വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു കൊടുക്കണം : വ്യാപാരികളോട് മുഖ്യമന്ത്രി

ഓണ്‍ലൈന്‍ വഴിയോ വാട്സ് ആപ് വഴിയോ വീട്ടുകാരുടെ ഓര്‍ഡര്‍ സ്വീകരിക്കുകയും അതനുസരിച്ച് വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുകയും വേണം. ഡെലിവറിക്ക് പ്രത്യേകം ആളുകളെ നിയോഗിക്കണം.

ജനങ്ങള്‍ക്ക് കടയില്‍ വന്നു സാധനങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു കൊടുക്കണമെന്ന് വ്യാപാരികളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാ ജില്ലകളിലേയും വ്യാപാരി പ്രതിനിധികള്‍ പങ്കെടുത്ത വീഡിയോ കോണ്‍ഫ്രന്‍സിലായിരുന്നു മുഖ്യമന്ത്രി ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. കച്ചവടക്കാര്‍ കൂടി ഉള്‍കൊള്ളുന്ന പ്രാദേശിക പൊതുസംവിധാനം ഇതിനുവേണ്ടി ഒരുക്കണം. ഓണ്‍ലൈന്‍ വഴിയോ വാട്സ് ആപ് വഴിയോ വീട്ടുകാരുടെ ഓര്‍ഡര്‍ സ്വീകരിക്കുകയും അതനുസരിച്ച് വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുകയും വേണം. ഡെലിവറിക്ക് പ്രത്യേകം ആളുകളെ നിയോഗിക്കണം. അയല്‍ സംസ്ഥാനങ്ങളിള്‍ നിന്ന് ചരക്ക് ലോറി വരുന്നതിനുള്ള തടസ്സങ്ങള്‍ സര്‍ക്കാര്‍ നീക്കും. പൊതു ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ വാടകയ്ക്ക് കട നടത്തുന്നവരുടെ വാടക ഇളവിന്റെ കാര്യം സര്‍ക്കാര്‍ ആലോചിക്കും. വ്യാപാരി സംഘടനകളുടെ കെട്ടിടങ്ങളാണെങ്കില്‍ അത് സംഘടനകള്‍ പരിഗണിക്കണം. രിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും ഉണ്ടാകരുത്. അരി, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര, ഉപ്പ് മുതലായ അവശ്യ വസ്തുക്കളുടെ വില നിയന്ത്രിച്ച് നിര്‍ത്തണം. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വില നിശ്ചയിച്ചിട്ടുണ്ട്. അതിലധികം വാങ്ങരുത്. അവശ്യ സാധനങ്ങളുടെ സ്റ്റോക്ക് വ്യാപാരികള്‍ ഉറപ്പാക്കണം. ചുരുങ്ങിയത് രണ്ടാഴ്ചത്തേക്കുള്ള സ്റ്റോക്ക് ചെയ്യണം. തിഥിതൊഴിലാളികള്‍ക്ക് ആരോഗ്യസുരക്ഷയുള്ള താമസ കേന്ദ്രങ്ങളൊരുക്കണം. അന്തര്‍സംസ്ഥാന ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് താമസം, ആഹാരം മുതലായ അത്യാവശ്യ കാര്യങ്ങള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply