”മമ്മാലി എന്ന ഇന്ത്യക്കാരന്‍” – ശക്തമായ ഒരു രാഷ്ട്രീയ സിനിമ

സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ഇസ്‌ലാമോഫോബിയ ആണ് 1.40 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ പ്രധാനമായും ചര്‍ച്ചയാകുന്നത്. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതിനു ശേഷം കൊല്ലപ്പെടുന്ന അന്‍വര്‍ എന്ന യുവാവിന്റെ കുടുംബത്തിന് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും സാമൂഹികമായ ബഹിഷ്‌കരണവുമാണ് സിനിമ മുന്നോട്ടു വക്കുന്നത്.

 

ഹിന്ദുത്വഫാസിസം, പശുഭീകരത, പോലീസ്, മാവോയിസം, ട്രാന്‍സ്ജെന്‍ഡറുകള്‍ അനുഭവിക്കുന്ന സാമൂഹിക ബഹിഷ്‌കരണം, ഇസ്ലാമോമോബിയ, അടിച്ചമര്‍ത്തല്‍ എന്നിവയെല്ലാം പ്രമേയമാകുന്ന സിനിമയാണ് അരുണ്‍ എന്‍ ശിവന്‍ സംവിധാനം ചെയ്യുന്ന ”മമ്മാലി എന്ന ഇന്ത്യക്കാരന്‍”. ഒരു മുഴുനീള ട്രാന്‌സെജന്‍ഡര്‍ വിഷയം പ്രതിപാദിക്കുന്ന സിനിമയല്ലെങ്കില്‍ കൂടിയും ഈ സിനിമയുടെ രാഷ്ട്രീയം ചര്‍ച്ചചെയ്യപ്പെടേണ്ടതാണ് എന്നാണ് സിനിമയിലെ അതിഥി താരമായ ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റ് ഫൈസല്‍ ഫൈസു പറയുന്നത്. സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ഇസ്‌ലാമോഫോബിയ ആണ് 1.40 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ പ്രധാനമായും ചര്‍ച്ചയാകുന്നത്. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതിനു ശേഷം കൊല്ലപ്പെടുന്ന അന്‍വര്‍ എന്ന യുവാവിന്റെ കുടുംബത്തിന് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും സാമൂഹികമായ ബഹിഷ്‌കരണവുമാണ് സിനിമ മുന്നോട്ടു വക്കുന്നത്.

 

 

 

 

 

 

 

 

മമ്മാലി എന്ന അന്‍വറിന്റെ പിതാവിന്റെയും ഭാര്യ ശരീഫയുടെയും ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നതെന്ന് അരുണ്‍ എന്‍ ശിവന്‍ പറയുന്നു. ഇതൊരു രാഷ്ട്രീയ സിനിമയാണെന്നും ട്രാന്‍സെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ പ്രാതിനിധ്യം സിനിമകളില്‍ ഉണ്ടാകേണ്ടതുണ്ട് എന്ന നിലപാടിന്റെ ഭാഗമായിട്ടാണ് ഫൈസല്‍ ഫൈസുവും രാഗരഞ്ജിനിയും സിനിമയുടെ ഭാഗമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

 

 

 

മാര്‍ച്ച് 2018ല്‍ സിനിമ പൂര്‍ത്തിയായെങ്കിലും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിനു വേണ്ടി ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു. മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയുടെ സര്‍ട്ടിഫിക്കറുകളുമായി ബന്ധപ്പെട്ടാണ് സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകിയത്. സിനിമയുടെ നിര്‍മാതാവായ കാര്‍ത്തിക് കെ നഗരം തന്നെയാണ് മുഖ്യകഥാപാത്രമായ മമ്മാലിയെ അവതരിപ്പിക്കുന്നത്. പുതുമുഖ താരം മന്‌സിയ, ഷെരീഫ എന്ന മരുമകളുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റഫീഖ് മംഗലശ്ശേരിയുടേതാണ് തിരക്കഥ. അഷ്റഫ് പാലാഴി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. മനു ആണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ഗാനരചന അന്‍വര്‍ അലി.സംഗീത സംവിധാനം ഷമേജ് ശ്രീധര്‍. സിനിമ ആഗസ്ത് 2 നു റിലീസ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply