മൂത്തോന്‍ തകര്‍ക്കുന്നത് മലയാളിപുരുഷന്റെ കപടലൈംഗികതയെ

സവര്‍ണ്ണ അധീശ പുരുഷന്‍ നിശ്ചയിക്കുന്ന ഇടങ്ങളില്‍ മാത്രം ഒതുങ്ങുന്ന ജീവിതം നയിക്കാനേ മറ്റുള്ളവര്‍ക്ക് അവകാശമുള്ളൂ എന്ന് കരുതുന്ന ഒരു സമൂഹത്തിനകത്ത് സാമൂഹ്യനിയന്ത്രണങ്ങളുടെ കെട്ടുപാടുകളെ പൊട്ടിച്ചെറിയാന്‍ കഴിയാതെ പോകുന്ന മനുഷ്യരുടെ നിസ്സഹായത ഒരു വശത്തും , ആ പരിമിതിയെ മറികടക്കാന്‍ വന്യതയുടെ മുഖം മൂടി എടുത്തണിയുമ്പോള്‍ അനുഭവിക്കുന്ന ആന്തരീക സംഘര്‍ഷം മറുവശത്തും പരസ്പരം മത്സരിക്കുമ്പോള്‍ സ്വാഭാവികമായ ജീവിതം അന്യമാകുന്ന മനസുകളുടെ. ശരീരങ്ങളുടെ കഥയാണ് മൂത്തോന്‍ .

മലയാളികള്‍ ”കണ്ടില്ലെന്നും കാണാന്‍ കൊള്ളില്ലെന്നും” പറഞ്ഞ് അകറ്റി നിര്‍ത്തുന്നതോ മറച്ചുവയ്ക്കുന്നതോ ആയ ലൈംഗീക വൈവിധ്യങ്ങളുടെ ആഴങ്ങളിലേക്ക് തന്റെ ക്യാമറാ കണ്ണുമായി മുങ്ങാന്‍കുഴിയിട്ട ഗീതു മോഹന്‍ദാസ് മലയാളിക്കായി കരുതിവച്ച മുത്താണ് മൂത്തോന്‍ .

പുരുഷന്റെ ഈണങ്ങള്‍ക്കനുസരിച്ച് മാത്രം ചലിക്കുന്ന സ്ത്രീ ശരീരത്തിനപ്പുറമുള്ള ഏതൊരു ലൈംഗീകതയും അസ്വാഭാവികമാകുന്ന പുരുഷാധിപത്യ ലോകത്തിന്റെ ധാര്‍മ്മിക നെറികേടുകള്‍ എങ്ങനെയാണ് മറ്റുള്ളവരുടെ ജീവിതങ്ങള്‍ തകര്‍ക്കുന്നതെന്നതിന്റെ ദൃശ്യാവിഷ്‌കാരമാണ് ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ എന്ന സിനിമ . സവര്‍ണ്ണ അധീശ പുരുഷന്‍ നിശ്ചയിക്കുന്ന ഇടങ്ങളില്‍ മാത്രം ഒതുങ്ങുന്ന ജീവിതം നയിക്കാനേ മറ്റുള്ളവര്‍ക്ക് അവകാശമുള്ളൂ എന്ന് കരുതുന്ന ഒരു സമൂഹത്തിനകത്ത് സാമൂഹ്യനിയന്ത്രണങ്ങളുടെ കെട്ടുപാടുകളെ പൊട്ടിച്ചെറിയാന്‍ കഴിയാതെ പോകുന്ന മനുഷ്യരുടെ നിസ്സഹായത ഒരു വശത്തും , ആ പരിമിതിയെ മറികടക്കാന്‍ വന്യതയുടെ മുഖം മൂടി എടുത്തണിയുമ്പോള്‍ അനുഭവിക്കുന്ന ആന്തരീക സംഘര്‍ഷം മറുവശത്തും പരസ്പരം മത്സരിക്കുമ്പോള്‍ സ്വാഭാവികമായ ജീവിതം അന്യമാകുന്ന മനസുകളുടെ. ശരീരങ്ങളുടെ കഥയാണ് മൂത്തോന്‍ .

ദ്വീപിലെ ‘കുത്തു റത്തീബ് ” കലാകാരനായ അക്ബര്‍ തന്റെ ശരീരത്തിലൊളിപ്പിപ്പിച്ചുവച്ച ലൈംഗീകതയുടെ വലിയ വസന്തങ്ങള്‍ പൂത്തുലയുന്നത് തിരിച്ചറിയുന്നത്, എല്ലാ ഇന്ദ്രിയ മോഹങ്ങളേയും അടക്കി, ശരീരത്തിന്റെ പരിമിതികളെ മനസിന്റെ ആത്മീയതകൊണ്ട് കീഴടക്കി പ്രപഞ്ച സൃഷ്ടാവുമായി സംവദിക്കുന്ന ഒരു കുത്തു റത്തീബ് രാത്രിയില്‍
അമീറിന്റെ നോട്ടവുമായി കൂട്ടിമുട്ടിയപ്പോള്‍ ആയിരുന്നു . ഇന്ദ്രിയ നിഗ്രഹത്തിന്റെ പരകോടിയില്‍ തന്റെ ശരീരത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന കത്തിയുടെ മൂര്‍ച്ച അറിയാതെ നില്‍ക്കുമ്പോഴും , തന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങി നൊമ്പരപ്പെടുത്തുന്ന ഒരു മധുര മുറിവായ അമീറിന്റെ നോട്ടത്തിന്റെ നാനാര്‍ത്ഥങ്ങള്‍ അക്ബര്‍ തിരിച്ചറിയുകയാണ് .

[widgets_on_pages id=”wop-youtube-channel-link”]

ദ്വീപില്‍ നിന്നും പുറത്തുവരുന്ന അക്ബര്‍ തന്റെ ലൈംഗീകതയുടെ അപര വല്‍ക്കരണത്തെ മറികടക്കുന്നത് വന്യതയിലൂടെയാണ് . തന്റെ ഉള്ളിലെ ഭീരുത്വത്തെ ഒരുപക്ഷെ അയാള്‍ മറികടക്കുന്നത് കൃത്രിമമായ ഈ വന്യതയിലൂടെയാകണം .കുത്തു റത്തീബിന്റെ ആത്മീയതയില്‍ നിന്നും അമീറിന്റെ സാന്നിധ്യം പകരുന്ന ഭൗതീകതയിലേക്കും ഒടുവില്‍ വന്യതയുടെ ആദിമചോദനകളിലേക്കുമുള്ള അക്ബറിന്റെ പരിവര്‍ത്തനം സ്‌ക്രീനില്‍ വിശ്വസനീയമായി അവതരിപ്പിച്ച നിവിന്‍ പോളിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും മൂത്തോനിലെ അക്ബര്‍ .ഒരുപക്ഷെ സിനിമ കൂടുതല്‍ ആഴത്തില്‍ കാണികളിലേക്ക് സംവദിക്കാത്തത് പ്രമേയത്തോടുള്ള വിമുഖതയെക്കാള്‍ തിരക്കഥയുടെ ബലക്കുറവായിരിക്കാം. മുഖ്യധാരാ മലയാള സിനിമ ഒരിടംകണ്‍ നോട്ടം കൊണ്ടുപോലും എത്തിനോക്കാന്‍ മടിക്കുന്ന ഒരു യാഥാര്‍ഥ്യത്തിലേക്ക് ധൈര്യപൂര്‍വ്വം കടന്നുകയറി ഇതാണാ ലോകമെന്ന് വിളിച്ചുപറയാന്‍ ഗീതുമോഹന്‍ ദാസ് കാണിച്ച ഔന്നത്യത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല .

സിനിമ മുഴുവന്‍ കാണാന്‍ തയ്യാറാകാതെ സംവിധായകയെ തെറി പറഞ്ഞുപോയ കാണികളുടെ കൂടെയിരുന്നാണ് ഞാന്‍ സിനിമ കണ്ടത് . ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കരുത് , ബനാറസ് ഹിന്ദു കോളേജിലെ സംസ്‌കൃത വകുപ്പില്‍ മുസ്ലീമുകള്‍ പഠിപ്പിക്കരുത് എന്നൊക്കെ പറയുന്ന സവര്‍ണ്ണ ധാര്‍മ്മികതയുടെ ഒരു വകഭേദം മാത്രമാണ് പാതിവഴിയില്‍ തീയേറ്ററില്‍ നിന്നും ഇറങ്ങിപ്പോയ ആ കാണികളും .പ്രായമാകുമ്പോള്‍ ഞങ്ങള്‍ പറയും നിങ്ങള്‍ ആരുടെകൂടെ കിടക്കണമെന്ന പിടിവാശി തന്നെയാണ് സിനിമ എങ്ങനെയായിരിക്കണം എന്ന പിടിവാശിയും. ബ്രാഹ്മണ്യം മുന്നോട്ടുവയ്ക്കുന്ന അയിത്തവും അസ്പൃശ്യതയും എങ്ങനെയാണോ കീഴാള ജനതകള്‍ക്ക് (പരാന്ന ഭോജികള്‍ അല്ലാത്ത ജനതകള്‍ എന്ന് വായിക്കുക ) പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചത്, അത് തന്നെയാണ് Hetero sexuality സ്വാഭാവികതയായി കല്‍പ്പിക്കുന്ന വരേണ്യ പുരുഷത്വം ലൈംഗീക വൈവിധ്യങ്ങളുടെ മേല്‍ ചുമത്തുന്നത് .

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply