ടൊറോന്റോ ചലച്ചിത്രോത്സവത്തില്‍ ജെല്ലിക്കെട്ടും മുത്തോനും പ്രദര്‍ശിപ്പിക്കും

27 പ്രദര്‍ശനശാലകളിലായി 333 ചിത്രങ്ങളാണ് ആകെ ചലച്ചിത്രപ്രേമികളെ കാത്തിരിക്കുന്നത്. അതില്‍ 82 ഹ്രസ്വചിത്രങ്ങളുമുണ്ട്. അവ 87 ഭാഷകളിലായി 84 ലോകരാജ്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഇതിനായി പ്രദര്‍ശനാനുമതി തേടിയെത്തിയത് 7925 ചലച്ചിത്രങ്ങളാണ്.

സെപ്തംബര്‍ 5ന് ആരംഭിക്കുന്ന ടൊറോന്റോ ചലചിത്രോത്സവത്തില്‍ ഗീതു മോഹന്‍ദാസിന്റെ ‘മൂത്തോന്‍’, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ട്’ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഷാനാലി ബോസിന്റെ The Sky is Pink, ഗീതാഞ്ജലി റാവുവിന്റെ ആനിമേഷന്‍ ചിത്രമായ Bombay Rose എന്നിവയും ഇന്ത്യയെ പ്രതിനിധീകരിക്കും.

നാല്പത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി ടൊറോന്റോ നഗരം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. സെപ്തംബര്‍ 5 ന് ആരംഭിക്കുന്ന മേള അവസാനിക്കുന്നത് 15 ന് ആണ്. കഴിഞ്ഞകാലങ്ങളില്‍ നിന്ന് ഒട്ടേറെ വ്യത്യസ്തതയോടും പുതുമകളോടെയുമാണ് ഇത്തവണയും നഗരം അതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരിക്കുന്നത്.

27 പ്രദര്‍ശനശാലകളിലായി 333 ചിത്രങ്ങളാണ് ആകെ ചലച്ചിത്രപ്രേമികളെ കാത്തിരിക്കുന്നത്. അതില്‍ 82 ഹ്രസ്വചിത്രങ്ങളുമുണ്ട്. അവ 87 ഭാഷകളിലായി 84 ലോകരാജ്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഇതിനായി പ്രദര്‍ശനാനുമതി തേടിയെത്തിയത് 7925 ചലച്ചിത്രങ്ങളാണ്. അതില്‍ത്തന്നെ 6866 ചിത്രങ്ങള്‍ കാനഡയ്ക്ക്‌ പുറത്തുനിന്നെത്തിയവയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ടവയില്‍ 158 ചിത്രങ്ങളുടെ ആഗോളപ്രദര്‍ശനോദ്ഘാടനം ടൊറോന്റോ മേളയിലാണ്. മേളയിലെ 36% ചിത്രങ്ങള്‍ സ്ത്രീസംവിധായകരുടേതാണെന്നുള്ളത് എടുത്തുപറയേണ്ട പ്രത്യേകതയാണ്. ഭിന്നലൈംഗികത പ്രമേയമാക്കിയ 21 ചിത്രങ്ങളുണ്ട്. സംവിധായകരില്‍ 51 പേര്‍ നവാഗതരായിട്ടാണ് ടൊറോന്റോയിലേയ്ക്ക് വരുന്നത്.

1300 ലധികം മാധ്യമസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഈ ഉത്സവവാര്‍ത്തകള്‍ ലോകത്തിന്റെ വിവിധകോണുകളിലേയ്ക്കെത്തിക്കാന്‍ ഇവിടേയ്ക്കെത്തുന്നുണ്ട്. ചലച്ചിത്രപ്രവര്‍ത്തകരും നിരൂപകരുമടക്കം അയ്യായിരത്തോളം പേര്‍ക്ക് ഈ മേളയിലേയ്ക്ക് ഔദ്യോഗികമായി ക്ഷണമുണ്ട്. ആതിഥേയരാജ്യമായ കാനഡയുടെ നാല്പതോളം ഫീച്ചറുകള്‍ ഇതിന്റെ പ്രത്യേകതയായി അണിഞ്ഞൊരുങ്ങുന്നു. മൂന്നുലക്ഷം പ്രേക്ഷകരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

കനേഡിയന്‍ ചലച്ചിത്രകാരനായ ഡേനിയല്‍ റോഹറിന്റെ Once Were Brothers: Robbie Robertson and The Band ആണ് ഉദ്ഘാടനചിത്രം. 14 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള Women Make Film : A New Road Movie Through Cinema എന്ന വാര്‍ത്താചിത്രമാണ് ഈ ചലച്ചിത്രോത്സവത്തിലെ ഏറ്റവും നീളമുള്ള സിനിമ. വേവ്‌ലെംഗ്ത് വിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട Human Nature ആണ് ഏറ്റവും ചെറുത്. നീളം വെറും 2 മിനിട്ട് മാത്രം.

മാര്‍ട്ടിന്‍ സ്‌ക്കോര്‍സെസിയുടെ The Last Waltz, കാന്‍ ചലച്ചിത്രോത്സവത്തില്‍ അന്റോണിയോ ബന്‍ഡേറസിനെ മികച്ച നടനാക്കിയ, പെദ്രോ അല്‍മൊദോവറിന്റെ Pain and Glory, ഷെല്ലി ലവിന്റെ A Bump Along the Way, കിം സ്യൂംഗ് വൂയുടെ Bring Me Home, ഹിഷാം സാക്കറിന്റെ Certified Mail, ആനാ ഗാര്‍ഷ്യ ബ്ലായയുടെ The Good Intentions, ആബാ മക്കാമയുടെ The Lost Okoroshi, മറിയ ഗൊണ്‍സാലെസിന്റെ Lina from Lima, Hidden Life, മറിയം ടൂസാനിയുടെ Adam, കോറി ഫിന്‍ലേയുടെ Bad Education, ആല്‍ബെര്‍ട്ട് ഷിന്‍ന്റെ Clifton Hill, ആറ്റം എഗോയന്‍ന്റെ Guest of Honour, ജാമില്‍ ക്യുബേക്കയുടെ Knuckle City മറിയാന്‍ സട്രാപ്പിയുടെ Radioactive, സ്റ്റീവന്‍ സോള്‍ഡെര്‍ബെര്‍ഗിന്റെ The Laundromat, കിയോഷി കുറൊസാവയുടെ To the Ends of the Earth എന്നിവയും ചില പ്രദര്‍ശനചിത്രങ്ങളാണ്.

ടിഫിന്റെ സ്ത്രീശാക്തീകരണ പദ്ധതിയാണ് ഷെയര്‍ ഹേര്‍ ജേര്‍ണി (Share Her Journey) സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സ്ത്രീകള്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ക്കാണ് അതിന്റെ പ്രയോജനം ലഭിക്കുന്നത്. കഴിഞ്ഞവര്‍ഷം അതിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഇന്ത്യന്‍ സംവിധായിക നന്ദിതാ ദാസുണ്ടായിരുന്നു. ഇക്കുറി ഇന്ത്യയില്‍ നിന്ന് ആരുമില്ല.

ചലച്ചിത്രനിരൂപകര്‍ മാത്രമുള്‍പ്പെടുന്ന ഫിപ്രെസി (FIPRESCI) ജൂറിയില്‍ പ്രസിദ്ധ നിരൂപകരായ Frederic Jaeger (Germany), Liam Lacey (Canada), Ruben Peralta Rigaud (Dominican Republic) എന്നിവരെ നയിക്കുന്നത് Rita Di Santo (UK) ആണ്. ഏഷ്യന്‍ ചിത്രങ്ങളുടെ നെറ്റ്പാക് (NETPAC) ജൂറി നയിക്കുന്നത് ഹവായ് ചലച്ചിത്രമേളയുടെ എക്സെക്യൂട്ടീവ് ഡിറെക്ടറായ Beckie Stocchetti ആണ്. കനാക്കോ ഹയാഷി (ജപ്പാന്‍), ആല്‍ബെര്‍ട്ട് ഷിന്‍ എന്നിവരാണ് ആ പാനലിലുള്ളത്.

ഇന്ത്യയിലെ മികച്ച മുന്‍നിര സംവിധായകരില്‍ പലരും തന്നെ ഇത്തവണ മേളയില്‍ ഇല്ലാതെ വരുന്നത് പതിവുപോലെ ശ്രദ്ധേയമാകുമ്പോള്‍ മലയാളത്തില്‍ നിന്ന് രണ്ടു ചിത്രങ്ങള്‍ കടന്നുവന്നിരിക്കുന്നത് കേരളത്തിനു അഭിമാനകരമായിട്ടുണ്ട്.

മൂവായിരം വോളന്റിയര്‍മാര്‍ മൂന്നാഴ്ചകളോളം ചലച്ചിത്രമേളയില്‍ വേതനമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ഷത്തില്‍ 364 ദിവസവും പ്രവര്‍ത്തിക്കുന്ന ടിഫി (TIFF) ന് പതിനേഴായിരത്തോളം അംഗങ്ങളും അഞ്ചു തീയേറ്ററുകളും, ലൈബ്രറിയും, ആര്‍ക്കൈവ്സുമെല്ലാം സ്വന്തമായുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply