വീട് നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം നല്‍കും

വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം നല്‍കും. ദുരിതബാധിതര്‍ക്കെല്ലാം മാനദണ്ഡമനുസരിച്ച് സഹായം നല്‍കും. അടിയന്തരസഹായമായി ഓരോ കുടുംബത്തിനും 10000 രൂപ വീതം നല്‍കും.

പ്രളയദുരിതത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നാലു ലക്ഷം നല്‍കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം നല്‍കും. ദുരിതബാധിതര്‍ക്കെല്ലാം മാനദണ്ഡമനുസരിച്ച് സഹായം നല്‍കും. അടിയന്തരസഹായമായി ഓരോ കുടുംബത്തിനും 10000 രൂപ വീതം നല്‍കും.
64 പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതായി മുഖ്യമന്ത്രി അറിയിച്ചു. കാലവര്‍ഷക്കെടുതി ബാധിച്ച പ്രദേശങ്ങളിലുള്ളവരെയും അര്‍ഹമായ വില്ലേജുകളെയും ചട്ടങ്ങള്‍ അനുസരിച്ചു പ്രഖ്യാപിക്കാന്‍ ദുരന്തനിവാരണ അതോറിററ്റിയെ ചുമതലപ്പെടുത്തി. 25% മുതല്‍ 100% വരെ തകര്‍ന്ന വീടുകള്‍, ദുരന്ത സാഹചര്യത്തിന്റെ അറിയിപ്പുകള്‍ അടിസ്ഥാനമാക്കി അംഗീകൃത ക്യാമ്പുകളില്‍ താമസിച്ചവര്‍, ബന്ധുവീടുകളിലേക്ക് താമസം മാറിയവര്‍ എന്നിവര്‍ക്കും ധനസഹായം ലഭിക്കും. ഇതിനായി വില്ലജ് ഓഫീസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി എന്നിവരെ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കും.
മത്സ്യകൃഷി അടക്കമുള്ള കൃഷികള്‍, കുടിവെള്ളം, വൈദ്യുതി, ജലസേചനം റോഡുകള്‍, ബിസിനസ്, പൊതുകെട്ടിടങ്ങള്‍ തുടങ്ങിയവക്കുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൊതുമേഖലാ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നീ സ്ഥാപനങ്ങളോട് ധനസഹായം നല്‍കുന്ന അക്കൗണ്ടുകള്‍ക്കുള്ള പണ ഇടപാടുകള്‍ക്കുള്ള ചാര്‍ജ് ഈടാക്കുന്നത് ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിക്കും. അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കാന്‍ ആവശ്യപ്പെടും. വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതിന് ശുപാര്‍ശ നല്‍കുവാന്‍ മന്ത്രിസഭാ സമിതിയെ ചുമതലപ്പെടുത്തി. അന്ത്യോദയ, അന്നയോജന പദ്ധതിയില്‍ ഒഴികെയുള്ളവര്‍ക്ക 15 കിലോഗ്രാം അരി വീതം വിതരണത്തെ ചെയ്യും. നഷ്ടപെട്ട പാഠപുസ്തകങ്ങള്‍ എത്തിക്കാന്‍ നടപടിയെടുക്കും. നഷ്ടപ്പെട്ട മുഴുവന്‍ സര്‍ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സൗജന്യമായി ജില്ലാ സംവിധാനങ്ങളിലൂടെ വിതരണത്തെ ചെയ്യും. അതിനായി പ്രത്യേക അദാലത്തു സംഘടിപ്പിക്കും. നാശനഷ്ടങ്ങള്‍ കണക്കാക്കി കേന്ദ്രസര്‍ക്കാരിന് മെമ്മോറാണ്ടം നല്‍കാനായി ചീഫ് സെക്രട്ടറിയടക്കം ഉള്‍പ്പെട്ട ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്തി.
സംസ്ഥാന പുനര്‍നിര്‍മാണ നിധിയ്ക്ക് എതിരെയുള്ള പ്രചാരണം തള്ളിക്കളയണമെന്നു മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും പരിശോധിക്കാവുന്ന കണക്കുകളിലാണ് ഇവ. ഇതിനകം 2276 കോടി 40 ലക്ഷം രൂപ ദുരിതാാശ്വാസ നിധിയില്‍ നിന്നും ചിലവിട്ടു. 457 കോടി 60 ലക്ഷം ആശ്വാസ ധനസഹായമായി നല്‍കി. മന്തിമാര്‍ 1 ലക്ഷം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ പ്രളയദുരിതത്തില്‍ സംസ്ഥാനമാകെ മരിച്ചവരുടെ എണ്ണം 103 ആയി.  കവളപ്പാറയില്‍ ഇന്ന് 7 മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെ അവിടത്തെ മാത്രം മരണസംഖ്യ 30 ആയി. കവളപ്പാറയിലും പുത്തുമലയിലും തിരച്ചില്‍ തുടരുകയാണ്. സംസ്ഥാനത്ത് പലയിടത്തും മഴ തുടരുകയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply