമുദായ സംവരണം നിലനിര്‍ത്തിയാല്‍ അത് ജാതി ശാക്തികരിക്കലാവും.

2)കൂടുതല്‍ ജാതികള്‍ ഈ ആനുകൂല്യത്തിനായ് രംഗത്തിറങ്ങുകയും മുറവിളി കൂട്ടുകയും ചെയ്യും.

3)സിവില്‍ സര്‍വിസിന്റെ കാര്യക്ഷമത നഷ്ടപ്പെടും.

അതുകൊണ്ട് ആ രീതി മാറണം, സാമ്പത്തിക സംവരണം കൊണ്ടുവരണം..

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പിന്നീട് കൊണ്ടുവരുന്നത് 1967-ല്‍ നെട്ടൂര്‍ കമ്മിഷനെയാണ്. ആ കമ്മിഷന്‍ റിപ്പോര്‍ട്ട് 1970-ല്‍ സമര്‍പ്പിച്ചു. പിന്നെ പലരീതിയിലും ഇത് നടപ്പിലാക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. മണ്ഡല്‍ പ്രഭാവം, ക്രീമിലയര്‍ വാദം എല്ലാം ഉയര്‍ന്നു വന്നെങ്കിലും കേന്ദ്രത്തില്‍ മോദി വന്ന അനുകൂലസാഹചര്യത്തെ പിണറായി ഫലപ്രദമായി ഉപയോഗിച്ചു എന്ന വസ്തുതക്ക് മുന്നില്‍ പ്രതിപക്ഷ – ദളിത് സംഘടനകള്‍ പകച്ചു നില്‍ക്കുകയാണ്.

ലീഗ്, ജനത പരിവാരത്തിന്, ബഹുജനന്‍ സംഘങ്ങള്‍ക്ക് എല്ലാം മുന്നാക്കക്കാരിലെ പിന്നാക്കകാര്‍ക്ക് സഹായം നല്‍കണം അതിനായി സംവരണം കൂട്ടണം എന്ന വഞ്ചനാപരമായ തീരുമാനത്തില്‍ എത്തുന്നു. എന്നാല്‍ ഇതിന്റെ രാഷ്ട്രീയത്തെ സ്പര്‍ശിക്കാന്‍ തയ്യാറാവുന്നില്ല. ഇതിനെ തുറന്നു കാണിക്കുമ്പോള്‍ ഐക്യം, വിഭാഗീയത, എന്നെല്ലാം പറയുന്നത് ഹിന്ദുത്വ – ഫാസിസത്തെ സഹായിക്കലായിരിക്കും.

ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് രാജ്യത്ത് സംവരണനയം നടപ്പിലാക്കുന്നത് 1947 ന് ശേഷമാണ്. വാസ്തവത്തില്‍ 1920 മുതല്‍ ചിലയിടങ്ങളില്‍ ചില പിന്നോക്ക ജാതികള്‍ക്ക് കൊളോണിയല്‍ അധികാരികള്‍ സംവരണം നല്‍കാന്‍ തുടങ്ങിയിരുന്നു. 1943-ല്‍ ആണ് പട്ടികജാതി സംവരണ നയം അവതരിപ്പിച്ചത്. പക്ഷേ, അധികാരികള്‍ 1960 പകുതി വരെ ഈ നയം അഖിലേന്ത്യാ തലത്തില്‍ നടപ്പില്‍ വരുത്തിയത് അര്‍ദ്ധമനസ്സോടെ ആയിരുന്നു.

ഈ സമയം ദക്ഷിണേന്ത്യയില്‍ ഒരു വലിയ ശതമാനം സീറ്റുകളിലും ഗവ: ജോലികളിലും OBC ക്ക് സംവരണം ചെയ്യപ്പെട്ടു.1980 ന് ശേഷം ഈ നയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നടപ്പിലാക്കി. അബ്രാഹ്‌മണ ജാതികളിലെ ഉയര്‍ന്ന വിഭാഗം അധികാരമാര്‍ജ്ജിച്ചതും ശക്തമായ അബ്രാഹ്‌മണ പ്രസ്ഥാനങ്ങളുടെ സമ്മര്‍ദ്ദവുമാണ് തെക്കേ ഇന്ത്യയില്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങളിലടക്കം സംവരണനയം നടപ്പിലാവാന്‍ കാരണം.

ഇന്ത്യ അസമമായ വികാസമുള്ള ഒരു പിന്നോക്ക രാജ്യമാണ്. വ്യവസായം, ബാങ്കുകള്‍, ധനകാര്യ കമ്പനികള്‍, കച്ചവടം, നിര്‍മ്മാണ കമ്പനികള്‍, വിദ്യാഭ്യാസം, ആരോഗ്യം, വിനോദം പോലുള്ള സംരംഭങ്ങളിലെ മൂലധനം സവര്‍ണ്ണജാതികളിലെ വരേണ്യ വിഭാഗങ്ങളുടേയും അല്ലെങ്കില്‍ ധനികവര്‍ഗ്ഗമായി മാറിയിട്ടുള്ള മറ്റ് ജാതികളിലെ വരേണ്യ വിഭാഗങ്ങളുടെ കയ്യില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഇവരില്‍ ഭൂരിഭാഗവും സാമ്രാജ്യത്വവുമായി ഒത്തുചേര്‍ന്നു കൊണ്ട് ദല്ലാളുകളായി വര്‍ത്തിക്കുകയാണ്. ഫലത്തില്‍, രാജ്യത്തിനകത്ത് നടന്ന സാമ്രാജ്യത്വശക്തികളുടെ വന്‍നിക്ഷേപങ്ങള്‍ മൂലം പൊതുമേഖലയില്‍ ഉള്ളതിനേക്കാള്‍ കുടുതല്‍ തൊഴിലും ജീവനക്കാരും ഉള്ളത് സ്വകാര്യ മേഖലയിലാണ്. തൊഴില്‍ നിയമങ്ങള്‍ ഒട്ടുമിക്കപ്പോഴും ജാതി-ബന്ധുത്വ പരിഗണനകളെ അടിസ്ഥാനമാക്കിയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിശേഷാധികാരങ്ങള്‍ ഇല്ലാത്ത സാമൂഹികമായും സാമ്പത്തികമായും ജാതീയമായും മറ്റ് താഴ്ന്ന വിഭാഗങ്ങള്‍ക്ക് തൊഴിലിനുള്ള പ്രാഥമിക ഉറവിടം സര്‍ക്കാര്‍ മേഖലയാണ്. ദളിതരിലും മറ്റ് പിന്നോക്ക ജാതികളില്‍ നിന്നും ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന യുവാക്കള്‍, യുവതികള്‍ ആഗ്രഹിക്കുന്നത് സാമൂഹികമായി തങ്ങളുടെ നില മെച്ചപ്പെടുത്താന്‍ ഒരു സര്‍ക്കാര്‍- പൊതുമേഖലയാണ് തൊഴിലിനുള്ള സ്രോതസ്സ് എന്നതാണ്. അതേസമയം തന്നെ ഇന്ത്യന്‍ സമ്പത്ത് മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന സാമ്യാജ്യത്വ നീരാളിപിടുത്തം ഉണ്ടാക്കുന്ന പ്രതിസന്ധിയും ആശ്രിതത്വവും വികലമായ വികസനനയവും… ആവശ്യത്തിന് തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയാതിരിക്കുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറാനോ, വിദ്യാസമ്പന്നരായ തൊഴില്‍രഹിതരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ദ്ധനവിന്റെ ഭാഗമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനോ സര്‍ക്കാര്‍- പൊതുമേഖലക്ക് കഴിയുന്നില്ല. ഈ തൊഴിലിനായുള്ള മല്‍സരം സവര്‍ണ്ണ ജാതികളിലെ മധ്യവര്‍ഗ്ഗത്തിന് ദളിതര്‍ക്ക് അനുവദിക്കപ്പെട്ട സംവരണത്തില്‍ വിദ്വേഷം ഉണ്ടാക്കിയിട്ടുണ്ട്. സവര്‍ണ്ണ സങ്കുചിത ശക്തികളും ഉദ്യോഗസ്ഥമേധാവികളും വരേണ്യ ഭരണകര്‍ത്താക്കളും സംവരണം നടപ്പിലാക്കുന്നതിനെ ഏതു മാര്‍ഗ്ഗേനയും മുക്കിക്കളയാനും ഭരണഘടനപരമായി നിയമപ്രകാരമുള്ള ദളിതരുടെ അവകാശങ്ങളെപ്പോലും നിഷേധിക്കാനും ശ്രമിക്കുന്നു. ഇതിനായി മര്‍ദ്ദിതജനതയെ ജാതികളുടെ അതിരുകള്‍ക്കൊപ്പം ഭിന്നിപ്പിക്കാനും ഉപയോഗിക്കുന്നു. അതിനുള്ള ഉപകരണമാണ് ഇന്ന് സാമ്പത്തിക സംവരണത്തിന്റെ രൂപത്തില്‍ വന്ന് നമ്മുടെ കതകില്‍ മുട്ടുന്നത്..

സംവരണം സവര്‍ണ്ണജാതികളിലെ നഗര പെററി ബൂര്‍ഷ്വാസികളും ദളിതരും തമ്മിലുള്ള സംഘര്‍ഷത്തില്‍ കൊണ്ടെത്തിച്ചിരിക്കുന്നു. ജനങ്ങള്‍ക്കിടയിലെ ഈ വൈരുദ്ധ്യം ശത്രുതാപരമാവുകയും വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും പ്രക്ഷോഭത്തിലേക്കും കലാപത്തിലേക്കും ദളിതരെ ഒന്നടങ്കം ആക്രമിക്കുന്നതിലേക്കും നയിച്ചു. സവര്‍ണ്ണര്‍ക്കിടയിലെ ആധുനിക തലമുറ എന്ന് വിളിക്കപ്പെടുന്ന വിദ്യാസമ്പന്നര്‍ക്കിടയിലെ ജാതി മനോഘടനയും മുന്‍വിധികളും സംവരണ വിരുദ്ധ സമരത്തിലൂടെ വ്യക്തമായി വെളിപ്പെട്ടതാണ്.

സംവരണ വിരുദ്ധ സമരവും സാമ്പത്തിക സംവരണവും വ്യക്തമാക്കുന്നത് സാമൂഹ്യ പ്രശസ്തിയും പണവും ലഭിക്കുന്ന ഉദ്യോഗങ്ങളെ കുത്തകവല്‍ക്കരിക്കാനുള്ള സവര്‍ണജാതികളിലെ പ്രതിലോമകരമായ വിഭാഗത്തിന്റെ ശ്രമമല്ലാതെ മറ്റൊന്നുമല്ല. ഇത് OBC യിലെ താഴ്ന്ന വിഭാഗത്തേയും കീഴ്‌പ്പെട്ടവരായി നിലനിര്‍ത്താനും തങ്ങളുടെ ഇഷ്ടപ്രകാരം ചൂഷണം ചെയ്യാനും അതുവഴി ജാതിവ്യവസ്ഥ നിലനിര്‍ത്താനുള്ള ഭരണ വര്‍ഗ്ഗങ്ങളുടേയും സവര്‍ണ്ണജാതി സങ്കുചിതവാദികളുടേയും ഗൂഢാലോചനയാണ് സാമ്പത്തിക സംവരണത്തിന് പിന്നില്‍.

RSS സാമ്പത്തിക സംവരണ നീക്കം ആരംഭിച്ച ഘട്ടത്തില്‍ തന്നെയാണ് സംവരണത്തെ കുറിച്ച് പുതിയ പ്രവണത രൂപപ്പെട്ടു വന്നത്. രാജസ്ഥാനിലെ ഗുജ്ജറുകള്‍, ആന്ധ്ര പ്രദേശിലെ ഖാപ്പുകള്‍, ഗുജറാത്തിലെ പട്ടീദാര്‍, ഹരിയാനയിലെ ജാട്ടുകള്‍, മഹാരാഷ്ട്രയിലെ മറാത്തകള്‍, എന്നിവര്‍ സംവരണത്തിനായി സമരം ആരംഭിച്ചിരിക്കുന്നു. വാസ്തവത്തില്‍ വര്‍ഗ്ഗപരമായി ഈ ജാതികളിലെ ഉയര്‍ന്ന വിഭാഗം ഭരണവര്‍ഗ്ഗത്തിന്റെ ഭാഗവും അനേകം പേര്‍ മധ്യവര്‍ഗ്ഗവും അതില്‍ കൂടുതല്‍ പേര്‍ ദരിദ്രവര്‍ഗ്ഗങ്ങളിലുമാണ്. എന്തൊക്കെ ആയാലും ഈ ജാതികള്‍ സാമൂഹ്യമായി പിന്നോക്കമല്ല. ഇവരുടെ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ SC,ST, OBC വിഭാഗങ്ങളെയാണ് ബാധിക്കുന്നത്. പുതിയ വിദ്യാഭ്യാസ നയം NEP2020, ഓണ്‍ലൈന്‍ പഠനപദ്ധതി എന്നിവയെല്ലാം വിദ്യാഭ്യാസ മേഖലയെ ബ്രാഹ്‌മണ്യവല്‍ക്കരിക്കുന്നതിന് വേണ്ടിയാണ്.

നിലവില്‍ ദരിദ്ര-ദളിത്–ആദിവാസി ജനതക്ക് വളരെ പരിമിതമായ വിദ്യാഭ്യാസമേ ലഭിക്കുന്നുള്ളു. ഉന്നത വിദ്യാഭ്യസത്തിനുള്ള അവസരം കുറയുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്രാജ്യത്വ-ഭരണവര്‍ഗ്ഗ അനുകൂല നയങ്ങള്‍ മൂലം പ്രാഥമിക തലം തൊട്ട് പ്രൊഫഷണല്‍ തലം വരെ വിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിക്കുന്നത് തീവ്രമാക്കിയിരിക്കുന്നു.. ”ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയര്‍ത്താന്‍ എല്ലാവര്‍ക്കും ഫീസ് വര്‍ദ്ധിപ്പിച്ചിരിക്കുന്നു ”എന്ന് NEP2020 പറയുന്നതിലൂടെ കാര്യം കൂടുതല്‍ വ്യക്തമാകുന്നു. ജനങ്ങളെ വഴിതെറ്റിക്കുന്ന, സംവരണ വിഷയത്തില്‍ അധികാരത്തില്‍ ഇരിക്കുമ്പോഴും അതിന് പുറത്തായിരിക്കുമ്പോഴും, വ്യത്യസ്ഥ സമീപനം സ്വീകരിക്കുന്ന ഭരണവര്‍ഗ്ഗ പാര്‍ട്ടികളുടെ താല്പര്യം നാം തിരിച്ചറിയണം.

ദളിത് വിമോചനത്തിന്റെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിയാല്‍ സംവരണനയത്തിന് ഗൗരവപരമായ പരിമിതികള്‍ ഉണ്ട്. ദളിതര്‍ക്കിടയില്‍ ഒരു പെറ്റിബൂര്‍ഷ്വാ വര്‍ഗ്ഗത്തെ ഉറപ്പിക്കുന്നതിനും അവര്‍ക്കിടയില്‍ നിന്ന് ചെറുതാണെങ്കിലും പക്ഷേ, സ്വാധീനമുള്ള ഒരു വരേണ്യവര്‍ഗ്ഗത്തെ സ്വാംശീകരിക്കാനും ഭരണവര്‍ഗ്ഗങ്ങള്‍ സംവരണനയത്തെ ഉപയോഗിക്കുന്നു. ഈ നയം ഭരണകൂടത്തിനു മേലുള്ള അവരുടെ ആശ്രിതത്വത്തെ സംരക്ഷിക്കുന്നതാണ്. ജാതിവ്യവസ്ഥയുടെ അടിത്തറയായി വര്‍ത്തിക്കുന്ന അര്‍ദ്ധ നാടുവാഴിത്ത- അര്‍ദ്ധ അധിനിവേശ വ്യവസ്ഥയേയും ചൂഷണാത്മക അടിത്തറയെ ആശ്രയിച്ചു നില്‍ക്കുന്ന സാമ്പത്തിക- രാഷ്ട്രീയ സംവിധാനങ്ങള്‍ തകര്‍ക്കാതെ തന്നെ തങ്ങള്‍ക്ക് സമത്വം കിട്ടുമെന്ന വ്യാമോഹം ദളിതര്‍ക്കിടയില്‍ സൃഷ്ടിക്കുന്നതില്‍ ഈ ചെറിയ വിഭാഗം ചെലുത്തുന്ന സ്വാധീനം മൂലം, ”സംവരണം ആശ്വാസം നല്‍കും, വിമോചനം സാധ്യമാക്കില്ല” എന്നതിനെ ബോധപൂര്‍വ്വം മറച്ചുവെക്കുന്ന കുഴപ്പം ഉണ്ട്.

മര്‍ദ്ദിത ജാതികളിലെന്നപോലെ ഉയര്‍ന്ന ജാതികളിലും ഇത് പ്രതിഫലിക്കും. സംവരണത്തിന്റെ ജാതിവിരുദ്ധ ഉള്ളടക്കത്തെ ഇല്ലാതാക്കുകയും ജാതിശ്രേണിയെ ശക്തിപ്പെടുത്തുകയും മര്‍ദ്ദിതജാതികളെ വീണ്ടും പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്യും. കേവല വോട്ടും തെരഞ്ഞെടുപ്പും മാത്രമാണ് ലക്ഷ്യം എന്ന് വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഈ രാഷ്ട്രീയ നീക്കമാണ് കാണാതെ പോകുന്നത്. ഇതില്‍ ഭരണ-പ്രതിപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഒരേ ശബ്ദവും ഒരേ നാവുമാണ്. മുന്നോക്ക ജാതിയിലെ ദരിദ്രരായ ജനങ്ങള്‍ തങ്ങളനുഭവിക്കുന്ന വര്‍ഗ്ഗപരമായ ചൂഷണങ്ങള്‍ക്കും ആഗോളവല്‍ക്കരണ നയങ്ങള്‍ക്കുമെതിരെ നടത്തുന്ന സമരങ്ങളെ മുരടിപ്പിക്കാനും വര്‍ദ്ധിതമായ തോതില്‍ മര്‍ദ്ദിത ജനതയുടെ ഐക്യസമരങ്ങളില്‍ നിന്നും ചെറുത്തുനില്‍പ്പുകളില്‍ നിന്നും ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യവും ഈ സംവരണ നിയമ ഭരണഘടനാ ഭേദഗതി ലക്ഷ്യം വെയ്ക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “സംവരണം ആശ്വാസം നല്‍കും, വിമോചനം സാധ്യമാക്കില്ല

  1. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് രാജ്യത്ത് സംവരണനയം നടപ്പിലാക്കുന്നത് 1947 ന് ശേഷമാണ്എന്ന് പറഞ്ഞാൽ വസ്തുതാപരമായി തെറ്റാണു .1947 ആഗസ്ത് പതിനഞ്ചു ആണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിനു ശേഷമുള്ള നാല്പത്തിയേഴു മാത്രമല്ല നാല്പത്തി എട്ടും നാല്പത്തി ഒൻപതുംന്പതു ജനുവരി 25 വരെയും ഒക്കെ 1947 ന് ശേഷമാണ്.ഇക്കാലയളവിൽ ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് രാജ്യത്ത് സംവരണനയം നടപ്പിലാക്കിയിട്ടേ ഇല്ല .കാരണം ആ കാലത്തു ഇന്ത്യക്കു ഭരണ ഘടന ഉണ്ടായിട്ടില്ല !
    അതിന്റെ അർഥം അജയൻ വളരെ അയഥാത്ഥ മായഒരു നിലപാടിൽ നിന്നാണ് സംവരണത്തെ കാണുന്നത് എന്ന് തന്നെ .
    ഒരു കൊല്ലംപറഞ്ഞത് മാറി പ്പോയതിനു അങ്ങനെ പറയാമോ ?മാറിയതാണ് വിഷയം! .സ്വാതന്ത്ര്യത്തിനു മുൻപ് ബ്രിട്ടീഷ് ഇന്ത്യ യിലും ചില നാട്ടുരാജ്യങ്ങളിലും ഉണ്ടായിരുന്ന ജാതി സംവരണത്തെ അറിയുന്നതും അത്തിന്റെ തുടർച്ചയാണ് ഇന്നത്തെ സംവരണം എന്ന് വിശ്വസിക്കുന്നതും ഈ കൊല്ലം മാറുന്നതിന്റെ ഫലമാണ് .
    ഇന്ത്യ റിപ്പബ്ലിക് ആയതു ചരിത്ര ഘട്ടം ആണെന്നും അതുണ്ടാക്കിയ വ്യത്യാസങ്ങളുടെ മനസ്സിലാക്കാത്തതും ആണ് ഈ ലേഖനത്തിലെ പോരായ്മ !!

Leave a Reply