Do or Die – അവസാന തെരഞ്ഞെടുപ്പിനു സമയമാകുന്നു.

ചിത്രം വളരെ വ്യക്തമാണ്. യാതൊരുവിധ മറയുമില്ലാതെയാണ് കേന്ദ്രഭരണകൂടവും സംഘപരിവാര്‍ ശക്തികളും ജനാധിപത്യത്തേയും മതേതരത്വത്തേയും ആശയസ്വാതന്ത്ര്യത്തേയും വെല്ലുവിളിക്കുന്നത്. ഈ വേളയില്‍ നമ്മള്‍ ആരുടെ കൂടെ എന്ന അവസാന ചോദ്യംതന്നെയാണ് അവശേഷിക്കുന്നത്. മതഫാസിസത്തിനൊപ്പമോ ജനാധിപത്യത്തിനൊപ്പമോ എന്ന ചോദ്യം. അതിനുള്ള ഉത്തരം വൈകുന്തോറും കോര്‍പ്പറേറ്റ് പിന്തുണയോടെ ഹിന്ദുത്വഫാസിസം കൂടുതല്‍ കൂടുതല്‍ പിടിമുറുക്കും. പറഞ്ഞു ക്ലീഷേയായെങ്കിലും ഒരിക്കല്‍ കൂടി പറയട്ടെ, അവസാനം നമ്മളെത്തേടി വരുമ്പോള്‍ പ്രതികരിക്കാന്‍ ആരും കാണില്ല എന്ന വരികള്‍ അക്ഷരം പ്രതി ശരിയായ സാഹചര്യമാണ് രാജ്യത്ത് രൂപം കൊള്ളുന്നത്. Do or Die – ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം. അല്ലെങ്കില്‍ ഭരണകൂടത്തിന്റെ കൈകളിലെ വെറുംപാവകളായി ജീവിക്കാം. തെരഞ്ഞെടുപ്പ് നമ്മുടേതാണ്.

ഇന്ത്യന്‍ ഫാസിസം അതിന്റെ വര്‍ഗ്ഗീയവിഷം ചുരത്തുന്ന പത്തി കൂടുതല്‍ ശക്തിയോടെ വിടര്‍ത്തിയാടുകയാണ്. ആ പത്തിയടിച്ചു താഴ്ത്താനുള്ള ജനാധിപത്യ – മതേതരബോധം ഇന്ത്യന്‍ ജനതക്കുണ്ടോ എന്ന അവസാനചോദ്യത്തിന്റെ സമയമാണിത്. അതിനുള്ള ഉത്തരത്തിലാണ് ഇന്ത്യയുടേയും നമ്മുടെ ജനാധിപത്യത്തിന്റേയും ഭാവി. കാശ്മീരിനു പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന വകുപ്പ് റദ്ദാക്കല്‍, ഭീമ കോറഗോവ് സംഭവവികാസങ്ങള്‍, പൗരത്വഭേദഗതി നിയമം തുടങ്ങിയവയിലൂടെ കടന്ന് കര്‍ഷകസമരത്തിലെത്തിയതോടെയാണ് സംഘപരിവാര്‍ ഭരണകൂടം അതിന്റെ ഭീകരത കൂടുതല്‍ കൂടുതല്‍ പ്രകടമാക്കാന്‍ തുടങ്ങിയിരിക്കുന്നത്. രണ്ടാം മോദി ഭരണത്തിന്റെ ഘട്ടത്തില്‍ തന്നെ ഇന്ത്യന്‍ ജനാധിപത്യത്തേയും മതേതരത്വത്തേയും ഫെഡറലിസത്തേയുമെല്ലാം തച്ചുതകര്‍ക്കാമെന്ന പ്രതീക്ഷയില്‍ തന്നെയാണവര്‍. അംബാനിയേയും അദാനിയേയും സേവിക്കുന്ന ഒരു ഹിന്ദുത്വഭരണകൂടം സ്ഥാപിക്കാനിനിയും കാത്തിരിക്കാന്‍ തങ്ങള്‍ തയ്യാറല്ല എന്നു തന്നെയാണ് അവരുടെ പ്രഖ്യാപനം. എതിര്‍ക്കുന്നവരെയെല്ലാം മുസ്ലിം തീവ്രവാദികളും മാവോയിസ്റ്റുകളുമായാണ് ചിത്രീകരിച്ചിരുന്നതെങ്കില്‍ അതോടൊപ്പം ഇപ്പോള്‍ ഖാലിസ്ഥാനികള്‍ എന്ന പ്രയോഗം കൂടി രംഗത്തെത്തിയിട്ടുണ്ടെന്നുമാത്രം.

ഭീമ കോറഗോവ് സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് നിരവധി മനുഷ്യാവകാശപ്രവര്‍ത്തകരെ തുറുങ്കിലടച്ചതിന്റെ പുറകില്‍ കള്ളക്കേസുകളാണെന്നത് പകല്‍പോലെ വ്യക്തമായിരുന്നു. ഇപ്പോഴിതാ സൈബര്‍ കടന്നുകയറ്റത്തിലൂടെ എങ്ങനെയാണത് സാധ്യമാക്കിയതെന്നതിന്റെ വിവരങ്ങളും പുറത്തുവന്നിരിക്കുകയാണല്ലോ. റോണ വില്‍സന്റെ കമ്പ്യൂട്ടറില്‍ നിന്ന് കണ്ടെത്തിയെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്ന എഴുത്തുകള്‍ എങ്ങനെയവിടെ എത്തിച്ചു എന്നതിന്റെ വിശദാംശങ്ങളും പുറത്തുവന്നു. കര്‍ഷകസമരത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തക ദിശ രവി, നികിത ജേക്കബ്, ശാന്തനു തുടങ്ങിയവര്‍ക്കെതിരായ നീക്കങ്ങള്‍, സാമൂഹ്യപ്രവര്‍ത്തകരുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ പൂട്ടിക്കാനായി ട്വിറ്ററിലുള്ള സമ്മര്‍ദ്ദം, കള്ളകേസില്‍ കുടുക്കിയ പത്രപ്രവര്‍ത്തകര്‍ സിദ്ദിക് കാപ്പനെതിരായ നടപടികള്‍ തുടങ്ങിയവയെല്ലാം എന്തിന്റെ സൂചനകളാണ്? ശശി തരൂരിനെപോലുള്ളവരെ പോലും തടവിലാടാനുള്ള നീക്കങ്ങള്‍ നടക്കുന്നു. കാശ്മീരില്‍ ഒമര്‍ അബ്ദുള്ളയേയും കുടുംബത്തേയും വീണ്ടും വീട്ടുതടങ്കലിലാക്കിയാതയി വാര്‍ത്ത വരുന്നു. ഇന്ത്യന്‍ ഭരണകൂടവും അതിനെ നിയന്ത്രിക്കുന്നവരും തന്നെയാണ് ഏറ്റവും വലിയ ഭീകരര്‍ എന്നതിന്റേതുതന്നെ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ജനങ്ങളുടെ സൈബര്‍ സ്വാതന്ത്ര്യത്തെ നിഷേധിക്കാന്‍ എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നവര്‍ തന്നെയാണ് റോണ വില്‍സന്റെ കമ്പ്യൂട്ടറില്‍ കടന്ന് കയറി കൃത്രിമരേഖകള്‍ സൃഷ്ടിച്ചത്. നാലുവര്‍ഷത്തിനിടെ റോണ വില്‍സനോടൊപ്പം പ്രവര്‍ത്തിക്കുന്ന മറ്റ് ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ട് ഇത്തരത്തില്‍ സൈബര്‍ അക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ പ്രവര്‍ത്തകരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍ക്ക് നേരെയും ഇത്തരത്തില്‍ സൈബര്‍ അറ്റാക്ക് നടന്നതായി ആംനെസ്റ്റിയുടെയും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ”ഈ പുതിയ അന്വേഷണം ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷകരെ ലക്ഷ്യമിട്ട് ആക്രമണത്തിന്റെ ഒരു പദ്ധതി ഉണ്ടെന്ന് സ്ഥിരീകരിക്കുന്നു, കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റുചെയ്ത പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ വാദിക്കുന്നവര്‍ക്കെതിരെ,” എന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമായി തന്നെ ചൂണ്ടികാട്ടിയിരുന്നു. തങ്ങള്‍ക്കെതിരെ ആശയപരമായ പ്രതിരോധമുയര്‍ത്തുന്ന മനുഷ്യാവകാശ-പൗരാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, എഴുത്തുകാര്‍, പത്ര പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍ തുടങ്ങിയവരെ തളക്കലാണ് ലക്ഷ്യമെന്ന് വ്യക്തം. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ഇത്തരത്തിലുള്ളവനരെ പലരേയും കൊന്നുകളയുകയായിരുന്നു. അതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോഴാണ് കള്ളക്കേസുകള്‍ ചുമത്തി തുറുങ്കിലടക്കുക എന്ന നയം സ്വീകരിച്ചിരിക്കുന്നത്. വന്ദ്യവയോധികനായ കവി വരവരറാവുവും എഴുന്നേറ്റുനില്‍ക്കാനാവാത്ത സായിബാബയും സ്റ്റാന്‍സ്വാമിയെ പോലുള്ള വയധികനായ പുരോഹിതനും അംബേദ്കര്‍ കുടുംബാംഗമായ ആനന്ദ് തെദുല്‍ബ അടക്കമുള്ളവര്‍ അതിലുള്‍പ്പെടുമെന്നതില്‍ നിന്നുതന്നെ കാര്യങ്ങള്‍ പകല്‍പോലെ വ്യക്തമാണല്ലോ. ഉമര്‍ ഖാലിദിനെ എല്ലാവരും മറന്നു കഴിഞ്ഞു. മദനിയുടെ തുടരുന്ന ദുരിതങ്ങളും.

കാശ്മീരിലെ കേന്ദ്രത്തിന്റെ ഇടപെടല്‍ രാജ്യത്ത് വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങള്‍ക്ക് കാരണമായിരുന്നില്ല. പലരും രാജ്യസ്‌നേഹത്തിന്റേയും പാക്കിസ്ഥാന്‍ വിരുദ്ധതയുടേയും പ്രചാരണങ്ങളില്‍ കുടുങ്ങുകയായിരുന്നു. എന്നാല്‍ പൗരത്വനിയമഭേദഗതി്കകെതിരായ പ്രക്ഷോഭം നാടാകെ കത്തിപ്പടര്‍ന്നിരുന്നു. ഒരുപക്ഷെ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത് ഒരു മുസ്ലിംപ്രക്ഷോഭമായിരുന്നിരിക്കാം. എന്നാലത് കത്തിപടര്‍ന്നത് ജനാധിപത്യപ്രക്ഷോഭമായിട്ടായിരുന്നു. ഷാഹിന്‍ബാഗ് അേത്തരം പോരാട്ടത്തിന്റെ ലോകമാതൃകയായിമാറി. കാമ്പസുകള്‍ ഉറക്കമുണര്‍ന്നു. സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങളേയും തകര്‍ത്തായിരുന്നു പ്രക്ഷോഭം മുന്നേറിയത്. നിര്‍ഭാഗ്യവശാല്‍ കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതായിരുന്നു പ്രക്ഷോഭത്തെ നിര്‍ജ്ജീവമാക്കിയത്. കൊവിഡിനുശേഷം നിയമം നടപ്പാക്കുമെന്നുതന്നെയാണ് കേന്ദ്രം പറയുന്നത്. അതിനിടയിലാണ് ഇപ്പോഴത്തെ സജീവവിഷയമായ കര്‍ഷകനിയമങ്ങള്‍ പാസാക്കപ്പെടുന്നത്. പൗരത്വനിയമത്തിലൂടെ ഹിന്ദുത്വഅജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിച്ചതെങ്കില്‍ കര്‍ഷകനിയമത്തില്‍ ശ്രമിച്ചത് കോര്‍പ്പറേറ്റ് അജണ്ടയാണ്. ഇരു അജണ്ടയും പരസ്പര പൂരകവുമാണ്. എന്നാല്‍ ഭരണകൂടത്തെ ഞെട്ടിക്കുന്ന പ്രക്ഷോഭമാണ് രണ്ടുമാസമായി രാജ്യതലസ്ഥാനത്തു നടക്കുന്നത്. അതിനെ പിന്തുണച്ച് ലോകമാകെ നടക്കുന്നത്. തലപ്പാവുധരിച്ച കര്‍ഷകവീര്യത്തിനു മുന്നില്‍ പതറിയ ശക്തികള്‍ ആവനാഴിയിലെ അവസാന ആയുധങ്ങളും പുറത്തെടുക്കുകയാണ്. അങ്ങനെയാണ് മാവോയിസ്റ്റുകള്‍ക്കും മുസ്ലിംതീവ്രവാദികള്‍ക്കുമൊന്നും ഏറെനാള്‍ വിസ്മൃതിയിലായിരുന്ന ഖാലിസ്ഥാനികള്‍ എന്ന പദം കൂടി കൂട്ടിചേര്‍ക്കപ്പെടുത്. സമരത്തെ പിന്തുണക്കുന്നവര്‍ക്കെതിരെ പുതിയ ചാപ്പകള്‍ കുത്തുന്നത്.

ആധുനികകാലത്ത് ലോകത്തുനടക്കുന്ന ഏതു സംഭവവികാസങ്ങളോടും പ്രതികരിക്കാന്‍ ഏതൊരു മനുഷ്യനും അവകാശമുണ്ട്. എത്രയോ സമീപകാല ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കതെിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരായ ലോകവികാരം അവസാന ഉദഗാഹരണം. ആധുനിക ജനാധിപത്യത്തില്‍ നിന്ന് ഫാസിസത്തിന്റെ നാളുകളിലേക്ക് തിരിച്ചു നടക്കുന്നവരാണ് ദേസാതിര്‍ത്തി കടന്നുള്ള മനുഷ്യസമൂഹത്തിന്റെ ഐക്യദാര്‍ഢ്യത്തെ നിഷേധിക്കുക. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ സര്‍ക്കാരും അതിനു പുറകിലുള്ളവരും ആ ഗണത്തില്‍ പെടുന്നവരാണ്. അതിനാലാണ് ഈ പോരാട്ടത്തെ പിന്തുണച്ച് രംഗത്തുവന്ന ലോകത്തെമ്പാടുമുള്ള ജനാധിപത്യവാദികള്‍ക്കെതിരെ ഭരണകൂടം ഉറഞ്ഞുതുള്ളുന്നത്. അവര്‍ക്കെതിരെ രാജ്യത്തെ സെലിബ്രേറ്റികളെ രംഗത്തിറക്കിയിരിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ഷക സമരത്തെ പിന്തുണച്ചുളള ഗ്രേറ്റ തുംബര്‍ഗ്ഗ് ഷെയര്‍ ചെയ്ത ടൂള്‍കിറ്റ് ‘ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന്റെ പേരിലാണ് പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നിരോധിത സംഘടനയായ ഖലിസ്ഥാന്‍ അനുകൂല കൂട്ടായ്മകളുമായി ദിഷയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് ആരോപണം. ഇവരോടൊപ്പം ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും പൊലീസ് ആരോപിക്കുന്നു. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, സമൂഹത്തില്‍ ശത്രുതയുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കര്‍ഷക സമരത്തെ പിന്തുണക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്ന് കോടതിയില്‍ ദിഷ പറഞ്ഞു. ഇതേകേസില്‍ മുബൈയിലെ മലയാളി അഭിഭാഷക നികിത ജേക്കബ്ബിനും ശാന്തനുവിനുമെതിരെ ജാമ്യമില്ലാ വാറണ്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അറസ്റ്റ് മൂന്നാഴ്ചേേത്തക്ക് കോടതി തടഞ്ഞിട്ടുണ്ട്. നികിത ജേക്കബിന് ഖാലിസ്ഥാന്‍ പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന് ഡല്‍ഹി പൊലീസ് ആരോപിക്കുന്നു. ഖാലിസ്ഥാന്‍ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ സ്ഥാപിച്ച എം ഒ ധലിവാളിന്റെ ആവശ്യപ്രകാരം മൂന്ന് പേരും ചേര്‍ന്നാണ് ടൂള്‍കിറ്റ് നിര്‍മിച്ചതെന്നാണ് പൊലീസ് വാദം. ഇവര്‍ ഇന്ത്യ വിരുദ്ധ ക്യാമ്പയിനുകളില്‍ പങ്കെടുത്തുവെന്നും പോലീസ് ആരോപിക്കുന്നു. നികിതയുടെവീട്ടില്‍ നിന്ന് ലാപ്ടോപ്പുകളും ഫോണും പിടിച്ചെടുത്തു. അതോടൊപ്പം തികച്ചും ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരുടേയും നാവടപ്പിക്കാനുള്ള നീക്കങ്ങളും ശക്തമാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട് സന്ദര്‍ശനത്തിനിടെ ഗോ ബാക്ക് മോദി ഹാഷ് ടാഗ് ട്വീറ്റ് ചെയ്ത നടി ഓവിയക്കെതിരെ തമിഴ്‌നാട് ബിജെപിയിലെ നിയമകാര്യ വിഭാഗം പരാതി നല്‍കിയിരിക്കുകയാണ്. ഓവിയക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും വിദേശ രാജ്യങ്ങളുമായി നടിക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ടതല്ലെങ്കിലും മലയാളി പത്രപ്രവര്‍ത്തകന്‍ സിദ്ദിക് കാപ്പനെതിരായ നീക്കങ്ങളുടെ പുറകിലെ രാഷ്ട്രീയവും മറ്റൊന്നല്ല. അസുഖബാധിതയായ മാതാവിനെ കാണാന്‍ സിദ്ദിക് കാപ്പനു ജാമ്യം അനുവദിച്ചതു മാധ്യമങ്ങളെ കാണരുതെന്ന നിബന്ധനയിലാണെന്നതില്‍ നിന്നു തന്നെ കാര്യങ്ങള്‍ വ്യക്തമാണല്ല.

ചിത്രം വളരെ വ്യക്തമാണ്. യാതൊരുവിധ മറയുമില്ലാതെയാണ് കേന്ദ്രഭരണകൂടവും സംഘപരിവാര്‍ ശക്തികളും ജനാധിപത്യത്തേയും മതേതരത്വത്തേയും ആശയസ്വാതന്ത്ര്യത്തേയും വെല്ലുവിളിക്കുന്നത്. ഈ വേളയില്‍ നമ്മള്‍ ാരുടെ കൂടെ എന്ന അവസാന ചോദ്യംതന്നെയാണ് അവശേഷിക്കുന്നത്. മതഫാസിസത്തിനൊപ്പമോ ജനാധിപത്യത്തിനൊപ്പമോ എന്ന ചോദ്യം. അതിനുള്ള ഉത്തരം വൈകുന്തോറും കോര്‍പ്പറേറ്റ് പിന്തുണയോടെ ഹിന്ദുത്വഫാസിസം കൂടുതല്‍ കൂടുതല്‍ പിടിമുറുക്കു. പറഞ്ഞു ക്ലീഷേയായെങ്കിലും ഒരിക്കല്‍ കൂടി പറയട്ടെ, അവസാനം നമ്മളെത്തേടി വരുമ്പോള്‍ പ്രതികരിക്കാന്‍ ആരും കാണില്ല എന്ന വരികള്‍ അക്ഷരം പ്രതി ശരിയായ സാഹചര്യമാണ് രാജ്യത്ത് രൂപം കൊള്ളുന്നത്. Do or Die – ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം. അല്ലെങ്കില്‍ ഭരണകൂടത്തിന്റെ കൈകളിലെ വെറുംപാവകളായി ജീവിക്കാം. തെരഞ്ഞെടുപ്പ് നമ്മുടേതാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply