കവിത – സീതയാണിന്നെന്റെ ദുഃഖം

സീതയാണിന്നെന്റെ ദുഃഖം

അമ്മതന്‍ വിരിമാറില്‍
വിറകൊള്ളി നിരത്തി
തൂവെള്ളപ്പുടവയില്‍ പൊതിഞ്ഞ്
കത്തിയമരുമീ കൃശപിണ്ഡം
അമ്മതന്‍ ദുഃഖമാരറിവൂ
അമ്മയെക്കാളും ആരറിയാന്‍
കത്തിയമരുമീ കനലുകള്‍
ചിത്തമാകെ ദുഃഖപാളികള്‍
മുത്തമൊന്നു കൊടുക്കാനാവാത്
വെന്തുരുകി ചാരമായ് തീര്‍ന്നവള്‍

വഴിയാകെ തിരഞ്ഞവള്‍
രാമനേ തേടി അലഞ്ഞവശയായി
രാക്ഷസ രാജകിങ്കരന്മാര്‍
രാത്രിയെത്തും വരെ
ആര്‍ത്തട്ടഹസിച്ച്
പാശ ബന്ധനത്തില്‍
കേശ കോശ ശരീരമാകെ
അംഗവുമസ്ഥിയും
അപമാനമൊന്നുമാത്രമോ
അതിരുവിട്ട് അധിക്ഷേപവും
ആക്രോശ ശബ്ദ ഭീഷണം
വാല്മീകി തന്‍ പുത്രിയോ നീ
സീതേ കീഴടങ്ങുക നിന്‍ വിധി

കാവി കാഷായ വേഷധാരികള്‍
നെറ്റിയില്‍ പാകിയ ഭക്തി
പ്രതീക ഭസ്മ പാതയും
കൈകളില്‍ ആചാര വടിവില്‍ ചരടും

ശ്രീരാമ വിജയഘോഷം
സീത തന്‍ ദുഃഖ പരിദേവനത്താല്‍
ഇതിവൃത്തമിനിമേലില്‍
ഇതു മാത്രമാകുകിലെന്ത്
രാമനോ വിപ്രവാസത്തില്‍
ലക്ഷ്മണന്‍ രാമനേ തേടി
സീതാ രക്ഷക്കാരുമില്ലെന്നറിഞ്ഞവര്‍
രാവണനോ അങ്ങു ദൂരത്ത്
രാമനോ മര്യാദ പുരുഷോത്തമന്‍
ചാരമായ് തീര്‍ന്നവള്‍
അമ്മ തന്‍ വിരിമാറില്‍
അന്ത്യവിശ്രമം കൊള്ളുന്നു

രാമായനത്തില്‍ സീതയോ
സീതായനത്തില്‍ രാമനോ
വേണ്ടതുണ്ടോ പാരസ്പര്യത്തില്‍
വീണ്ടുമൊരു ചോദ്യമതുമാത്രം!
സീതയാണിന്നെന്റെ ദുഃഖം!

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply