വന്നത് മാവേലിയല്ല, ഭൂമിദേവി,

ഓണക്കാലത്ത് വന്നുപോയത് മാവേലിയല്ല, ഭൂമിദേവി എന്ന് ഓര്‍മപ്പെടുത്തികൊണ്ട് സന്നിധാനന്ദന്‍ പാടിയ മ്യൂസിക്കല്‍ വീഡിയോ ‘കഥയുള്ളവള്‍’ ശ്രദ്ധേയമാകുന്നു. ഓണകാലത്ത് മലയാളനാട് കാണാനെത്തിയ ഭൂമിദേവിയുടെ ആശയും നിരാശയുമാണ് മ്യസിക്കല്‍ വീഡിയോ എഴുതി സംവിധാനംചെയ്ത ധനേഷ്‌കൃഷ്ണ പറയുന്നത്.

കാടും കുന്നുമിറങ്ങി വന്ന ഭൂമിദേവി നാടും ഇടവഴിവഴികളും കണ്ടുനടക്കുകയാണ്. ഒരു കണ്ണില്‍ ഞാറ്റുവേലപ്പൂക്കളുടെ സൗന്ദര്യവും മറ്റേ കണ്ണില്‍ തോറ്റംപാട്ടിന്റെ രൗദ്രഭാവവും കൊണ്ടുനടക്കുന്ന ഭൂമിദേവിയായി ഇളയരാജ സിനിമയിലെ നായിക സിജിപ്രദീപാണ് അഭിനയിച്ചിരിക്കുന്നത്. മലയാളി മങ്കയുടെ രൂപത്തില്‍ കാഴ്്ചകള്‍ കണ്ടുനടക്കുന്ന ഭൂമിദേവിയുടെ രൂപംകണ്ട് പിന്‍തുടരുന്ന പുതിയകാലത്തിന്റെ പ്രതിനിധിയായ യൂട്യൂബര്‍താരമായി വിമല്‍ നിക്സനാണ് അഭിനയിച്ചിരിക്കുന്നത്. മങ്കമാര്‍ക്കൊപ്പം ആടിയും പാടിയും ഗ്രാമത്തിലെ ഗോക്കല്യാണ ചടങ്ങ് കണ്ട് ചിരിച്ചും പൂ പറയക്കാന്‍ പായുന്ന കുട്ടികളുടെ ഓണപ്പാച്ചില്‍ കണ്ട് മതിമറന്നും ഭൂമിദേവി നാട് സന്ദര്‍ശിക്കുകയാണ്. ഓണവെയിലത്ത് ഭൂമിദേവി കാശിത്തുംപ പാടത്ത് സ്വപ്നം കണ്ടുനില്‍ക്കുന്നുണ്ട്, ഓണനിലാവത്ത് ഊഞ്ഞാലാടുന്നുണ്ട്, ഓണ മഴ കൊള്ളുന്നുണ്ട്.

എന്നാല്‍ വികസനത്തിനായി മനുഷ്യന്‍ വ്യാപകമായി തന്നെ ചൂഷണംചെയ്യുന്നതായി തിരിച്ചറിയുന്നു. കാക്കയ്ക്ക് ഇരിക്കാന്‍പോലും മരത്തില്‍ ഇലകളില്ല. വ്യാപകമായി മനുഷ്യന്‍ മണ്ണുഖനനവും കോറിപൊട്ടിക്കലും മരംമുറിക്കലും തുടരുകയാണ്. അത്് കണ്ട് ക്ഷുഭിതയായി ഭൂമിദേവി അപ്രത്യക്ഷമാകുന്നിടത്താണ് കഥയുള്ളവള്‍ ആല്‍ബംസോങ് അവസാനിക്കുന്നത്. മണ്ണെടുത്തും മരംമുറിച്ചും കോറിപൊട്ടിച്ചും ഭൂമിയെ മനുഷ്യന്‍ തുരന്നുതിന്നുന്നുവെന്നും മനുഷ്യജീവിതത്തിനുതന്നെ ഇത് ഭീഷണിയാകുമെന്ന് ‘കഥയുള്ളവള്‍’ ചൂണ്ടികാട്ടുന്നു.

തിലകന്‍ മുരിയാടാണ് ‘കഥയുള്ളവള്‍’ നിര്‍മച്ചിരിക്കുന്നത്. സംഗീതം ശ്രീജിത്ത് മേനോന്‍, ഛായാഗ്രഹണം കിരണ്‍മോഹന്‍ദാസ്, ചിത്രസംയോജനം ആനന്ദ്‌ബോധ്, മുഖ്യസഹസംവിധായകന്‍ അബി ആനന്ദ്, കണ്‍ട്രോളര്‍ ശ്രീകാന്ത് സോമന്‍, കളറിസ്റ്റ് സെല്‍വിന്‍ വര്‍ഗീസ്, കല വിജു വര്‍ഗീസ്, ചമയം വിജീഷ് വേണു, നൃത്തം രേഖാരാജേഷ്, ഹെലികാം മനീഷ് മനോജ്, വസ്ത്രാലങ്കാരം വിനിത റാഫേല്‍, സ്റ്റില്‍സ് അമ്പാടി, ഡിസൈനര്‍ അമൃതപ്രസാദ്, പിആര്‍ഒ ഷൈനി ജോണ്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply