ലിംഗ ഭേദങ്ങളെ മറികടന്ന്, ആത്മാഭിനത്തോടെ ജീവിച്ച മിസ്റ്റിക് റാബിയ അല്‍-അദാവിയ.

വിശുദ്ധ സ്ത്രീകളുടെ രാജ്ഞിയാണെന്നാണ് റാബിയയെ വിശേഷിപ്പിക്കുന്നത്. ”ദൈവത്തോടുള്ള സംശുദ്ധമായ നിരുപാധിക സ്‌നേഹം” എന്ന സമ്പൂര്‍ണ്ണ ഭക്തിക്ക് റാബിയയുടെ പേര് അനാവരണം ചെയ്യപ്പെട്ടു. ദൈവത്തില്‍ അര്‍പ്പണബോധമുള്ളവര്‍ക്ക് ഒരു മാതൃകയെന്ന നിലയില്‍, ദൈവവും അവന്റെ സൃഷ്ടിയും തമ്മിലുള്ള പരസ്പരസ്‌നേഹത്തിന്റെ ഒരു മാതൃക റാബിയ ജീവിതം കൊണ്ട് വരച്ചു. ഭൂമിയിലെ സ്‌നേഹസമ്പന്നനായ ഭക്തന്‍ ദൈവമെന്ന പ്രിയപ്പെട്ടവനുമായി ഒന്നായിത്തീരുന്ന സംഗമമാണ് റാബിയയുടെ സന്യാസം.

റാബിയ ജനിച്ചത് ഒരു ദരിദ്ര കുടുംബത്തിലായിരുന്നു. നാഭി മറക്കാന്‍ ഒരു തുണിക്കഷ്ണം പോലുമില്ലാതിരുന്ന വീട്. വിളക്കോ എണ്ണയോ ഇല്ലായിരുന്നു അവിടെ. ആ വീട്ടില്‍ നാലാമത്തെ മകളായി ജനിച്ചതുകൊണ്ടു റാബിയ എന്ന് നാമകരണം ചെയ്യപ്പെട്ടു. നാലാമത്തേത് എന്നര്‍ത്ഥം വരുന്ന വാക്കായതിനാലാണ് റാബിയ എന്ന പേര് നല്‍കിയത്. റാബിയയുടെ പിതാവ് ഉറങ്ങുമ്പോള്‍ പ്രവാചകന്‍ മുഹമ്മദ് അദ്ദേഹത്തിന്റെ അടുത്ത് വന്നു പറഞ്ഞുവത്രേ: ‘ നിങ്ങള്‍ ദുഖിക്കരുത്. മഹത്തായ, വിശുദ്ധയായിത്തീരുന്ന ഒരു മകളാല്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. അവളുടെ മധ്യസ്ഥതയാല്‍ എന്റെ സമൂഹത്തിലെ എഴുപതിനായിരം പേര്‍ക്ക് ഒരേ സമയം അനുഗ്രഹം നല്കാന്‍ അവള്‍ പ്രാപ്തയാണ്.”

മാതാപിതാക്കള്‍ മരിച്ചതിനുശേഷം റാബിയയെ ഒരു അടിമ കച്ചവടക്കാരനു വിറ്റു. പകല്‍ യജമാനന്റെ വീട്ടുജോലി ചെയ്തു, രാത്രിയിലുടനീളം പ്രാര്‍ത്ഥിച്ചു. ഒരു രാത്രിയില്‍ യജമാനന്‍ റാബിയക്ക് ചുറ്റും ഒരു പ്രകാശ വലയം കണ്ടുവെന്നും അത് അയാളെ ആകര്‍ഷിച്ചതിനാല്‍ പിറ്റേന്ന് രാവിലെ റാബിയയെ അയാള്‍ മോചിപ്പിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. അതിനുശേഷം റാബിയ സ്വന്തം വഴിയിലൂടെ യാത്ര തുടങ്ങി. ഭാര്യയോ, അടിമയോ, അല്ലെങ്കില്‍ സ്ത്രീ ഏതൊരു പുരുഷ അധികാരത്തിനും കീഴിലല്ല എന്ന ജീവിത സന്ദേശം റാബിയയെ മുന്നോട്ട് നയിച്ചു.

ഇസ്ലാമിന്റെ സൂഫീ പാരമ്പര്യത്തില്‍ ദിവ്യസ്‌നേഹത്തിന്റെ തുടക്കകാരില്‍ പ്രമുഖ സ്ഥാനമാണ് റാബിയക്കുള്ളത്. റാബിയയുടെ ആത്മീയതയെ അടയാളപ്പെടുത്തുന്നത്, ദിവ്യത്വവുമായുള്ള അവരുടെ അടുപ്പവും സ്‌നേഹവും വിശ്വാസയോഗ്യവുമായ ഒന്നായിട്ടായിരുന്നു. മറ്റെല്ലാ ആശങ്കകളെയും ദഹിപ്പിക്കാന്‍ ശക്തിയുള്ള, മറികടക്കാന്‍ പാകത്തിലുള്ളതാണ് റാബിയയുടെ ധ്യാനാത്മകതയും ദിവ്യസ്‌നേഹവും എന്ന് കരുതപ്പെട്ടു. സന്ന്യാസിയെ പോലെ പകലും രാത്രിയും സാഷ്ടാംഗം പ്രണമിച്ചത് എന്തുകൊണ്ടാണെന്ന് ഒരിക്കല്‍ റാബിയയോട് ഒരാള്‍ ചോദിച്ചപ്പോള്‍ അവര്‍ മറുപടി പറഞ്ഞതിങ്ങനെയാണ് : ‘പ്രാര്‍ത്ഥനയുടെ പേരില്‍ ഞാന്‍ യാതൊരു പ്രതിഫലവും ആഗ്രഹിക്കുന്നില്ല; വെറുമൊരു ദൈവ ദൂതന്‍ മാത്രം. ‘

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഓഷോ ഒരിക്കല്‍ റാബിയയെകുറിച്ച് പറഞ്ഞതിങ്ങനെ: ബസ്രയില്‍ ജീവിച്ചിരുന്ന റാബിയ എന്ന മിസ്റ്റിക്ക് അതിസുന്ദരിയായിരുന്നു. ഈ ലോകത്തിന്റെ സൗന്ദര്യത്തോട് താരതമ്മ്യം ചെയ്യാന്‍ പറ്റാത്ത അത്രയായിരുന്നത്രെ അവരുടെ അഴക്. ഒരിക്കല്‍ ഇറാനില്‍ നിന്നുള്ള ഒരു ധനികന്‍ ബസ്രയിലേക്ക് വന്നു. അവിടെ പല പ്രത്യേകതകളും ഉള്ളതായി അയാള്‍ക്ക് തോന്നി. അദ്ദേഹം ആളുകളോട് ചോദിച്ചു: ”ഈ സ്ഥലത്തു പതിവിലും വിപരീതമായി എന്തെങ്കിലും ഉണ്ടോ, അപൂര്‍വമായ ഏതെങ്കിലും പ്രത്യേകത?’ ചോദ്യം കേട്ട് നിന്ന എല്ലാവരും ചേര്‍ന്ന് പറഞ്ഞു: ”അതെ, ഉണ്ടല്ലോ. ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ നമുക്കിവിടെയുണ്ട് !” ചെറുപ്പക്കാരന്‍ സ്വാഭാവികമായും വലിയ താല്‍പ്പര്യമുള്ളവനായി, അവരോട് ചോദിച്ചു, ”എനിക്ക് അവളെ എവിടെയാണ് കണ്ടെത്താനാവുക ?” അവരെല്ലാവരും ചിരിച്ചുകൊണ്ട് പറഞ്ഞു: ”ആഹാ കൊള്ളാം, മറ്റെവിടെ ?…ഇവിടെയുള്ള ഒരു വേശ്യാലയത്തില്‍ തന്നെ !”

അത് കേട്ടതും ധനികനായ യുവാവ് ഒന്ന് നടുങ്ങി. എങ്കിലും അയാള്‍ അങ്ങോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു. അവിടെയെത്തുമ്പോള്‍, വേശ്യാലയത്തിന്റെ രക്ഷാധികാരി വളരെ വലിയ തുകയാണ് ഫീ ആയി ചോദിച്ചത്. അയാള്‍ ഒന്ന് ആശ്ചര്യപ്പെട്ടെങ്കിലും ധനികനായ അയാള്‍ക്ക് അതൊരു പ്രശ്നമായിരുന്നില്ല. ഫീ അടക്കുകയും അയാള്‍ അകത്തു പ്രവേശിക്കുകയും ചെയ്തു. അകത്തളത്തില്‍ എത്തിയതും വളരെ നിശബ്ദമായ മുറി അയാള്‍ കണ്ടു. അവിടെ, ഒരു സ്ത്രീ ഏകാകിയായി പ്രാര്‍ത്ഥിക്കുന്നതാണ് ശ്രദ്ധയില്‍പ്പെട്ടത്. ആ സ്ത്രീക്ക് വല്ലാത്ത ഒരു സൗന്ദര്യമുണ്ടെന്ന് അയാളറിഞ്ഞു. ഏറെ നേരം ജിജ്ഞാസയോടെ അയാള്‍ അവരെ തന്നെ നോക്കി നിന്നു. അത്തരം ഒരു സൗന്ദര്യവും പ്രസരിപ്പും താന്‍ സ്വപ്നത്തില്‍ പോലും ഇതുവരെ കണ്ടിട്ടില്ല എന്നയാള്‍ക്ക് തോന്നി. അവിടെ എത്തിപ്പെട്ടതില്‍ അയാള്‍ക്ക് ഏറെ ആഹ്‌ളാദവും അതുപോലെ അഭിമാനവും തോന്നി. ക്രമേണ അവിടുത്തെ പ്രാര്‍ത്ഥനാലംകൃതമായ അന്തരീക്ഷം അയാളെ ഒരു ലഹരിപോലെ ബാധിക്കാന്‍ തുടങ്ങി. താന്‍ വന്നതെന്തിന്റെ ഉദ്ദേശവും തന്റെ അഭിനിവേശവുമെല്ലാം അയാള്‍ വേഗത്തില്‍ മറന്നു. അതിനകത്തെ മറ്റൊരു വിതാനത്തിലേക്കു അയാള്‍ പ്രവേശിക്കാന്‍ തുടങ്ങി. അപ്പോഴയാള്‍ സ്വയം മറക്കുകയാണ്, അലിഞ്ഞലിഞ്ഞു പോവുകയാണ്. ദര്‍വീഷ് നൃത്തത്തിനൊടുവില്‍ ഒരാള്‍ തൂവല്‍പോലെ ഘനമില്ലാത്ത ഒന്നാകുന്നതുപോലെ. അയാള്‍ ദൈവത്തിലേക്ക് യാത്ര ആരംഭിച്ചു തുടങ്ങി.

ഒരു മണിക്കൂറോളം കടന്നുപോയി. താന്‍ ഒരു ക്ഷേത്രത്തിലാണെന്ന് അയാള്‍ക്ക് തീവ്രമായി തോന്നി. അത്തരം സന്തോഷവും വിശുദ്ധിയും ജീവിതത്തില്‍ ഇതുവരെയുണ്ടായിട്ടില്ല ! അയാള്‍ അവളുടെ സൗന്ദര്യത്തെ ആസ്വദിച്ചു കൊണ്ടിരിക്കയാണ്. എന്നാല്‍ ഇത് ഒരു മനുഷ്യന്റെ സൗന്ദര്യമല്ല അതെന്നും – ശരിക്കും ദൈവത്തിന്റെ സൗന്ദര്യമാണ് അതെന്നും അയാളുടെ അകമിലാരോ മന്ത്രിച്ചു കൊണ്ടേയിരുന്നു. താന്‍ കാണുന്ന സൗന്ദര്യത്തിന് കേവലമനുഷ്യ ശരീരവുമായി ഒരു ബന്ധവുമില്ല – ഇത് തീര്‍ത്തും അലൗകികമായ ഒന്നാണ് എന്നയാള്‍ ചിന്തിച്ചു, ഏറെക്കുറെ ഉറപ്പിച്ചു.

റാബിയ തന്റെ താമരക്കണ്ണുകള്‍ അയാളിലേക്കായി പതുക്കെ തുറന്നു, അയാള്‍ അവയിലേക്ക് നോക്കി. അയാള്‍ക്ക് ഒന്നും ദൃശ്യമല്ലാതായി. മുന്നില്‍ ഇപ്പോള്‍ ഒരു സ്ത്രീയും ഇല്ല, ഒരു മാലാഖയും ഇല്ല – അയാള്‍ ഇപ്പോള്‍ ദൈവത്തെ നേരിട്ട് അഭിമുഖീകരിക്കുന്നു. ആ കാഴ്ചയില്‍ രാത്രി മുഴുവന്‍ കടന്നുപോകുന്നു, ഒരു നിമിഷം മാത്രമെന്ന പോലെ. രാവിലെയാകുന്നു. സൂര്യ കിരണങ്ങള്‍ ജനാലകളിലൂടെ അകത്തു വരുന്നു. ഇത് പോകേണ്ട സമയമാണെന്ന് അയാള്‍ക്ക് ബോധ്യം വന്നു. അയാള്‍ റാബിയയോട് പറയുന്നു: ”ഞാന്‍ നിങ്ങളുടെ അടിമയാണ്. ലോകത്തിലെ എന്തുവേണമെങ്കിലും എനിക്ക് നിങ്ങള്‍ക്കായി ചെയ്യാന്‍ കഴിയും. എന്നോട് ആവശ്യപ്പെടുക എന്താണ് നിങ്ങള്‍ക്ക് നിന്ന് വേണ്ടത്.? ”റാബിയ പറഞ്ഞു: ”എനിക്ക് ഒരു ചെറിയ അഭ്യര്‍ത്ഥന മാത്രമേയുള്ളൂ.” അയാള്‍ ചോദിച്ചു: ”അതെന്താണ്?” റാബിയ: ”നിങ്ങള്‍ ഇവിടെ കണ്ടതും അനുഭവിച്ചതും ദയവു ചെയ്തു ആരോടും പറയരുത്. ആളുകളെ എന്റെ അടുത്തേക്ക് വരാന്‍ അനുവദിക്കുക – അങ്ങനെ വരുന്നവര്‍ക്ക് ഈ സൗന്ദര്യം ഒരു കെണിയാണ്, മറ്റൊന്നുമല്ല. അവര്‍ക്ക് ദൈവ സന്നിധിയില്‍ പ്രവേശിക്കാനുള്ള ഒരു വാതിലായി ഞാന്‍ ഈ സൗന്ദര്യത്തെ ഉപയോഗിക്കുന്നുവെന്നു മാത്രം. അതിനാല്‍ രാത്രി ഇവിടെ നിങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ മറ്റുള്ളവരോട് ഒരിക്കലും പറയില്ലെന്ന് എനിക്ക് വാഗ്ദാനം ചെയ്യുക. അല്ലാത്തപക്ഷം അവര്‍ എന്റെയടുക്കല്‍ വരില്ല. അവര്‍ വേശ്യയിലേക്കും വേശ്യാലയത്തിലേക്കും വരട്ടെ.”

അയാള്‍ പറയുന്നു: ‘ ഓഹ് അപ്പോള്‍ അതാണ് ഈ നഗരത്തിന്റെ രഹസ്യം. നഗരം മുഴുവന്‍ നിങ്ങളുടെ സൗന്ദര്യത്തെക്കുറിച്ചു പറയുന്നുന്നുണ്ട്, പക്ഷേ, ആ അനുഭവത്തെക്കുറിച്ച് ആരും എന്നോട് ഒന്നും പറഞ്ഞില്ല. എത്ര ചോദിച്ചിട്ടും.” റാബിയ ചിരിച്ചുകൊണ്ട് പറയുന്നു: ”പറയില്ല, കാരണം ഈ വാഗ്ദാനമാണ് ഞാന്‍ എല്ലാവരില്‍ നിന്നും എടുക്കുന്നത്. ‘ അന്വേഷികളായ മനുഷ്യര്‍ ദൈവ സാന്നിധ്യത്തില്‍ എത്താനുള്ള ഒരു കെണിയായി തന്റെ സൗന്ദര്യത്തെ റാബിയ ഉപയോഗിച്ചു. ആ സൗന്ദര്യം ഒരു ദൈവിക വാഗ്ദാനമാണ്. ബുദ്ധന്‍ തന്റെ വാക്കുകള്‍ ഒരു കെണിയായി ഉപയോഗിച്ചു. കൃഷ്ണന്‍ തന്റെ പുല്ലാങ്കുഴല്‍ ഒരു കെണിയായി ഉപയോഗിച്ചു. മീര തന്റെ നൃത്തത്തെ ഒരു കെണിയായി ഉപയോഗിച്ചു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിശുദ്ധ സ്ത്രീകളുടെ രാജ്ഞിയാണെന്നാണ് റാബിയയെ വിശേഷിപ്പിക്കുന്നത്. ”ദൈവത്തോടുള്ള സംശുദ്ധമായ നിരുപാധിക സ്‌നേഹം” എന്ന സമ്പൂര്‍ണ്ണ ഭക്തിക്ക് റാബിയയുടെ പേര് അനാവരണം ചെയ്യപ്പെട്ടു. ദൈവത്തില്‍ അര്‍പ്പണബോധമുള്ളവര്‍ക്ക് ഒരു മാതൃകയെന്ന നിലയില്‍, ദൈവവും അവന്റെ സൃഷ്ടിയും തമ്മിലുള്ള പരസ്പരസ്‌നേഹത്തിന്റെ ഒരു മാതൃക റാബിയ ജീവിതം കൊണ്ട് വരച്ചു. ഭൂമിയിലെ സ്‌നേഹസമ്പന്നനായ ഭക്തന്‍ ദൈവമെന്ന പ്രിയപ്പെട്ടവനുമായി ഒന്നായിത്തീരുന്ന സംഗമമാണ് റാബിയയുടെ സന്യാസം. ”നാഥനേ, നരകഭയം നിമിത്തം ഞാന്‍ നിന്നെ ആരാധിക്കുന്നുവെങ്കില്‍ എന്നിട്ട് എന്നെ നരകത്തില്‍ ചുട്ടുകളയുക; സ്വര്‍ഗ്ഗം ആഗ്രഹിച്ചാണ് ഞാന്‍ നിന്നെ ആരാധിക്കുന്നുവെങ്കില്‍, എന്നെ സ്വര്‍ഗത്തില്‍ നിന്ന് ഒഴിവാക്കുക; ഞാന്‍ നിന്നെ മാത്രം ആരാധിക്കുന്നുവെങ്കില്‍, നിങ്ങളുടെ നിത്യ സൗന്ദര്യത്തെ എന്നില്‍ നിന്ന് നിരാകരിക്കരുത് ‘ റാബിയ ദൈവത്തെ വളരെയധികം പ്രണയിച്ചു, ഈ പ്രണയത്തിനിടെ സാത്താനെ വെറുക്കാന്‍ തനിക്ക് സമയമില്ലെന്ന് അവര്‍ പറഞ്ഞു: ”എന്റെ ഹൃദയം ദൈവസ്‌നേഹത്താല്‍ നിറഞ്ഞിരിക്കുന്നു, വിദ്വേഷത്തിന് അതില്‍ ഒട്ടും സ്ഥാനമില്ല.”

സമ്പത്തും പദവിയും സാമ്പത്തിക സ്രോതസുകളുമൊക്കെ മാറ്റിവെച്ചു റാബിയ തീര്‍ത്തും സ്വതന്ത്രയായി. സ്വാധീനവും, ബുദ്ധിയുമൊക്കെ ഉണ്ടായിരുന്നിട്ടും ഒരു സ്ത്രീയെന്ന നിലയില്‍ മൂല്യത്തിലധിഷ്ഠിതമായ ആത്മീയ സമൃദ്ധിയിയുടെ ആഘോഷവും അഹം നിയന്ത്രിച്ചുകൊണ്ടുള്ള ലാളിത്യവുമാണ് റാബിയയുടെ ജീവിതം. മറ്റൊരര്‍ത്ഥത്തില്‍ ദൈവത്തിന്റെ ദൃഷ്ടിയില്‍ ഉയര്‍ന്ന പദവി ലഭിക്കാന്‍ ഒരാള്‍ പുരുഷനോ ധനികനോ ആകേണ്ടതില്ല എന്നും പുരുഷനും സ്ത്രീയും ഒരേ പോലെ സ്വതന്ത്രമായി പരിശ്രമിക്കാന്‍ പ്രാപ്തിയുള്ളവരാണെന്നും ഏതൊരു പുരുഷനും സ്ത്രീക്കും ഈ സ്വതന്ത്ര ജീവിത പാതയിലൂടെ ജീവിക്കാമെന്നും റാബിയ ബസ്രയുടെ ജീവിതം കാണിച്ചു തരുന്നുണ്ട്. റാബിയയുടെ ജീവിതപാത മറ്റനേകം മിസ്റ്റിക്കുകള്‍ തുടര്‍ന്നുപോന്നു. റാബിയയുടെ ജീവിതവും രീതികളും വിവരിക്കുന്ന പല കഥകളും പഠനവിധേയമാക്കുമ്പോള്‍ സമൂഹത്തിലെ ലിംഗഭേദം, അതിന്റെ പങ്ക് എന്നീ കാര്യങ്ങളെക്കുറിച്ചുള്ള ഒരു സാംസ്‌കാരിക ധാരണക്ക് ദിശാ സൂചിക നല്‍കുന്നുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply