പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു, പിഴ ഉടനില്ല.

മില്‍മ ദിവസേന ഉപഭോക്താക്കളിലെത്തുന്ന 31 ലക്ഷം പാല്‍കവറുകള്‍ തിരിച്ചെടുക്കും. ബിവറേജസ് കോര്‍പറേഷനും മദ്യകുപ്പികള്‍ തിരിച്ചെടുക്കും

സംസ്ഥാനത്ത് . ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം നിലവില്‍ വന്നു. നിയമലംഘനങ്ങള്‍ക്ക് 10000 രൂപ മുതല്‍ 50000 രൂപ വരെ പിഴ ചുമത്താനാണ് തീരുമാനം. അതേസമയം ബദല്‍ സംവിധാനമൊരുക്കാതെയുള്ള നിരോധനത്തിനെതിരെ വ്യാപാരികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികളും പ്ലാസ്റ്റിക് ആവരണമുള്ള പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്‌ട്രോ എന്നിവയും ഇനി ഉപയോഗിക്കാനാവില്ല. പ്ലാസ്റ്റിക് അലങ്കാര സാധനങ്ങളും അരലിറ്ററിന് താഴെയുള്ള കുടിവെള്ള കുപ്പികളും നിരോധിച്ചു. അര ലിറ്ററിന് മുകളിലുള്ള കുപ്പികള്‍ വ്യാപാരികള്‍ തിരിച്ചെടുക്കേണ്ടി വരും. ഫ്‌ളക്‌സുകളും ബാനറുകളും നിരോധനത്തില്‍പ്പെടും. എന്നാല്‍ ആഹാരവും പച്ചക്കറിയും പൊതിയുന്ന ക്ലിങ് ഫിലിം മുന്‍കൂട്ടി അളന്ന് വെച്ച ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര എന്നിവ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍ ഉള്‍പ്പടെയുളളവയ്ക്ക് നിരോധനം ബാധകമല്ല. മുറിച്ച മീനും ഇറച്ചിയും സൂക്ഷിക്കുന്ന കവര്‍, കയറ്റുമതിക്കുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍, ആരോഗ്യ പരിപാലനത്തിനുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍, ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ പാക്കറ്റ് എന്നിവയുംനിരോധിച്ചിട്ടില്ല. മില്‍മ ദിവസേന ഉപഭോക്താക്കളിലെത്തുന്ന 31 ലക്ഷം പാല്‍കവറുകള്‍ തിരിച്ചെടുക്കും. ബിവറേജസ് കോര്‍പറേഷനും മദ്യകുപ്പികള്‍ തിരിച്ചെടുക്കും. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ സര്‍ക്കാരിന്റെ ശിക്ഷാ നടപടികള്‍ ഉണ്ടാവും. ആദ്യ തവണ 10000 രൂപയാണ് പിഴ. രണ്ടാം തവണ പിടിക്കപ്പെട്ടാല്‍ പിഴത്തുക 25000 ആവും. അടുത്ത ഘട്ടത്തില്‍ അത് 50000 രൂപയാകും. എന്നാല്‍ തല്‍ക്കാലം പിഴ ഈടാക്കി തുടങ്ങില്ല് എന്ന ഉറപ്പില്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടുമെന്ന തീരുമാനത്തില്‍ നിന്ന് വ്യാപാര സംഘടനകള്‍ പിന്മാറി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply