മരട് : മറ്റന്നാള്‍ സര്‍വ്വകക്ഷിയോഗം, കൈകഴുകി നിര്‍മ്മാതാക്കള്‍

നിയമാനുസൃതം വില്‍പ്പന നടത്തിയ ഫ്‌ളാറ്റുകളില്‍ ഇനി തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ നഗരസഭക്ക് കത്തുനല്‍കി.

മരട് ഫ്‌ളാറ്റ് പ്രശ്‌നത്തിനു പരിഹാരം കാണാന്‍ മുഖ്യമന്ത്രി രംഗത്ത്.. വിഷയം ചര്‍ച്ചചെയ്യാന്‍ മറ്റന്നാള്‍ വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചു. സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷനേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഒഴിപ്പിക്കലിനെതിരായി കുടുംബങ്ങള്‍ ഫ്‌ളാറ്റുകള്‍ക്ക് മുന്നില്‍ നടക്കുന്ന റിലേ സത്യാഗ്രഹം തുടരുകയാണ്. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പികെ ശ്രീമതി അടക്കമുള്ളവര്‍ പിന്തുണയുമായി എത്തി.

അതിനിടെ വിഷയത്തില്‍ കൈകഴുകി ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍. നിയമാനുസൃതം വില്‍പ്പന നടത്തിയ ഫ്‌ളാറ്റുകളില്‍ ഇനി തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് അവര്‍ നഗരസഭക്ക് കത്തുനല്‍കി. ഉടമകള്‍ തന്നെയാണ് നികുതി അടക്കുന്നത്.

പ്രശ്‌നം പരിഹരിക്കാന്‍ മൂന്നിന പ്രശ്നപരിഹാര നിര്‍ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നു. മൂന്നംഗ സമിതി സോണ്‍ നിശ്ചയിച്ചതിലെ വീഴ്ച സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുക, ഫ്ളാറ്റുടമകളുടെ ഭാഗം കേള്‍ക്കുക, പൊളിച്ചേ തീരു എങ്കില്‍ പുനഃരധിവാസം ഉറപ്പാക്കി തുല്ല്യമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് രമേശ് ചെന്നിത്തല മുന്നോട്ടുവക്കുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും, തദ്ദേശ സ്വയംഭരണ മന്ത്രിക്കും ചെന്നിത്തല കത്തയച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply