നിയന്ത്രിക്കുന്ന ബിംബങ്ങള്‍

പരിഭാഷ കെ രാമചന്ദ്രന്‍

സ്‌ക്രീനില്‍ ഞാന്‍ കണ്ട ബിംബങ്ങള്‍ക്ക്
യഥാര്‍ത്ഥ ജീവിതത്തിലുള്ള ബിംബങ്ങളുമായി
ഒരിക്കലും മത്സരിക്കാന്‍ കഴിയുമായിരുന്നില്ല.
മാജിക് ലാന്റ്റേണിന് ഒരിക്കലും
യഥാര്‍ത്ഥ ജീവിതത്തിന്റെ ഇന്ദ്രജാലം ഉണ്ടായിരുന്നില്ല.
അസ്വസ്ഥമായ ഏതു തലച്ചോറിനെയും
തകര്‍ക്കുന്ന ധാരാളം കഥകള്‍ ഉണ്ടായിരുന്നു.
അവയില്‍ അനുഭവങ്ങളും ആശയങ്ങളും
അളവറ്റ തോതില്‍ കലര്‍ന്നിരുന്നു.
ജീവിതത്തെ ഫ്രെയിമുകള്‍ക്ക്
ഉള്ളിലൊതുക്കാനുള്ള ശ്രമത്തില്‍
ബിംബങ്ങളുടെ സൃഷ്ടി
ജീവിതത്തിന്റെ തന്നെ സൃഷ്ടിയെക്കാള്‍ മികവുറ്റതായി .

എന്റെ ശ്രദ്ധയില്‍പ്പെട്ട എത്രയോ പാത്രം കണ്ണുനീര്‍
മൂത്രമായൂറിക്കൂടി എന്നിലൂടെ പുറത്തു പോയി .
ചിലര്‍ക്ക് അത് ഔഷധമായിരുന്നു;
മറ്റ് ചിലര്‍ക്ക് അഗ്‌നിയും.
ക്രോധം നിറഞ്ഞ ഭീഷണികളും ശകാരവാക്കുകളും കേട്ട്
ആ ശക്തികളുടെ നേര്‍ക്ക് വീണ്ടും വീണ്ടും ഞാന്‍ രോഷാകുലനായി.

ഭാവനയുടെ മിന്നല്‍പ്പിണര്‍
എങ്ങുനിന്നോ വന്നെന്നെ ആഘാതമേല്പിച്ചു.
രോഷത്തിന്റെ എരിയുന്ന കനല്‍ക്കട്ടകള്‍ നിറഞ്ഞ പാടത്ത്
നനഞ്ഞ ഇലയില്‍ നിന്നിറ്റി വീഴുന്ന മഴത്തുള്ളിയെപ്പോലെ പെരുമാറാന്‍
അത് എന്നെ നിര്‍ബന്ധിതനാക്കി.
കാണാന്‍ കഴിയാത്ത കണ്ണുകളും കേള്‍ക്കാന്‍ കഴിയാത്ത കാതുകളും
മരവിച്ചു പോയ മനസ്സുകളും
എന്റെ മുന്നില്‍ നിരന്നു നിന്നു.

ഭൂതകാലത്തിന്റെ പൊട്ടിപ്പൊളിഞ്ഞ നിഴലുകള്‍ക്കും
ഭാവിയുടെ ഉടഞ്ഞ കണ്ണാടികള്‍ക്കുമിടയിലൂടെ
ഞാനിപ്പോഴും ഒരു അജ്ഞാത ജനാലക്കരികിലേക്ക് നടക്കുകയാണ്:
നാട്ടുവെളിച്ചം തേടിക്കൊണ്ട് ‘

(കടപ്പാട് കൗണ്ടര്‍ കറന്റ്‌സ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply