LDFസര്‍ക്കാരും LGBTസമൂഹവും : പ്രചരണവും വസ്തുതകളും

അനൂപ് വി ആര്‍ . കൊച്ചിന്‍മെട്രോയില്‍ കോണ്‍ട്രാക്റ്റ് ജോലി കിട്ടുന്ന ആ 23 പേരില്‍ പലരും അടുത്ത സുഹൃത്തുക്കള്‍ ആയത് കൊണ്ടുമാത്രമല്ല, വ്യക്തിപരം എന്നതിനേക്കാള്‍ ആ സമൂഹത്തെ സംബന്ധിച്ച് അതിജീവനത്തിന് ഉപകരിക്കുമെങ്കില്‍ അത് അത്രത്തോളം നല്ലത് എന്ന് വിശ്വസിക്കുന്നത് കൊണ്ടു തന്നെയാണ്, പലരുടേയും അതിര് കവിഞ്ഞ അവകാശവാദങ്ങളോട് പ്രതികരിക്കാനില്ല എന്ന് ആദ്യം അങ്ങ് തീരുമാനിച്ചത്. ഇപ്പോള്‍ കൊച്ചിന്‍ മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയില്‍ പെട്ടവര്‍ക്ക് തൊഴില്‍ കൊടുക്കുന്നതിന് കാരണക്കാരായ കൊച്ചിയിലെ പോലീസ് തന്നെ, അവരോട് രാത്രി പത്ത് മണിക്ക് […]

tttഅനൂപ് വി ആര്‍
.
കൊച്ചിന്‍മെട്രോയില്‍ കോണ്‍ട്രാക്റ്റ് ജോലി കിട്ടുന്ന ആ 23 പേരില്‍ പലരും അടുത്ത സുഹൃത്തുക്കള്‍ ആയത് കൊണ്ടുമാത്രമല്ല, വ്യക്തിപരം എന്നതിനേക്കാള്‍ ആ സമൂഹത്തെ സംബന്ധിച്ച് അതിജീവനത്തിന് ഉപകരിക്കുമെങ്കില്‍ അത് അത്രത്തോളം നല്ലത് എന്ന് വിശ്വസിക്കുന്നത് കൊണ്ടു തന്നെയാണ്, പലരുടേയും അതിര് കവിഞ്ഞ അവകാശവാദങ്ങളോട് പ്രതികരിക്കാനില്ല എന്ന് ആദ്യം അങ്ങ് തീരുമാനിച്ചത്. ഇപ്പോള്‍ കൊച്ചിന്‍ മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയില്‍ പെട്ടവര്‍ക്ക് തൊഴില്‍ കൊടുക്കുന്നതിന് കാരണക്കാരായ കൊച്ചിയിലെ പോലീസ് തന്നെ, അവരോട് രാത്രി പത്ത് മണിക്ക് ശേഷം പുറത്തിറങ്ങരുത് എന്ന പുതിയ തിട്ടൂരം ഇറക്കിയ സ്ഥിതിക്ക്, ഇതുവരെയുള്ള കാര്യങ്ങള്‍ സമഗ്രമായി വിലയിരുത്താം.
.
സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഇത്രയധികം ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കള്‍ക്ക് ഒരുമിച്ചു തൊഴില്‍ നല്‍കുന്നു എന്ന് പറയുന്നവര്‍ ബോധപൂര്‍വ്വം ഒഴിവാക്കുന്ന ഒരു വസ്തുത, സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ത്തന്നെ സമാനതകളില്ലാത്തവിധം പോലീസ് നടത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ നരനായാട്ടും, അതിനെ തുടര്‍ന്ന് അവര്‍ അനുഭവിച്ച അറസ്റ്റ് അടക്കമുള്ള യാതനകളും, ഉയര്‍ന്ന വന്‍ പ്രതിഷേധങ്ങളും തുടര്‍ന്ന് പോലീസ് മുന്നോട്ട് വെച്ച ഒത്ത് തീര്‍പ്പ് നിര്‍ദേശം മെട്രോ അധികൃതര്‍ അംഗീകരിച്ചതുമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ ഉള്ള ഈ ജോലിയുടെ പശ്ചാത്തലം എന്നതാണ്. വളരെ തുടക്കം മുതല്‍ ഈ പ്രശ്‌നത്തില്‍ ഇടപെടുകയും പിന്നീട് ഈ വിഷയം നിയമസഭയില്‍ അടക്കം ഉന്നയിച്ച VT ബല്‍റാമിനോടൊപ്പം അവരെ ജയിലില്‍ സന്ദര്‍ശിക്കുകയും, അവരെ അന്യായമായി അറസ്റ്റ് ചെയ്തതിനെതിരെ ജയില്‍ മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്ത ഒരാള്‍ എന്ന നിലയില്‍ എനിക്കിത് ആധികാരികമായിത്തന്നെ പറയാന്‍ കഴിയും.അതായത് ആരുടേയും ഔദാര്യമല്ല, ആണോ പെണ്ണോ എന്ന് ചോദിച്ച് പോലീസ് ഉടുമുണ്ടഴിപ്പിച്ചവരുടെ പോരാട്ടത്തിന്റെ ഉല്‍പ്പന്നം തന്നെയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ ജോലി.അതിനെയല്ലാം തമസ്‌കരിച്ച് കൊണ്ട്, കേരളത്തിലെ LGBT സമൂഹം അവകാശസമരങ്ങളിലൂടെ ആര്‍ജിച്ചെടുത്തതൊക്കെ, ഇടതുപക്ഷത്തിന്റെ ചെലവില്‍ എഴുതുന്നവരോട്, പത്ത് വര്‍ഷത്തോളമെങ്കിലുമായി ഇത്തരം പ്രക്ഷോ ഭ പരിസരങ്ങളില്‍ ഉണ്ടായിരുന്ന ഒരാള്‍ എന്ന നിലയില്‍ ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കാനുണ്ട്.
.
അസ്തിത്വത്തിനു വേണ്ടിയുള്ള ആദ്യ പരിശ്രമങ്ങള്‍ ഇവിടുത്തെ LGBT സമൂഹം നടത്തുമ്പോള്‍, അതിനെതിരെ ഏറ്റവും ശക്തമായി നിലയുറപ്പിച്ചത് CPM ആണെന്ന് തെളിയിക്കാന്‍, CPM ന്റെ മലപ്പുറം സമ്മേളനകാലത്ത് ഇറങ്ങിയ അരഡസന്‍ ലേഖനങ്ങളള്‍ മാത്രം മതി. അന്ന് പരസ്പരം പോരടിച്ചിരുന്ന CPM നകത്തെ രണ്ടു വിഭാഗങ്ങളും മത്സരിച്ചിരുന്നത്, ഇത്തരം അവകാശ പരിശ്രമങ്ങളെ അശ്ലീലമായി മുദ്രകുത്തുന്ന കാര്യത്തില്‍ ആയിരുന്നു.(പാഠം ഗ്രൂപ്പിന്റെയും, കെ ഇ എന്‍ കുഞ്ഞഹമ്മദിന്റെയും ലേഖനങ്ങള്‍ ഓര്‍ക്കുക ). ഏകപക്ഷീയമായി എല്ലാം തങ്ങളുടെ പേരില്‍ ചാര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നവര്‍, കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത്, മുസ്ലീം ലീഗ് പോലൊരു പാര്‍ട്ടിയില്‍ നിന്നുകൊണ്ട് ,എം കെ മുനീര്‍ നടപ്പിലാക്കിയ ഇന്ത്യയിലെതന്നെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി, ആഗോള മുസ്‌ളീം രാഷ്ട്രീയത്തില്‍ തന്നെ അപൂര്‍വ്വമായ അഭിമുഖീകരണം ആണ് എന്നത് മറക്കരുത്. അതുപോലെ തന്നെ പ്രധാനം ആണ്, ഇതേ വിഷയത്തില്‍ ശശി തരൂര്‍ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്‍. എന്നുവച്ച് ഇതെല്ലാം കോണ്‍ഗ്രസിന്റെയോ യു ഡി എഫിന്റെയോ അക്കൗണ്ടില്‍ എഴുതണം എന്ന അഭിപ്രായം എനിക്കില്ല. ഇതൊന്നും ഒരു പാര്‍ട്ടിയുടേയും ഔദാര്യത്തിന്റെ ഫലം അല്ല എന്നത് തന്നെയാണ് അന്നും ഇന്നും അഭിപ്രായം. വീണു കിടന്നിരുന്ന ഒരു സമൂഹം സ്വയം എഴുന്നേല്‍ക്കാന്‍ ശ്രമിച്ചതിന്റെയും, നിവര്‍ന്ന് നില്‍ക്കാന്‍ പഠിച്ചതിന്റെയും സ്വാഭാവികമായ ഫലം ആണത്. ദളിതര്‍ക്ക് ചരിത്രമുണ്ടാക്കിക്കൊടുത്തത് ഞങ്ങളാണെന്ന് പറഞ്ഞ ആ Dyfi നേതാവിനെ നമ്മള്‍ ആരും മറന്നിട്ടില്ല. അത്തരം ‘ ദിവ്യദൃഷ്ടിക”ളുമായി ആരെങ്കിലും LGBT സമര ചരിത്രങ്ങളിലേക്കും വരുന്നുവെങ്കില്‍, അവര്‍ക്ക് നല്ല നമസ്‌കാരം മാത്രം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply