രാവണ്‍ വീഡിയോ നീതിയുക്തമല്ലന്ന് ദിനു വെയില്‍

ഇന്ത്യയിലെ വിദ്യാര്‍ത്ഥി പക്ഷത്തിന് നിരന്തരം ഊര്‍ജ്ജം പകര്‍ന്ന് ഹിന്ദുത്വ ഫാസിസത്തോട് കലഹിക്കുന്നത് അമ്മമാരാണെന്ന സാമൂഹ്യ യാഥാര്‍ഥ്യത്തെ അഡ്രസ്സ് ചെയ്യാതെ നടത്തുന്ന ദൃശ്യാവിഷ്‌ക്കാരങ്ങള്‍  നീതിയുക്തമല്ലന്ന്  ദിനു പറയുന്നു.

ഏറെ ശ്രദ്ധിക്കപ്പെട്ട രാവണ്‍ എന്ന വീഡിയോ ആല്‍ബത്തില്‍ നീതിക്കുവേണ്ടി പോരാടുന്ന സമകാലികരായ ദളിത് സ്ത്രീകളെ ഉള്‍പ്പെടുത്താത്തതിനെതിരെ യുവ ആക്ടിവിസ്റ്റ് ദിനു വെയില്‍. ഇന്ത്യയിലെ വിദ്യാര്‍ത്ഥി പക്ഷത്തിന് നിരന്തരം ഊര്‍ജ്ജം പകര്‍ന്ന് ഹിന്ദുത്വ ഫാസിസത്തോട് കലഹിക്കുന്നത് അമ്മമാരാണെന്ന സാമൂഹ്യ യാഥാര്‍ഥ്യത്തെ അഡ്രസ്സ് ചെയ്യാതെ നടത്തുന്ന ദൃശ്യാവിഷ്‌ക്കാരങ്ങള്‍  നീതിയുക്തമല്ലന്ന്  ദിനു പറയുന്നു. ദിനുവിന്റെ ഫേസ് ബുക്ക് പോസ്റ്റ് താഴെ.

“രാവണ്‍ എന്ന വീഡിയോ ആല്‍ബത്തെ ഏറെ സന്തോഷത്തോടെയാണ് ഒരു രാഷ്ട്രീയ മാധ്യമമായ് കാണുന്നത്. അതു കൊണ്ട് തന്നെയാണ് ഏറെ സ്‌നേഹത്തോടെ ആ ആല്‍ബം ഒരു ഷോട്ടില്‍ പോലും കരുത്തുറ്റ ദളിത് സ്ത്രീ മുന്നേറ്റത്തെ പ്രതിപാദിക്കാത്തതിലുള്ള രാഷ്ട്രീയ ആശങ്ക പങ്കുവെയ്ക്കുന്നത്.

രാധികാ വെമുല, നഫീസ, മകന്റെ നീതിക്കുവേണ്ടി പൊരുതി പൊരുതി നീറി മരിച്ച വിനായകന്റെ അമ്മ ….. പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളിലെ അമ്മമാരുടെ ശക്തിയേറിയ പ്രതിപക്ഷമാണ് രാജ്യത്തുണ്ടാക്കുന്നത് എന്നത് ഒരു സാമൂഹ്യ യാഥാര്‍ഥ്യം കൂടിയാണ്. ഇന്ത്യയിലെ വിദ്യാര്‍ത്ഥി പക്ഷത്തിന് നിരന്തരം ഊര്‍ജ്ജം പകര്‍ന്ന് ഹിന്ദുത്വ ഫാസിസത്തോട് കലഹിക്കുന്നത് അമ്മമാരാണ്, കരുത്തുറ്റ സ്ത്രീകളാണ്. ഈ സാമൂഹ്യ യാഥാര്‍ഥ്യത്തെ അഡ്രസ്സ് ചെയ്യാതെ നാം നടത്തുന്ന ദൃശ്യാവിഷ്‌ക്കാരങ്ങള്‍, സംഭാഷണങ്ങള്‍,രാഷ്ട്രീയ മൂവ്‌മെന്റുകള്‍ എന്നിവയൊന്നും നീതിയുക്തമല്ല. അഥവാ പുരുഷ ഭാവനകള്‍ സാമൂഹിക നീതിയോട് പ്രതിബദ്ധരായിരിക്കുക എന്നത് സുപ്രധാനമാണ്.

ഇപ്പോഴിതാ രാവണ്‍ എന്ന ആല്‍ബത്തെ ചേര്‍ത്തുവെച്ചു കൊണ്ട് പത്തു പ്രധാന നവോത്ഥാന നായകരെ വരകളില്‍ കാണുന്നു.അവര്‍ ഏവരും പുരുഷന്‍മാര്‍ തന്നെ. പുരുഷന്‍മാര്‍ മഹാത്മാക്കളല്ലാഞ്ഞിട്ടല്ല എന്നാല്‍ മഹാത്മാക്കളായ സ്ത്രീകളെ വിസ്മരിക്കുന്ന വരയുടെ പ്രതിനിധാനത്തെ ചോദ്യം ചെയ്യുകയെന്നത് രാഷ്ട്രീയ ഉത്തരവാദിത്തമാണ്. അഥവാ അംബേദ്ക്കറടക്കമുള്ള മഹാരഥന്‍മാര്‍ ചോദ്യം ചെയ്തത് എല്ലാവിധത്തിലുമുള്ള ആണ്‍മേല്‍ക്കോയ്മയെ കൂടിയാണ്.

ദളിത് സ്ത്രീ , ചരിത്രങ്ങളില്‍ നിന്ന് വിസ്മരിക്കപ്പെട്ടുപോയവളാണ്.
ദൃശ്യമാധ്യമ രംഗത്തെ നമ്മുടെ ചുവടുകള്‍ ,ആവിഷ്‌ക്കാരങ്ങള്‍ ദളിത് സ്ത്രീയെ വിസ്മരിച്ചു കൂടാ”.

രാവണ്‍ വീഡിയോ താഴെ

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply