മങ്കി പോക്‌സ് പരത്തുന്നത് LGBTQIA+ : വ്യാജപ്രചാരണത്തിനെതിരെ സഹയാത്രികയുടെ പരാതി

സമൂഹത്തിന്റെ എല്ലാ അടിച്ചമര്‍ത്തലുകളും നേരിട്ട്‌കൊണ്ട് അവകാശപ്പോരാട്ടങ്ങളുമായി മുന്നോട്ട് വരുന്ന ന്യുനപക്ഷ സമൂഹമായ LGBTQIA+ ആളുകള്‍ക്കെതിരെ നടത്തിവരുന്ന പ്രചാരങ്ങള്‍ തികച്ചും Queerbhobia -യുടെ ഭാഗമായിട്ടുള്ളതാണെന്ന് സഹയാത്രിക ചൂണ്ടികാട്ടുന്നു.

LGBTQIA+ വിഭാഗത്തിലെ ആളുകളാണ് മങ്കി പോക്സ് പരത്തുന്നതെന്ന പ്രചാരണത്തിനെതിരെ സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ക്കും ആലപ്പുഴ പോലീസ് സൂപ്രണ്ടിനും ഡിജിപിക്കും പരാതി. ജൂലൈ 24ന് ആലപ്പുഴയില്‍ എസ്സന്‍ ഗ്ലോബല്‍ എന്ന പേരില്‍ ചെത്തു തൊഴിലാളി യൂണിയന്‍ ഹാളില്‍ ലിംഗ ലൈംഗിക ന്യുനപക്ഷങ്ങളെ പിന്തുണച്ച് സംഘടിപ്പിച്ച പ്രൈഡ് റാലിക്കെതിരെയായിരുന്നു വ്യാപകപ്രചാരണം നടന്നത്. കേരളത്തിലെ ലിംഗ ലൈംഗിക ന്യുനപക്ഷ സമുദായങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന സഹയാത്രികയാണ് പരാതി നല്‍കിയത്.

പരിപാടി നടന്ന വേദിയുടെ സമീപത്തും സമീപ പരിസരങ്ങളിലുമാണ് LGBTQIA+ സമുദായത്തിനെതിരായ പോസ്റ്ററുകള്‍ ഒട്ടിച്ചത്. ‘വൈകൃതങ്ങള്‍ക്ക് പ്രകൃതിയെ കൂട്ട് പിടിക്കുന്നുതെന്തിന്?, ഏറ്റവും കൂടുതല്‍ ലൈംഗിക രോഗങ്ങള്‍ സ്വവര്‍ഗ രതിക്കാരില്‍, വൈകൃതങ്ങളില്‍ നിന്നും കുടുംബങ്ങളെ രക്ഷിക്കൂ, മങ്കി പോക്‌സും സ്വവര്‍ഗ രതിക്കാരില്‍’ തുടങ്ങിയ മുദ്രവാക്യങ്ങളാണ് പോസ്റ്ററുകളിലുണ്ടായിരുന്നത്. കൃത്യമായ ഒരു മേല്‍വിലാസമോ സംഘടനയുടെ പേരോ ഇല്ലാതെയാണ് പോസ്റ്ററുകള്‍ പതിച്ചത്. ചെത്ത് തൊഴിലാളി യൂണിയന്‍ ഓഫീസിന്റെ മുന്നിലെ മതിലില്‍, എതിര്‍ വശത്തുള്ള നോട്ടീസ് ബോര്‍ഡില്‍, അതിനടുത്തുള്ള ട്രാഫിക് ഐലന്റിനോടടുത്തുള്ള മതിലുകളില്‍ എന്നിവടങ്ങളിലാണ് പോസ്റ്ററുകള്‍ കണ്ടത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സമൂഹത്തിന്റെ എല്ലാ അടിച്ചമര്‍ത്തലുകളും നേരിട്ട്‌കൊണ്ട് അവകാശപ്പോരാട്ടങ്ങളുമായി മുന്നോട്ട് വരുന്ന ന്യുനപക്ഷ സമൂഹമായ LGBTQIA+ ആളുകള്‍ക്കെതിരെ നടത്തിവരുന്ന ഇത്തരം പ്രചാരങ്ങള്‍ തികച്ചും Queerbhobia -യുടെ ഭാഗമായിട്ടുള്ളതാണെന്ന് സഹയാത്രിക ചൂണ്ടികാട്ടുന്നു. ഇത് സമുദായത്തിന്റെ സുരക്ഷിതത്വത്തെ വരെ ബാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികളാണ്. Queer അഥവാ LGBTQIA+ സമുദായത്തിന്റെ രാഷ്ട്രീയം വിളിച്ച് പറയുന്ന സമൂഹത്തില്‍ സ്വീകാര്യതക്കുവേണ്ടി നടത്തിവരുന്ന പ്രതിഷേധ പരിപാടിയാണ് ക്വീര്‍ പ്രൈഡ് പോലെയുള്ള സാമൂഹിക പരിപാടികള്‍. ലോകാരോഗ്യസംഘടനയടക്കം തള്ളിക്കളഞ്ഞ ആരോപണമാണ് അതിനെതിരെ ഉന്നയിക്കപ്പെടുന്നത്.

ഇക്കാരണങ്ങളാല്‍ തന്നെ ഇത്തരം വിദ്വേഷപ്രചരണം നടത്തുന്ന വ്യക്തികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു. സൂചിപ്പിച്ച പോസ്റ്ററുകളുടെ ഇമേജുകള്‍ പരാതിയോടൊപ്പം ചേര്‍ത്തിട്ടുണ്ട്. സമീപപ്രദേശങ്ങളിലെ CCTV ഫുട്ടേജുകള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്തണമെന്നും താഴെ പറയുന്ന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണണെന്നുമാണ് സഹയാത്രിക ആവശ്യപ്പെടുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1) സാമൂഹിക ഐക്യവും സമാധാനവും നശിപ്പിക്കല്‍
2) സ്പര്‍ധയും വിദ്വേഷവും ഒരു കമ്യൂണിറ്റിക്ക് എതിരെ ഉണ്ടാക്കാന്‍ ശ്രമിക്കല്‍.
3) മറ്റുള്ളവര്‍ക്ക് ശത്രുത ഉണ്ടാക്കി ഒറ്റപ്പെടുത്തി ഭയവും അരക്ഷിതാവസ്ഥയും ഉണ്ടാക്കാന്‍ ശ്രമിക്കല്‍.
4) കമ്യൂണിറ്റി അംഗങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന പോസ്റ്ററുകള്‍ പതിക്കല്‍.
5) സുപ്രീം കോടതിയുടെ NALSA Vs Union of India, NavajotsinghJwahar vs Union of India എന്നീ വിധികള്‍ക്ക് വിപരീതമായി പ്രവര്‍ത്തിച്ച് കോടതിയലക്ഷ്യം.

പ്രതികളെ കണ്ടുപിടിച്ച് അവര്‍ക്കെതിരെ Sec 153 A, Transgender protection act , sec. 18 പ്രകാരവും കേസ്സ് എടുക്കണമെന്നും അധികൃതരോട് സഹയാത്രിക ആവശ്യപ്പെട്ടു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply