വാഗ്ദാന ലംഘനം : LDFനെ പരാജയപ്പെടുത്തണമെന്ന് പ്ലാച്ചിമട സമര സമിതി

പ്ലാച്ചിമടയിലെ ജലമലിനീകരണവുമായി ബന്ധപ്പെട്ട് പട്ടികജാതി-പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമനുസരിച്ച് കേസെടുക്കുന്ന വിഷയത്തിലും ഇടതുപക്ഷ സര്‍ക്കാര്‍ കോടതിയില്‍ കൊക്കകോളക്കനുകൂലമായാണ് റിപ്പോര്‍ട്ട് നല്‍കിയത്. അടിസ്ഥാന-വര്‍ഗ്ഗ ജനവിഭാഗങ്ങളുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുകയും, കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് വേണ്ടി അണിയറയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ഇടതുപാര്‍ട്ടികള്‍ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ പ്ലാച്ചിമട നഷ്ടപരിഹാര ബില്ല് നിയമസഭയില്‍ പാസ്സാക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കാത്തതുകൊണ്ട് ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്ന് പ്ലാച്ചിമട കൊക്ക കോള വിരുദ്ധ സമര സമിതിയുടെയും, ഐക്യദാര്‍ഢ്യ സമിതിയുടെയും സംയുക്ത യോഗം കേരളത്തിലെ സമ്മതിദായകരോട് അഭ്യര്‍ത്ഥിച്ചു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പ്ലാച്ചിമടയിലെ ജലമലിനീകരണവുമായി ബന്ധപ്പെട്ട് പട്ടികജാതി-പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമനുസരിച്ച് കേസെടുക്കുന്ന വിഷയത്തിലും ഇടതുപക്ഷ സര്‍ക്കാര്‍ കോടതിയില്‍ കൊക്കകോളക്കനുകൂലമായാണ് റിപ്പോര്‍ട്ട് നല്‍കിയത്. അടിസ്ഥാന-വര്‍ഗ്ഗ ജനവിഭാഗങ്ങളുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുകയും, കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് വേണ്ടി അണിയറയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ഇടതുപാര്‍ട്ടികള്‍ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്ത നിയസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പ്ലാച്ചിമട നഷ്ടപരിഹാര ബില്ല് നിയമസഭയില്‍ പാസ്സാക്കിയില്ലെങ്കില്‍ ഇടതുപക്ഷപാര്‍ട്ടികള്‍ക്കെതിരെ വ്യാപക പ്രചാരണം നടത്താന്‍ യോഗം തീരുമാനിച്ചു. പ്ലാച്ചിമട സമര സമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സമര സമിതി കണ്‍വീനര്‍മാരായ ശാന്തി, ശക്തിവേല്‍, കെ.വി.ബിജു, പ്ലാച്ചിമട സമര ഐക്യദാര്‍ഢ്യ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ആറുമുഖന്‍ പത്തിച്ചിറ, ചെയര്‍മാന്‍ അമ്പലക്കാട് വിജയന്‍, മാരിയപ്പന്‍ നീലിപ്പാറ, സമരപ്രവര്‍ത്തകരായ മുരുകേശന്‍, പ്ലാച്ചിമട കണ്ണദാസന്‍, ഗുരുസാമി, എം.തങ്കവേലു എന്നിവര്‍ സംസാരിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..

Published On

Category: Current News | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply