അക്വേറിയം സിനിമക്കെതിരായ നീക്കത്തില്‍ പ്രതിഷേധം

ദശീയ പുരസ്‌കാര ജേതാവായ ടി.ദീപേഷ് സംവിധാനം ചെയ്ത ‘അക്വോറിയം’ ചലച്ചിത്രം ചില മതസംഘടനകള്‍ നല്‍കിയ പരാതിയില്‍ കോടതി സ്റ്റേ ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ചലചിത്രപ്രവര്‍ത്തകരടക്കമുള്ളവരുടെ പ്രസ്താവന

ചലച്ചിത്ര മേഖല നിര്‍ണ്ണായകമായ ഒരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്ന്‌പോയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റെ എല്ലാ നിബന്ധനകളും പാലിച്ച് കൊണ്ട് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ ഈയിടെ റിലീസ് ചെയ്യപ്പെട്ട സംസ്ഥാന തലത്തിലും ദേശീയ തലത്തിലും പുരസ്‌കാര ജേതാവായ ടി.ദീപേഷ് സംവിധാനം ചെയ്ത ‘അക്വോറിയം’ മലയാള ചലച്ചിത്രം മതവികാരത്തെ വൃണപ്പെടുത്തുന്നു എന്ന് കാരണം പറഞ്ഞ് ചില മതസംഘടനകള്‍ നല്‍കിയ പരാതിയില്‍ കോടതി പത്ത് ദിവസത്തേക്ക് സ്റ്റേ ചെയ്തിരിക്കുകയാണ്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടിയ ഒരു ചിത്രം ഇത്തരത്തില്‍ മത വിമര്‍ശനത്തിന്റെ പേരില്‍ സ്റ്റേ ചെയ്യപ്പെടുന്നത് തികച്ചും അധാര്‍മ്മികവും പ്രതിഷേധാര്‍ഹവുമാണ്. ഇത്തരത്തില്‍ ചലച്ചിത്രമെന്ന കലയെ മത, ജാതി, രാഷ്ട്രീയ വിമര്‍ശനത്തിന്റെ പേരില്‍ പ്രദര്‍ശനാനുമതി നിരോധിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ മുകളിലുള്ള കടന്ന് കയറ്റവും, ഒരു പുരോഗമന സമൂഹത്തിന് ചേരുന്നതല്ല എന്നത് കൊണ്ടും ബഹുമാനപ്പെട്ട കോടതിയുടെ ഈ നടപടിയില്‍ കേരളത്തിലെ കലാ പ്രവര്‍ത്തകരായ ഞങ്ങള്‍ പ്രതിഷേധിക്കുന്നു.

1.പ്രിയനന്ദനന്‍
2.N.S.താര
3.ഷെറി
4.റഫീഖ് മംഗലശ്ശേരി
5.സന്ദീപ് സതീഷ്
6. ശ്രീലേഷ് കുമാര്‍
7.രാകേഷ് പാലിശ്ശേരി
8.ഗിരീഷ് കാരാടി
9.രാജേഷ് ചേരാവള്ളി
10.സുജിത് കപില
11.അജയ് അന്നൂര്‍
12, അഫ്‌സല്‍ എം എം
13. മാത്തുക്കുട്ടി പള്ളിപ്പാട്
14. കൃഷ്ണനുണ്ണി
15 ബിച്ചൂസ് ചിലങ്ക
16. രാജീവ് ബേപ്പൂര്‍
17.പ്രതാപ് ജോസഫ്
18.സുരേഷ് നെല്ലിക്കോട്
19.കെ.എം ജിതിലേഷ്
20.കെ.പി ശ്രീകൃഷ്ണന്‍
21.സതീഷ് ബാബുസേനന്‍
22.ശുഐബ് ചാലിയം
23.ജയ ജോസ് രാജ്
24.ശ്യാം
25.സാലിഹ് ഹംസ
26.നാരായണന്‍ നെല്ലിയടുക്കം
27.ശരത്ത് എസ്
28.വാള്‍ട്ടര്‍
29.സുനില്‍ ചെറിയാന്‍
30.ജയലക്ഷ്മി
31.ചാക്കോ ഡി അന്തിക്കാട്
32. ഷാഹിദാ അബൂബക്കര്‍
33. വിനോദ് നിസരി
34.ശ്രീജിത്ത് പൊയില്‍ക്കാവ്
35. പി.എന്‍ മോഹന്‍രാജ്
36. അബു വളയംകുളം
37.രാജേഷ് അഴീക്കോടന്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply