പ്രളയത്തോടൊപ്പം വിവാദങ്ങളുടെ പ്രളയവും തുടരുമ്പോള്‍ – ഹരികുമാര്‍

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനുശേഷം കേരളം പുനനിര്‍മ്മിക്കുമെന്നും ഇനിയും പ്രളയമുണ്ടാകാതിരിക്കാന്‍ മനുഷ്യസാധ്യമായ നടപടികളെടുക്കുമെന്നൊക്കെ പറഞ്ഞെങ്കിലും ഒന്നും നടന്നില്ലെന്നു മാത്രമല്ല, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം പോലുള്ള പാരിസ്ഥിതിക നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുകയാണുണ്ടായത്. ഈ സാഹചര്യത്തില്‍ അടുത്ത വര്‍ഷങ്ങളിലും ഇതാവര്‍ത്തിക്കും. അതോടെ മനുഷ്യവാസം അസാധ്യമാകുന്ന രീതിയില്‍ കേരളം മാറും. നാം ഈ തര്‍ക്കങ്ങള്‍ തുടരുകയും ചെയ്യും.

തുടര്‍ച്ചയായി പ്രളയത്തിന്റെ രണ്ടാം വര്‍ഷത്തിലാണ് കേരളം. പ്രളയഭീതി ഏറെക്കുറെ അകന്നെങ്കിലും ഒരു ന്യൂനമര്‍ദ്ദത്തിന്റെ ഭീഷണി കൂടി നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15ന്റെ ഭീതിദമായ ഓര്‍മ്മകളും കേരളത്തെ ആശങ്കപ്പെടുത്തുന്നു.
അതേസമയം ഇക്കുറി പ്രളയത്തോടൊപ്പം വിവാദങ്ങളുടെ പ്രളയവും ശക്തമാകുകയാണ്. ഡാമുകളാണോ പ്രളയകാരണം എന്ന കഴിഞ്ഞ വര്‍ഷമാരംഭിച്ച വിവാദം തന്നെയാണ് ഒന്ന്. വാസ്തവത്തില്‍ കേരളത്തില്‍ സ്ഥിരം പതിവുള്ള ശൈലിയില്‍ തന്നെയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നത്. ഡാമുകളാണ് പ്രളയകാരണമെന്ന് ഒരു വിഭാഗവും അല്ലെന്ന് മറ്റൊരു വിഭാഗവും. ഇരുവിഭാഗവും യുക്തിപരമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. സത്യം പക്ഷെ മറ്റൊന്നാണ്. കനത്ത മഴയാണ് പ്രളയകാരണമെന്ന് ആര്‍ക്കാണറിയാത്തത്? അതേസമയം ഡാമുകള്‍ തുറക്കുന്ന നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്നും അത് പ്രളയദുരിതത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു എന്നതും പകല്‍ പോലെ വ്യക്തമാണ്. ഇത്രവലിയ രീതിയില്‍ വെള്ളം കയറുമെന്ന് കെ എസ് ഇ ബി പ്രതീക്ഷിച്ചിരിക്കില്ല. അതിനാല്‍ തന്നെ ഡാമുകള്‍ പലതും തുറക്കാന്‍ വൈകി. അവസാനം തുറന്നപ്പോഴാകട്ടെ വേണ്ടത്ര മുന്‍കരുതലുകള്‍ നല്‍കാനായില്ല. അത് ദുരിതം പതിന്മടങ്ങാക്കി. ചാലക്കുടി പുഴയുടെ അപകടാവസ്ഥ പുഴ സംരക്ഷണ സമിതി ദിവസങ്ങള്‍ക്കുമുമ്പേ സര്‍ക്കാരിനെ അറിയിച്ചതായിരുന്നു. ബാണാസുരസാഗര്‍ ഡാം തുറന്ന രീതിയില്‍ വീഴ്ചയുണ്ടയെന്ന് കളക്ടറും എം എല്‍ എയും സമ്മതിച്ചതാണ്. ആര്‍ക്കും മനസ്സിലാകുന്ന ഈ വിഷയത്തെ കുറിച്ച് കഴിഞ്ഞ വര്‍ഷമാരംഭിച്ച തര്‍ക്കം ഇപ്പോഴും തുടരുന്നത് നമ്മുടെ സാമാന്യബോധമില്ലായ്മയെയാണ് വെളിപ്പെടുത്തുന്നത്.
ഇത്തവണത്തെ മറ്റൊരു പ്രധാന വിഷയം ഗാഡ്ഗിലാണ്. ഈ വിഷയത്തിലും വെറും യുക്തിപരമായ തര്‍ക്കം മാത്രമാണ് നടക്കുന്നത്. ഒന്നുതീര്‍ച്ച. മറ്റു സസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കേരളത്തിലെ മഴക്കാല ദുരന്തങ്ങള്‍ കൂടുതലും ഉണ്ടാകുന്നത് ഉരുള്‍പൊട്ടലിലൂടെയാണ്. ഇത്തവണയും അങ്ങനെ തന്നെ. പശ്ചിമഘട്ടത്തിലെ പല മേഖലകളും പരിസ്ഥിതി ദുര്‍ബലമാണെന്നും ല്‍ തന്നെ ഇനിയെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചില നിയന്ത്രണങ്ങള്‍ വേണമെന്നുമാണേല്ലാ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കാതല്‍. അതിനെതിരെയായിരുന്നു രാഷ്ട്രീയപ്രസ്ഥാനങ്ങളും മതമേലാധികാരികളുമെല്ലാം കൈകോര്‍ത്ത് അക്രമസമരം നടത്തി ഗാഡ്ഗിലിനെ നാടു കടത്തിയത്. ഇപ്പോഴിതാ ഗാഡ്ഗില്‍ പറയുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് വ്യക്തമായിട്ടും അതംഗീകരിക്കാന്‍ വികസന മൗലികവാദികള്‍ തയ്യാറല്ല. ഉരുള്‍ പൊട്ടിയതിനു തൊട്ടടുത്ത് റീസോര്‍ട്ടുണ്ടോ, ഇതു പറയുന്നവരുടെ വീടുവെച്ചതിനു കരിങ്കല്ലുപയോഗിച്ചില്ലേ തുടങ്ങിയ ചോദ്യങ്ങളോടെയാണ് ഈ ഗൗരവമായ വിഷയത്തെ ഇവര്‍ നേരിടുന്നത്. ഇനിയെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ വിഷയത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാകാതെ, പതിവുശൈലിയില്‍ തര്‍ക്കവുമായി കൂടാനാണ് ഭാവമങ്കില്‍ വന്‍ദുരന്തത്തിലേക്കായിരിക്കും കടന്നുപോകുന്നത്.
മറ്റൊരു പ്രധാന തര്‍ക്കവിഷയം ദുരിതാശ്വാസ പ്രവര്‍ത്തനത്തെ കുറിച്ചാണ്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി സഹകരിക്കരുതെന്ന് വാദിച്ച് ഒരു വിഭാഗം എല്ലാ ദുരിതാശ്വാസവും സര്‍ക്കാര്‍ വഴി നടത്തണമെന്നാവശ്യപ്പെട്ട് മറ്റൊരു വിഭാഗവും രംഗത്തിറങ്ങിയിട്ടുണ്ട്. സഹകരിക്കരുതെന്നു പറയുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റുവാങ്ങിയ വര്‍ഗ്ഗീയ ശക്തികളാണ്. അതു കേരളം ഏറെക്കുറെ തള്ളികളഞ്ഞിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ അധികൃതര്‍ തന്നെ ഇക്കാര്യത്തില്‍ വേണ്ടത്ര താല്‍പ്പര്യമടുക്കുന്നില്ല എന്നതാണ് വസ്തുത. പൊതുജനങ്ങളില്‍ നിന്ന് സാധനസാമഗ്രികള്‍ ശേഖരിക്കുന്ന സെന്ററുകളൊന്നും തുറക്കേണ്ടതില്ല എന്ന് തിരുവനന്തപുരത്തെ മാത്രമല്ല, മറ്റു പല ജില്ലകളിലേയും കളക്ടര്‍മാര്‍ നിലപാടെടുത്തിരുന്നു. മറ്റധികൃതര്‍ക്കും ഇക്കാര്യത്തില്‍ വലിയ താല്‍പ്പര്യമില്ല. മറുവശത്താകട്ടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടേയും സര്‍ക്കാര്‍ ഏജന്‍സികളിലൂടേയും എന്ന കാമ്പയിനും സജീവമായി നടക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. സഹജീവികളെ എങ്ങനെ സഹായിക്കാമെന്നത് ഒരാളുടെ സ്വാതന്ത്ര്യമാണെന്ന വസ്തുത വിസ്മരിച്ചാണ്, സമാന്തര ദുരിതാശ്വാസ പ്രവര്‍ത്തകരെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയുള്ള ഈ പ്രചാരണം. സ്വാഭാവികമായും അത് പ്രവര്‍ത്തനത്തെ ബാധിച്ചു. അതേസമയം കഴിഞ്ഞ വര്‍ഷത്തെ അനുഭവത്തില്‍ നിന്ന് സര്‍ക്കാര്‍ വഴിയുള്ള സഹായത്തില്‍ അവിശ്വാസമുണ്ടെയിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. പണം ദുരുപയോഗം ചെയ്യുന്നു എന്നതല്ല അത്. മറിച്ച് പ്രധാന വിഷയം ചുവപ്പുനാടയും സാങ്കേതികമായ കുരുക്കുകളുമാണ്. കഴിഞ്ഞ വര്‍ഷത്തെ ദുരിതബാധിതരില്‍ പലര്‍ക്കും ആദ്യഗഡുവായ 10000 രൂപ മാത്രമാണ് ഇനിയും കിട്ടിയത്. വ്യാപാരികള്‍ക്കൊന്നും കാര്യമായ സഹായം ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് അവിശ്വാസം ഉടലെടുക്കുന്നത്.
ഇവ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമാകാതിരിക്കാന്‍ കാരണം. പ്രളയം മൂലം തകര്‍ന്ന നിരവധി തൊഴില്‍ മേഖലകളും വ്യാപാരമേഖലയും ഇനിയും കര കയറിയില്ല. ആളുകളുടെ കൈയില്‍ പണമില്ല. വ്യാപാരികള്‍ കഴിഞ്ഞ കൊല്ലത്തെ പോലെ സാധനങ്ങള്‍ വന്‍തോതില്‍ നല്‍കുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരാകട്ടെ സാലറി ചലഞ്ചും മറ്റും വരുമെന്നതിനാല്‍ ഇപ്പോഴത്തെ സഹായത്തില്‍ നിന്നു പിന്‍വലിയുന്നു. ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. ട സംരക്ഷണ നിയമം പോലുള്ള പാരിസ്ഥിതിക നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുകയാണുണ്ടായത്. ഈ സാഹചര്യത്തില്‍ അടുതത വര്‍ഷങ്ങളിലും ഇതാവര്‍ത്തിക്കും. അതോടെ മനുഷ്യവാസം അസാധ്യമാകുന്ന രീതിയില്‍ കേരളം മാറും. നാം ഈ തര്‍ക്കങ്ങള്‍ തുടരുകയും ചെയ്യും.കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനുശേഷം കേരളം പുനനിര്‍മ്മിക്കുമെന്നും ഇനിയും പ്രളയമുണ്ടാകാതിരിക്കാന്‍ മനുഷ്യസാധ്യമായ നടപടികളെടുക്കുമെന്നൊക്കെ പറഞ്ഞെങ്കിലും ഒന്നും നടന്നില്ലെന്നു മാത്രമല്ല, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം പോലുള്ള പാരിസ്ഥിതിക നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുകയാണുണ്ടായത്. ഈ സാഹചര്യത്തില്‍ അടുത്ത വര്‍ഷങ്ങളിലും ഇതാവര്‍ത്തിക്കും. അതോടെ മനുഷ്യവാസം അസാധ്യമാകുന്ന രീതിയില്‍ കേരളം മാറും. നാം ഈ തര്‍ക്കങ്ങള്‍ തുടരുകയും ചെയ്യും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply