കൊലപാതകരാഷ്ട്രീയം : ഇരകളാകുന്നത് സാമൂഹ്യ അധികാരമില്ലാത്തവര്‍

1970കളിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റ കാലത്താണ് കേരളത്തില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ എന്നു വിളിക്കാവുന്ന കൊലകള്‍ നടന്നിട്ടുള്ളത്. അതിനുശേഷം ഒരു രാഷ്ട്രീയകൊലപാതകം പോലും നടന്നിട്ടില്ല എന്നതാണ് വസ്തുത. കക്ഷിരാഷ്ട്രീയത്തിന്റെ പേരില്‍, അല്ലെങ്കില്‍ തങ്ങളുടെ ആധിപത്യത്തിന് വെല്ലുവിളിയാണെന്ന തോന്നലില്‍ നിന്നൊക്കെയാണ് കൊലപാതകങ്ങള്‍ നടക്കുന്നത്. കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള ഭിന്നതയില്‍ നിന്നോ അതുപോലുള്ള എന്തെങ്കിലും രാഷ്ട്രീയ കാരണങ്ങളില്‍ നിന്നോ രാഷ്ട്രീയനിലപാടില്‍ നിന്നോ ഒരു കൊലയും ഇവിടെ നടന്നിട്ടില്ല. അതിനാല്‍ തന്നെ അവയെല്ലാം രാഷ്ട്രീയ കൊലപാതകങ്ങളല്ല, കൊലപാതക രാഷ്ട്രീയത്തിന്റെ ഭാഗമാണ്, അല്ലെങ്കില്‍ സംഘടനാ കൊലപാതകങ്ങളാണ്. അക്കാര്യത്തില്‍ ഏതാണ്ടെല്ലാ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ട്.

കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയകൊലപാതകങ്ങള്‍ എന്നു വിളിക്കപ്പെടുന്ന, കൊലപാതകരാഷ്ട്രീയവുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് ഞാന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ക്കെതിരെ വ്യാപകമായ പ്രചാരണവും ആരോപണങ്ങളും നടക്കുന്നതായി കണ്ടു. അവയില്‍ പലതും വ്യക്തിപരമായ അധിക്ഷേപങ്ങളാണ്. അത്തരം അധിക്ഷേപങ്ങളും തെറിവിളിക്കലുമൊന്നും കണ്ട് തളരുന്ന ഒരാളല്ല ഞാന്‍. അവക്കൊന്നും മറുപടി പറയാനും താല്‍പ്പര്യമില്ല. എന്നാല്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചാണ് ഈ അധിക്ഷേപമെല്ലാം നടക്കുന്നത്. കൊലപാതകരാഷ്ട്രീയത്തിനെതിരെ പൊതുവായാണ് ഞാന്‍ സംസാരിച്ചതെങ്കിലും സിപിഎം അനുഭാവികളുടേയും പ്രവര്‍ത്തകരുടേയും ഭാഗത്തുനിന്നാണ് പ്രധാനമായും ഇത്തരം അധിക്ഷേപങ്ങള്‍ നടക്കുന്നത്. പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകര്‍ മാത്രമല്ല. അശോകന്‍ ചെരുവിലിനെപോലുള്ള പ്രശസ്ത എഴുത്തുകാര്‍ പോലും അതേറ്റു പിടിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഇത്തരമൊരു വിശദീകരണം നല്‍കാന്‍ തീരുമാനിച്ചത്.

1970കളിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റ കാലത്താണ് കേരളത്തില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ എന്നു വിളിക്കാവുന്ന കൊലകള്‍ നടന്നിട്ടുള്ളത്. അതിനുശേഷം ഒരു രാഷ്ട്രീയകൊലപാതകം പോലും നടന്നിട്ടില്ല എന്നതാണ് വസ്തുത. കക്ഷിരാഷ്ട്രീയത്തിന്റെ പേരില്‍, അല്ലെങ്കില്‍ തങ്ങളുടെ ആധിപത്യത്തിന് വെല്ലുവിളിയാണെന്ന തോന്നലില്‍ നിന്നൊക്കെയാണ് കൊലപാതകങ്ങള്‍ നടക്കുന്നത്. കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള ഭിന്നതയില്‍ നിന്നോ അതുപോലുള്ള എന്തെങ്കിലും രാഷ്ട്രീയ കാരണങ്ങളില്‍ നിന്നോ രാഷ്ട്രീയനിലപാടില്‍ നിന്നോ ഒരു കൊലയും ഇവിടെ നടന്നിട്ടില്ല. അതിനാല്‍ തന്നെ അവയെല്ലാം രാഷ്ട്രീയ കൊലപാതകങ്ങളല്ല, കൊലപാതക രാഷ്ട്രീയത്തിന്റെ ഭാഗമാണ്, അല്ലെങ്കില്‍ സംഘടനാ കൊലപാതകങ്ങളാണ്. അക്കാര്യത്തില്‍ ഏതാണ്ടെല്ലാ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ട്. വ്യവസ്ഥാപിത പാര്‍ട്ടികള്‍ മാത്രമല്ല, വിരലിലെണ്ണാവുന്നവര്‍ മാത്രമല്ല ഒരു നക്‌സല്‍ വിഭാഗം പോലും മറ്റൊരു വിഭാഗത്തിലെ പ്രവര്‍ത്തകനെ കൊന്ന സംഭവം പോലും ഇവിടെയുണ്ടായിട്ടുണ്ട്. (ടി പി ചന്ദ്രശേഖരന്‍ വധം പോലെ തന്നെ.) അന്നത് ചെയ്തവര്‍ പിന്നീട് തങ്ങള്‍ എന്തിനത് ചെയ്‌തെന്നു സ്വയം ചോദിച്ച് വിഷമിക്കുന്നതും കണ്ടിട്ടുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഈ കൊലപാതകരാഷ്ട്രീയത്തില്‍ കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും ദുര്‍ബ്ബല സമുദായങ്ങളില്‍ പെടുന്നവരും സാമ്പത്തികമായി ദുര്‍ബ്ബലരുമാണ്. അതിനു കൃത്യമായ കാരണമുണ്ട്. രാഷ്ട്രീയ അധികാരത്തില്‍ അടിസ്ഥാനപരമായി പ്രവര്‍ത്തിക്കുന്നത് സാമൂഹ്യ ആധിപത്യമാണ് എന്നതാണത്. സാമൂഹ്യജനാധിപത്യമില്ലാതെ രാഷ്ട്രീയജനാധിപത്യം സാധ്യവുമല്ല. ആയിരകണക്കിനു കോളനികളില്‍ ഒതുക്കപ്പെട്ടിരിക്കുന്ന ദളിതര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും ദരിദ്രര്‍ക്കും കൊല്ലാനും ചാവാനുമല്ലാതെ മറ്റെന്താണ് രാഷ്ട്രീയത്തില്‍ സാധ്യമാകുക? സാമൂഹ്യമായി അത്രമാത്രം ദുര്‍ബ്ബലരാണവര്‍. അങ്ങനെ പരിശോധിക്കുമ്പോഴാണ് അഭിമന്യുവിന്റേയും ധീരജിന്റേയും ദീപുവിന്റേയും ഹരിദാസിന്റേയും മറ്റും കൊലകളെ മനസ്സിലാക്കാന്‍ കഴിയുക. ഇവരെല്ലാം സാമൂഹ്യഅധികാരമില്ലാത്തവരാണ്. വട്ടവട പോലൊരു പിന്നോക്ക മേഖലയില്‍ നിന്ന്, തലേദിവസം രാത്രി സംഘടനാപ്രവര്‍ത്തനത്തിനെത്തിയ അഭിമന്യുവിന്റെ ശവമാണ് തിരിച്ചെത്തിയത്. പഠിച്ച് എഞ്ചിനിയറാകാന്‍ ശ്രമിച്ച ധീരജിന്റേയും അവസ്ഥ അതുതന്നെ. ദീപുവിന്റേയും ഹരിദാസിന്റേയും സാമൂഹ്യ, സാമുദായിക, സാമ്പത്തിക, കുടുംബപശ്ചാത്തലവും വ്യക്തമാണല്ലോ. അഭിമന്യുവിന്റെ കൊലക്കുശേഷം മഹാരാജാസില്‍ എന്തെങ്കിലും രാഷ്ട്രീയമാറ്റമുണ്ടായോ? കേരളത്തിലെ ഏതെങ്കിലും കൊല മൂലം അതുണ്ടായിട്ടുണ്ടോ? ഒന്നുമില്ല. എന്നിട്ടും സാമൂഹ്യ അധികാരമില്ലാത്തവര്‍ കൊല്ലുന്നു, കൊല്ലപ്പെടുന്നു. രക്തസാക്ഷിയായി വാഴ്ത്തപ്പെടുന്നു. സമൂഹത്തിലെ തെരുവ് മനുഷ്യരാണ് നേരിട്ടുള്ള അടിപിടിയില്‍ പങ്കാളികളാവുന്നത്. അല്ലാതെ അധികാരസ്ഥാനത്തുള്ള ഒരാളും ഈ പ്രത്യക്ഷത്തിലുള്ള ആക്രമണ പ്രത്യാക്രമണത്തിനു തയ്യാറാവില്ല. അവര്‍ക്ക് അതിന്റ ആവശ്യമില്ല.

കൊല്ലപ്പെട്ട ധീരജിന് എട്ടുസെന്റ് സ്ഥലത്ത് പാര്‍ട്ടിയുടെ മുന്‍കൈയില്‍ സ്മാരകം നിര്‍മ്മിച്ചതായ വാര്‍ത്ത കണ്ടു. കഴിഞ്ഞ ദിവസം ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎം പ്രതിനിധി പറഞ്ഞത് മൃതദേഹം സംസ്‌കരിക്കാന്‍ പോലും സ്ഥലമില്ലാതിരുന്നതിനാലാണ് അതു ചെയ്തതെന്നായിരുന്നു. മൃതദേഹമടക്കാന്‍ സ്ഥലമില്ലാത്തവര്‍ക്കൊക്കെ സ്ഥലം നല്‍കുമെങ്കില്‍ കേരളത്തില്‍ എത്രയോ പേര്‍ക്ക് അതു നല്‍കേണ്ടിവരും. എന്നാലതാരും ചെയ്യുന്നില്ലല്ലോ. തിരുവല്ലയില്‍ കൊലചെയ്യപ്പെട്ട ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ രണ്ടുകോടി പിരിച്ച് വലിയൊരു തുക ആ കുടുംബത്തിനു നല്‍കി. നല്ലത്. എന്നാലിതൊന്നും മാനവികതയുടെ പേരിലല്ല എന്നതല്ലേ സത്യം? രക്തസാക്ഷിത്വത്തിന്റെ പേരിലല്ലേ? പാര്‍ട്ടിക്കുവേണ്ടി മരിച്ചതിന്റെ പേരില്‍ മാത്രം. അല്ലെങ്കില്‍ ജീവിച്ചിരിക്കുമ്പോള്‍ അതു ചെയ്യുമല്ലോ. പാര്‍ട്ടിക്കാരല്ലാത്ത, മൃതദേഹ സംസ്‌കരണത്തിനു സ്ഥലമില്ലാത്ത മറ്റുള്ളവര്‍ എന്തുചെയ്യും? അവരും പാര്‍ട്ടികളില്‍ ചേര്‍ന്ന് രക്തസാക്ഷികളാകണോ? മറുവശത്ത് കൊലയളികളാകട്ടെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആദരിക്കപ്പെടുന്നു. കൊടിസുനി ജയിലില്‍ എങ്ങനെയാണ് കഴിയുന്നതെന്നും കാനായി സഹോദരന്മാര്‍ക്ക് പുറത്തിറങ്ങിയപ്പോള്‍ കിട്ടിയ സ്വീകരണമെന്തെന്നും നാം കണ്ടതാണല്ലോ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിമര്‍ശനങ്ങള്‍ എന്തായാലും കേള്‍്ക്കാനും ചര്‍ച്ച ചെയ്യാനും ഞാന്‍ തയ്യാറാണ്. എന്നാല്‍ അതിന്റെ പേരില്‍ വിരട്ടാനാണ് നീക്കമെങ്കില്‍ ഭയപ്പെടുമെന്നു കരുതേണ്ട. ആഫ്രിക്കയിലെ പ്രശ്‌സതമായ ഒറ്റവരി പ്രേമകാവ്യം പോലെ ഞാന്‍ ഒറ്റക്കു നടക്കുന്നവനാണ്. ആരേയും ഭയമില്ല. കമ്യൂണിസ്റ്റുകാരോട് എനിക്കു പ്രത്യേക വൈരാഗ്യമെന്ന പ്രചാരണവും വാസ്തവിരുദ്ധമാണ്. തീര്‍ച്ചയായും മാര്‍കിസത്തോട് ഒട്ടും താല്‍പ്പര്യമില്ല. ലോകത്തിന് ഒരു സംഭാവനയും നല്‍കാന്‍ ഇനി മാര്‍ക്‌സിസത്തിനാവില്ല എന്നു തന്നെ കരുതുന്നു. ഇന്ത്യയിലെ ദുര്‍ബ്ബലവിഭാഗത്തിന്റേ മോചനം മാര്‍ക്‌സിസത്തിലൂടെ സാധ്യമാകില്ല എന്നും കരുതുന്നു. അതിനാല്‍ തന്നെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടും താല്‍പ്പര്യമില്ല എന്നും അറിയിക്കുന്നു.

അതിനിടെ ശബരിമല വിഷയം കത്തി നില്‍ക്കുമ്പോള്‍ ഞാന്‍ സിപിഎമ്മുമായി സഹകരിച്ചില്ലേ എന്ന ചോദ്യവും കണ്ടു. വ്യക്തിപരമായി അടുപ്പമുള്ളവരും അതു ചോദിച്ചു. എന്നാലത് അവാസ്തവമാണ്. സിപിഎമ്മുമായി സഹകരിച്ചല്ല ശബരിമല വിഷയത്തില്‍ ഞാനിടപെട്ടത്. സുനില്‍ പി ഇളയിടത്തിനുനേരെ സംഘപരിവാറില്‍ നിന്നുണ്ടായ ഭീഷണിക്കെതിരായ ഒരു പ്രതിഷേധയോഗത്തില്‍ സിപിഎം നേതാവ് എസ് ശര്‍മ്മക്കൊപ്പം ഒരു വേദി പങ്കിട്ടു എന്നതുമാത്രമാണ് സിപിഎമ്മുമായി സഹകരിച്ചു എന്നു പറയാവുന്ന ഏക സന്ദര്‍ഭം. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഭരണഘടനാ ധാര്‍മ്മികത ഉയര്‍ത്തിപിടിച്ചാണ് ഞാന്‍ കേരളത്തിലുടനീളം ജനങ്ങളുമായി സംവേദിച്ചത്. സുപ്രിംകോടതി വിധി നടപ്പാക്കുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെ മാത്രമാണ് ഞാന്‍ പിന്തുണച്ചത്. മറിച്ച് പാര്‍ട്ടിയേയോ പാര്‍ട്ടിസെക്രട്ടറിയേയോ ആയിരുന്നില്ല. വനിതാമതിലില്‍ ഞാനോ കുടുംബമോ പങ്കെടുത്തുമില്ല.

എന്തായാലും കേരളത്തില്‍ ഇത്തരത്തിലുള്ള സഹോദരഹത്യകള്‍ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനെതിരെ പൊതുമനസ്സാക്ഷി ഉയര്‍ന്നു വരണം. എന്തിനിതു ചെയ്യുന്നു എന്ന് നേതാക്കളോട് ജനങ്ങള്‍ തന്നെ വിരല്‍ ചൂണ്ടി ചോദിക്കണം. ആരു കൊല്ലപ്പെട്ടാലും എനിക്ക് സങ്കടമാണെന്ന ആരോപണവും കേട്ടു. തീര്‍ച്ചയായും അങ്ങനെതന്നെയാണ്. ഏതുജീവനും തുല്ല്യമാണ്. കക്ഷിരാഷ്ട്രീയത്തിന്റെ പേരില്‍ അതെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. ആരെന്ത് ആക്ഷേപിച്ചാലും അതുറക്കെ വിളിച്ചു പറയും എന്നതില്‍ സംശയം വേണ്ട.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply