കുമാരനാശാന്‍ : ഹിന്ദു ഐക്യവേദിക്കെതിരെ നടപടിയെടുക്കുമോ ?

തൊട്ടപ്പുറത്ത് തമിഴ് നാട്ടില്‍ പുതിയ മുഖ്യമന്ത്രി സ്റ്റാലിന്‍ ഇക്കാര്യത്തില്‍ മാതൃകയാണ്. അവിടെ ഫാസിസത്തിന് നില്‍ക്കക്കള്ളിയില്ലാതായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തിയും വിദ്വേഷ പ്രചാരണം നടത്താന്‍ ഇവിടെ സാധ്യമാവില്ല എന്ന് ഫാസിസ്റ്റ് ശക്തികളെ ബോധ്യപ്പെടുത്തുന്നതാണ്. തമിഴ്‌നാട് വിഭജിക്കാനുള്ള വര്‍ത്തമാനം പറയാന്‍ പോലും ഇനിയാരും ധൈര്യപ്പെടില്ല. മത വര്‍ഗീയതക്ക് അദ്ദേഹം അടപ്പിട്ടു കഴിഞ്ഞു. ദലിത് . പിന്നാക്ക നവോത്ഥാന നായകന്‍മാരുടെ ചിന്തകളാണ് അദ്ദേഹം ഉത്‌ഘോഷിച്ചു കൊണ്ടിരിക്കുന്നത്. ഇതെല്ലാം സമൂഹത്തിന് കൈമാറുന്നത് വലിയ സന്ദേശമാണ്.

കുമാരനാശാന്റെ മരണത്തിനു പിന്നില്‍ അന്നത്തെ മുസ്‌ലിംകളാണ് എന്ന സാമാന്യ യുക്തിയുടെയും മര്യാദകളുടെയും എല്ലാ അതിരുകളും ലംഘിക്കുന്ന വ്യാജാരോപണം ഹിന്ദു ഐക്യവേദി എന്ന വര്‍ഗീയ വിഷപ്പാമ്പ് ഉന്നയിക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കേണ്ടത് ഇവിടെയുള്ള ഭരണകൂടമാണ്. ഇത്തരം വര്‍ത്തമാനങ്ങള്‍ നാട്ടില്‍ മതവിദ്വേഷവും അതുവഴി ഭീകരതയും സൃഷ്ടിക്കാനുള്ളതാണ്.

സംസ്ഥാനത്ത് സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഭരണകൂടം കേസെടുക്കേണ്ടതാണ്. പക്ഷേ ഭരണകൂടമോ അതിനെ പിന്താങ്ങുന്ന പാര്‍ട്ടിയോ ഇത്തരക്കാര്‍ക്കെതിരെ ആത്മാര്‍ഥമായ ഒരു നടപടിയും സ്വീകരിക്കാറില്ല. എത്രയോ വിദ്വേഷ പ്രചാരണങ്ങള്‍ പലരീതിയില്‍ കഴിഞ്ഞു പോയി. പലതിനുമെതിരെ കേസുകളെടുത്തു. പക്ഷേ് താക്കീതായി മാറുന്ന വിധത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. മറുവശത്ത് കൃത്യമായ വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്ന നിര്‍ദോഷമായ FB പോസ്റ്റുകള്‍ക്കെതിരെ പോലും പോലീസ് കേസുകള്‍ ഉണ്ടായിട്ടുണ്ട്. തികച്ചും സമാധാനപരമായി CAA സമരം നടത്തിയവരെ തല്ലിച്ചതച്ചതു കൂടാതെ അവര്‍ക്കെതിരെ 800 ഓളം കേസുകള്‍ നടന്നുകൊണ്ടിരിക്കുന്നു. ലവ് ജിഹാദ് . ഹലാല്‍ . എന്നൊക്കെപ്പറഞ്ഞ് നടന്ന എത്രയധികം വിദ്വേഷ പ്രചാരണങ്ങള്‍ . ഇതിനെതിരെയൊന്നും യാതൊരു നടപടിയുമുണ്ടായില്ല. അറസ്റ്റ് ചെയ്തും കേസെടുത്തും ശക്തമായ താക്കീത് നല്‍കേണ്ടതിനെ താക്കീത് നല്‍കിയും വിദ്വേഷ പ്രചാരണം നടത്തി സമാധാനം തകര്‍ത്താല്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. അങ്ങിനെ ഒരു നടപടിയും ഈ സംസ്ഥാനത്ത് ഈ ഭരണകൂടത്തിന്റെ കീഴില്‍ ഉണ്ടാവില്ല എന്ന് ഈ ശക്തികള്‍ക്ക് ഉറപ്പുണ്ട്. അതുകൊണ്ടാണ് ഇത്തരം നട്ടാല്‍ കുരുക്കാത്ത നുണ പ്രസ്താവനകളുമായി വീണ്ടും വീണ്ടും ഇവര്‍ സാമൂഹ്യാന്തരീക്ഷം കലുഷമാക്കുന്നത്.

ഇത്തരം പ്രസ്താവനകള്‍ കേള്‍ക്കുന്ന സംഘികള്‍ പുതിയ ഒരായുധം കിട്ടിയ സന്തോഷത്തിലായിരിക്കും. ഭൂരിഭാഗം വരുന്ന സാധാരണക്കാരിലധികവും സാമൂഹ്യ കാര്യങ്ങളില്‍ കൂടുതലൊന്നും ചിന്തിക്കാത്തവരാണ്. അത് ശരിയാവാനിടയുണ്ട് എന്നവര്‍ ചിന്തിക്കും. ഒരു ചെറിയ സംശയത്തിന്റെ വിത്ത് നിഷ്‌കളങ്ക ഹൃദയങ്ങളില്‍ വിതക്കപ്പെടും . തൊട്ടതിനും പിടിച്ചതിനുമെല്ലാം വ്യാജാരോപണകളും വളച്ചൊടിക്കലുകളും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റലുകളും എല്ലാം നിരന്തരം ആവര്‍ത്തിക്കപ്പെടുകയാണ്. ഏതോ രാജ്യത്ത് നടന്ന സംഭവങ്ങള്‍ ഇവിടെ സഹോദരങ്ങളാവേണ്ടവര്‍ തല്ലിത്തീര്‍ക്കേണ്ട വിഷയങ്ങളാക്കി മാറ്റുകയാണ്. ചരിത്രത്തില്‍ എന്നോ ഏതോ രാജാവ് ചെയ്തതായി പറയപ്പെടുന്ന അതിക്രമം നിരപരാധികളായ സ്ത്രീകളെ ഇപ്പോള്‍ ബലാല്‍സംഗം ചെയ്ത് പ്രതികാരം വീട്ടേണ്ടതായി മാറ്റപ്പെടുകയാണ്. ഇങ്ങിനെ പലവട്ടം പലതരം പ്രചരണങ്ങള്‍ കഴിയുമ്പോള്‍ സംശയങ്ങളും ആശങ്കകളും പേറുന്നവരായി നിഷ്‌കളങ്കരായ ജനം മാറും. മനസുകള്‍ തമ്മില്‍ അകന്നു തുടങ്ങും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വെറും വിദ്വേഷത്തിലും വര്‍ഗീയതയിലും അധിഷ്ഠിതമായ ഭാവനയുടെ ആകാശത്തു നിന്നും ഉണ്ടാക്കിയെടുക്കുന്ന തികച്ചും വ്യാജമായ കാര്യങ്ങള്‍ ഇവിടെ വെറുപ്പായി വളരുകയാണ്. ആ വെറുപ്പ് ഇസ്ലാമോഫോബിയ എന്ന മുസ്ലിം പേടിയാവുന്നു. പാമ്പിനെ കാണുമ്പോള്‍ ഉണ്ടാവുന്ന പോലുള്ള പേടി.എങ്ങിനെയും ഈ പാമ്പ് ഒഴിഞ്ഞു പോയാല്‍ മതി. അല്ലെങ്കില്‍ ആരെങ്കിലും ഈ പാമ്പുകളെ കൊന്നുകളഞ്ഞിരുന്നുവെങ്കില്‍ എന്ന് ഭൂരിപക്ഷ സമൂഹം ആഗ്രഹിച്ചു തുടങ്ങുന്നതിലേക്കു വരെ അത് എത്തിച്ചേരും എന്ന് ഉത്തരേന്ത്യന്‍ ഉദാഹരണങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. എത്രയധികം പശു ഭീകരക്കൊലകളാണ് അവിടെ നടന്നു കഴിഞ്ഞത്. രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിക്കുന്ന സൈനികന്റെ വീട്ടില്‍ പോലും പശുവിന്റെ പേരില്‍ അതിക്രമിച്ചുകയറി കൊലകള്‍ നടത്തി കഴിഞ്ഞു. സാധാരണ ജനം അതിനെ എതിര്‍ത്തില്ല. അവര്‍ക്ക് നേരത്തേ പറഞ്ഞ മുസ്ലിം പേടി ഉണ്ടായിരുന്നു. ഈ പാമ്പുകളെ ആരെങ്കിലും കൊല്ലുന്നെങ്കില്‍ അത് നല്ല കാര്യം ആണെന്ന് അവര്‍ കരുതുന്ന വിധത്തില്‍ പ്രചണ്ഡമായ പ്രചാരണങ്ങള്‍ അവിടെ നടന്നു കഴിഞ്ഞിരിക്കുന്നു. സാധാരണ മനുഷ്യരായി ജീവിച്ചവര്‍ യാതൊരു കാരണവുമില്ലാതെ കൊല്ലപ്പെടുന്നു എന്ന് മാത്രമല്ല ഭൂരിപക്ഷ സമൂഹം അതില്‍ അനുതപിക്കുന്നില്ല എന്നതു പോയിട്ട് ആഹ്‌ളാദിക്കുകയും കൂടി ചെയ്യുന്നു. ഇതില്‍ പരം നിന്ദ്യതയും അപമാനവും മറ്റെന്തുണ്ട്. അത്തരമൊരവസ്ഥ ഇവിടെയും സൃഷ്ടിച്ചെടുക്കുക എന്നതാണ് ഹിന്ദു ഐക്യവേദി പോലുള്ള തീവ്രവര്‍ഗീയസംഘങ്ങളുടെ ലക്ഷ്യം. അവര്‍ ആഗ്രഹിക്കുന്ന ലക്ഷ്യത്തിലേക്ക് കേരളവും നടന്നടുക്കുന്നത് നാം കണ്‍മുന്നില്‍ കണ്ടു കൊണ്ടിരിക്കുകയാണ്.

ഇടതു മുന്നണിയുടെ കൂടെ നടക്കുന്ന മുസ്ലിം വിഭാഗത്തില്‍ പെട്ടവരും ഈ വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങളുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് രക്ഷപെടാന്‍ പോകുന്നില്ല. ഇത്തരം ഫോബിയ വളര്‍ത്തലുകള്‍ക്കെതിരെ സര്‍ക്കാറിനെക്കൊണ്ടു നടപടിയെടുപ്പിക്കാന്‍ അവര്‍ക്ക് ഒരിക്കലും സാധിക്കാറില്ല. CPM ന്റെ മുന്നണിയില്‍ തന്നെ പഴയ ലീഗിന്റെ ഒരു കഷണം INL എന്ന പേരില്‍ നിലകൊള്ളുന്നുണ്ട്. കൂടാതെ സുന്നി വിഭാഗത്തിലൊന്നായ A P വിഭാഗവും പിന്തുണയുമായുണ്ട്. മുസ്ലിം സമുദായത്തിനെതിരെ നടക്കുന്ന ഇത്തരം നിന്ദ്യമായ പ്രചാരണങ്ങള്‍ക്കെതിരെ നടപടിയെടുപ്പിക്കാന്‍ അവര്‍ക്കൊന്നും സാധിക്കാറില്ല. അതിനെക്കുറിച്ച് മിണ്ടിയാല്‍ മതേതരത്വം ചോദ്യം ചെയ്യപ്പെടുമോ എന്ന് ഭയക്കുകയാണവര്‍. മുസ്ലിം സമുദായത്തെക്കുറിച്ച് മിണ്ടുന്നവര്‍ വര്‍ഗീയ വാദികളും തീവ്രവാദികളും ഭീകരവാദികളുമാണെന്ന് പാര്‍ട്ടി തന്നെ അവരെ പഠിപ്പിച്ചിട്ടുണ്ട്. സമൂഹത്തെ തന്നെ വിഭജിക്കുകയും സമാധാനം നശിപ്പിക്കുകയും ചെയ്യുന്ന ഇത്തരം കാര്യങ്ങളില്‍ നടപടിയെടുപ്പിക്കാന്‍ സാധ്യമല്ലെങ്കില്‍ ഇക്കൂട്ടര്‍ എന്തിനാണ് അവിടെ നിലകൊള്ളുന്നത്. ഏതാനും സര്‍ക്കാര്‍ കമ്മിറ്റികളില്‍ അവരില്‍ ചിലര്‍ക്ക് സ്ഥാനം ലഭിക്കുന്നതിനപ്പുറം എന്ത് പ്രയോജനം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തൊട്ടപ്പുറത്ത് തമിഴ് നാട്ടില്‍ പുതിയ മുഖ്യമന്ത്രി സ്റ്റാലിന്‍ ഇക്കാര്യത്തില്‍ മാതൃകയാണ്. അവിടെ ഫാസിസത്തിന് നില്‍ക്കക്കള്ളിയില്ലാതായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തിയും വിദ്വേഷ പ്രചാരണം നടത്താന്‍ ഇവിടെ സാധ്യമാവില്ല എന്ന് ഫാസിസ്റ്റ് ശക്തികളെ ബോധ്യപ്പെടുത്തുന്നതാണ്.തമിഴ്‌നാട് വിഭജിക്കാനുള്ള വര്‍ത്തമാനം പറയാന്‍ പോലും ഇനിയാരും ധൈര്യപ്പെടില്ല. മത വര്‍ഗീയതക്ക് അദ്ദേഹം അടപ്പിട്ടു കഴിഞ്ഞു. ദലിത് . പിന്നാക്ക നവോത്ഥാന നായകന്‍മാരുടെ ചിന്തകളാണ് അദ്ദേഹം ഉത്‌ഘോഷിച്ചു കൊണ്ടിരിക്കുന്നത്. ഇതെല്ലാം സമൂഹത്തിന് കൈമാറുന്നത് വലിയ സന്ദേശമാണ്. ദലിതുകളെ തൊട്ടാല്‍ തമിഴ് നാട്ടില്‍ രക്ഷ കിട്ടില്ല എന്ന സന്ദേശം. വര്‍ഗീയ വിദ്വേഷ പ്രചാരകര്‍ അകത്താവുമെന്ന സന്ദേശം. മുഖ്യമന്ത്രി തന്നെ ഫാസിസത്തെ പ്രതിക്കൂട്ടിലാക്കുന്ന കാര്യങ്ങള്‍ പറയുകയും അതിനുള്ള അവസരങ്ങള്‍ ഗവേഷണം ചെയ്ത് കണ്ടെത്തി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് തമിഴ് നാട്ടില്‍ കാണുന്നത്. അതിനുള്ള സാധ്യതകള്‍ തമിഴ് നാട്ടിലേക്കാള്‍ എത്രയോ അധികമുള്ളത് കേരളത്തിലാണ്. പക്ഷെ ഫാസിസ്റ്റുകളെ പേടിച്ച് അത്തരം കാര്യങ്ങളില്‍ നിന്ന് സര്‍ക്കാറും അതിനെ നിയന്ത്രിക്കുന്ന പാര്‍ട്ടിയും മുന്നണിയും മാത്രമല്ല. ഇടതുപക്ഷ സാംസ്‌കാരിക നായകര്‍ കൂടി ഒളിച്ചോടുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. വാരിയംകുന്നന്‍ എന്ന സിനിമയില്‍ നിന്ന് പിന്‍ മാറിയതിലൂടെ നല്‍കപ്പെട്ടത് ഒരു ഗേറ്റ് പാസാണ്. വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങളുടെ ഒരു ഗേറ്റ് കൂടി കടക്കാനുള്ള സമ്മതപത്രം കൂടി ഇടതു സാംസ്‌കാരികത ഫാസിസ്റ്റുകള്‍ക്ക് താലത്തില്‍ വെച്ച് നല്‍കിയിരിക്കുന്നു

രാഷ്ട്രീയക്കാര്‍ എത്ര തല കുനിച്ചാലും സാംസ്‌കാരിക പ്രവര്‍ത്തകരായ എഴുത്തുകാരും സിനിമാ താരങ്ങളുമെല്ലാം ഉറച്ചു നിന്ന് അഭിപ്രായങ്ങള്‍ പറയുകയും പോരാടുകയും ചെയ്യുന്നതാണ് ലോകത്തിന്റെ അനുഭവം. അപ്രിയ സത്യങ്ങള്‍ ആദ്യം വിളിച്ചു പറയുന്നത് അവരായിരിക്കും. ഇസ്രയേലിനെ അപലപിക്കുന്നതും ഫലസ്തീന്‍ പോരാളികള്‍ക്ക് ലോകമെങ്ങും പിന്തുണ നല്‍കുന്ന കാമ്പയിനുകള്‍ നടത്തിക്കൊണ്ടിരിക്കുന്നതും കലാ സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമാണ്. അവര്‍ക്ക് മിണ്ടാനും പ്രവര്‍ത്തിക്കാനും ധൈര്യമില്ലാത്ത സാഹചര്യമാണ് ഇവിടെ ഉള്ളതെങ്കില്‍ ഫാസിസം നമ്മെ ആന്തരികമായി നിയന്ത്രിക്കുന്നു വിധത്തില്‍ മേധാവിത്വം നേടിക്കഴിഞ്ഞു എന്നാണര്‍ഥം. നമ്മുടെ സര്‍ഗാത്മകയെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും നിയന്ത്രിക്കുന്ന വിധത്തില്‍ ഫാസിസത്തിന്റെ സാംസ്‌കാരിക മേധാവിത്വം സംജാതമായിക്കഴിഞ്ഞിരിക്കുന്നു. തീര്‍ച്ചയായും സംഘപരിവാറിനു സന്തോഷിക്കാന്‍ വകയുണ്ട്.
.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply