ഭരണകൂടം പരാജയപ്പെട്ടാലും രാഷ്ട്രം പരാജയപ്പെടരുതെന്ന് കണ്ണന്‍ ഗോപിനാഥന്‍

ഇന്ത്യയെ നിലനിര്‍ത്താനും വരും തലമുറക്കു കൈമാറാനും യുവജനങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഭരണകൂടമെന്നത് തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാര്‍ സംവിധാനമാണെന്നും അതു പരാജയപ്പെടാമെന്നും എന്നാല്‍ രാഷ്ട്രം പരാജയപ്പെടരുതെന്നും കാശ്മീര്‍ ജനതയുടെ ജനാധിപത്യ ധ്വംസനങ്ങളില്‍ പ്രതിഷേധിച്ച് രാജിവെച്ച കണ്ണന്‍ ഗോപിനാഥന്‍ ഐ എ എസ് പറഞ്ഞു. കാശ്മീരില്‍ 370-ാം വകുപ്പും ജനാധിപത്യവും പുനസ്ഥാപിക്കുക, ആസാം പൗരത്വബില്‍ റദ്ദാക്കുക, ഇന്ത്യ ജനാധിപത്യ രാജ്യമാണ് – രാമരാജ്യമല്ല തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെച്ച് ജനാധിപത്യ കൂട്ടായ്മ തെക്കെ ഗോപുരനടയില്‍ സംഘടിപ്പിച്ച ജനാധിപത്യ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രമെന്നത് വൈവിധ്യമാര്‍ന്ന എല്ലാ ജനവിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്നതാണ്. അതിനെ ഏകാത്മകമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ ബ്യൂറോക്രസിക്ക് ഉത്തരവാദിത്തമുണ്ട്. എന്നാലത് ഭരണഘടനാലംഘനമാകരുത്. കാശ്മീരില ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതും ആസാമില്‍ പൗരത്വബില്ലിലൂടെ ഒരു വിഭാഗം ജനങ്ങളെ ഇന്ത്യക്കാരല്ലാതാക്കുന്നതും ഭരണഘടനാനുസൃതമല്ല. മുസ്ലിംവിഭാഗങ്ങളെ അപരാരാക്കാനും രാജ്യദ്രോഹികളായി ചിത്രീകരിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇന്ത്യയെ നിലനിര്‍ത്താനും വരും തലമുറക്കു കൈമാറാനും യുവജനങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

 

 

 

 

 

 

 

 

ഇന്നു കാശ്മീരിലും അസാമിലും നടക്കുന്ന സംഭവങ്ങള്‍ നാളെ തമിഴ്നാട്ടിലും കേരളത്തിലും സംഭവിക്കാമെന്ന് ജനാധിപത്യസമ്മേളനം ഉദ്ഘാടനം ചെയ്ത തമിഴ് നാട്ടിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അ മാര്‍ക്സ് പറഞ്ഞു. കാശ്മീരും ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തില്‍ സെമിനാറില്‍ വിഷയം അവതരിപ്പിച്ച് കാശ്മീരില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകന്‍ രൂപ്ചന്ദ് മഖ്നോത്ര, 370-ാം വകുപ്പ് റദ്ദാക്കിയ ശേഷം അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ വിവരിച്ചു. നെഹ്റുവാണ് കാശ്മീരിലെ പ്രശ്നങ്ങള്‍ക്കു കാരണമെന്ന സംഘപരിവാര്‍ പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് സാറാ ജോസഫ് പറഞ്ഞു. സജ്ജന്‍ കുമാര്‍ (ഹരിയാന), ബാബു എം പാലിശ്ശേരി, വി ടി ബല്‍റാം എം എല്‍ എ, രാജാജി മാത്യു തോമസ്, ടി കെ വാസു, എന്‍ പി ചേക്കുട്ടി, കെ എസ് ഹരിഹരന്‍, കെ എം സലിംകുമാര്‍, സി രാവുണ്ണി, പി എ പൗരന്‍, ബള്‍ക്കീസ് ബാനു, ഷിബു മീരാന്‍, സജിദ് ഖാലിദ്, സി ആര്‍ നീലകണ്ഠന്‍, പി എന്‍ ഗോപികൃഷ്ണന്‍, പി കെ വേണുഗോപാല്‍, കെ എംലക്ഷ്ിഭായ്, ഒ പി കുഞ്ഞുപ്പിള്ള, പി സുശീലന്‍, കെ എസ് സോമന്‍, കെ അരൂഷ്, ജഗദീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

 

 

 

 

 

 

വൈകീട്ട് നഗരത്തില്‍ നടന്ന പ്രകടനത്തിനുശേഷം നടന്ന പൊതുസമ്മേളനം സണ്ണി എം കപിക്കാട് ഉദ്ഘാടനം ചെയ്തു. മുസ്ലിമിനെ ശത്രുവായി ചിത്രീകരിച്ച് ബ്രാഹ്മണ്യമാണ് ഇന്ത്യയെ ഹിന്ദുത്വഫാസിസത്തിലേക്ക് നയിക്കുന്നതെന്ന് സണ്ണി കപിക്കാട് പറഞ്ഞു. കെ മുരളി, പിസി ഉണ്ണിച്ചെക്കന്‍, കുസുമം ജോസഫ്, മൃദുല ഭവാനി. എം കെ ദാസന്‍, ജി ഗോമതി, വിളയോടി ശിവന്‍കുട്ടി, ദിനു വെയില്‍, വി ഡി പ്രേംപ്രസാദ്, ഇ എം സതീശന്‍, ഐ ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply