രാമായണം ജാതീയ വര്‍ണ്ണ മേല്‍ക്കോയ്മ നിലനിര്‍ത്തുന്ന പ്രത്യയശാസ്ത്രം

മനുഷ്യരെ അപരരായി നിര്‍ത്തിയിട്ടേ ഈ രാമരാജ്യം പോലെയുള്ള രാജധര്‍മ്മത്തിലധിഷ്ഠിതമായ രാജ്യവ്യവസ്ഥാക്രമങ്ങള്‍ക്ക ് നിലനില്‍ക്കാന്‍ പറ്റുകയുള്ളു. അപരരായി നിര്‍ത്തുക എന്നാല്‍ നിഷാദര്‍, ചണ്ഡാലര്‍, ശപരര്‍, പുളിന്തര്‍, പുകാസര്‍, അടവികര്‍ ഇങ്ങനെ പലപേരുകളില്‍ അധ:സ്ഥിതരായോ ചണ്ഡാലരായോ അയിത്തക്കാരായിട്ടോ ശൂദ്രരായോ വര്‍ണപരമായും സാമൂഹികമായും പുറന്തള്ളിക്കൊണ്ട് മാത്രമേ ഈ രാ ജ്യവ്യവസ്ഥക്ക് നിലനില്‍ക്കാന്‍ കഴിയുകയുള്ളു.

രാമായണം മുന്നോട്ടുവെയ്ക്കുന്ന പ്രത്യയശാസ്ത്രം എന്താണെന്ന ധാരണയാണ് നമുക്ക് ആദ്യം വേണ്ടത്. രാമായണത്തിന് പല പാഠങ്ങളുണ്ട്. രാമായണത്തിന്റെ വ്യത്യസ്ത പാഠങ്ങളേയും വ്യാഖ്യാനങ്ങളേയും പറ്റിയുള്ള പൗല റിച്ച്മാന്റെ പുസ്തകം പ്രസിദ്ധമാണ് (Many Ramayanas – Paula Richman, 1992). അതില്‍ ആദ്യത്തേതും പ്രബലമായതുമാണ് വാത്മീകി രാമായണം. വാല്‍മീകി രാമായണം വടക്കേ ഇന്ത്യയിലെ ഗംഗാസമതലത്തില്‍ ഉണ്ടായി വന്ന ഒരു സാമൂഹിക രൂപീകരണ പ്രക്രിയയെയാണ് ദൃശ്യപ്പെടുത്തുന്നത്, അതൊരു കഥയോ ഇതിഹാസമോ ആയിരിക്കുമ്പോള്‍ തന്നെ. ഇന്ത്യയിലെ ഈ ഇതിഹാസ പാരമ്പര്യം ചരിത്രവത്കരിച്ചു പഠിച്ചിട്ടുള്ള റോമിലാ ഥാപ്പറെ പോലെയുള്ളവര്‍ പറയുന്നത് ഇതിഹാസങ്ങളായ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ഇന്ന് കാണുന്ന രൂപം വളരെ വിപുലമായ രീതിയില്‍ ദീര്‍ഘകാലഘട്ടത്തിലെ കൂട്ടിച്ചേര്‍ക്കലുകള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും വിധേയമായിട്ടുള്ളതാണെന്നാണ്. അവയുടെ ആദ്യകാല പാഠങ്ങളൊക്കെ വളരെ ചെറിയ അപദാനകഥകളോ അല്ലെങ്കില്‍ ഒരു ധീരന്റെയോ ഒരു ഗോത്രത്തിന്റെയോ ഗോത്രാധിപത്യത്തിന്റേയോ അധികാരവുമായി ബന്ധപ്പെട്ടു വന്ന തര്‍ക്കങ്ങളോ ആണ്. വ്യത്യസ്ത സംസ്‌കാരങ്ങളെയും ജീവിതരൂപങ്ങളെയും ഇവ ദൃശ്യപ്പെടുത്തുന്നു. ഇവയുടെ പൊതുസ്വഭാവം ഒരു ഗോത്രകുലാധിപത്യ സമൂഹത്തില്‍ നിന്ന് ഒരു ഭരണകൂട അധിപത്യബോധത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ഘട്ടമെന്നതാണ്. ആ ഘട്ടത്തില്‍ നിന്ന് വ്യവസ്ഥാപിതമായ ഒരു കാര്‍ഷിക ഭൂവുടമാധികാരത്തെയും വിഭവാധികാരത്തെയും ചുറ്റിപറ്റി ഗംഗാസമതലത്തില്‍ ഉണ്ടായിവരുന്ന ഭരണകൂടരൂപം. ആ ഭരണകൂടരൂപം പൊതുവെ ഇന്ത്യന്‍ അല്ലെങ്കില്‍ ‘ക്ഷത്രിയര്‍’ എന്ന് കരുതപ്പെടുന്ന ഭരണകൂട വ്യവസ്ഥയായും രാഷ്ട്രീയാധിപത്യമുള്ള ഒരു വ്യവസ്ഥയായും വികസിച്ചു വരുന്നതിനെ കുറിച്ചാണ് പറയുന്നത്.

രാമായണം യഥാര്‍ത്ഥത്തില്‍ ഇന്ത്യനായിട്ടുള്ള ഒരു ത്രൈവര്‍ണിക സമൂഹം ഗംഗാസമതലത്തില്‍ ഉണ്ടായി വരുന്നതിനെയാണ് വിവരിക്കുന്നത്. കാര്‍ഷിക സമൂഹങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിച്ചുകൊണ്ടും അതിന്റെ കൈമാറ്റ കച്ചവട ബന്ധങ്ങളെയൊക്കെ നിയന്ത്രിച്ചുകൊണ്ടും ഉയര്‍ന്നുവരുന്ന ഒരു ത്രൈവര്‍ണിക കുടുംബവും അതിന്റെ പൂര്‍ണാധിപത്യവും അതിനെ സംരക്ഷിക്കുന്ന രീതിയില്‍ ഒരു ബ്രാഹ്മണ്യ പുരോഹിത വര്‍ഗ്ഗവും ക്ഷത്രിയന്‍ എന്ന് വിളിക്കപ്പെടുന്ന ഒരു ഭരണ രാഷ്ട്രീയ കോയ്മ രൂപവും ഉയര്‍ന്നു വരുന്നു. ഒപ്പം കച്ചവടം, കൈമാറ്റം, കാര്‍ഷിക വൃത്തി ഒക്കെയായി ജീവിച്ചുവരുന്ന വൈശ്യരെന്നു വിളിക്കപ്പെടുന്ന സമൂഹവും ഇവരുടെ മൂന്ന് പേരുടെയും നിലനില്പിനാവശ്യമായ വിഭവോല്പാദനം, അധ്വാനം തുടങ്ങിയവ സേവനങ്ങളായിട്ടും നിര്‍ബ്ബന്ധമായും ചെയ്യേണ്ടി വരുന്ന അടിത്തട്ട് സമൂഹങ്ങളെ ഉള്‍കൊള്ളുന്ന ശൂദ്രരും അതിനു താഴെ അയിത്ത ജാതിക്കാരുമായിട്ടുള്ള ഒരു വ്യവസ്ഥ. ഈ വ്യവസ്ഥയാണ് വര്‍ണവ്യവസ്ഥയും വര്‍ണ വിഭജന രൂപങ്ങളുമായി ഗംഗാതടത്തില്‍ വികസിച്ചു വന്നത്. അങ്ങനെ നിലനില്‍ക്കുന്ന സമൂഹത്തെ നിയന്ത്രിക്കുന്ന ഒരു രാഷ്ട്രരൂപത്തെ, രാഷ്ട്രീയ അധികാര രൂപത്തെ ഭരണകൂട രൂപത്തിന്റെ ഇതിഹാസപരമായിട്ടുള്ള ഒരു ആവിഷക്ാരമാണ് യഥാര്‍ത്ഥത്തില്‍ രാമായണത്തില്‍ കാണുന്നത്.

ഇതില്‍ രണ്ടു ഘടകങ്ങളാണുള്ളത്. ഒരു ഭരണകൂട പൂര്‍വ ഗോത്രസമൂഹത്തില്‍ നിന്നും അധികാരരൂപത്തില്‍ നിന്നും ഭരണകൂടരൂപത്തിലേക്ക് മാറുമ്പോള്‍ ഭൂമിയുള്‍പ്പടെയുള്ള വിഭവങ്ങളുടെമേലും പണിയെടുക്കുന്നവരും അധ്വാനിക്കുന്നവരുമായിട്ടുള്ള സമൂഹങ്ങളുടെമേലും ആധിപത്യം സ്ഥാപിച്ചുകൊണ്ട് ഹിംസാത്മകമായി വര്‍ണധര്‍മങ്ങളെ സംരക്ഷിക്കുന്ന ഒരു രാമരാജ്യസങ്കല്പമാണിത്. ഹിംസാത്മകമായി എന്ന് പറയുമ്പോള്‍ ഈ അധികാരത്തിന്റെ ഒരു പ്രധാനപ്പെട്ട മുഖമാണ്. അത് അധ:സ്ഥിതര്‍ക്കെതിരെയാകാം, അപരവത്കരിക്കപ്പെട്ട ജനതക്കെതിരെയാകാം. അങ്ങനെയാണ് ഹിംസ ഈ സങ്കല്പങ്ങളില്‍ വികസിച്ചു വരുന്നത്. ത്രൈവര്‍ണികരാണ് ആ രാജ്യത്തിന്റെ കേന്ദ്രം. അതായതു രാമായണത്തില്‍ ശംബൂകന്റെ തലയറുക്കുന്നതിനു രാമന്‍ പറയുന്ന ന്യായീകരണം ‘രാമരാജ്യത്തിലെ വര്‍ണധര്‍മ്മങ്ങള്‍ക്കനുസൃതമായ വ്യവസ്ഥാക്രമമനുസരിച്ച് ശൂദ്രനായിട്ടുള്ള ശംബൂകന് തപസ്സനുഷ്ഠിച്ച് ജ്ഞാനം ആര്‍ജ്ജിക്കാന്‍ യോഗ്യതയും അധികാരവുമില്ല. വര്‍ണവ്യവസ്ഥയെ ലംഘിച്ചതുകൊണ്ടാണ ് ശംബൂകന്‍ കൊല്ലപ്പെടുന്നത്. അപ്പോള്‍ ആ രീതിയില്‍ വര്‍ണവ്യവസ്ഥയെ സംരക്ഷിക്കുക, അതിനെ അലംഘനീയമായ രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥിതിയായി നിലനിര്‍ത്തുക എന്നതാണ് ആ രാജാവിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്വം. രാജ്യവ്യവസ്ഥ എന്ന് പറയുന്നത് ധര്‍മ്മവ്യവസ്ഥയായി മാറുകയും ധര്‍മ്മം എന്ന് പറയുന്നത് വര്‍ണധര്‍മ്മങ്ങളെയും ജാതിധര്‍മ്മങ്ങളെയും സംരക്ഷിക്കുന്ന ഒന്നായി മാറുകയും ചെയ്യുന്നു. സാമൂഹിക നിയമങ്ങള്‍, സാമൂഹിക വേര്‍തിരിവുകള്‍, സാമൂഹികമായ പുറന്തള്ളല്‍ രൂപങ്ങള്‍, സാമൂഹിക ഏറ്റിറക്ക മേല്‍കീഴ് ബന്ധങ്ങള്‍ ഇവ വര്‍ണത്തിന്റേയും ജാതിയുടെയും രൂപമായിരിക്കുകയും ആ ഭിന്നതകളെയും വേര്‍തിരിവുകളെയും വിവേചനരൂപങ്ങളെയും ഭരണകൂട അധികാരം കൊണ്ട ് സംരക്ഷിക്കുകയും സാധൂകരിക്കുകയും ചെയ്യേണ്ടതു രാജാധികാരത്തിന്റെ ഉത്തരവാദിത്വമായി മാറുകയും ചെയ്യുന്നു. കൂടാതെ അതൊരു ധര്‍മ്മമായി നിലനിര്‍ത്തുകയും ചെയ്യുന്നു. മനുഷ്യരെ അപരരായി നിര്‍ത്തിയിട്ടേ ഈ രാമരാജ്യം പോലെയുള്ള രാജധര്‍മ്മത്തിലധിഷ്ഠിതമായ രാജ്യവ്യവസ്ഥാക്രമങ്ങള്‍ക്ക ് നിലനില്‍ക്കാന്‍ പറ്റുകയുള്ളു. അപരരായി നിര്‍ത്തുക എന്നാല്‍ നിഷാദര്‍, ചണ്ഡാലര്‍, ശപരര്‍, പുളിന്തര്‍, പുകാസര്‍, അടവികര്‍ ഇങ്ങനെ പലപേരുകളില്‍ അധ:സ്ഥിതരായോ ചണ്ഡാലരായോ അയിത്തക്കാരായിട്ടോ ശൂദ്രരായോ വര്‍ണപരമായും സാമൂഹികമായും പുറന്തള്ളിക്കൊണ്ട് മാത്രമേ ഈ രാ ജ്യവ്യവസ്ഥക്ക് നിലനില്‍ക്കാന്‍ കഴിയുകയുള്ളു. ആ പുറന്തള്ളല്‍ വ്യവസ്ഥയെയും അതിന്റെ വിഭജന രൂപങ്ങളെയും ധര്‍മ്മമായി വ്യവഹരിക്കുകയും അത് സാമൂഹികവും മതപരവുമായ ധര്‍മവുമായി ക്രോഡീകരിക്കുകയും പാര്‍ശ്വവത്ക്കകരിക്കുകയും തട്ടുകളാക്കി മാറ്റുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ ബ്രാഹ്മണ പൗരോഹിത്യ മാണ് ചെയ്യു ന്നത്. അങ്ങനെ അവര്‍ ചിട്ടപ്പെടുത്തിയെടുക്കുന്ന സാമൂഹ്യമര്യാദകളെ, വര്‍ണപരമായ വേര്‍തിരിവുകളെ, ജാതിപരമായ ഭേദരൂപങ്ങളെ, സ്ത്രീ പുരുഷഭേദങ്ങളെ, ഭരണപുരുഷാധിപത്യത്തില്‍ അധിഷ്ഠിതമായ കുടുംബഘടനയെ ഒക്കെ സംരക്ഷിച്ചു നിര്‍ത്തുന്നതിനു രാഷ്ട്രീയപിന്തുണയും ഹിംസാത്മകമായിട്ടുള്ള അധികാരം പ്രയോഗിച്ചുകൊണ്ട് ശാശ്വതമായും നിലനിര്‍ത്തേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിന്റേതായി മാറുന്നു. അങ്ങനെയുള്ള വ്യവസ്ഥയെ സംരക്ഷിക്കുന്ന ആളാണ് രാമരാജ്യത്തിനുള്ളില്‍ രാമന്‍.

ഇത്തരത്തിലാണ് ഹീനതയെന്നു പറയുന്നത് ത്രൈവര്‍ണകരുടെ പുറത്തുള്ളവരെ അടയാളപ്പെടുത്താനുള്ള രൂപങ്ങളായി മാറുന്നത്. ഈ രാമരാജ്യ സങ്കല്‍പം രണ്ടു രീതിയിലുള്ള കാര്യങ്ങളെ നിലനിര്‍ത്തിയാണ് വരുന്നത ്. ഒന്ന് സ്്ത്രീയെയും ഭൂമിയെയും കീഴടക്കികൊണ്ടുള്ളത്. കീഴാളരായ ജനങ്ങളോടൊപ്പം എല്ലാ വിഭാഗം സ ്ത്രീകളെയും സ്ത്രീധര്‍മത്തിന്റെയും കു ലധര്‍മത്തിന്റെയും അടിസ്ഥാനത്തില്‍ നിര്‍വ്വചിക്കുന്നു. ഇത്തരമൊരു ഭരണകൂട സങ്കല്‍പ്പത്തിന് വികസിച്ചുവന്ന മറ്റുപ്രദേശങ്ങളെയൊക്ക കീഴടക്കി വലിയ രീതിയിലുള്ള സാമ്രാജ്യങ്ങളായിട്ടോ രാജ സ്ഥാനങ്ങളായിട്ടോ വികസിക്കണമെങ്കില്‍ കീഴടക്കപ്പെട്ട മനുഷ്യര്‍ സാമൂഹികമായി പുറന്തള്ളപ്പെട്ട്, സമൂഹത്തിന്റെ അടിത്തറയില്‍ വരുന്ന രീതിയില്‍ ഒരു സാമൂഹിക ശ്രേണീവത്കരണം ഉണ്ടായിവരണം. സമൂഹത്തെ ശ്രേണീപരമായി വിന്യസിക്കുന്ന ഒരു മേല്‍കീഴ്ബന്ധം വര്‍ണവ്യവസ്ഥയുടെയും ധര്‍മവ്യവസ്ഥയുടെയും അടിത്തറയായി മാറണം. ആ വ്യവസ്ഥക്കുള്ളില്‍ ഈ ത്രൈവര്‍ണികര്‍, ബ്രാഹ്മണര്‍, ക്ഷത്രിയര്‍ വൈശ്യര്‍ തുടങ്ങിയ മൂന്നു വര്‍ണത്തില്‍പ്പെട്ട ആളുകളുടെ സ്ത്രീകളെ കുലസ്ത്രീകളായും ഇത്തരം ധര്‍മങ്ങള്‍ സംരക്ഷികേണ്ടവരും നിലനിത്തേണ്ട ബാധ്യതയുള്ളവരുമായി മാറ്റുന്നു. അത്തരം സ്ത്രീകളുടെ മൗലികമായ ലക്ഷ്യമെന്ന് പറഞ്ഞാല്‍ അവരുടെ നിലനിപ്പുതന്നെ ഈ വര്‍ണവ്യവസ്ഥയെ സംരക്ഷിക്കുവാനും ജാതി മര്യാദകളെയും ജാതിഭേദങ്ങളെയും നിലനിര്‍ത്തുന്നതിന് ആവശ്യമായിട്ടുള്ള ജാതി വര്‍ണ മനുഷ്യരെ പ്രസവിക്കുക എന്നുള്ളതാണ്. അവരുടെ പ്രജനനം, ലൈംഗികത എന്നിവയുടെ മല്‍ ഈ വര്‍ണ വ്യവസ്ഥയില്‍ അധിഷ്ഠിതമായിട്ടുള്ള സ്ത്രീ പുരുഷ ബന്ധങ്ങളെ നിശ്ചയിക്കുകയു അതിനെ ബ്രാഹ്മണ പുരുഷാധിപത്യ വ്യവസ്ഥയായി നിലനിര്‍ത്തുകയും ചെയ്യുന്നു. അങ്ങനെ വരുബോള്‍ ഈ വര്‍ണത്തിനുള്ളില്‍ ഒട്ടനവധി ജാതികള്‍ ഉണ്ടായിവരുകയും ജാതികള്‍ തന്നെ സ്വയം ഒരു സാമൂഹിക വ്യവസ്ഥയെ പുനരുല്പാദിപ്പിക്കുന്ന അടഞ്ഞ വ്യവസ്ഥയായി നിലനില്‍കുകയും ചെയ്യുന്നു. അതിനെ വീണ്ടും പുനരുല്പാദിപ്പിക്കുന്നതിനായി അവരുടെ ലൈംഗികതയെയും കാമനയെയും സാമൂഹികവും സാംസ്‌കാരികവുമായി നിയന്ത്രിക്കുന്ന നിയമങ്ങള്‍ സ്ത്രീവിരുദ്ധമായ ധര്‍മ്മശാസ്ത്രങ്ങളുടെ രൂപത്തില്‍ ഉണ്ടായിവരുന്നു. എന്നാല്‍ ശൂദ്രരും ചണ്ഡാലരുള്‍പ്പടെയുള്ള നിഷാദര്‍, പുകാസര്‍, അടവികര്‍, പുളിന്തര്‍ തുടങ്ങിയ ഹീനരും അയിത്തജാതിക്കാരുമായിട്ടുള്ള മനുഷ്യരില്‍പെട്ട സ്ത്രീകളെ അധമരും ഹീനശരീരമുള്ളവരുമായിട്ടുള്ള സ്ത്രീകളാക്കി മാറ്റുകയും അവരുടെ ലൈംഗികതയെയും ശരീരത്തെയും നിയന്ത്രിക്കുന്ന ധര്‍മ്മശാസ്ത്ര പാരമ്പര്യം രൂപപ്പെടുകയും ചെയ്യുന്നു.

അങ്ങനെ വരുമ്പോള്‍ സാമൂഹ്യവ്യവസ്ഥ തന്നെ ഒരു മേല്‍കീഴ് ബന്ധമായി, ഒരു തരം വിവേചന അസമത്വ രൂപമായി നില്‍ക്കുകയും ആ ബന്ധത്തിന്റെ ഉള്ളില്‍ ത്രൈവര്‍ണികരെല്ലാവരും തന്നെ മേല്‍ക്കോയ്മ സ്ഥാപിക്കുന്ന ‘സ്വാമി’ എന്ന സ്ഥാനത്താകുകയും ചെയ്യും. ത്രൈവര്‍ണിക കുടുംബത്തില്‍ ഭര്‍ത്താക്കന്മാര്‍ പതിവ്രതകളുടെ സംരക്ഷകന്‍ എന്ന നിലയില്‍ ‘പതി’കള്‍ ആയി മാറുന്നു. രാജാവോ രാജാവിന്റേതുപോലുള്ള അധികാരം പ്രയോഗിക്കുന്നവര്‍ സ്വാമി എന്നുള്ള പേരില്‍ വരും. സ്വാമികളല്ലാത്ത മറ്റുള്ളവരെല്ലാം ദാസന്മാരായി വരും. അധ്വാനിക്കുന്ന അല്ലെങ്കില്‍ കൈവേലകളില്‍ ഏര്‍പ്പെടുന്നവര്‍, കച്ചവട കൈമാറ്റ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന വര്‍ കര്‍മകാരന്മാര്‍ അല്ലെങ്കില്‍ പാരമ്പര്യമായി കൈത്തൊഴില്‍ ചെയ്യുന്നവര്‍, കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ ദാസന്മാരും ആയി മാറുന്നു. ഈ സ്വാമി – ദാസ ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു സമൂഹരൂപം ഉണ്ടായിവരികയും ആ സമൂഹരൂപം തരം തിരിച്ച അസമത്വരൂപമായി വികസിക്കുകയും അത് വര്‍ണാശ്രമധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിതരൂപമായി സാധൂകരിക്കുകയും ചെയ്യും. ആദര്‍ശാത്മകമായ സാമൂഹിക വ്യവസ്ഥയെയാണ് ധര്‍മം എന്ന് പറയുന്നത്. ഇത് നിലനില്‍ക്കുന്ന രാജ്യമാണ് ധര്‍മരാജ്യം. ഈ രാമരാജ്യം അടിസ്ഥാനപരമായി പാരമ്പര്യമായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ത്രൈവര്‍ണരുടെയും സവര്‍ണര്‍ എന്ന് വിളിക്കുന്ന ജാതി ഹിന്ദുക്കളുടെയും ആധിപത്യം നിലനിര്‍ത്തുന്ന ഒരു സമൂഹ വ്യവസ്ഥയായിരിക്കുമ്പോള്‍ ശൂദ്രരും അയിത്തജാതിക്കാരും ഗോത്രസമൂഹങ്ങളുള്‍പ്പടെയുള്ള ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ കീഴാളരും അടിയാളരും ഹീനരും ആയി പുറന്തള്ളുകയും ഈ വര്‍ണവ്യവസ്ഥയില്‍ തന്നെ ഉള്ള ത്രൈവര്‍ണികരുടെ സ്ത്രീകളെ പൂര്‍ണമായും വ്യവസ്ഥയെ നിലനിര്‍ത്തുന്നതിനും പുനരല്‍പാദിപ്പിക്കുന്നതിനും ആവശ്യമായിട്ടുള്ള ലൈംഗിക ഉപകരണങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. ആ വ്യവസ്ഥയെ പറയുന്ന മറ്റൊരു പേര് തന്നെയാണ് വര്‍ണധര്‍മം. അതിനെ പൊട്ടിപോകാത്ത ഒന്നായി ശാശ്വതമായി നിലനിര്‍ത്തേണ്ടതും പുനരുല്‍പ്പാദിപ്പിക്കപ്പെടേണ്ടതും  രാജാവിന്റെയും രാജാവ് നിലനിര്‍ത്തുന്ന രാഷ്ട്രീയാധികാരത്തിന്റെയും പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ്. ആ രാഷ്ട്രീയാധികാരം ഭരണകൂടത്തിന്റെ വിവിധ രൂപങ്ങളിലൂടെ നിലനിര്‍ത്തുന്നു. ഇങ്ങനെയുള്ള വ്യവസ്ഥക്രമമാണ് രാമരാജ്യം.

(തുടരും)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

3 thoughts on “രാമായണം ജാതീയ വര്‍ണ്ണ മേല്‍ക്കോയ്മ നിലനിര്‍ത്തുന്ന പ്രത്യയശാസ്ത്രം

  1. Avatar for ഡോ കെ എസ് മാധവന്‍

    തുടരണം

  2. പല രാമായണങ്ങളിലും പല രൂപത്തിലാണ് കഥ നടക്കുന്നത്. ഇതിന്റെ മൂല കൃതി വളരെ ചെറുതായിരുന്നു എന്നും പിന്നീട് പലരും പല രൂപത്തില്‍ എഴുതിയാണ് ഇന്നത്തെ രാമായണ കഥകള്‍ ഉണ്ടായതെന്നും അതിനാല്‍ ഓരോന്നിലും ഓരോ രൂപത്തിലാണ് കഥ എന്നുമാണ് പല പുസ്തകങ്ങളിലും ലേഖനങ്ങളിലും കാണുന്നത്.

    എന്തായാലും ആശയം ഒന്ന് തന്നെ. ഇന്ത്യയിലേക്ക് കുടിയേറി എത്തിയ ആര്യന്‍മാര്‍ ഇവിടെ ഒരു വ്യവസ്ഥിതി കെട്ടിപ്പടുക്കുന്നു. അങ്ങിനെ ജീവിതം മുന്നോട്ട് പോകുന്നു. ഉത്തരേന്ത്യയിലെ പ്രധാന നദീ തടങ്ങള്‍ കേന്രീകരിച്ച് പുതിയതും കാര്‍ഷിക സംസ്കാരത്തിലധിഷ്ടിതവുമായ ഒരു സമൂഹത്തില്‍ നടന്ന ആര്യ – ദ്രാവിഡ സംഘര്‍ഷങ്ങളും കൂടി ചേരലുകളും കൊടുക്കല്‍ വാങ്ങലുകളുമാണ് ഇന്ത്യന്‍ ഇതിഹാസങ്ങളുടെ ഇതി വൃത്തം. സ്വാഭാവികമായി നിലവിലെ വ്യവസ്ഥിതിയും കടന്ന് വന്നവരുടെ നവീന രീതികളും തമ്മില്‍ സംഘര്‍ഷമുണ്ട്.

  3. Avatar for ഡോ കെ എസ് മാധവന്‍

    ബി. ശ്രീജിത്ത്

    വായിച്ചു.
    വിമർശനം കൊളളാം .
    പക്ഷെ ,ഇത് കേരളത്തിൻെറ ചുറ്റുപാടിൽ നിന്ന് രാമായണത്തെ നോക്കുബോൾ ആണ് ഇതെല്ലാം.രാമായണം തന്നെ പല ആളുൾ പല കാലഘട്ടത്തിൽ എഴുതീട്ടുളളതാണ്.അപ്പോൾ,അവർ സ്വന്തം വർത്തമാന സംഭവങളുടെ സമാന ഉപമകൾ ,അതിൽ ഉൾപെടുത്താം.
    എഴുത്തച്ഛൻ എഴുതിയത് ,അദ്ദേഹത്തിൻെറ സർഗ്ഗാത്മക കഴിവ് കൊണ്ടാണ്.അന്നത്തെ ,സാമൂഹീക രീതികളെ വിമർശിക്കുന്നതൊന്നും അദ്ദേഹം ഉൾപെടുത്തീട്ടില്ല.മറിച്ച് കേരളത്തിൻെ കാലാവസ്ഥയെ ,പ്രതൃേകിച്ച് കർക്കിട മാസത്തെ ,അന്നത്തെ കാലാവസ്ഥ രീതിയെ തൻെറ രാമായണത്തിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.അതിൻെറ വൃാഖൃാനങൾ പുസ്തകരൂപത്തിൽ ഇവിടെ ലഭൃമാണ് (മാതൃഭൂമി ബുക്സ് MR Rajesh ).
    കർക്കിട മാസങളിലെ രാമായണം വായന ശരിക്കും ഒരു ഫാൻെറസി മാത്രമാണ്.പക്ഷെ ആളുകൾ അത് ഭക്തിയോടെ ചൊല്ലുന്നു.അതിൽ ഇതുവരെ രാഷ്ട്രീയം ഇല്ല .നാളെകളിൽ ഉണ്ടായിക്കൂടന്നില്ല.

    രാമരാജൃ സങ്കല്പത്തിൻെറ സർ ൻെറ വിമർശനവും ഒരു തരം fantasy മാത്രം ആണ്.അല്ലെങ്കിൽ ഒരു തരം സർഗ്ഗാത്മകത.

Leave a Reply