പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യുണല്‍ ബില്‍ : മന്ത്രി കെ.കൃഷ്ണകുട്ടിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യുണല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കുമെന്ന വാഗ്ദാനം നല്‍കി പ്ലാച്ചിമടക്കാരെ സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് സി.ആര്‍ നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു

പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യുണല്‍ ബില്‍ നിയമസഭയില്‍ വെയ്ക്കാതെ പ്ലാച്ചിമടയിലെ ബാധിക്കപ്പെട്ട ഇരകള്‍ക്ക് കോളക്കമ്പനി നല്‍കേണ്ട 216 കോടി രൂപ വൈകിപ്പിക്കുകയും, സി.എസ്.ആര്‍ പദ്ധതിയുടെ പേരില്‍ കൊക്കകോളയെ പ്ലാച്ചിമടയില്‍ വീണ്ടും കൊണ്ടുവരാന്‍ ശ്രമിക്കുന്ന ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണകുട്ടിയുടെ വസതിയിലേക്ക് പ്ലാച്ചിമട സമര സമിതിയും, ഐക്യദാര്‍ഢ്യ സമിതിയും പ്രതിഷേധ മാര്‍ച്ച് നടത്തി. വണ്ടിത്താവളം പള്ളിമുക്കില്‍ നിന്നും ആരംഭിച്ച പ്രതിഷേധപ്രകടനത്തിന് പ്ലാച്ചിമട സമരസമിതി ജനറല്‍ കണ്‍വീനര്‍ ശക്തിവേല്‍, ആദിവാസി സംരക്ഷണ സംഘം പ്രസിഡന്റ് മാരിയപ്പന്‍ നീലിപ്പാറ, അംബേദ്കര്‍ സാംസ്‌കാരികവേദിയുടെ അജിത്ത് കൊല്ലങ്കോട്, പട്ടികജാതി-പട്ടികവര്‍ഗ്ഗ സംരക്ഷണ മുന്നണി ജനറല്‍ സെക്രെട്ടറി മായാണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നഷ്ടപരിഹാര ബില്‍ മനഃപൂര്‍വം വൈകിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും, ജലവകുപ്പ് മന്ത്രി കെ.കൃഷ്ണകുട്ടിയുമാണെന്നാരോപിച്ചായിരുന്നു സ്ഥലം എം.എല്‍.എ കൂടിയായ ജലവകുപ്പ് മന്ത്രി കെ.കൃഷ്ണകുട്ടിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. സ്ത്രീകളും, കുട്ടികളടക്കമുള്ള നൂറിലധികം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യുണല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കുമെന്ന വാഗ്ദാനം നല്‍കി പ്ലാച്ചിമടക്കാരെ സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് സി.ആര്‍ നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു ഇനിയും നടപടിയെടുക്കാതിരുന്നാള്‍ സമരം തിരുവനന്തപുരത്തേക്ക് വ്യാപിപ്പിക്കുമെന്ന് സമര സമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാലന്‍ പറഞ്ഞു. തമിഴ്നാട്ടിലെയും വിവിധ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക സംഘടനകളിലെ നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply