ഈ പാലുകാച്ചലിന്റെ രാഷ്ട്രീയം

കേരളത്തില്‍ ഭൂപരിഷ്‌കരണം അവസാനിച്ചുവെന്നും ഇനി ഭവനരഹിതര്‍ക്ക് വീട് നല്‍കിയാല്‍ മതിയെന്നുമുള്ള സിപിഎം നിലപാട് തന്റെ പുസ്തകത്തില്‍ ഡോ. തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോഴും രാജമാണിക്യം കമ്മിറ്റി കണ്ടെത്തിയ 5.25 ലക്ഷം എക്കര്‍ ഭൂമി അടക്കം ആയിരക്കണക്കിനേക്കര്‍ കോര്‍പറേറ്റുകളും തോട്ടമുടമകളും നിയമവിരുദ്ധമായി കൈവശം വെക്കുന്നതിന് സര്‍ക്കാരുകള്‍ കൂട്ടുനില്‍ക്കുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ വീടില്ലാത്ത രണ്ട് ലക്ഷത്തോളം ആളുകള്‍ക്ക് 420 സ്‌ക്വയര്‍ ഫീറ്റില്‍ 2 മുറി വീടുകള്‍ നല്‍കിയത് ആശ്വാസകരമാണ്. അതില്‍ 50000 എണ്ണത്തില്‍ യുഡിഎഫും കേന്ദ്രഫണ്ടില്‍ ബിജെപിയും അവകാശവാദം ഉന്നയിക്കുന്നതിലും തെറ്റില്ല. എന്നാല്‍ വിഖ്യാതമായ കേരള മോഡല്‍ ഭൂപരിഷ്‌കരണവും ‘ഹരിജന്‍ – ലക്ഷം വീട്’ കോളനികളും വഴി ഇടതും വലതും മുന്നണികള്‍ ദലിതരോടും ആദിവാസികളോടും ചേരി- പുറമ്പോക്ക് നിവാസികളോടും നടത്തിയ വഞ്ചനയുടെ തുടര്‍ച്ചയാണിത് എന്ന് കൂടി മനസ്സിലാക്കണം. ഭൂമിയുടെ നീതിപൂര്‍വ്വമായ പുനര്‍വിതരണം എന്ന ആവശ്യമുന്നയിച്ച് ദലിതരും ആദിവാസികളും ദരിദ്ര ജനവിഭാഗങ്ങളും നടത്തുന്ന ഭൂസമരങ്ങള്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടക്കുന്നതാണ് ലൈഫ് മിഷന്‍ പദ്ധതി.
കേരളത്തില്‍ ഭൂപരിഷ്‌കരണം അവസാനിച്ചുവെന്നും ഇനി ഭവനരഹിതര്‍ക്ക് വീട് നല്‍കിയാല്‍ മതിയെന്നുമുള്ള സിപിഎം നിലപാട് തന്റെ പുസ്തകത്തില്‍ ഡോ. തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോഴും രാജമാണിക്യം കമ്മിറ്റി കണ്ടെത്തിയ 5.25 ലക്ഷം എക്കര്‍ ഭൂമി അടക്കം ആയിരക്കണക്കിനേക്കര്‍ കോര്‍പറേറ്റുകളും തോട്ടമുടമകളും നിയമവിരുദ്ധമായി കൈവശം വെക്കുന്നതിന് സര്‍ക്കാരുകള്‍ കൂട്ടുനില്‍ക്കുന്നു. തോട്ടം ഭൂമി കൈവശം വെക്കുന്നതിന് പരിധിയില്ല. വര്‍ഷങ്ങളായി കോടതിയില്‍ കെട്ടിക്കിടക്കുന്ന മിച്ചഭൂമി കേസുകള്‍ പരിഹാരമില്ലാതെ തുടരുന്നു. പാട്ടക്കുടിശിക അടയ്ക്കാത്തതും പൂട്ടിക്കിടക്കുന്നതുമായ ആയിരക്കക്കണക്കിന് ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരികെ നല്‍കണമെന്ന നിയമം ഇടതും വലതും മുന്നണികള്‍ ചേര്‍ന്ന് അട്ടിമറിച്ചു. പൊതുമേഖല സ്ഥാപനങ്ങളുടെയും കമ്പനികളുടെയും കൈവശം ഉപയോഗിക്കാതെ കിടക്കുന്ന ഏക്കര്‍ കണക്കിന് ഭൂമിയുണ്ട്. ഇത്തരത്തില്‍ ആയിരക്കണക്കിന് ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കാനുള്ള സാധ്യതകള്‍ തടഞ്ഞു കൊണ്ടാണ് 420 ചതുരശ്ര അടി വീടുകളിലെ സ്വര്‍ഗത്തിലേക്ക് ഭവനരഹിതര്‍ക്ക് വാതില്‍ തുറക്കുന്നത് എന്ന കൂടി ഇപ്പോള്‍ തന്നെ മനസിലാക്കണം. ചരിത്രപരമായ മറ്റൊരു വഞ്ചന കൂടിയാണ് ഇന്നലെ നടത്തിയ പാല് കാച്ചല്‍.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply