കശ്മീരിലെ നിയന്ത്രണങ്ങളില്‍ ഇളവ്

അതെ സമയം കശ്മീര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടല്‍ വേണമെന്ന പാക്കിസ്ഥാന്റെ ആവശ്യത്തിനോട് ഐക്യരാഷ്ട്രസഭ അനുകൂലമായി പ്രതികരിച്ചില്ല. കശ്മീര്‍ വിഷയത്തെ ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും ആഭ്യന്തര പ്രശ്‌നമാണെന്നും അതില്‍ ഇടപെടേണ്ടെന്നുമാണ് യുഎന്‍ രക്ഷാസമിതി തീരുമാനിച്ചത്. ചൈനയൊഴികെ മറ്റൊരു രാജ്യവും പാകിസ്ഥാനെ പിന്തുണച്ചില്ല.

പ്രത്യേക പദവി എടുത്തുകളഞ്ഞതിനുശേഷം കാശ്മീരില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഇളവ്. ജമ്മു, റിയാസി, സാംബ, കത്വ, ഉദ്ദംപൂര്‍ എന്നീ അഞ്ചു ജില്ലകളിലാണ് 2ജി ലാന്‍ഡ്ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്കാന്‍ മുമ്പ് തീരുമാനിച്ചിരുന്നു. എല്ലാ സ്‌കൂളുകളും തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങുവാനും സാധ്യതയുണ്ട്. ഗവര്‍ണര്‍ സത്യപാല്‍ മാലിക് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കി.

അതെ സമയം കശ്മീര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടല്‍ വേണമെന്ന പാക്കിസ്ഥാന്റെ ആവശ്യത്തിനോട് ഐക്യരാഷ്ട്രസഭ അനുകൂലമായി പ്രതികരിച്ചില്ല. കശ്മീര്‍ വിഷയത്തെ ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും ആഭ്യന്തര പ്രശ്‌നമാണെന്നും അതില്‍ ഇടപെടേണ്ടെന്നുമാണ് യുഎന്‍ രക്ഷാസമിതി തീരുമാനിച്ചത്. ചൈനയൊഴികെ മറ്റൊരു രാജ്യവും പാകിസ്ഥാനെ പിന്തുണച്ചില്ല. തുടര്‍ന്നു പാകിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയാകാം എന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു. ഇന്നലെ ആണവ നയത്തില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചു മാറ്റം ഉണ്ടാകും എന്നും ആഭന്തര മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തതിനു ശേഷം ഓഗസ്റ്റ് 5 മുതലാണ് സംസ്ഥാനത്തു കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കാശ്മീരില്‍ മൊബൈല്‍ ടെലിഫോണ്‍ ഇന്റെനെറ് ബന്ധങ്ങള്‍ ഇല്ലാതാക്കിയത് വിവരങ്ങള്‍ പുറത്തെത്തിക്കുന്നതിനു തടസം ഉണ്ടാക്കിയിരുന്നു. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലുള്ള ഫോണിലൂടെ മാത്രമായിരുന്നു ജനങ്ങള്‍ക്ക് കശ്മീരിനു പുറത്തുള്ളവരുമായി സംവദിക്കാന്‍ സാധിച്ചിരുന്നത്. അതുപോലും കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരുന്നു. മാധ്യമങ്ങള്‍ക്കടക്കം നിയന്ത്രണങ്ങള്‍ നടപ്പാക്കിയത് കാശ്മീരില്‍ നിന്നുള്ള വാര്‍ത്തകളെ തടഞ്ഞിരുന്നു. മാധ്യമ സ്വാതന്ത്ര്യം തടഞ്ഞ കേന്ദ്ര സര്‍ക്കാറിനെതിരെ ബിബിസി യും അല്‍ ജസീറയും റോയിട്ടേഴ്‌സുമടക്കം നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രതികരിച്ചിരുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply