ജാതി ഉണ്ട്, ജാതി ഇല്ല

സാമൂഹ്യവ്യവസ്ഥിതിയായി, ഇവിടുത്തെ ഉത്പാദനബന്ധങ്ങളായി, ചൂഷകവ്യവസ്ഥയായി ജാതിക്കുള്ള ബന്ധത്തെ അദൃശ്യവല്‍ക്കരിച്ച് അതിനെ ഒരു മാനസിക ഭാവമായി ഈ സിനിമ ചുരുക്കുന്നു.

ജാതി ഉണ്ട്, എന്നാല്‍ ജാതി ഇല്ല എന്ന് സിനിമയില്‍ ആദ്യമായി മലയാളികള്‍ക്ക് കാട്ടിത്തന്നത് നീലക്കുയില്‍ ആണെന്ന് തോന്നുന്നു. മാത്രമല്ല, മനുഷ്യനാകാന്‍ തീരുമാനിച്ചെന്ന് പ്രഖ്യാപിച്ചാല്‍ പിന്നെ ജാതി ഇല്ലാതെ നായരായി ജീവിക്കാമെന്നും അത് പഠിപ്പിച്ചു.. ആ മറിമായം വീണ്ടും കാണാന്‍ മലയാളിക്ക് ഒരു അവസരം കിട്ടിയിരിക്കുകയാണ് പുഴു എന്ന സിനിമയിലൂടെ.

വാസ്തവത്തില്‍ എന്തിനെക്കുറിച്ചാണ് ആ സിനിമ? ഒരു ബ്രാഹ്മണ യുവതിയും ഒരു ദലിത് യുവാവും തമ്മിലുള്ള വിവാഹം ആ ബ്രാഹ്മണകുടുംബത്തില്‍ സൃഷ്ടിച്ച സംഘര്‍ഷങ്ങള്‍ ഇടയ്‌ക്കൊക്കെ കടന്നു വരുന്നുണ്ട്. പക്ഷേ അതല്ല മുഖ്യപ്രമേയം. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ, മുന്‍ പോലീസ് ഉദ്യോഗസ്ഥനായ ആ നമ്പൂതിരിയെ, ആരോ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതിന്റെ പിരിമുറുക്കമാണ് ഉടനീളം മുഴച്ചുനില്‍ക്കുന്നത്. പതിവ്‌പോലെ വില്ലനായി ഒരു മുസ്ലിം പയ്യനും എത്തുന്നുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇതിനിടയില്‍ ജാതി ഉണ്ട് എന്നാല്‍ ജാതി ഇല്ല എന്ന മറിമായവും കടന്നുവരുന്നുണ്ട്.. അതിലെ ദലിതനായ കഥാപാത്രം തങ്ങളെ അപമാനിക്കുന്ന ഒരു ഉദ്യോഗസ്ഥനെ അടിക്കാന്‍ ധൈര്യപ്പെടുന്നുണ്ടെങ്കിലും, പൊതുവിലുള്ള മനോഭാവം സമരസപ്പെടലിന്റെയാണ്. ജാതിയൊക്കെ അങ്ങനെ തന്നെ നില്‍ക്കും, നമ്മള്‍ അത് അവഗണിച്ച് ജീവിച്ചാല്‍ മതി എന്നൊരു മട്ടാണ്. നീലക്കുയില്‍ വിദ്യ പ്രയോഗിക്കാനുള്ള നിയോഗം ഇപ്പോള്‍ ദലിതനാണ്.

നമ്പൂതിരിയായ കേന്ദ്രകഥാപാത്രത്തെ സംബന്ധിച്ചെടുത്തോളം, ദലിതനുമായുള്ള പെങ്ങളുടെ സംഗമത്തില്‍ ഒരു കുട്ടി ജനിക്കാന്‍ പോകുന്നതിന്റെ അപമാനം പരിഹരിക്കാന്‍ കണ്ടെത്തുന്നത് ബ്രാഹ്മണ്യവല്‍ക്കരണത്തിന്റെ ആധുനിക രീതിയാണ്. നായരെ നമ്പൂതിരിയാക്കിയ അനുഭവമുളള കേരളത്തില്‍ ഒന്നു ഒത്തുപിടിച്ചാല്‍ ദലിതനേയും അങ്ങോട്ട് കൂട്ടാല്ലോ. സൗമ്യമായ ഈ ശുദ്ധികലശത്തിന് പെങ്ങള്‍ വിസമ്മതിച്ചപ്പോഴാണല്ലോ ബ്രാഹ്മണ്യത്തിന്റെ മറ്റേ മുഖം കാട്ടി കൊല്ലേണ്ടി വരുന്നത്. സിനിമയില്‍ മകന്‍ അമ്മയോട് പറയുന്ന പോലെ, ‘അവര് നമ്മളെകൊണ്ട് ചെയ്യിക്കുകയല്ലെ!’

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാമൂഹ്യവ്യവസ്ഥിതിയായി, ഇവിടുത്തെ ഉത്പാദനബന്ധങ്ങളായി, ചൂഷകവ്യവസ്ഥയായി ജാതിക്കുള്ള ബന്ധത്തെ അദൃശ്യവല്‍ക്കരിച്ച് അതിനെ ഒരു മാനസിക ഭാവമായി ഈ സിനിമ ചുരുക്കുന്നു.

സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ ധീരമായി തുറന്നു കാട്ടി എന്നൊക്കെയാണല്ലൊ അതിനെ കുറിച്ച് ചിലര്‍ വിശേഷിപ്പിച്ചത്. സമീപകാലത്ത്, ജാതിയെയും ജാതീയ അടിച്ചമര്‍ത്തലിനെയും പ്രശ്‌നവല്‍ക്കരിച്ച ചില മുഖ്യധാരാ തമിഴ് സിനിമകളുമായി പുഴുവിനെ താരതമ്യം ചെയ്താല്‍ മതി, മലയാളി പ്രബുദ്ധതയുടെ ആഴം ശരിക്കും ബോധ്യമാകും. നമ്മള്‍ എന്തോ പുതിയ ജാതി ഇല്ലാത്ത ഒരു മാനവിക ലോകത്തിലാണ് ജീവിക്കുന്നത് എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് തന്നെ ജാതി നിലനിര്‍ത്തുന്ന മറിമായം ആണ് അതിന്റെ ഒരു മുഖമുദ്ര.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply