വേണം പോക്‌സോ നിയമത്തിനും കണ്ണും കാതും

പൊതു സമൂ ഹത്തിന്റെ കടന്നുകയറ്റം ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തിയിട്ടുള്ളത് ആദി വാസി ജീവിതങ്ങളെയാണ്. അതുകൊണ്ടു തന്നെ പല രാജ്യങ്ങളിലും ഇ ത്തരം വിഭാഗങ്ങളുടെ ജീവിതരീതികളിലേക്ക് ആധുനിക സമൂഹം കടന്നു കയറാതിരിക്കുവാന്‍ നിയന്ത്രണങ്ങള്‍ ഉണ്ട്. എന്നാല്‍ നമ്മുടെ അവസ്ഥ വ്യത്യസ്ഥമാണ്.

നിയമത്തിനു കണ്ണില്ല, കാതില്ല എന്നു പറയാറുണ്ട്. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്ല്യരാണെന്ന ജനാധിപത്യത്തിന്റെയും നീതിന്യായ സംവിധാനത്തിന്റേയും അടിസ്ഥാന തത്വത്തെയായിരിക്കാം അതിലൂടെ ഉയര്‍ത്തിപിടിക്കുന്നത്. എന്നാല്‍ അതങ്ങനെയല്ലാത്ത എത്രയോ സന്ദര്‍ഭങ്ങള്‍ കാണാം. നിയമനത്തിനു കണ്ണും കാതും ആവശ്യമായ സന്ദര്‍ഭങ്ങള്‍. ഇല്ലെങ്കില്‍ സംഭവിക്കുക കടുത്ത നീതിനിഷേധമായിരിക്കും.
തൃശൂര്‍ ജില്ലയില്‍ 18 വയസ്സായ ആദിവാസി പെണ്‍കുട്ടി പ്രസവിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെതിരെ പോക്‌സോ കേസെടുത്ത സംഭവവുമായി ബന്ധപ്പെട്ടാണ് ഇതു പറയുന്നത്. കുട്ടികള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതിന്റെ അടിസ്ഥാനത്തില്‍ 2012 ല്‍ പാസ്സാക്കിയ അതിശക്തമായ നിയമമാണ് പോക്‌സോ. അത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. പക്ഷെ കണ്ണും കാതുമില്ലാതെ ആ നിയമം നടപ്പാക്കിയപ്പോഴാണ് ഈ അറസ്റ്റുണ്ടായത്. ആദിവാസി സാമൂഹിക ജീവിതവും ആധുനികമെന്നവകാശപ്പെടുന്ന സമൂഹിക ജീവിതവും പലതരത്തില്‍ വ്യത്യസ്തമാണ്. ആധുനിക ജീവിതത്തിന്റെ സാമൂഹിക ഘടകങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത ജീവിതരീതികള്‍ തുടര്‍ന്നുപോരുന്നവരാണ് ലോകത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ആദിവാസി സമൂഹങ്ങളില്‍ ബഹുഭൂരിപക്ഷവും. ആധുനിക ജീവിതരീതികള്‍ അവരെ കാര്യമായി സ്വാധീനിക്കുന്നില്ല. അതേസമയം ആധുനിക സാമൂഹിക ജീവിതത്തിനേക്കാള്‍ സൂക്ഷ്മമായി പ്രകൃതിയുമായി നേരിട്ട് സങ്കീര്‍ണമായ ബന്ധങ്ങളുമായാണവര്‍ ജീവിക്കുന്നത്. അവര്‍ക്ക് അവരുടേതായ പരമ്പരാ ഗതമായ ജീവിതരീതി നിലവിലുണ്ട്. എന്നാല്‍ ലോകം മുഴുവനും ആദിവാസികളെ ആധുനിക സാമൂഹിക ജീവിതം പാര്‍ശ്വവത്കരിച്ചിട്ടുണ്ട്. പൊതു സമൂ ഹത്തിന്റെ കടന്നുകയറ്റം ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തിയിട്ടുള്ളത് ആദി വാസി ജീവിതങ്ങളെയാണ്. അതുകൊണ്ടു തന്നെ പല രാജ്യങ്ങളിലും ഇ ത്തരം വിഭാഗങ്ങളുടെ ജീവിതരീതികളിലേക്ക് ആധുനിക സമൂഹം കടന്നു കയറാതിരിക്കുവാന്‍ നിയന്ത്രണങ്ങള്‍ ഉണ്ട്. എന്നാല്‍ നമ്മുടെ അവസ്ഥ വ്യത്യസ്ഥമാണ്. നമ്മള്‍ നമ്മുടെ കാഴ്ചപ്പാടിനനുസരിച്ച് സൃഷ്ടിച്ച നിയമങ്ങളും ജീവിതശൈലികളുമാണ് എല്ലാവര്‍ക്കും ശരിയെന്ന മട്ടില്‍ ആദിവാസികളില്‍ അടിച്ചേല്‍പ്പിക്കുന്നത്.
പോക്‌സോ നിയമങ്ങളനുസരിച്ചു പതിനെട്ടു വയസിനു താഴെയുള്ളവര്‍ വിവാഹിതരാകുന്നതും ഗര്‍ഭം ധരിക്കുന്നതും ഗൗരവകരമായ കുറ്റകരമാണ്. അതിനു കാരണമായവര്‍ക്ക് കഠിനമായ ശിക്ഷയാണ് ലഭിക്കുക. ആധുനിക സാമൂഹിക ജീവിതത്തിന് ഇതനിവാര്യമാണ്. എന്നാല്‍ ആദിവാസി വിഭാഗ ങ്ങള്‍ക്കിടയില്‍ പതിനെട്ടു വയസിനു താഴെ വിവാഹം നടക്കുക എന്നത് വളരെ സ്വാഭാവികമായ ഒരു രീതിയാണ്. വിവാഹത്തില്‍ മാത്രമല്ല, ജനനം, തിരണ്ടു കല്യാണം, വിവാഹം, പ്രസവം, മരണം, മരണാന്തര ക്രിയകള്‍ ഇവ ക്കെല്ലാം തന്നെ അവരുടേതായ ആചാരരീതികളുണ്ട്. പല സമൂഹങ്ങളിലും തിരണ്ടു കല്ല്യാണത്തോടെ വിവാഹാലോചനകള്‍ വന്നു തുടങ്ങും. ഇഷ്ടപെട്ട സ്ത്രീക്കും പുരുഷനും ഒരുമിച്ചു ജീവിക്കാനുള്ള സ്വാതന്ത്ര്യം പല സമൂഹത്തിലും കാണാം. നമുക്കതിനെ ശൈശവ വിവാഹം എന്നു വിളിച്ചാക്ഷേപിക്കാം. അങ്ങനെയാണ് പോക്‌സോ നിയമം ആദിവാസി ജനതയെ വേട്ട യാടുന്നത്. വയനാട്ടിലും മറ്റും ഇത്തരത്തില്‍ ചെയ്ത കുറ്റം എന്തെന്നുപോലുമറിയാതെ നിരവധി ആദിവാസികള്‍ ജയിലിലായി. അന്നവിടെ ശിശുക്ഷേമസമിതിയുടെ ചെയര്‍മാനായിരുന്നത് പിന്നീട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ പുരോഹിതനെ സംരക്ഷിച്ച ഫാദര്‍ തോമസ് തേരകമായിരുന്നു എന്നതാണ് വൈരുദ്ധ്യം.
പ്രായപൂര്‍ത്തിയാകാതെ വിവാഹം നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ആദിവാസികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നിരവധി പേര്‍ ഇപ്പോഴും ജയിലിലാണ്. അവരില്‍ പലര്‍ക്കും കുട്ടികളുണ്ട്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പലര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ബാബു എന്ന ആദിവാസി യുവാവിനെ ശിക്ഷിച്ചത് 40 വര്‍ഷത്തേക്കാണ്. കരമടച്ച രസീതോ ഐഡന്റിറ്റി കാര്‍ഡുകളോ ഇല്ലാത്തതിനാല്‍ ജാമ്യം പോലും ലഭിക്കാത്ത അവസ്ഥയാണ്. പലര്‍ക്കും ഇതിനും പുറമെയാണ് പെണ്‍കുട്ടികളുടെ കാര്യം. ഇത്തരത്തില്‍ ഗോത്ര ജീവിതപ്രകാരം വിവാഹിതരാകുന്ന ആദിവാസി പെണ്‍കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി വോളന്റീയേര്‍സ് നിര്‍ബന്ധപൂര്‍വം പിടിച്ചുകൊണ്ടു പോയി നിര്‍ഭയ കേന്ദ്രത്തില്‍ പാര്‍പ്പിക്കുന്നു. അവരും അവരുടെ സാമൂഹ്യജീവിതത്തില്‍ നിന്നകലുന്നു.
ആരംഭത്തില്‍ കാര്യമായി ആരും ശ്രദ്ധിക്കാതിരുന്ന ഈ വിഷയം പിന്നീടാണ് ആദിവാസി – ദളിത് സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ശ്രദ്ധിക്കുന്നത്. പിന്നീട് അനേകം സംഘടനകള്‍ പ്രക്ഷോഭവുമായി ഇറങ്ങി. വയനാട്ടിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ ഹരി ഈ വിഷയം പൊതുസമൂഹത്തിലെത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. കല്‍പ്പറ്റയിലെ പോക്സോ കോടതിയിലേക്ക് ആദിവാസി ജനകീയ സമിതി മാര്‍ച്ച് നടത്തി. ദയാബായി, ഡോ. ആസാദ്, പി എ പൗരന്‍, എം ഗീതാനന്ദന്‍, മീന കന്ദസാമി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. കളക്ടറേറ്റ് പടിക്കലും സമരം നടന്നു. ഹൈക്കോടതിക്കുമുന്നില്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ പൗരാവകാശസഭ നടന്നു. തുടര്‍ന്ന് ആദിവാസി വിവാഹങ്ങള്‍ക്ക് പോക്സോ ചാര്‍ജ് ചെയ്യില്ലെന്നു വയനാട് ജില്ലാ കളക്ടര്‍ ഉറപ്പു നല്‍കി. ഒപ്പം ഇക്കാര്യങ്ങളില്‍ ആദിവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. നിലവില്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സമര സമിതി.
ഇതിനൊരു മറുവശമുണ്ട്. സംസ്ഥാനത്ത് പലഭാഗത്തും ആദിവാസി വിഭാഗങ്ങള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ സ്‌കൂളുകളുില്‍ അധ്യാപകരടക്കമുള്ളവരില്‍ നിന്ന് കുട്ടികള്‍ ലൈംഗികപീഡനം നേരിട്ടിട്ടും പോക്‌സോ നിയമം ഉപയോഗിക്കാന്‍ തയ്യാറാകുന്നില്ല എന്നതാണത്. നിലമ്പൂര്‍, ഏറ്റുമാനൂര്‍ തടങ്ങി പലയിടത്തും ഇത്തരം സംഭവങ്ങള്‍ നടന്ന വാര്‍ത്തകളുണ്ടായിരുന്നു. അതിനുശേഷമാണ് ഈ സംഭവമെന്നതാണ് വൈരുദ്ധ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply