പാലായും കേരള രാഷ്ട്രീയവും

എന്തൊക്കെ സംഭവിച്ചാലും പാലായില്‍ യുഡിഎഫ് ജയിക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. കേരള കോണ്‍ഗ്രസ്സിനകത്തെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും വോട്ടെടുപ്പടുക്കുമ്പോള്‍ യുഡിഎഫ് എന്നും ഒറ്റകെട്ടാണെന്ന അവകാശവാദമാണ് ഇവിടെ തകര്‍ന്നിരിക്കുന്നത്.

കേരളരാഷ്ട്രീയത്തിലെ അതികായകനായിരുന്ന കെ എം മാണിയുടെ കുത്തക മണ്ഡല പിടിച്ചെടുത്തത് ഇടതുമുന്നണിക്ക് നല്‍കിയിരിക്കുന്ന ഊര്‍ജ്ജം ചെറുതല്ല. വരാന്‍ പോകുന്ന 5 ഉപതെരഞ്ഞെടുപ്പുകളിലും ശക്തമായ പോരാട്ടം നടത്താനുള്ള ഊര്‍ജ്ജമാണ് ഈ വിജയം അവര്‍ക്കു നല്‍കിയിരിക്കുന്നത്. അഞ്ചില്‍ നാലും യുഡിഎഫ് സിറ്റിംഗ് സീറ്റുകളാണെങ്കിലും മാണിയുടെ പാല പിടിച്ചെടുത്ത സ്ഥിതിക്ക് മറ്റൊന്നും അസാധ്യമല്ല എന്ന ആത്മവിശ്വാസമാണ് ഇതുവഴി എല്‍ഡിഎഫിന് ലഭിച്ചിരിക്കുന്നത്.

എന്തൊക്കെ സംഭവിച്ചാലും പാലായില്‍ യുഡിഎഫ് ജയിക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. കേരള കോണ്‍ഗ്രസ്സിനകത്തെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും വോട്ടെടുപ്പടുക്കുമ്പോള്‍ യുഡിഎഫ് എന്നും ഒറ്റകെട്ടാണെന്ന അവകാശവാദമാണ് ഇവിടെ തകര്‍ന്നിരിക്കുന്നത്. ബാര്‍ കോഴ വിവാദവേളയില്‍ നടന്ന കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറവായിരുന്നു എങ്കിലും ലോകസഭാ തെരഞ്ഞെടുപ്പില്‍ മണ്ഢലത്തില്‍ ലഭിച്ച വന്‍ഭൂരിപക്ഷവും മാണിസാറിനോടുള്ള സഹതാപതരംഗവുമാകുമ്പോള്‍ വിജയം സുനശ്ചിതമെന്നായിരുന്നു അവര്‍ കരുതിയത്. ജോസഫിന്റെ മുന്നില്‍ വിട്ടുവീഴ്ചക്കുപോലും ജെസ് കെ മാണി തയ്യാരാകാതിരുന്നത് ആ ആത്മവിശ്വാസത്തിലായിരുന്നു. എന്തൊക്കെ സംഭവിച്ചാലും തോല്‍വിയിലെത്തുമെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പ്രതീക്ഷിച്ചിരുന്നില്ല. വോട്ടുമറിക്കലിനെ കുറിച്ചൊക്കെ പറയാമെങ്കിലും അതൊന്നും ഈ പരാജയത്തിന് ന്യായീകരണമാകില്ല എന്നവര്‍ക്കുതന്നെ അരിയാം.

സ്വാഭാവികമായും ഈ പരാജയം യുഡിഎഫിലെ, പ്രതേകിച്ച് കേരള കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കും. നിയമസഭാ തെരഞ്ഞെടുപ്പിലെ റിഹേഴ്‌സല്‍ എന്നു വിളിക്കാവുന്ന 5 മണ്ഡലങ്ങലളിലും അതിന്റെ പ്രതിഫലനമുണ്ടാകും. ശബരിമലയോ കേരള സര്‍ക്കാരുമായ ബന്ധപ്പെട്ട വിഷയങ്ങലോ അല്ല, അഖിലേന്ത്യാ രാഷ്ട്രീയമാണ് ലോകസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വന്‍വിജയത്തിനു കാരണമെന്ന വസ്തുതക്ക് ഇതു വീണ്ടും അടിവരയിടുന്നു. അതിനാല്‍ തന്നെ തികഞ്ഞ ആത്മവിശ്വാസത്തോടെയാകും എല്‍ഡിഎഫ് ഉപ തെരഞ്ഞെടുപ്പിനെ സമീപിക്കുക. സര്‍ക്കാരിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി തന്നെ സധൈര്യം പ്രഖ്യാപിച്ചിരുന്നല്ലോ. പതിവുപോലെ പെട്ടന്നുതന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും അവര്‍ പൂര്‍ത്തിയാക്കി. യുവതികളെ തഴഞ്ഞെങ്കിലും അഞ്ചില്‍ നാലിലും യുവാക്കളെ നിര്‍ത്തി അവര്‍ കയ്യടിയും നേടി. ശബരിമലയെ പേടിക്കാതെ അവര്‍ രംഗത്തിറങ്ങി.

ഏറ്റവും പ്രധാന വിഷയം മറ്റൊന്നാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി അധികകാലമില്ല എന്നതുതന്നെയാണത്. കേരളത്തിലെ പതിവു ശൈലിയിലാണെങ്കില്‍ അഞ്ചുവര്‍ഷമാകുമ്പോഴേക്കും സര്‍ക്കാരിന്റെ ജനപ്രീതി കുറയുകയും മറുപക്ഷം അധികാരത്തിലെത്തുകയുമാണല്ലോ പതിവ്. എന്നാല്‍ വരുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനായാല്‍ ആ ചരിത്രം തിരുത്താനാകും എന്നായിരിക്കും എല്‍ഡിഎഫ് പ്രതീക്ഷ. അതിനുള്ള ഊര്‍ജ്ജിത ശ്രമമായിരിക്കും അവരുടേത്. അതേസമയം ബിജെപിയുടെ അവസ്ഥ പതിവുപോലെതന്നെ എന്നാണ് ഈ തെരഞ്ഞെടുപ്പും വ്യക്തമാക്കുന്നത്. വട്ടിയൂര്‍ക്കാവും മഞ്ചേശ്വരത്തും വന്‍പോരാട്ടം നടത്താനാണ് അവരുടെ ശ്രമം.

ഈ തെരഞ്ഞെടുപ്പുഫലത്തോടെ രൂക്ഷമായ പ്രതിസന്ധി നേരിടാന്‍ പോകുന്നത് കേരള കോണ്‍ഗ്രസ്സ്, പ്രതേകിച്ച് ജോസ് കെ മാണി പക്ഷം തന്നെ. വിജയിച്ചിരുന്നെങ്കില്‍ ജോസ് കെ മാണിയുടെ താരോദയത്തിന് അത് കാരണമാകുമായിരുന്നു. സ്വാഭാവികമായും ഇതോടെ കരുത്തനാകാന്‍ പോകുന്നത് ജോസഫ് തന്നെ. അതേസമയം പാര്‍ട്ടി ഇന്നത്തെ രൂപത്തില്‍ തുടരാനിടയില്ലെന്നും വീണ്ടുമൊരു പിളര്‍പ്പ് അനിവാര്യമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. അതോടെ ഇരുവിഭാഗവും യുഡിഎഫിലുണ്ടോകുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വരുംദിവസങ്ങള്‍ ഉത്തരം നല്‍കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply