പൗരത്വ ”വിവേചന” ബില്‍ ലോകസഭ പാസ്സാക്കി

കോണ്‍ഗ്രസ് മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചതുകൊണ്ടു മാത്രമാണ് ഈ ഭേദഗതി വേണ്ടിവന്നതെന്ന് ഇന്നലെ രാവിലെ ബില്ലിന് അവതരണാനുമതി തേടിയ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു

മതേതരരാജ്യത്ത് മതത്തിന്റേ പേരില്‍ വിവേചനം തല്‍പ്പിക്കുന്ന പൗരത്വ ഭേദഗതി ബില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് ലോക്സഭയില്‍ പാസായി. എണ്‍പതിനെതിരേ 311 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്. ബില്‍ നാളെ രാജ്യസഭയിലെത്തും. ഏഴു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ അര്‍ധരാത്രിയോടെയായിരുന്നു വോട്ടിങ്. ബില്‍ മുസ്ലിംകള്‍ക്ക് എതിരല്ലെന്നും നുഴഞ്ഞുകയറ്റക്കാരെ മാത്രമാണു ലക്ഷ്യമിടുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചതുകൊണ്ടു മാത്രമാണ് ഈ ഭേദഗതി വേണ്ടിവന്നതെന്ന് ഇന്നലെ രാവിലെ ബില്ലിന് അവതരണാനുമതി തേടിയ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും. ഭേദഗതി നിര്‍ദേശങ്ങളെല്ലാം വോട്ടിനിട്ട് തള്ളി. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മുസ്ലിം ലീഗ് അറിയിച്ചു.
മതപീഡനത്തേത്തുടര്‍ന്ന് ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്നു 2014 ഡിസംബര്‍ 31 നു മുമ്പ് ഇന്ത്യയിലെത്തിയ മുസ്ലിം ഇതര മതസ്ഥര്‍ക്ക് ഇന്ത്യയില്‍ പൗരത്വം ലഭിക്കുന്നത് എളുപ്പമാക്കുന്നതാണു നിയമഭേദഗതി. ഈ രാജ്യങ്ങളില്‍ ന്യൂനപക്ഷമായ ഹിന്ദു, സിഖ്, ബുദ്ധ, െജെന, പാഴ്സി, ക്രിസ്ത്യന്‍ മതക്കാര്‍ക്കാണു ഭേദഗതിയുടെ ആനുകൂല്യം ലഭിക്കുക. ഇതു കടുത്ത മുസ്ലിം വിവേചനമാണെന്നാണു ആരോപണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം എതിര്‍പ്പ് ശക്തമാണ്. കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.എം, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, മുസ്ലിം ലീഗ്, ഡി.എം.കെ. സമാജ്വാദി പാര്‍ട്ടി തുടങ്ങിയവര്‍ ബില്‍ അവതരണത്തെ എതിര്‍ത്തു. ശിവസേന, ബിജു ജനതാദള്‍, അണ്ണാ ഡി.എം.കെ, ടി.ഡി.പി. െവെ.എസ്.ആര്‍. കോണ്‍ഗ്രസ് അംഗങ്ങള്‍ ബില്‍ അവതരണത്തെ അനുകൂലിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply