മകരവിളക്കുദിനത്തില്‍ അവകാശ പുനസ്ഥാപന ദീപം തെളിക്കുമെന്ന് ഐക്യ മല അരയ മഹാസഭ

മല അരയസമുദായത്തിന്റെ അവകാശത്തെ പിന്തുണച്ചുകൊണ്ട് കൊല്ലം പത്തനംതിട്ട തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ കുറവ സമുദായത്തില്‍ പെട്ടവരും ദ്രാവിഡ ആചാരത്തിന്റെ ഭാഗമായി പ്രതീകാത്മക ദീപം തെളിക്കുന്നുണ്ട്

ജനുവരി 15 ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി ദൃശ്യമാകുന്ന സമയത്ത് ആയിരക്കണക്കിന് മല അരയ കുടുംബങ്ങളില്‍ പ്രതീകാത്മക ദീപം തെളിക്കാന്‍ ഐക്യ മല അരയ മഹാസഭ സംസ്ഥാന നേതൃത്വം തീരുമാനിച്ചു. സഭയുടെ ഉടമസ്ഥതയിലുള്ള അമ്പലങ്ങളിലും ശാഖാ മന്ദിരങ്ങളിലും വീടുകളിലും ശ്രീ ശബരീശ കോളേജ്, ഇടുക്കി നോളജ് സിറ്റി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദീപം തെളിക്കും. 18 മലകളിലൊന്നായ ഇഞ്ചിപ്പാറമലയിലെ മൂഴിക്കല്‍ ശ്രീശങ്കരനാരായണഅമ്പലത്തില്‍ 2923 ദിവസമായി സൂക്ഷിച്ചിരിക്കുന്ന കെടാ വിളക്ക് ദര്‍ശനവും പ്രാര്‍ത്ഥനയും പ്രതീകാത്മക മകരവിളക്ക് തെളിക്കലും മലയരയ മഹാസഭയുടെ സംസ്ഥാന നേതാക്കള്‍ നിര്‍വ്വഹിക്കും.

2012 ജനുവരി ഏഴിന് എരുമേലി ശ്രീധര്‍മ്മശാസ്താ അമ്പല അങ്കണത്തില്‍ നിന്നു ദീപവുമായി പൊന്നമ്പലമേട്ടിലേക്ക് പ്രയാണം നടത്തിയ ആയിരക്കണക്കിനു സമുദായാംഗങ്ങളെ കാളകെട്ടി മഹാദേവ അമ്പലത്തില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്ന് 18 മലകളില്‍ ഒന്നായ ഇഞ്ചിപ്പാറ മലയില്‍ ദീപംസൂക്ഷിച്ചിരിക്കുകയാണ് . എന്നാണോ പൊന്നമ്പലമേട്ടില്‍ ദീപം തെളിക്കാന്‍ അവകാശം ലഭിക്കുന്നത് അന്നുവരെ ദീപം കെടാവിളക്കായി സൂക്ഷിക്കാനാണ് സമുദായതീരുമാനം.

ഒരു കാലത്ത് ശബരിമല ഉള്‍പ്പെടെ 18 മലകളിലും മല അരയ സമുദായത്തില്‍പ്പെട്ടവരാണ് അധിവസിച്ചിരുന്നത്. ഒരു വലിയ നാഗരികതയുടെ ഭാഗമാണ് ഇവിടം ശബരിമല, പൊന്നമ്പലമേട്, ഗൗണ്ടര്‍ മല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖല്‍ഗിമല, മതംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവര്‍മല, നിലയ്ക്കല്‍മല, തലപ്പാറമല, നീലിമല, കരിമല, പുതുശ്ശേരിമല, കാള കെട്ടി മല, ഇഞ്ചിപ്പാറമല എന്നിവയാണ് 18 മലകള്‍. 1949 വരെ പുത്തന്‍വീട്ടില്‍ കുഞ്ഞന്‍ ആയിരുന്നു പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിച്ചിരുന്നത്. പിന്നീട് അവിടേക്ക് മകരവിളക്ക് തെളിക്കാനായി എത്തിയ മല അരയ സമുദായത്തില്‍ പെട്ടവരെ ദേവസ്വം ബോര്‍ഡ് ഭീഷണിപ്പെടുത്തി ഓടിക്കുകയായിരുന്നു. ഇതോടെ ശബരിമല അമ്പലത്തില്‍ മുമ്പുണ്ടായിരുന്ന അവകാശം കവര്‍ന്നെടുത്തതുപോലെ മകരവിളക്ക് തെളിക്കാനുള്ള അവകാശവും തങ്ങളുടെ സമൂഹത്തില്‍ നിന്ന് കവര്‍ന്നെടുക്കുകയായിരുന്നു എന്ന് പി കെ സജീവ് പറയുന്നു. ദേവസ്വം ബോര്‍ഡ് ആചാരവിരുദ്ധമായാണ് മകരവിളക്ക് തെളിക്കുന്നത്. മലയിലെ ആചാരം മല അരയരുടെ ത് ആയിരുന്നു. ഒരു സമൂഹത്തില്‍ നിന്നും തട്ടിയെടുത്ത ആചാരമാണ് ഇന്ന് ദേവസ്വം ബോര്‍ഡിന്റെ കയ്യില്‍ ഇരിക്കുന്നത്. ഇതു മോഷണമുതലാണ്.അത് ഉടമസ്ഥര്‍ക്കു തിരികെ നല്‍കുക എന്നുള്ളത് ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ നന്ദി ആയിരിക്കുമെന്ന് സജീവ് കൂട്ടിചേര്‍ത്തു.

മല അരയസമുദായത്തിന്റെ അവകാശത്തെ പിന്തുണച്ചുകൊണ്ട് കൊല്ലം പത്തനംതിട്ട തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ കുറവ സമുദായത്തില്‍ പെട്ടവരും ദ്രാവിഡ ആചാരത്തിന്റെ ഭാഗമായി പ്രതീകാത്മക ദീപം തെളിക്കുന്നുണ്ട്. മല അരയര്‍ സ്ഥാപിച്ച ശബരിമല അമ്പലത്തില്‍. ഭ്രാവിഡആചാരങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇവിടെകുറവരും സാംമ്പവരും ഈഴവരും ആചാരങ്ങള്‍ അനുഷ്ഠിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലേക്ക് വന്നപ്പോള്‍ ഈ സമൂഹത്തെ അവിടെനിന്ന് ഘട്ടംഘട്ടമായി ഒഴിപ്പിക്കുകയായിരുന്നു.

ശബരിമല അമ്പലം മാത്രമല്ല 18 മലകളിലും നിരവധിയായ അമ്പലങ്ങളുടെ ശേഷിപ്പുകള്‍ ഉണ്ട് .വലിയ ജനവാസ കേന്ദ്രമായിരുന്നു ഈ പ്രദേശങ്ങള്‍. പൊന്നമ്പലമേട്ടിലെ ഗുഹയിലാണ് ശ്രീ അയ്യപ്പന്‍ ജനിക്കുന്നത് ചോളര്‍ നടത്തിയ അക്രമങ്ങളെ പ്രതിരോധിക്കുകയും മണികണ്ഠന്‍ ദേശം സംരക്ഷിക്കുകയും ആയിരുന്നു അയ്യപ്പന്റെ ആത്യന്തിക ലക്ഷ്യം. മല അരയ സമുദായത്തിന്റെ കുല ദൈവവും ആചാര്യനും ആണ് ശ്രീ അയ്യപ്പന്‍. ശ്രീ അയ്യപ്പന്‍ മിത്ത് അല്ല യാഥാര്‍ത്ഥ്യമാണെന്നും സംഘടന ചൂണ്ടികാട്ടുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply