ജി 20 മോദിക്കു വേണ്ടി

മോദിയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പ് വരുമ്പോള്‍ തന്റെ പ്രതാപം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരമായി ഇതിനെ മാറ്റാന്‍ ശ്രമിക്കുന്നു. ജി 20 ന്റെ അധ്യക്ഷപദം മോദിയുടെ മഹത്വത്തിനുള്ള അംഗീകാരമാണെന്ന പ്രചാരണമാണ് അതില്‍ ഒന്നാമത്തേത്. അതുകൊണ്ട് തന്നെ ജി 20 സംബന്ധിച്ച എല്ലാ വാര്‍ത്തകളിലും തന്റെ മുഖം പ്രത്യക്ഷമാക്കാന്‍ മോദിയും സര്‍ക്കാരും ശ്രമിക്കുന്നു. ഇന്ത്യക്ക് അധ്യക്ഷപദവി കിട്ടിയതു മുതല്‍ ഈ അജണ്ട വച്ചു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

ആഗോള സാമ്പത്തിക ഘടനയെ നിയന്ത്രിക്കുന്ന സമ്പന്ന രാഷ്ട്രങ്ങളുടെയും അന്തര്‍ദേശീയ സാമ്പത്തിക സ്ഥാപനങ്ങളുടെയും സഖ്യമായ ജി 20 നേതൃതല ഉച്ചകോടി സെപ്റ്റബര്‍ 9,10 തിയ്യതികളിലായി ദില്ലിയില്‍ നടക്കുമാകയാണ്. ആ സഖ്യത്തിന്റെ ഈ വര്‍ഷത്തെ അധ്യക്ഷന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആയതിനാലാണ് ഇന്ത്യയില്‍ സമ്മേളനം നടക്കുന്നത്. 1999ലെ ആഗോള സാമ്പത്തിക ്രപതിസന്ധിയുടെ കാലത്താണ് ഈ കൂട്ടായ്മ രൂപപ്പെടുന്നത് അത് വരെ ജി 5, ജി 7 തുടങ്ങിയ അതിസമ്പന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇനിമേല്‍ അവര്‍ക്കു മാത്രമായി സമ്പദ്ഘടനയെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് സത്യം തിരിച്ചറിഞ്ഞു കൊണ്ട് വികസ്വര രാജ്യങ്ങളെന്നു വിളിക്കപ്പെടുന്നവരെ കൂടി ചേര്‍ത്താണ് ഇതിനു രൂപം നല്‍കിയത്.

G 20 ലെ ഒരു രാഷ്ട്രം യൂറോപ്യന്‍ യൂണിയനാണ്. അതിലെ അംഗരാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങിയവര്‍ സ്വതന്ത്ര അംഗങ്ങളായുണ്ട്. ഇന്ത്യ, ചൈന, അര്ജന്റീന, ബ്രസീല്‍, മെക്‌സിക്കോ, ഇന്‍ഡോനേഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ,കാനഡ, ആസ്‌ട്രേലിയ, റഷ്യ, തുര്‍ക്കി, യു.കെ, യൂ എസ് എ എന്നിവരാണ് മറ്റംഗങ്ങള്‍. കൂട്ടായ്മാക്കു യു എന്‍ പോലെ ഒരു കേന്ദ്രീകൃത ആസ്ഥാനമില്ല. ആഗോള സാമ്പത്തിക സ്ഥിരത, കാലാവസ്ഥാവ്യതിയാനം, സുസ്ഥിര വികസനം, തുടങ്ങിയവയാണ് മുന്ഗണനാ വിഷയങ്ങള്‍. ആഗോള ഉത്പാദനത്തിന്റെ 80 ശതമാനവും, രാജ്യാന്തര വാണിജ്യത്തിന്റെ 75 ശതമാനവും ലോക ജനസംഖ്യയുടെ 67 ശതമാനവും മൊത്തം ഭൂമിയുടെ 60 ശതമാനവും ഈ 20 രാജ്യങ്ങളുടെ കീഴിലാണ്.

2009 ലാണ് G 20 യുടെ ആദ്യ ഉച്ചകോടി യു എസില്‍ നടന്നത്. ഓരോ വര്ഷത്തേക്കുമുള്ള അജണ്ട നിശ്ചയിക്കലാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. ഇതില്‍ രണ്ട് ട്രാക്കുകള്‍ ( പാതകള്‍ ) ഉണ്ട്. ഷെര്‍പ്പ ട്രാക് എന്നറിയപ്പെടുന്ന പാതയില്‍ രാജ്യതലവന്മാരാണ് പങ്കെടുക്കുന്നത്. ധനകാര്യമെന്ന രണ്ടാം പാതയില്‍ ധനകാര്യ മന്ത്രിമാരും കേന്ദ്ര ബാങ്കുകളുടെ ഗവര്ണര്മാരും പങ്കെടുക്കും . ഇന്ത്യന്‍ സംഘത്തെ നയിക്കുന്ന ഷേര്‍പ കേരളത്തില്‍ ഏറെക്കാലം സേവനമനുഷ്ടിച്ചിട്ടുള്ള ഐ എ എസ് ഉദ്യോഗസ്ഥനായ അമിതാഭ് കാന്താണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഒറ്റനോട്ടത്തില്‍ ഈ സമ്മേളനത്തില്‍ വലിയ അത്ഭുതങ്ങള്‍ക്കു സാധ്യതയില്ല. എന്നാല്‍ ഇന്ത്യയിലെ പ്രത്യേക സാഹചര്യങ്ങള്‍ അനുസരിച്ച് നോക്കിയാല്‍ ഇപ്പോഴത്തെ സമ്മേളനത്തിന്റെ നടത്തിപ്പിന് പിന്നിലുള്ള ചില സ്ഥാപിത താല്പര്യങ്ങള്‍ പ്രകടമാണ്. ദില്ലിയിലെ പ്രഗതി മൈതാനില്‍ പ്രത്യേകമായി ഒരുക്കിയ ഭാരതാമണ്ഡപമാണ് യോഗത്തിന്റെ വേദി. ഇന്ത്യന്‍ പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണ്ണായകമായ ഒരു തെരഞ്ഞെടുപ്പാണ് വരുന്നത്. അതിനു മുന്നോടിയായി തന്റെ പ്രതാപം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഒരവസരമായി ഇതിനെ മാറ്റാന്‍ ശ്രമിക്കുന്നു. ജി 20 ന്റെ അധ്യക്ഷപദം മോദിയുടെ മഹത്വത്തിനുള്ള അംഗീകാരമാണെന്ന പ്രചാരണമാണ് അതില്‍ ഒന്നാമത്തേത്. അതുകൊണ്ട് തന്നെ ജി 20 സംബന്ധിച്ച എല്ലാ വാര്‍ത്തകളിലും തന്റെ മുഖം പ്രത്യക്ഷമാക്കാന്‍ മോദിയും സര്‍ക്കാരും ശ്രമിക്കുന്നു. ഇന്ത്യക്ക് അധ്യക്ഷപദവി കിട്ടിയതു മുതല്‍ ഈ അജണ്ട വച്ചു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനായുള്ള ലോഗോയുടെ നിറം ദേശീയ പതാകയുടേതാണ് എന്നത് നല്ലകാര്യം. എന്നാല്‍ പ്രപഞ്ചം താമരപ്പൂവില്‍ എന്ന ലോഗോ സങ്കല്പത്തിന്റെ ലക്ഷ്യം വ്യക്തമാണല്ലോ. ദേശീയ പുഷ്പമായ താമര വളര്‍ച്ചയും വെല്ലുവിളികളും പ്രതിഫലിപ്പിക്കുന്നു എന്നാണു വിശദീകരണം. വസുധൈവ കുടുംബകം എന്നതാണ് പ്രമേയം. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ് ചിഹ്നത്തിനൊപ്പം എഴുതിയിരിക്കുന്നത്. ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവായാണ് അവതരിപ്പിക്കുന്നത് എന്നതില്‍ തന്നെ കാര്യം വ്യക്തമാണ്. തീവ്രഫാഷിസത്തിന്റെ , പുറത്താക്കലുകളുടെ രാഷ്ട്രീയമാണ് ഈ സര്‍ക്കാര്‍ നയമെന്ന് ഇന്ത്യക്കകത്തുള്ളവര്‍ക്കു മാത്രമല്ലേ അറിയൂ.

ഈ സഖ്യത്തിന്റെ അധ്യക്ഷപദവി എന്നത് ഒരു ഒത്തുതീര്‍പ്പിന് ഭാഗം മാത്രമായി ലഭിക്കുന്നതാണ് എന്നതാണ് വാസ്തവം. . 2022 ല്‍ അധ്യക്ഷപദവി ഇന്തോനേഷ്യക്കായിരുന്നു. അടുത്ത വര്ഷം ( 2024 ) അധ്യക്ഷനാകുക ബ്രസീല്‍ പ്രസിഡന്റ ലുലാ ഡി സില്‍വ ആണ്. അതുകൊണ്ട് തന്നെ ഈ പദവി മോദിയുടെയോ ഇന്ത്യയുടെയോ എന്തെങ്കിലും പ്രത്യേക ഗുണം കൊണ്ട് കിട്ടുന്നതല്ല് എന്ന് തീര്‍ച്ച. സമ്മേളനത്തിന്റെ നടത്തിപ്പിനായി നഗരസൗന്ദര്യവല്‍ക്കരമാണെന്ന പേരില്‍ ദില്ലിയിലും സമീപത്തുമുള്ള പതിനായിരക്കണക്കിനി തെരുവ് കച്ചവടക്കാരെയും ഭാവനരഹിതരെയും തൂത്തെറിഞ്ഞു. ആയിരക്കണക്കിന് കോടികളാണ് ഇതിനായി പൊട്ടിക്കുന്നത്. അതിഥികള്‍ കാണാതിരിക്കാനായി ചേരികളെല്ലാം വാന്‍ മതിലുകള്‍ കൊണ്ട് മറച്ച് കളഞ്ഞു. ദില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും സമ്മേളനം നടക്കുന്ന ദിവസങ്ങളടക്കം മൂന്ന് ദിവസം അവധി കൊടുത്തിരിക്കുന്നു. ചുരുക്കത്തില്‍ 2024 ലെ തെരഞ്ഞെടുപ്പിനുള്ള പ്രചാരണമാണ് ഇതിനെ മാറ്റുകയാണ് മോദിയും സംഘവും.

സമ്മേളനത്തിന്റെ പ്രഖ്യാപിക്കപ്പെട്ട ലക്ഷ്യങ്ങളും .അതിലൂടെ നടപ്പാക്കന്‍ ശ്രമിക്കുന്ന അജണ്ടകളും പരസ്പരവിരുദ്ധങ്ങളാണ്. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്ന് പ്രഖ്യാപിക്കുന്ന ഈ സമ്മേളനത്തിന്റെ ദേശീയവും അന്തര്‍ദേശീയവുമായ വിനാശലക്ഷ്യങ്ങള്‍ തുറന്നു കാട്ടുന്നതിനായി നിരവധി സംഘടനകളും ഗ്രൂപ്പുകളും വ്യക്തികളും ചേര്‍ന്ന് രൂപീകരിച്ച വി 20 എന്ന കൂട്ടായ്മയോട് ഈ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം മാത്രം മതി ഇതിന്റെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കാന്‍ എന്ന് കാണാം. 2024 തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നരേന്ദ്ര മോഡി നടത്തുന്ന ജി. 20 മാമാങ്കത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടുന്നതിനു വേണ്ടി നിരവധി രാഷ്ട്രീയ ട്രേഡ് യൂണിയന്‍ പരിസ്ഥിതി മനുഷ്യാവകാശ സംഘടനകള്‍ ഒത്തുചേര്‍ന്നു നടത്തുന്ന മുന്നേറ്റമാണ് വി 20 . ആ മുന്നേറ്റത്തിന്റെ ആദ്യ ദേശീയ പരിപാടി സംഘടിപ്പിച്ചത് ദില്ലിയിലെ സൂര്‍ജിത് ഭവനിലാണ്. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നുമായി 700 ല്‍ പരം പേര് അവിടെ എത്തിച്ചെര്‍ന്നിരുന്നു. ആദ്യ ദിവസമായ ആഗസ്റ്റ് 18ന് കാലാവസ്ഥാ മാറ്റം, വ്യാപാരം, ഡിജിറ്റല്‍ നിരീക്ഷണം , ആഗോള സാമ്പത്തിക ഘടന, കൃഷി, അസമത്വം, തൊഴില്‍ എന്നീ മേഖലകളിലായി ശില്പശാലകള്‍ നടത്തി. 400 പേര്‍ ഇതില്‍ പങ്കെടുത്തു. ജയറാം രമേശ്, ഡോ. വന്ദന ശിവ, മേധാ പട്ക്കര്‍ തുടങ്ങി നിരവധി സാമൂഹ്യ രാഷ്ട്രീയ സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നു

ജി 20 ഉം അതിന്റെ ഇന്ത്യയുടെ അധ്യക്ഷപദവിയും മനുഷ്യാവകാശങ്ങളും ആഗോള സാമ്പത്തിക നയങ്ങളും, ജൈവവൈവിധ്യവും ജീവനോപാധികളും തൊഴില്‍ സംരക്ഷണം, നഗരവല്‍ക്കരണവുമായി ബന്ധപ്പെട്ട പ്രശ്ങ്ങള്‍, ഫാഷിസവും പ്രാന്തവല്‍ക്കരണവും, പ്രകൃതിവിഭവങ്ങള്‍ക്കു മേലുള്ള അവകാശം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ശില്പശാലകള്‍ പിന്നീടുള്ള ദിവസങ്ങളില്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ യാതൊരു പ്രകോപനവും ഇല്ലാതെ,രണ്ടാം ദിവസം ഹാളിനകത്ത് നടക്കുന്ന യോഗത്തിന് മുന്‍കൂര്‍ അനുമതി ഇല്ല എന്ന ഇല്ലാത്ത കാരണം പറഞ്ഞു കൊണ്ട് ദില്ലി പൊലീസ് സൂര്‍ജിത് ഭവന്റെ എല്ലാ ഗേറ്റുകളും അടക്കുകയും ആരേയും അകത്തു കടക്കാന്‍ അനുവദിക്കാതെ തടയുകയും ചെയ്തു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൂന്നാമത്തെ ദിവസം സമ്മേളനം റദ്ദാക്കിയതായി ദില്ലി പോലീസ് തന്നെ പ്രഖ്യാപിച്ചു. ഒരു രാഷ്ട്രീയകക്ഷിയുടെ ഹാളിനകത്തു നടക്കുന്ന സമ്മേളനത്തിന് പോലീസിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നാണ് നിയമം എന്ന് ചൂണ്ടിക്കാട്ടിയിട്ടും അതൊന്നും അനുസരിക്കാന്‍ അവര്‍ തയ്യാറായില്ല. അവസാനദിവസമായ് ആഗസ്റ്റ് 20 നു ഹാളിനു പുറത്തു ചേര്‍ന്ന യോഗത്തില്‍ ആഗോളതലത്തിലെ തുല്യതക്കും നീതിക്കും സമാധാനത്തിനും സഹകരണത്തിനും വേണ്ടി ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നിരവധി ജനാധിപത്യ പ്രസ്ഥാനങ്ങളും സാമൂഹ്യ സംഘടനകളും ജനകീയ പ്രസ്ഥാനങ്ങളും മനുഷ്യാവകാശസംഘടനകളും പുരോഗമന രാഷ്ട്രീയപ്രസ്ഥാനങ്ങളും പ്രഖ്യാപിച്ചു. ഇതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസ്ഥ എന്ന് ലോകം മുഴുവന്‍ അറിഞ്ഞു എന്നതാണ് ആ സമ്മേളനത്തിന്റെ നേട്ടം.

ഒരു ചേരിചേരാ രാഷ്ട്രമെന്ന നിലയില്‍, മൂന്നാം ലോകത്തിനു മേല്‍ ഒന്നാം ലോകമെന്ന അധീശശക്തികള്‍ നടത്തുന്ന അധിനിവേശങ്ങളെ ചെറുക്കുന്നതില്‍ ഇന്ത്യ നേതൃപരമായ പങ്കു വഹിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത് ഇന്ത്യയിലെയും വിദേശത്തെയും വന്‍കിട കോര്‍പ്പറേറ്റുകളെയാണ്. അദാനിമാര്‍ക്കു ആഗോള കമ്പോളം തുറന്നു കിട്ടാന്‍ ഇന്ത്യന്‍ ജനതയെ മാത്രമല്ല മൂന്നാം ലോക ജനതയെ ആകെ കീഴ്‌പ്പെടുത്തുന്ന ശക്തികളുമായി സഖ്യം ചേര്‍ന്നിരിക്കുകയാണ്. കാലാവസ്ഥാമാറ്റത്തിന് കാരണക്കാരായവര്‍ തങ്ങളുടെ ഉപഭോഗത്തില്‍ ഒരു നിയന്ത്രണങ്ങളും കൊണ്ട് വരാന്‍ തയ്യാറാകാതെ ദരിദ്രജനതയെ ഉപഭോഗം നിയന്ത്രിക്കാന്‍ ഉല്‍ബോധനം നടത്തുകയാണ്. കല്‍ക്കരിയും എണ്ണയും പ്രകൃതിവാതകങ്ങളും കൊള്ളയടിക്കാന്‍ ഇന്ത്യ അവസരമൊരുക്കുകയാണ്. സമുദ്രത്തിന്റെ ആറ് പ്രയോജനങ്ങളില്‍ ഒന്ന് മാത്രമായി മല്‍സ്യബന്ധനത്തെ മാറ്റുന്ന ബ്ലൂ ഇക്കോണമി എന്ന ചൂഷണ വ്യവസ്ഥക്കു കളമൊരുക്കുന്നതാണ് ജി 20 നേതൃയോഗങ്ങള്‍. ലോകമെങ്ങുമുള്ള കര്‍ഷകരും മീന്പിടുത്തക്കാരും ആദിവാസികളും തൊഴിലാളികളും നഗരദരിദ്രരും ഇതിന്റെ ഫലമായി തൂത്തെറിയപ്പെടും. മാനവികതക്കും തുല്യതക്കും വേണ്ടിയുള്ള പോരാട്ടത്തില്‍ മഹാത്മാഗാന്ധിയുടെ രാജ്യം മാതൃകയാക്കണം എന്നതാണ് വി 20 ഉന്നയിക്കുന്ന മുദ്രാവാക്യം. പക്ഷെ അതിനായുള്ള പോരാട്ടം കൂടിയാകണം 2024 ലെ തെരഞ്ഞെടുപ്പെന്ന സത്യം പ്രതിപക്ഷംപോലും തിരിച്ചറിയുന്നുണ്ടോ എന്ന് സംശയിക്കേണ്ടി വരുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply