കൊറോണ കാലത്തും അരിപ്പ ഭൂസമരത്തോട് മനുഷ്യാവകാശ ലംഘനം

അരിപ്പയിലെ ഭൂരിഭാഗം കുടുംബങ്ങള്‍ക്കും സ്വന്തം പേരില്‍ റേഷന്‍ കാര്‍ഡില്ല. ചിലരുടെ പേരുകള്‍ സ്വന്തം നാട്ടിലെ കുടുംബകാര്‍ഡുകളില്‍ ഉണ്ടെങ്കിലും അവിടെ കിട്ടുന്ന അരി ഇവിടെയെത്തിക്കാന്‍ കഴിയില്ലല്ലോ. ആധാര്‍ കാര്‍ഡ് കാണിച്ചാല്‍ അരികിട്ടുമെന്നു പറയുന്നുണ്ടെങ്കിലും സത്യവാങ്ങ് മൂലം നല്‍കുമ്പോള്‍ വീട്ടുനമ്പര്‍ ചേര്‍ക്കണം. അത് അവര്‍ക്കില്ല. അങ്ങനെ എല്ലാവര്‍ക്കും അവകാശമുണ്ടെന്നു പറയപ്പെടുന്ന റേഷനരിപോലും നിഷേധിക്കപ്പെടുന്നു.

കൊല്ലം ജില്ലയില്‍ കുളത്തുപുഴ അരിപ്പയില്‍ കൃഷിഭൂമിക്കായി ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ ഏഴരവര്‍ഷമായി ആദിവാസികളും ദലിതരും മറ്റ് ഭൂരഹിതരും തുടര്‍ന്നു വരുന്ന ഭൂസമരം കൊവിഡ് ഭീതിയെയും ലോക് ഡൗണിനേയും തുടര്‍ന്ന് ദുരിതപൂര്‍ണ്ണമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. അന്തര്‍ സംസ്ഥാന തൊഴിലാളികളും തെരുവില്‍ അന്തിയുറങ്ങുന്നവര്‍ പോലും പട്ടിണി കിടക്കരുത് എന്ന് നിരന്തരം പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലും മുന്നണിയിലും പെടുന്നവര്‍ മാത്രമാണ് കൊല്ലത്തെ നിയമസഭാ സാമാജികര്‍. വനംവകുപ്പുമന്ത്രിയുടെ നിയമസഭാ മണഅഡലമായ പുനലൂരിലാണ് അരിപ്പ സ്ഥിതി ചെയ്യുന്നത്. എന്നിട്ടും ലോക്ഡൗണ്‍ രണ്ടാഴ്ചയായിട്ടും റവന്യൂ, ആരോഗ്യ പ്രവര്‍ത്തകര്‍ പോയിട്ട് പഞ്ചായത്ത് അംഗങ്ങള്‍ പോലും തിരിഞ്ഞു നോക്കുന്നില്ല.

വനം വകുപ്പുമന്ത്രിക്കു ചുമതലയുള്ള പത്തനംതിട്ടയിലെ ചെങ്ങറ, ആറന്മുള സമരത്തില്‍ പങ്കെടുക്കുന്ന കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് പരിഗണിക്കാതെ ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചതായി വാര്‍ത്ത കണ്ടു. മാര്‍ച്ച് 31ന് സൗജന്യറേഷന്‍ അരിപ്പ ഭൂസമര കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന മന്ത്രി രാജുവിന്റെതായി ഒരു പത്രപ്രസ്താവന കണ്ടു. എന്നാല്‍ അതിു നടപ്പായിട്ടില്ല. അതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത് പുനലൂര്‍ ആര്‍ ഡി ഒ ശശിധരനെയാണ്. ഇദ്ദേഹമാണ് മുമ്പ് അരിപ്പയിലെ കുടുംബങ്ങള്‍ നെല്ൃകൃഷി ചെയ്യുന്നത് വിധ്വംസക പ്രവര്‍ത്തനമാണെന്നാരോപിച്ച് നിര്‍ത്തി വെപ്പിച്ചത്. സിപിഐയുടെ വിശ്വസ്തനണ് ഇദ്ദേഹം. ഹാരിസണ്‍ അനധികൃതമായി കൈവശം വെക്കുകയും മുറിച്ചുവില്‍ക്കുകയും ചെയ്ത തെന്മലയിലെ റിയാസ് പ്രോപ്പര്‍ട്ടീസ്, ആര്യന്‍ കാവിലെ പ്രിയ എസ്റ്റേറ്റ് എന്നിവക്ക് തിടുക്കത്തില്‍ കരം അടക്കുന്നതിന് ഉത്തരവിട്ടതില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തി 2019 ഏപ്രില്‍ മാസം ഇദ്ദേഹത്തെ സസ്‌പെന്റ ്‌ചെയ്തിരുന്നു. എന്നാല്‍ മന്ത്രി രാജുവിന്റെ സമ്മര്‍ദ്ദപ്രകാരം സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് അതേ തസ്തികയില്‍ അതേ സ്ഥാനത്ത് പുനര്‍ നിയമിക്കുകയായിരുന്നു. അരിപ്പ സമരക്കാരോട് ശത്രുതാമനോഭാവം വെച്ചുപുലര്‍ത്തുന്ന ഇദ്ദേഹത്തെ തന്നെയാണ് ലോക് ഡൗണ്‍ കാലത്ത് അവരുടെ ക്ഷേമം അന്വേഷിക്കാന്‍ നിയമിച്ചിരിക്കുന്നത്..!! അരിപ്പയിലെ ഭൂസമരം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മൂന്നാഴ്ച മുമ്പ് സിപിഎം, സിപിഐ, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് ഉണ്ടാക്കിയ മൃതദേഹ സംസ്‌കരണ വിവാദസമയത്ത് മണിക്കൂറുകളോളം പോസീസ് അകമ്പടിയോടെ ആര്‍ ഡി ഒ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് അങ്ങോട്ടൊന്ന് എത്തിനോക്കാന്‍ പോലും സമയമില്ല.

അരിപ്പയിലെ ഭൂരിഭാഗം കുടുംബങ്ങള്‍ക്കും സ്വന്തം പേരില്‍ റേഷന്‍ കാര്‍ഡില്ല. ചിലരുടെ പേരുകള്‍ സ്വന്തം നാട്ടിലെ കുടുംബകാര്‍ഡുകളില്‍ ഉണ്ടെങ്കിലും അവിടെ കിട്ടുന്ന അരി ഇവിടെയെത്തിക്കാന്‍ കഴിയില്ലല്ലോ. ആധാര്‍ കാര്‍ഡ് കാണിച്ചാല്‍ അരികിട്ടുമെന്നു പറയുന്നുണ്ടെങ്കിലും സത്യവാങ്ങ് മൂലം നല്‍കുമ്പോള്‍ വീട്ടുനമ്പര്‍ ചേര്‍ക്കണം. അത് അവര്‍ക്കില്ല. അങ്ങനെ എല്ലാവര്‍ക്കും അവകാശമുണ്ടെന്നു പറയപ്പെടുന്ന റേഷനരിപോലും നിഷേധിക്കപ്പെടുന്നു. അതിഥി തൊഴിലാളികള്‍ക്കുള്ള പരിഗണന പോലും അരിപ്പ സമരക്കാര്‍ക്ക് ലഭിക്കുന്നില്ല. 13 വര്‍ഷം പിന്നിട്ട ചങ്ങറ സമരത്തിലേക്ക് അടുത്ത കാലത്തായി സി പി എം പ്രവര്‍ത്തകര്‍ നുഴഞ്ഞു കയറിയിട്ടുണ്ട്. അതിനാലാണ് അവര്‍ക്ക് റേഷന്‍ കാര്‍ഡോ ആധാര്‍ കാര്‍ഡോ ഇല്ലെങ്കിലും അരിയും ഭക്ഷ്യകിറ്റും നല്‍കുന്നത്. ആറന്മുളയിലെ സമരനേതൃത്വത്തില്‍ സിപിഎം കാര്‍ ഉള്ളതിനാല്‍ അവിടേയും തടസ്സങ്ങളില്ല. ലൗക് ഡൗണ്‍ കാലത്ത് ജനങ്ങളുടെ ദുരിതങ്ങള്‍ അതിജീവിക്കാന്‍ കോടിക്കണക്കിനു രൂപ ചിലവഴിക്കുന്നു എന്ന് കേന്ദ്രവും സംസ്ഥാനവും നിരന്തരമായി പ്രഖ്യാപിക്കുമ്പോഴാണ് അരിപ്പയിലെ അഞ്ഞൂറോളം വരുന്ന കുടുംബങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയിലായിരിക്കുന്നത്. ക്രൂരമായ ഈ മനുഷ്യാവകാശ ലംഘനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ തന്നെ ഇടപെടേണ്ടിയിരിക്കുന്നു.

(ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റാണ് ലേഖകന്‍)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply