ഓര്‍ക്കാം കെന്‍ സാരോ വിവയുടെ ധീര രക്തസാക്ഷിത്വം.

വിവ ഒരു സാധാരണ രാഷ്ട്രീയപ്രവര്‍ത്തകനോ പോരാളിയോ മാത്രമായിരുന്നില്ല. അടിമുടി കലാകാരനുമായിരുന്നു അദ്ദേഹം. ”സോസബോയ്” എന്ന പ്രശസ്ത നോവലിന്റെ കര്‍ത്താവ്, ആറു വര്‍ഷത്തോളം തുടര്‍ച്ചയായി സംപ്രേഷണം ചെയ്തിരുന്ന ”ബാസി ആന്റ് കമ്പനി” എന്ന ടെലിവിഷന്‍ പരമ്പരയുടെ തിരക്കഥാകൃത്തും നിര്‍മ്മാതാവും, ”സണ്‍ഡേ ടൈംസ് ഓഫ് ലോഗോസി”ലെ കോളമിസ്റ്റ്, കവിതകളും ആക്ഷേപഹാസ്യരചനകളും എഴുതി അവതരിപ്പിച്ച ജനകീയ കലാകാരന്‍ എന്നിവയെല്ലാം ആയിരുന്നു അദ്ദേഹം.

ലോകം കണ്ട ഒരു വലിയ പോരാളിയുടെ രക്തസാക്ഷിദിനമായിരുന്നു കാര്യമായി ആരും ഓര്‍ക്കാതെ കടന്നുപോയത്. നൈജീരിയന്‍ എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന കെന്‍ സാരോ വിവയെയാണ് ഉദ്ദേശിച്ചത്. നൈജീരിയയില ഒഗോണി വംശത്തില്‍ പെട്ടയാളായിരുന്നു അദ്ദേഹം. തങ്ങളുടെ ജന്മദേശമായ നൈജര്‍ ഡെല്‍റ്റയിലെ ഒഗോണിലാന്റ് എന്ന പ്രദേശത്തു കോര്‍പ്പറേറ്റുകള്‍ നടത്തിയിരുന്ന വന്‍തോതിലുള്ള അസംസ്‌കൃത എണ്ണ ഖനനത്തിനെതിരെ ഒഗോണികള്‍ നടത്തിയ പോരാട്ടത്തിനു നേതൃത്വം നല്‍കിയ അദ്ദേഹത്തെ 1995 നവംബര്‍ 10ന് പട്ടാളഭരണകൂടം തൂക്കിലേറ്റുകായിരുന്നു.

നൈജീരിയയുടെ തെക്കേയറ്റത്ത് നൈജര്‍ നദീതടത്തില്‍, ഏതാണ്ട് 450 ചതുരശ്രമൈലുകള്‍ വിസ്തൃതിയുളള ‘ഒഗോണിനാട്’ എന്ന പ്രദേശത്ത് ജീവിക്കുന്ന ന്യൂനപക്ഷ ഗോത്രവര്‍ഗ്ഗക്കാരാണ് ഒഗോണികള്‍. അവരുടെ ജനസംഖ്യ അഞ്ചുലക്ഷത്തിലധികം വരും. പരമ്പരാഗതമായി കൃഷിപ്പണി ചെയ്തും, മത്സ്യബന്ധനം നടത്തിയുമാണ് അവര്‍ ജീവിക്കുന്നത്. നൈജീരിയയുടെ എണ്ണയുല്പാദനത്തിന്റെ 14 ശതമാനവും ഒഗോണിനാട്ടില്‍ നിന്നാണ്. ഈ പ്രദേശത്തെ എണ്ണ ഖനനം ചെയ്തിരുന്നത് പ്രധാനമായും ഷെല്‍ എന്നറിയപ്പെടു്‌നന ‘റോയല്‍ ഡച്ച് ഷെല്‍’ എന്ന രാഷ്ട്രാന്തര എണ്ണക്കമ്പനിയായിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട എണ്ണ ഖനനത്തിലൂടെ ഒഗോണിപ്രദേശത്തെ നശിപ്പിച്ച എണ്ണക്കമ്പനികള്‍ക്കും, അവര്‍ക്ക് സംരക്ഷണം നല്‍കിയ ജനറല്‍ സാനി അബാച്ചയുടെ നേതൃത്വത്തിലുള്ള പട്ടാള ഭരണകൂടത്തിനുമെതിരെ MOSOP (Movement for the Survival of Ogoni People) എന്ന സംഘടനയുണ്ടാക്കി പോരാടുകയായിരുന്നു വിവയും കൂട്ടരും ചെയ്തത്. സമരം ശക്തമായതിനെ തുടര്‍ന്ന് പട്ടാള ഭരണകൂടം കെന്‍ സാരോ വിവയെ അറസ്റ്റു ചെയ്ത് പ്രത്യേക പട്ടാള ട്രിബ്യൂണലിന്റെ കീഴില്‍ വിചാരണ ചെയ്ത് എട്ട് സഹപ്രവര്‍ത്തകരോടൊപ്പം തൂക്കിലേറ്റുകയായിരുന്നു.

എണ്ണഖനനത്തില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു ചെറുവിഹിതമെങ്കിലും ഒഗോണികളുടെ ഉന്നമനത്തിനായി ലഭ്യമാക്കുക, എണ്ണഖനനം മൂലമുണ്ടായ പരിസ്ഥിതിനാശത്തിന് പരിഹാരം കാണുക, ഒഗോണിജനതയ്?്ക്ക് സ്വയം നിര്‍ണ്ണയാവകാശം നല്‍കുക എന്നീ ആവശ്യങ്ങളായിരുന്നു MOSOP ഉന്നയിച്ചിരുന്നത്. സംഘടനയ ഭീകരരെന്നു ചിത്രീകരിച്ച് ആഭ്യന്തരയുദ്ധം വളര്‍ത്തുകയായിരുന്നു പട്ടാളഭരണകൂടം ചെയ്തത്.. ആഭ്യന്തരയുദ്ധത്തില്‍ മുപ്പതിനായിരത്തോളം ഒഗോണികള്‍ മരണപ്പെട്ടു. സര്‍ക്കാറിനെ പിന്താങ്ങിയിരുന്ന നാല് ഗ്രാമത്തലവന്‍മാര്‍ കൊല ചെയ്യപ്പെട്ട കുറ്റം, വിവയുടെയും കൂട്ടുകാരുടെയും മേല്‍ കെട്ടിവച്ച്ായിരുന്നു അവരെ പ്രഹസന വിചാരണചെയത് വധിച്ചത്. ഒരു രഹസ്യ സൈനിക ക്യാമ്പിലാക്കിയ ഹൃദ്രോഗിയായ സരോ-വിവായ്ക്കു ഭക്ഷണവും ചികിത്സയും നിഷേധിച്ചു. ശാരീരികമായും മാനസികവുമായും പീഡിപ്പിച്ചു. സമരത്തില്‍ നിന്ന് പിന്മാറിയാല്‍ സ്വതന്ത്രനാക്കാമെന്ന പ്രലോഭനം നല്‍കി. എന്നാല്‍ അതിനു തയ്യാറാകാതെ ധീരതയോടെ തൂക്കുകയറിലേ്കകു നടക്കുകയായിരുന്നു വിവ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

‘അന്ത്യം ഇതായിരിക്കുമെന്ന് അന്നേ ഞാനറിഞ്ഞിരുന്നു. ഈ അറിവ് എനിക്ക് ശക്തിയായിരുന്നു. ധൈര്യമായിരുന്നു. ആഹ്‌ളാദമായിരുന്നു. ശത്രുവിന്റെ മേല്‍ മാനസിക മേല്‍ക്കോയ്മ നേടിത്തന്നതും ഈ അറിവായിരുന്നു.ഞാന്‍ മരിക്കുമോ ജീവിക്കുമോ എന്നതല്ല പ്രശ്നം ലോകമാസകലം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ദുഷ്ടതകള്‍ക്കെതിരെ പൊരുതാന്‍ സമയവും പണവും കരുത്തും കണ്ടെത്തുന്ന ആളുകളുണ്ട്. എന്നറിയുന്നതുതന്നെ ധാരാളം. ഇന്നവര്‍ തോറ്റേക്കാം. പക്ഷേ നാളെ അവരാണ് വിജയിക്കുക. മനുഷ്യ കുലത്തിന് കൂടുതല്‍ മെച്ചപ്പെട്ടോരു ലോകം സൃഷ്ടിക്കാന്‍ നമുക്ക് ശ്രമം തുടര്‍ന്നേ പറ്റൂ. ഓരോരുത്തരും സ്വന്തം നിലക്ക് അവനവന്റെ സ്വന്തം പങ്ക് നിര്‍വ്വഹിച്ചാല്‍ മതി.’ ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാനകാലത്തെ വാക്കുകള്‍.

വിവ ഒരു സാധാരണ രാഷ്ട്രീയപ്രവര്‍ത്തകനോ പോരാളിയോ മാത്രമായിരുന്നില്ല. അടിമുടി കലാകാരനുമായിരുന്നു അദ്ദേഹം. ”സോസബോയ്” എന്ന പ്രശസ്ത നോവലിന്റെ കര്‍ത്താവ്, ആറു വര്‍ഷത്തോളം തുടര്‍ച്ചയായി സംപ്രേഷണം ചെയ്തിരുന്ന ”ബാസി ആന്റ് കമ്പനി” എന്ന ടെലിവിഷന്‍ പരമ്പരയുടെ തിരക്കഥാകൃത്തും നിര്‍മ്മാതാവും, ”സണ്‍ഡേ ടൈംസ് ഓഫ് ലോഗോസി”ലെ കോളമിസ്റ്റ്, കവിതകളും ആക്ഷേപഹാസ്യരചനകളും എഴുതി അവതരിപ്പിച്ച ജനകീയ കലാകാരന്‍ എന്നിവയെല്ലാം ആയിരുന്നു അദ്ദേഹം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

”എന്നെപ്പോലുളള ഒരു നൈജീരിയന്‍ എഴുത്തുകാരന് വായനക്കാരെ രസിപ്പിക്കുന്ന രചന നടത്തുവാന്‍ കഴിയില്ല. ഞങ്ങളുടെ സാഹിത്യം സമരോത്സുകമായെ തീരു. നൈജീരിയന്‍ സാഹിത്യത്തില്‍ കല, കലയ്ക്കു വേണ്ടിയാവുക അസാധ്യം. ഒരു രാഷ്ട്രത്തിന്റെ, സമൂഹത്തിന്റെ ജീവിതം അടിമുടി മാറ്റാനായി കല, എന്തെങ്കിലും ചെയ്‌തേ മതിയാവൂ. അതിനാല്‍ ഞങ്ങളുടെ സമൂഹത്തില്‍ സാഹിത്യത്തിന് യൂറോപ്യന്‍ സാഹിത്യകാരന്‍മാരുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ലക്ഷ്യമാണുണ്ടാവുക. ഞാനടക്കമുളള നൈജീരിയന്‍ എഴുത്തുകാര്‍ ദരിദ്രരാണ്. അതിലെനിക്ക് ഉത്കണ്ഠയില്ല. എന്റെ സാഹിത്യം കൊണ്ട് വളരെയേറെ ജനങ്ങളുടെ ജീവിതത്തിന് ഗുണമുണ്ടാകണം. അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുമ്പോള്‍ കൊല്ലപ്പെടുമോ ജയിലിലടയ്ക്കപ്പെടുമോ എന്നൊന്നുമോര്‍ത്ത് സമയം കളയാനില്ല.” (ബിബിസി അഭിമുഖംഃ പരിഭാഷഃ എന്‍.കെ.ശിവദാസന്‍). എന്നായിരുന്നു തന്റെ രചനകളെ കുറിച്ച് അദ്ദേഹം പറഞ്ഞത്. കെന്‍സാരോ വിവയുടെ ജീവചരിത്രം Niger Delta യില്‍ എണ്ണ ഭീമന്‍ Royal Dutch Shell നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ നടന്ന പോരാട്ടത്തിന്റെ ചരിത്രമാണ്.

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ‘ഷെല്‍’ കമ്പനി 15.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്കാന്‍ തയ്യാറായി. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ആരോപണം നേരിട്ട ഒരു ബഹുരാഷ്ട്ര കമ്പനി നല്‌കേണ്ടി വന്ന ഏറ്റവും ഭീമമായ നഷ്ടപരിഹാരത്തുകയായിരുന്നു അത്. ഏറെകാലം ലോകമെങ്ങുമുള്ള പരിസ്ഥിതി – മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്ക് വിവയുടെ രക്തസാക്ഷിത്വം പ്രചോദനമായി. ഇന്നവ ആഗോളവ്യാപകമായിതന്നെ മുഖ്യധാരയിലെ പ്രധാന ചര്‍ച്ചാവിഷയമാമല്ലോ. കേരളത്തിലും അക്കാലത്ത് വിവയുടെ രക്തസാക്ഷിത്വം വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഇപ്പോഴും സംവാദങ്ങള്‍ തുടരുന്ന, സമരങ്ങളില്‍ ഉയര്‍ന്നു വരുന്ന ജനതയുടെ സ്വത്വബോധത്തിന്റെ വിഷയമാണ് അന്നും ഇവിടെ ഏറെ ചര്‍ച്ചാവിഷയമായത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply