പല അഗ്രഹാരങ്ങളും ചേരികള്‍ക്കു സമാനമെന്ന് കോടിയേരി

ബ്രാഹ്മണര്‍ ഉള്‍പ്പെടെ സവര്‍ണഹിന്ദുക്കളില്‍ നല്ലൊരു വിഭാഗമിന്ന് സാമ്പത്തികമായി പിന്നണിയിലാണ്. അതുകൊണ്ടാണ് പിന്നോക്കസമുദായ സംവരണം നിലനില്‍ക്കെത്തന്നെ ഉയര്‍ന്ന ജാതിയിലെ പാവപ്പെട്ടവര്‍ക്ക് നിശ്ചിത ശതമാനം സംവരണം അനുവദിക്കണമെന്ന നിര്‍ദേശം സിപിഐ എം ദേശീയമായിത്തന്നെ വളരെമുമ്പേ ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 

ചേരികള്‍ക്ക് സമാനമായ ദുഃസ്ഥിതിയിലാണ് പല അഗ്രഹാരങ്ങളുമെന്നും അവ പുതുക്കിപ്പണിയാന്‍ ഒരു വീടിന് കുറഞ്ഞത് അഞ്ചുലക്ഷം രൂപ കിട്ടത്തക്കവിധത്തിലുള്ള പദ്ധതി നടപ്പാക്കേണ്ടതുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയുടെ ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്തുള്ള അനുഭവങ്ങള്‍ വിവരിച്ച് ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ഇങ്ങനെ അഭിപ്രായപ്പെടുന്നത്. തിരുവനന്തപുരത്തെ ഒരു അഗ്രഹാരത്തിലെത്തിയപ്പോള്‍ ”ഈ അഗ്രഹാരത്തില്‍ത്തന്നെ പട്ടിണിക്കാരായ കുടുംബങ്ങളെ കാട്ടിത്തരാം. അവര്‍ക്ക് രക്ഷ നല്‍കാന്‍ നിങ്ങളെല്ലാം എന്തെങ്കിലും ചെയ്യണം” എന്ന് ഒരു കാരണവര്‍ ആവശ്യപ്പെട്ടതായും അത് സര്‍ക്കാരിന്റെയും ബന്ധപ്പെട്ട മറ്റ് സംവിധാനങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരാമെന്നും തുടര്‍നടപടിയെടുപ്പിക്കാമെന്നും ഉറപ്പുനല്‍കിയതായും അദ്ദേഹം പറയുന്നു. തങ്ങളെ ‘സവര്‍ണഹിന്ദു’ക്കളെന്ന് വിശേഷിപ്പിക്കുകയും അവഗണിക്കുകയും ചെയ്യുന്നുവെന്ന് പലരും പരാതിപെട്ടതായും അദ്ദേഹം ചൂണ്ടാകാട്ടി. സവര്‍ണ ഹിന്ദു മേധാവിത്വ തത്ത്വശാസ്ത്രമാണ് ആര്‍എസ്എസിന്റേതെന്ന് കമ്യൂണിസ്റ്റുകാര്‍ ചൂണ്ടിക്കാട്ടാറുണ്ടെന്നും അത് ദാരിദ്ര്യാവസ്ഥയില്‍ ഇന്നു കഴിയുന്ന, ജന്മംകൊണ്ട് സവര്‍ണസമുദായത്തില്‍ പിറന്നവരെ അധിക്ഷേപിക്കാനല്ലെന്ന് താന്‍ ഓര്‍മപ്പെടുത്തി. പഴയകാലത്ത് അധികാരവും ധനവും നിയമവുമെല്ലാം അന്ന് പ്രതാപത്തില്‍ കഴിഞ്ഞിരുന്ന ഹിന്ദുവിഭാഗത്തിലെ സവര്‍ണര്‍ക്കായിരുന്നു. അവര്‍ണര്‍ക്കാകട്ടെ അയിത്തവും അവഗണനയും. ആ വ്യവസ്ഥ പൊളിച്ചെഴുതാനാണ് ഇ എം എസ് ഉള്‍പ്പെടെയുള്ളവര്‍ പരിശ്രമിച്ചത്. എന്നാല്‍, സാമൂഹ്യ അസമത്വത്തിന്റെ വ്യവസ്ഥ നിലനിര്‍ത്താനാണ് ഗോള്‍വാള്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ യത്‌നിച്ചത്. ഈ വിഷയത്തില്‍ സൈദ്ധാന്തികവും രാഷ്ട്രീയവുമായ പോരാട്ടം തുടരും. അതിനൊപ്പം ഇന്നത്തെ സാമൂഹ്യയാഥാര്‍ഥ്യം മനസ്സിലാക്കി നിലപാടെടുക്കുന്ന പ്രസ്ഥാനമാണ് കമ്യൂണിസ്റ്റുകാരുടേത്. ബ്രാഹ്മണര്‍ ഉള്‍പ്പെടെ സവര്‍ണഹിന്ദുക്കളില്‍ നല്ലൊരു വിഭാഗമിന്ന് സാമ്പത്തികമായി പിന്നണിയിലാണ്. അതുകൊണ്ടാണ് പിന്നോക്കസമുദായ സംവരണം നിലനില്‍ക്കെത്തന്നെ ഉയര്‍ന്ന ജാതിയിലെ പാവപ്പെട്ടവര്‍ക്ക് നിശ്ചിത ശതമാനം സംവരണം അനുവദിക്കണമെന്ന നിര്‍ദേശം സിപിഐ എം ദേശീയമായിത്തന്നെ വളരെമുമ്പേ ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ബ്രാഹ്മണ്യത്തെ കുറിച്ച് ജസ്റ്റിസ് ചിദംബരേഷിന്റെ വിവാദപ്രസംഗത്തിനു പുറകെയാണ് കോടിയേരിയുടെ ലേഖനമെന്നത് ശ്രദ്ധേയമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply