ജനാധിപത്യം ഒരു ഭരണരീതി മാത്രമല്ല, ജീവിതക്രമം കൂടിയാണ്

കഴിഞ്ഞ 10 – 30 വര്‍ഷമായി കേരളത്തില്‍ മാനവികതയുടെ കൊടിയടയാളമായി നില്‍ക്കുന്നത്അങ്ങിങ്ങായി ഒരു പാര്‍ട്ടിയുടെയും പിന്തുണയോ നേതൃത്വമോ ഒന്നുമില്ലാതെ നടക്കുന്ന പ്രക്ഷോഭങ്ങളും ഈ വ്യവസ്ഥാപിത രാഷ്ട്രീയ ധാരണകള്‍ക്ക് വെളിയില്‍ നടക്കുന്ന രാഷ്ട്രീയ ആലോചനകളുമാണ്. എന്നാല്‍ ഇവക്കൊന്നിനും കേരളത്തിലെ മുഖ്യധാരാ സമൂഹത്തില്‍ കാര്യമായി ഇടംപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ജനകീയ സമരങ്ങള്‍ ഉയര്‍ത്തുന്ന കാര്യങ്ങള്‍ എത്രമേല്‍ പ്രസക്തമാണെങ്കിലും കേരളത്തിലെ രാഷ്ട്രീയ സമൂഹം ഒന്നടങ്കമായി അവഗണിക്കുന്നതിനാല്‍ അവക്കൊന്നും തന്നെ അവയുന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്ത ഒരു സ്ഥിതിവിശേഷവും കേരളത്തിലുണ്ട്.

ഇന്ന് കേരളപ്പിറവി ദിനം. മലയാളികള്‍ അവരുടെ സ്വകാര്യ, പൊതു ജീവിത്തതെ പുനപരിശോധിക്കേണ്ട ഒരു സന്ദര്‍ഭമാണ്. കാരണം കേരളീയസമൂഹം അത്രമേല്‍ ജീര്‍ണ്ണവും ജനധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവും സാമൂഹ്യ നീതിക്കെതിരുമാണെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ ഭരണ സംവിധാനങ്ങള്‍ മാത്രമല്ല, പോലീസ് മാത്രമല്ല, നമ്മുടെ രാഷ്ട്രീയ നേതൃത്വവും ഈ ജീര്‍ണ്ണതക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത ഈ സാഹചര്യത്തില്‍ ധീരമായ ഒരു പുന പരിശോധന നടത്താന്‍ കേരളീയ ജനതക്ക് കഴിഞ്ഞില്ലെങ്കില്‍ കൂടുതല്‍ അപകടകരമായ നിലയിലേക്കായിരിക്കും കേരളം സഞ്ചരിക്കുക. ഇതിനൊരു കാരണം കഴിഞ്ഞ 64 വര്‍ഷമായി കേരള സംസ്ഥാനം രൂപം കൊണ്ടതിനു ശേഷം കേരളത്തില്‍ നടന്നിട്ടുള്ള സാമ്പത്തിക, രാഷ്ട്രീയ, വ്യവസായിക പരിവര്‍ത്തനങ്ങളുടെ നയങ്ങള്‍ യഥാര്‍ത്ഥത്തില്‍ മലയാളി സമൂഹത്തെ രക്ഷിക്കില്ല എന്ന് തന്നെ നമുക്ക് പറയാന്‍ പറ്റും. യാതൊരു തരത്തിലും സ്വാശ്രയമല്ലാത്ത ഒരു സമൂഹമായി നമ്മള്‍ മാറുകയും വളരെ വലിയ ഒരു കടക്കണിയിലേക്ക് കേരളസമൂഹത്തെ കൊണ്ടെത്തിക്കുകയുമാണ് ഈ മുന്നണി ഭരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചെയ്തത്. ഇപ്പോഴും സമാനമായ വികസനത്തെ കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും യുഡിഎഫോ എല്‍ഡിഎഫോ ബിജെപിയോ സംസാരിക്കുന്നില്ല എന്നതാണ് ഏറ്റവും അതിശയകരമായ കാര്യം. മറിച്ച് ഒരാലോചന എവിടെയെങ്കിലും ഉണ്ടായാല്‍ അതിനെ തുടക്കത്തില്‍ തന്നെ തല്ലിക്കെടുത്തുക എന്നതില്‍ പ്രബലമായ ഈ മൂന്നു മുന്നണികളും യോജിക്കുന്നു. അതുകൊണ്ട് കഴിഞ്ഞ 10 – 30 വര്‍ഷമായി കേരളത്തില്‍ മാനവികതയുടെ കൊടിയടയാളമായി നില്‍ക്കുന്നത്അങ്ങിങ്ങായി ഒരു പാര്‍ട്ടിയുടെയും പിന്തുണയോ നേതൃത്വമോ ഒന്നുമില്ലാതെ നടക്കുന്ന പ്രക്ഷോഭങ്ങളും ഈ വ്യവസ്ഥാപിത രാഷ്ട്രീയ ധാരണകള്‍ക്ക് വെളിയില്‍ നടക്കുന്ന രാഷ്ട്രീയ ആലോചനകളുമാണ്. എന്നാല്‍ ഇവക്കൊന്നിനും കേരളത്തിലെ മുഖ്യധാരാ സമൂഹത്തില്‍ കാര്യമായി ഇടംപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ജനകീയ സമരങ്ങള്‍ ഉയര്‍ത്തുന്ന കാര്യങ്ങള്‍ എത്രമേല്‍ പ്രസക്തമാണെങ്കിലും കേരളത്തിലെ രാഷ്ട്രീയ സമൂഹം ഒന്നടങ്കമായി അവഗണിക്കുന്നതിനാല്‍ അവക്കൊന്നും തന്നെ അവയുന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്ത ഒരു സ്ഥിതിവിശേഷവും കേരളത്തിലുണ്ട്. കേരളത്തില്‍ അടുത്ത കാലത്തായി വ്യാപകമായിരിക്കുന്ന ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ യഥാര്‍ത്ഥത്തില്‍ നമ്മളെത്തിചേര്‍ന്നിരിക്കുന്ന അതീവഗുരുതരമായ ഒരു സ്ഥിതിവിശേഷത്തെയാണ് സൂചിപ്പിക്കുന്നത്.കുട്ടികളടക്കം ലൈംഗികമായി അക്രമിക്കപ്പെട്ട് കൊല്ലപ്പെട്ടിട്ടും അത്തരമൊരു പ്രശ്‌നത്തെ നൈതികമായി ഏറ്റെടുക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയസമൂഹം കേരളത്തില്‍ ഇല്ല എന്നത്. നമ്മള്‍ ഗൗരവമായി ആലോചിക്കേണ്ട കാര്യമാണ്. രണ്ടുകുട്ടികള്‍ നഷ്ടപ്പെട്ട കുടുംബം തന്നെ, ആ കുട്ടികളുടെ അച്ഛനും അമ്മയും തന്നെ നേരിട്ട് സമരരംഗത്തേക്കുവരേണ്ട അവസ്ഥയാണ് കേരളത്തില്‍ ഉള്ളത്. എന്നാലും അത്തരം സമരങ്ങളോടും പരിപൂര്‍ണ്ണമായ അവഗണനയാണ് കേരളം ഭരിക്കുന്നവരുടെ സമീപനത്തില്‍ നിന്നും പുറത്തുവരുന്നത്.  കേരളീയ സമൂഹത്തെ സാമ്പത്തികമായി സ്വാശ്രയമാക്കുക., സാമൂഹ്യമായി സുരക്ഷിതമാക്കുക, പ്രകൃതി സംരക്ഷണമടക്കമുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ നയപരമായ എന്തെങ്കിലും തീരുമാനം എടുക്കുക എന്നിവയിലൊന്നും നാളിതുവരെ ഭരിച്ച മുന്നണികള്‍ക്ക് കഴിയുന്നില്ല എന്നതാണ് ഈ കുഴപ്പങ്ങളുടെയെല്ലാം കാരണമായിരിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഈ ദുസ്ഥിതിയെ നമുക്ക് അഭിമുഖീകരിക്കാന്‍ കഴിയണമെങ്കില്‍ കൂടുതല്‍ നൈതികവും ജനാധിപത്യപരവും കൂടുതല്‍ നീതിയിലധിഷ്ഠിതമായ ഒരു സമൂഹസങ്കല്പവും രാഷ്ട്രസങ്കല്പവും ഉണ്ടാകണം.  നിര്‍ഭാഗ്യവശാല്‍ ഇത്തരം ചര്‍ച്ചകള്‍ ഒന്നും പ്രധാനമല്ല എന്ന് വിചാരിക്കുന്ന ഒരു ബുദ്ധിജീവി വര്‍ഗ്ഗവും കേരളത്തിലുണ്ട്. അതുകൊണ്ട് കേരളത്തിലെ സാധാരണക്കാരായ മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും കേരളത്തിലെ സ്ഥാപനങ്ങള്‍ ഈ പാര്‍ശ്വവല്‍കൃതജനതക്കും സാധാരണ മനുഷ്യര്‍ക്കും ഒരിക്കലും നീതിയോ തുല്യതയോ കൊടുക്കാത്ത സ്ഥലങ്ങളായി പരിവര്‍ത്തനപ്പെട്ടിരിക്കുന്നു എന്നതാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. അതുകൊണ്ട് മലയാളി സമൂഹം അകപ്പെട്ടിരിക്കുന്ന പ്രതിസന്ധി കേവലമായ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ തലയില്‍ കെട്ടിവെക്കാവുന്നതല്ല. അതിനപ്പുറം നമ്മുടെ രാഷ്ട്രീയ സമൂഹം തന്നെ അതിന്റെ ബലതന്ത്രം തന്നെ അതിന്റെ പ്രവര്‍ത്തന രീതികള്‍ തന്നെ ഒരു ജനതയെന്ന നിലയില്‍ മലയാളിയെ അപകടപ്പെടുത്തുന്ന എന്ന യാഥാര്‍ത്ഥ്യമാണ് തിരിച്ചറിയേണ്ടത്. ഇത്തരം ഭരണസംവിധാനങ്ങള്‍ക്കകത്ത് കിട്ടുന്ന താല്‍ക്കാലികമായ നേട്ടങ്ങള്‍ക്ക് വേണ്ടി ചില പദവികള്‍ക്ക് വേണ്ടി സമൂഹം ആദരിക്കുന്ന സാംസ്‌കാരിക സാമൂഹിക വിമര്‍ശകരടക്കം വിമര്‍ശന രഹിതമായി ഇതിന്റെ പിന്നാലെ പോകുന്നു എന്നതാണ് നമ്മള്‍ നേരിടുന്ന ദുരന്തത്തിന് ആഴം വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ നവംബര്‍ ഒന്നിന് അര്‍ത്ഥരഹിതമായ ആഘോഷങ്ങളും മലയാളി പെരുമ വാഴ്ത്തുകളോ അല്ല നമ്മള്‍ ചെയ്യേണ്ടത്. പകരം ഈ സമൂഹം അകപ്പെട്ടിരിക്കുന്ന കെണിയില്‍ നിന്നും രക്ഷിക്കുവാന്‍, ഈ സമൂഹത്തെ മുന്നോട്ടെടുക്കുവാന്‍, നീതിബോധവും ജനാധിപത്യബോധവുമുള്ള ഒരു സമൂഹമാക്കി മാറ്റുവാന്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്നത് വളരെ ഗൗരവമായി നാം ആലോചിക്കണം. ഈ ഘട്ടത്തിലാണ് ഈ വ്യവസ്ഥാപിത രാഷ്ട്രീയ മുന്നണികള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും പദവികള്‍ക്കും പുറകെ നടക്കുന്ന സാംസ്‌കാരിക മേഖലയെയും വിമര്‍ശ വിധേയമാക്കിക്കൊണ്ട് ഒരു പുതിയ ജീവിതത്തിനുവേണ്ടി മലയാളി രംഗത്തുവരേണ്ടതുണ്ട്. അവിടെ ഈ മൂന്നു മുന്നണി രാഷ്ട്രീയത്തിനും പുറത്ത് നടക്കേണ്ട രാഷ്ട്രീയ ആലോചന വളരെ പ്രധാനപ്പെട്ടതാണ്. ആ രാഷ്ട്രീയ ആലോചന മുന്നോട്ടുപോകണമെങ്കില്‍ രണ്ടുകാര്യങ്ങള്‍ വളരെ പ്രധാനമാണ്. ഒന്ന് ഈ വ്യവസ്ഥാപിത മുന്നണികള്‍ എക്കാലത്തും ഉപേക്ഷിച്ച് പുറംതള്ളിയ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ, അവകാശങ്ങളെ കേന്ദ്രപ്രമേയമാക്കുന്ന പുതിയ ഒരു ജനാധിപത്യ മുന്നേറ്റമാണ് സംഭവിക്കേണ്ടത്. ആ ജനാധിപത്യമുന്നേറ്റത്തിന്റെ മുഖമുദ്രയായി ഇരിക്കേണ്ടത് ജനാധിപത്യത്തെതന്നെ സംബന്ധിച്ചുള്ള പുതിയൊരു ഭാവനയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനാധിപത്യം ഒരു ഭരണ രീതി മാത്രമല്ല എന്നും അതൊരു ജീവിതക്രമം ആണെന്നും നാം അംഗീകരിക്കേണ്ടതുണ്ട്. രണ്ടു മനുഷ്യര്‍ തമ്മിലുള്ള ഇടപാടിനെ തത്വമാണ് ജനാധിപത്യമെന്ന ബോധ്യത്തിലാണ് നമ്മല്‍ നമ്മുടെ വ്യക്തിജീവിതത്തെയും സാമൂഹ്യജീവിതത്തേയും രാഷ്ട്രീയജീവിതത്തേയും ഇനി മുന്നോട്ടെടുക്കേണ്ടത്. ജനാധിപത്യമെന്നത് അഞ്ചുവര്‍ഷം കൂടുമ്പോള്‍ മാറിമാറി ഭരിക്കാനുള്ള അവകാശമാണെന്നുള്ള കേരളത്തിലെ വ്യവസ്ഥാപിത മുന്നണികളുടെ സങ്കല്‍പ്പത്തെ തന്നെ തള്ളിക്കളഞ്ഞുകൊണ്ട് മാത്രമെ പുതിയൊരു ജനാധിപത്യമുന്നേറ്റം സാധ്യമാകൂ. ആ ജനാധിപത്യമുന്നേറ്റത്തില്‍ സാമൂഹിക സാമ്പത്തിക നീതി, ലിംഗനീതി, പാരിസ്ഥിതിക നീതി ഒക്കെ വളരെ പ്രധാനമായും നാം കാണേണ്ടതുണ്ട്. ഇനിയുള്ള കാലത്ത്, നാളിതുവരെ തുടരുന്ന വികസന സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി കൊണ്ടുമാത്രമേ മലയാളി സമൂഹത്തിന് ഇനി മുന്നോട്ടുപോകാനാവൂ. കേരളീയ പ്രകൃതി അപകടുന്നവിധം, അതിന് താങ്ങാനാവാത്ത വിധമുള്ള വികസനനയമാണ് നാളിതുവരെ തുടര്‍ന്നതെന്ന് വളരെ യാഥാര്‍ഥ്യബോധത്തോടെ തിരിച്ചറിയണം. അതിന്റെ അടിസ്ഥാനത്തില്‍ ഈ വ്യവസ്ഥാപിത രാഷ്ട്രീയത്തിനും അതിന്റെ പ്രവര്‍ത്തനരീതിക്കും വെളിയില്‍ സുതാര്യവും അഴിമതിരഹിതവും ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമായ പുതിയ നൈതികതയിലധിഷ്ഠിതമായ ഒരു ജനാധിപത്യമുന്നേറ്റം ഉണ്ടാവുക എന്നതും ആ ജനാധിപത്യമുന്നേറ്റ്ത്തിലൂടെ പുതിയൊരു ഭരണക്രമമുണ്ടാകുക എന്നതും മലയാളി സമൂഹത്തില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ കേരളപ്പിറവി ദിനത്തില്‍ ഇത്തരം പുതിയ ആലോചനകള്‍ക്കാണ് മലയാളി തുടക്കം കുറിക്കേണ്ടത്. അതല്ലാതെ അതെ ആവര്‍ത്തിച്ച് ചെയ്തുകൊണ്ടിരിക്കുന്ന ഒരു അകക്കാമ്പും ഇല്ലാത്ത, മലയാളി പെരുമകള്‍ വാഴ്ത്തുന്നു, കേരളം ഒന്നാമതാണെന്ന് വീമ്പു പറയുന്നു പ്രകടനപരത കൊണ്ട് നമുക്ക് ഏറെകാലം മുന്നോട്ടുപോകാന്‍ കഴിയണമെന്നില്ല. അതുകൊണ്ട് ഈ കേരളപ്പിറവി ഒരു പുനപരിശോധനയുടെ സമയമാക്കുകയാണ് വേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

2 thoughts on “ജനാധിപത്യം ഒരു ഭരണരീതി മാത്രമല്ല, ജീവിതക്രമം കൂടിയാണ്

  1. Avatar for സണ്ണി എം കപിക്കാട്

    രാജേഷ്

    തീർച്ചയായും….. വീടിനകത്തേക്ക് ജനാധിപത്യം കൊണ്ടുവരികയും സ്വതന്ത്രമായും യുക്തിപരമായും കാര്യങ്ങളെ വീക്ഷണ വിധേയമാക്കിയും അപര ജീവിത പ്രശ്നങ്ങളിൽ ഇടപെട്ടും നമ്മൾ മാറേണ്ടതുണ്ട്… ഏവരേയും ബാധിക്കുന്ന ഒരു വലിയ സാമൂഹ്യ പ്രത്യാഘാതത്തിന്‌ മാത്രമെ ഒരു പുതിയ ജീവിതക്രമം നൽകാൻ സാധ്യമാകൂ..

  2. Avatar for സണ്ണി എം കപിക്കാട്

    പ്രകാശൻ

    നമ്മൾക്കുമുണ്ടവകാശമീ ഭൂമിയിൽ മറ്റുള്ളവർക്കെന്ന കാര്യം എല്ലാ ജനവിഭാഗങ്ങളിലും എത്തിക്കാനും അവരുടെ അറിവും കഴിവും വികസിപ്പിച്ചെടുക്കുന്നതിനും കഴിയാതെ പോകുന്ന “നേതാക്കന്മാ”രല്ലെ ഇന്നത്തെ ഈ അവസ്ഥക്ക് കാരണം എന്നൊരു സ്വയം വിമർശനം ആവശ്യമല്ലേ

Leave a Reply