പാളിപ്പോയ കോവിഡ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഫലമാണ് പൂന്തുറയില്‍ കണ്ടത്.

ഒരു തദ്ദേശീയ ജനതയെ ഇത്തരം അസാധാരണ സന്ദര്‍ഭങ്ങളില്‍ തോക്കുചൂണ്ടല്‍(തോക്കുചൂണ്ടിയാലെങ്കിലും വീട്ടിലിരിക്കും എന്ന നയമാവാം സര്‍ക്കാരിന്റേത്. പക്ഷെ അതും ഭീകരതയാണെന്ന് ഒരു ഇടതുപക്ഷ സര്‍ക്കാരിന് അറിവില്ലാത്തതല്ലല്ലോ ) എന്ന മാര്‍ഗ്ഗത്തിലൂടെയല്ലാതെ എങ്ങനെ മാനേജ് ചെയ്യണം എന്നതിനെക്കുറിച്ച് സര്‍ക്കാരിനിയും മനസിലാക്കേണ്ടതുണ്ട്.മെയിന്‍ സ്ട്രീം കമ്മ്യൂണിറ്റിയില്‍ ജനങ്ങളെ മാനേജ് ചെയ്യുന്നതുപോലെ അത്ര എളുപ്പമല്ല അത്.’

പാളിപ്പോയ കേരളത്തിന്റെ കോവിഡ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഫലമാണ് നിര്‍ഭാഗ്യമെന്നോണം ഇന്ന് പൂന്തുറയില്‍ കണ്ടത്.പൂന്തുറയില്‍ ഇന്ന് രാവിലെ കുറച്ച് ആള്‍ക്കാര്‍ വീടിന് വെളിയില്‍ ഇറങ്ങി പ്രതിഷേധിച്ചത് ഇന്നലെ മുതല്‍ ഉണ്ടായ കുറെ സംഭവങ്ങളുടെ തുടര്‍ച്ചയാണ്. അവിടെ നിന്ന് റാപിഡ് ടെസ്റ്റില്‍ പോസിറ്റീവ് ആയ 38 പേരെ കാരക്കോണത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേയ്ക്ക് ഇന്നലെ ഉച്ചക്ക് മാറ്റി. ഈ 38 പേരെയും 2 ടോയ്ലറ്റ് മാത്രമുള്ള ഒരു ഹാളില്‍ ആണ് അഡ്മിറ്റ് ചെയ്തത്. ഇവിടത്തെ അനാസ്ഥയുടെ വാര്‍ത്തകള്‍ വിവിധ മാധ്യമങ്ങളില്‍ ഉണ്ടായിരുന്നു.ഇന്നിപ്പോ പൂന്തുറയിലെ തീരദേശ ജനങ്ങളുടെ വീഡിയോ ഷെയര്‍ ചെയ്ത് ആത്മരതി കൊള്ളുന്ന മെയിന്‍ സ്ട്രീം കൊണാണ്ടര്‍മാരൊന്നും ആ അവഗണനയെ ഷെയര്‍ ചെയ്ത് കണ്ടില്ല. ഭക്ഷണവും കുടിവെള്ളവും നല്‍കിയത് പോലും പ്രതിഷേധം ഉയര്‍ന്ന ശേഷം മാത്രം. ഒരു ഡോക്ടര്‍ അവിടെ ചെല്ലുന്നത് രാത്രി 8 മണിക്ക് ആണ്.ഇന്ന് ആ സ്ഥിതിയില്‍ മാറ്റമുണ്ടായത് നല്ല കാര്യം . പൂന്തുറയില്‍ ഇന്ന് രാവിലെ ഡയാലിസിസ് ഉണ്ടായിരുന്ന വൃക്ക രോഗിയെ പുറത്തിറങ്ങാന്‍ സമ്മതിക്കാതെ പോലീസ് തടഞ്ഞു, കഴിഞ്ഞ ദിവസം പ്രസവിച്ച് മുലപ്പാല്‍ ഇല്ലാത്ത യുവതിയുടെ കുഞ്ഞിന് വേണ്ടി പാല്‍ വാങ്ങാന്‍ ഇറങ്ങിയ ആളെ തടഞ്ഞു. അവശ്യ സാധനങ്ങള്‍ വീട്ടില്‍ എത്തിക്കാം എന്ന വാഗ്ദാനം പ്രായോഗികം ആയില്ല. രാവിലെ ഭക്ഷണം ഇല്ലാതായപ്പോള്‍ പല വ്യഞ്ജന കടകള്‍ തുറക്കണം എന്നും ഗുരുതര രോഗികളെ ചികില്‍സ ക്ക് വിടണം എന്നും ആവശ്യപ്പെട്ടാണ് ഒരു തെരുവിലെ ആള്‍ക്കാര്‍ പുറത്ത് ഇറങ്ങിയത്.ശരിയാണ് ,നിങ്ങളിപ്പറയുന്ന ഡിസിപ്ലിന്‍ സമര മുറയൊന്നും അവര്‍ക്കറിയില്ല. അവര്‍ക്കാകപ്പാടെ അറിയാവുന്നത് അവരുടെ സ്വാഭാവികതയില്‍ നിന്നുകൊണ്ട് പ്രതികരിക്കാന്‍ മാത്രമാണ്. അത് ചിലപ്പോ പള്ളുവിളിയാവും കൊലം വയ്ക്കലാവും.അത് ഒരു ഇന്‍ഡിജിനസ് കമ്മ്യൂണിറ്റിയുടെ ഭാഗമാണ്.ഈ അസാധാരണ സാഹചര്യത്തില്‍ ഇങ്ങനെയൊരു ആള്‍ക്കൂട്ടമുണ്ടായതും മാസ്‌കുപോലുമില്ലാതെ ഒരുമിച്ചുകൂടിയതിനെയുമൊന്നും ന്യായീകരിക്കുന്നില്ല.കൂട്ടം കൂടാതെ അവരുടെ ആവശ്യങ്ങള്‍ക്ക് കാതുകൊടുക്കാന്‍ ഇവിടൊരു ഭരണസിരാകേന്ദ്രവും മുന്നോട്ടുവന്നിട്ടില്ലെന്നതും ചരിത്രം.ഇവിടെ ആര്‍ക്കൊക്കെ കോവിഡ് ഉണ്ട്,ആരെയൊക്കെ ഐസൊലേറ്റ് ചെയ്യണം എന്നുള്ള പ്രാഥമിക വിവരങ്ങള്‍ പോലും സര്‍ക്കാരിന്റെ കയ്യിലില്ല. സര്‍ക്കാര്‍ ഒരു പ്രത്യേക പ്രദേശത്തെ രോഗ കേന്ദ്രം ആയി ചാപ്പ കുത്തുന്ന പ്രചാരണവും തോക്ക് എന്തിയ കാമണ്ടോകള്‍ പരത്തിയ അനാവശ്യ ഭീതിയും വേറെ . ഇത് മറ്റേതെങ്കിലും കമ്മ്യൂണിറ്റിയിലായിരുന്നെങ്കില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഇങ്ങനെ തന്നെ ആയിരിക്കുമോ എന്ന ചോദ്യം ചോദിക്കുന്നില്ല.ഒരു സൂപ്പര്‍ സ്പ്രെഡ് സോണിനെ മാനേജ് ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ക്ക് (മനഃപൂര്‍വമോ അല്ലാതെയോ ) പിഴച്ചുവെന്നത് വാഴ്ത്തുപാട്ടുകാര്‍ അംഗീകരിക്കുക.ഒരുപക്ഷെ അത് ആദ്യമായി സെന്‍സിറ്റീവായൊരു മേഖലയില്‍ ഇത്തരം നടപടികള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി സംഭവിച്ചതുമാവാം .

ഒരു തദ്ദേശീയ ജനതയെ ഇത്തരം അസാധാരണ സന്ദര്‍ഭങ്ങളില്‍ തോക്കുചൂണ്ടല്‍ (തോക്കുചൂണ്ടിയാലെങ്കിലും വീട്ടിലിരിക്കും എന്ന നയമാവാം സര്‍ക്കാരിന്റേത്. പക്ഷെ അതും ഭീകരതയാണെന്ന് ഒരു ഇടതുപക്ഷ സര്‍ക്കാരിന് അറിവില്ലാത്തതല്ലല്ലോ ) എന്ന മാര്‍ഗ്ഗത്തിലൂടെയല്ലാതെ എങ്ങനെ മാനേജ് ചെയ്യണം എന്നതിനെക്കുറിച്ച് സര്‍ക്കാരിനിയും മനസിലാക്കേണ്ടതുണ്ട്.മെയിന്‍ സ്ട്രീം കമ്മ്യൂണിറ്റിയില്‍ ജനങ്ങളെ മാനേജ് ചെയ്യുന്നതുപോലെ അത്ര എളുപ്പമല്ല അത്.’കളത്തിലിറങ്ങി’ ജോലിചെയ്യുന്ന പ്രിയ നന്മയുള്ള ലോകമേ ഫാന്‍സുകാര്‍ അതുംകൂടി നിങ്ങളുടെ സ്വാധീന കേന്ദ്രങ്ങളില്‍ മനസിലാക്കിപ്പിച്ചുകൊടുക്കുക. അതിനൊപ്പം സര്‍ക്കാരിന്റെ നിര്‍ദേശങ്ങളോട് എങ്ങനെ പരമാവധി സഹകരിക്കാമെന്ന് നമ്മളും മനസിലാക്കേണ്ടതുണ്ട് .സാഹചര്യം എന്തെന്നറിയേണ്ടതുണ്ട്.അതിന്റെയും കൂടി അഭാവം ഇവിടെ കാണാം.

ഈ ഒരു ദൗര്‍ഭാഗ്യ സംഭവത്തിന്റെ മറ്റൊരു കാരണക്കാര്‍ ഇവിടത്തെ പ്രതിപക്ഷവും ജനപ്രതിനിധികളും സാമുദായിക പ്രതിനിധികളുമാണ് .ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ വേണ്ടപ്പെട്ട ഇടങ്ങളിലെത്തിച്ച് പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ അവര്‍ മുന്നോട്ടുവരേണ്ടിയിരുന്നു.അങ്ങനെയുള്ള ശ്രമങ്ങളുണ്ടായിരുന്നുവെങ്കില്‍ നമുക്കിന്നത്തെ നിര്‍ഭാഗ്യകരമായ പൊതുജനത്തിന്റെ ലോക്കഡൗണ്‍ ലംഘനം ഒഴിവാക്കാമായിരുന്നു.രാഷ്ട്രീയ ലാക്ക് മാത്രം ലക്ഷ്യം വച്ച് പരസ്പരം പൊക്കിയും താഴ്ത്തിയും കോവിഡിനിടയില്‍ കൊണച്ച രാഷ്ട്രീയം കളിക്കുന്ന എല്ലാ തീരദേശത്തെ രാഷ്ട്രീയകാംഷികള്‍ക്കും നല്ല നമസ്‌കാരങ്ങള്‍ പൂന്തുറ ആവര്‍ത്തിക്കാതിരിക്കട്ടെ..

NB: പൂന്തുറയില്‍ കോവിഡ് പടര്‍ന്നത് കടലിലൂടെയല്ല,കരയിലൂടെയാണ്. വള്ളത്തില്‍ പോയി ചൂണ്ടയിട്ട് കരയില്‍ കോവിഡ് പടുത്തോണ്ടുവന്നുവെന്ന് വിലപിക്കുന്ന കര മുതലാളിമാര്‍ മനസിലാക്കുമല്ലോ.

(ഫേസ് ബുക്ക് പോസ്റ്റ്).

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply