ജില്ലകള്‍ക്കകത്ത് പൊതുഗതാഗതമാകാം

വാഹനത്തിന്റെ സിറ്റിംഗിന്റെ അന്‍പത് ശതമാനം യാത്രക്കാരെ പാടുള്ളു. ബസുകളില്‍ ഇരിട്ടിയാണ് ചാര്‍ജ്ജ്. രാവിലെ ഏഴുമുതല്‍ രാത്രി 7 വരെയാണ് യാത്രാനുമതി. അന്തര്‍ ജില്ലാ തലത്തില്‍ പൊതുഗതാഗതം ഈ ഘട്ടത്തില്‍ അനുവദിക്കില്ല.

ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തില്‍ ജില്ലയ്ക്കകത്ത് പൊതുഗതാഗതംമാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ജലഗതാഗതം ഉള്‍പ്പെട പുനരാരംഭിക്കും. വാഹനത്തിന്റെ സിറ്റിംഗിന്റെ അന്‍പത് ശതമാനം യാത്രക്കാരെ പാടുള്ളു. ബസുകളില്‍ ഇരിട്ടിയാണ് ചാര്‍ജ്ജ്. രാവിലെ ഏഴുമുതല്‍ രാത്രി 7 വരെയാണ് യാത്രാനുമതി. അന്തര്‍ ജില്ലാ തലത്തില്‍ പൊതുഗതാഗതം ഈ ഘട്ടത്തില്‍ അനുവദിക്കില്ല. സ്വകാര്യവാഹനങ്ങളാകാം. ഇതിനായി പ്രത്യേക പാസ് വാങ്ങേണ്ട കാര്യമില്ല. തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതരണം. എന്നാല്‍ സമീപമല്ലാത്ത ജില്ലകളിലേക്ക് യാത്ര ചെയ്യാന്‍ പാസ് വേണം. സ്വകാര്യവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ 2 പേര്‍ക്കാണ് സഞ്ചരിക്കാനാവുക. കുടുംബമാണെങ്കില്‍ 3 പേര്‍ക്ക്. ഓട്ടോയില്‍ ഡ്രൈവറും ഒരു യാത്രക്കാരനും മാത്രമേ സഞ്ചരിക്കാവൂ. കുടുംബമെങ്കില്‍ 3 പേര്‍ക്ക് സഞ്ചരിക്കാം. ഇരുചക്രവാഹനത്തില്‍ കുടുംബാഗത്തിന് പിന്‍സീറ്റ് യാത്രയാാകാം.

ബിവറേജസ് ഔട്ലെറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സജ്ജമാകുന്ന മുറയ്ക്ക് നിബന്ധനകള്‍ പാലിച്ച് പാര്‍സല്‍ സര്‍വീസിനായി തുറക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബാറുകളില്‍ മദ്യവിതരണത്തിനും ആഹാരവിതരണത്തിനും ഈ നബന്ധനകള്‍ ബാധകമാണ്. ക്ലബുകളില്‍ ഒരു സമയത്ത് 5 ആളുകളിലധികം വരില്ല എന്ന നിബന്ധനയ്ക്ക് വിധേയമായി സാമൂഹ്യ അകലം പാലിച്ച് അംഗങ്ങള്‍ക്ക് മാത്രം മദ്യവും ആഹാരവും പാര്‍സലായി വിതരണം ചെയ്യാം. ടെലഫോണ്‍ വഴിയുള്ള ബുക്കിംഗോ അനുയോജ്യമായ മറ്റ് മാര്‍ഗങ്ങളോ ക്ലബുകളള്‍ ഇതിനായി സ്വീകരിക്കണം.കള്ളുഷാപ്പുകളില്‍ നിലവിലുള്ള വ്യവസ്ഥയ്ക്ക് വിധേയമായി കള്ളും ആഹാരവും വിതരണം ചെയ്യാം.

ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും തുറക്കാന്‍ അനുമതി നല്‍കി. മുടി വെട്ടുന്നതിന് മാത്രമാണ് അനുമതി. എയര്‍ കണ്ടീഷന്‍ ഉപയോഗിക്കരുത്. ഉപഭോക്താക്കള്‍ക്കായി ഒരേ ടവല്‍ ഉപയോഗിക്കരുത്. ഉപഭോക്താക്കള്‍ തന്നെ ടവല്‍ കൊണ്ടുവരുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഒരു സമയം രണ്ട് പേരില്‍ കൂടുതല്‍ കാത്ത് നില്‍ക്കരുതെന്നും നിര്‍ദേശമുണ്ട്. മാളുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല. ഷോപ്പിംഗ് കോംപ്ലക്സുകളില്‍ ആകെയുള്ള കടകളില്‍ 50% പേര്‍ക്ക് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഏത് ദിവസം ഏത് കട തുറക്കാമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേര്‍ന്ന് തീരുമാനിക്കാം. റെസ്റ്റോറന്റുകളില്‍ രാത്രി ഒമ്പത് മണി വരെ ഭക്ഷണ വിതരണം നടത്താം. രാത്രി പത്ത് മണി വരെ ഓണ്‍ലൈന്‍ ഡെലിവറി സാധ്യമാകും. സ്‌കൂള്‍, കോളജ്, ട്രെയിനിംഗ് സെന്ററുകള്‍ക്ക് ഈ ഘട്ടത്തിലും അനുമതിയില്ല. എന്നാല്‍ ഓണ്‍ലൈന്‍ വിദൂര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply