നില്‍ക്കാം കര്‍ഷകപോരാട്ടത്തോടൊപ്പം

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു കര്‍ഷക നിയമങ്ങളും എങ്ങനെയാണ് കര്‍ഷകരെ കുത്തകകളുടെ കമ്പോള സിംഹക്കൂട്ടിലേക്ക് എറിഞ്ഞുകൊടുക്കുന്നത് എന്ന വിഷയം ഏറെ ചര്‍ച്ച ചെയ്തതാണ്. മോദി സര്‍ക്കാരിന്റെ കര്‍ഷക്കെതിരെയുള്ള സര്‍ജിക്കല്‍ സ്ട്രൈക്കാണ് ഈ നിയമങ്ങള്‍. മഹാമാരി രാജ്യമൊട്ടാകെ പടര്‍ന്ന് പിടിച്ച് സമ്പദ്ഘടന മരവിച്ച് മന്ദീഭവിച്ചിരിക്കുന്ന ഘട്ടത്തിലായിരുന്നു ഈ നീക്കമെന്നത് പ്രത്യേകം ശ്രദ്ധേയാണ്. ഒരു വശത്ത് വര്‍ഗ്ഗീയ രാഷ്ട്രീയം, മറുവശത്ത് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ തീറെഴുതികൊടുക്കല്‍. ഇതാണല്ലോ മോദിയുടെ രാഷ്ട്രീയം. അതിന്റെ വളരെ പ്രകടമായ പ്രഖ്യാപനം തന്നെയാണ് ഈ നിയമങ്ങള്‍.

കര്‍ഷകസമരവുമായി ബന്ധപ്പെട്ട് ഇന്നു നടന്ന ചര്‍ച്ചയും പരാജയപ്പെട്ടിരിക്കുന്നു. അതിരൂക്ഷമായ തണുപ്പിനെ സമരാഗ്നി കൊണ്ട് നേരിടുകയാണ് തലസ്ഥാനനഗരിയില്‍ പോരാടുന്ന കര്‍ഷകര്‍. ലക്ഷകണക്കിനു കര്‍ഷകരാണ് അക്ഷരാര്‍ത്ഥത്തില്‍ ഡെല്‍ഹി പിടിച്ചടിക്കിയിരിക്കുന്നത്. അടുത്തു പാസാക്കിയ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ റദ്ദാക്കുക എന്ന ഒറ്റ ആവശ്യമാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്. 21 കര്‍ഷക സംഘടനകളാണ് സമരത്തെ നിയന്ത്രിക്കുന്നത്. കഴി്ഞ്ഞ ദിവസം നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമരം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് കര്‍ഷക സംഘടനകള്‍. ജീവിതം തന്നെ സമരമായവരുടെ മുന്നില്‍ അതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലല്ലോ. . പ്രധാനമായും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ കര്‍ഷകരും തലസ്ഥാനത്തെത്തിയിരിക്കുന്നത്. കൂടാതെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഘണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും പതിനായിരകണക്കിനു പേര്‍ എത്തിയിട്ടുണ്ട്. ഒപ്പം ആയിരകണക്കിനു ട്രാക്ടറുകളും. അറസ്റ്റുകളേയും കണ്ണീര്‍വാതക ഷെല്ലുകളേയും ലാത്തികളേയും കിടങ്ങുകളേയുമെല്ലാം അതിജീവിച്ചാണ് ഇവരെല്ലാം ഈ സമരഭൂമിയില്‍ എത്തിയത്. മൂന്ന് മാസക്കാലത്തേക്കുള്ള ഭക്ഷണസാധാനങ്ങളും വെള്ളവും തങ്ങള്‍ കരുതിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. തടയുന്ന പോലീസിനുപോലും അവര്‍ ഭക്ഷണം കൊടുക്കുന്ന ചിത്രങ്ങള്‍ രാജ്യം മുഴുവന്‍ കണ്ടതാണല്ലോ. മഹേന്ദ്രസിംഗ് ടികായത്തിന്റെ നേതൃത്വത്തില്‍ ദശകങ്ങള്‍ക്കുമുമ്പ് നടന്ന കര്‍ഷക പ്രക്ഷോഭത്തെയാണ് ഈ പ്രക്ഷോഭം ഓര്‍മ്മിപ്പിക്കുന്നത്. കൂടാതെ കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്ന പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭത്തേയും.

കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകളുടെ കൈകളിലെത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമങ്ങള്‍ റദ്ദാക്കുന്നതോടൊപ്പം തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മതിയായ താങ്ങുവില ലഭ്യമാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. പഞ്ചാബില്‍ നിന്നാണ് ഈ ഐതിഹാസിക സമരം പൊട്ടിപ്പുറപ്പെട്ടത്. പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ കര്‍ഷകവിരുദ്ധം മാത്രമല്ല, ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതും സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നതുമാണെന്ന് ആദ്യം പ്രഖ്യാപിച്ചത് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ്. പഞ്ചാബ് നിയമസഭ കേന്ദ്രനിയമങ്ങള്‍ തിരസ്‌കരിക്കുകയും ബദല്‍ നിയമനിര്‍മ്മാണം നടത്തുകയും ചെയ്തു. എന്‍ഡിഎ മുന്നണിയില്‍ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദളിന് മുന്നണി വിടേണ്ടിവന്നു. അതേസമയം പഞ്ചാബിനോട് ചേര്‍ന്ന ഹരിയാന സര്‍ക്കാരാകട്ടെ സമരത്തെ തകര്‍ക്കാന്‍ തുടക്കം മുതലെ ശ്രമിക്കുകയായിരുന്നു. അവസാനം ഹരിയാന മുഖ്യമന്ത്രിയുടെ ഫോണ്‍ പോലും എടുക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രിക്ക് പ്രഖ്യാപിക്കേണ്ടിവന്നു. അതേ സമയം പഞ്ചാബിലെ റയില്‍ഗതാഗതം നിര്‍ത്തിവച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചത്. പഞ്ചാബിനെ സാമ്പത്തികമായി വീര്‍പ്പുമുട്ടിക്കാനായിരുന്നു നീക്കം. വ്യാവസായിക ഉല്പന്നങ്ങളും കയറ്റുമതി ചരക്കുകളും പുറത്തേക്ക് അയയ്ക്കാനാവാതെയും തെര്‍മല്‍ ഊര്‍ജ നിലയങ്ങളിലേക്ക് കല്‍ക്കരി ലഭിക്കാതേയും വീര്‍പ്പുമുട്ടിയപ്പോഴാണ് കര്‍ഷകര്‍ പ്രക്ഷോഭം രാഷ്ട്രതലസ്ഥാനത്തേക്ക് മാറ്റിയത്. ഹരിയാന സര്‍ക്കാര്‍ മാത്രമല്ല യു പി സര്‍ക്കാരും സമരത്തെ തകര്‍ക്കാന്‍ കേന്ദ്രത്തിന്റെ തോളോട് തോള്‍ ചേര്‍ന്നു. മതത്തിന്റെ പേരില്‍ കര്‍ഷകരെ വിഭജിക്കാനായിരുന്നു യുപി സര്‍ക്കാരിന്റേയും ബിജെപിയുടേയും ശ്രമം. എന്നാലത് വിലപോയില്ല എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം പ്രക്ഷോഭത്തിന് പിന്തുണയുമായെത്തിയ, 90 കഴിഞ്ഞ പൗരത്വ പ്രക്ഷോഭ സമരനായിക ബില്‍കിസ് ബാനു. എന്നാല്‍ ആ വന്ദ്യവയോധികയെപോലും തടയുകയായിരുന്നു പോലീസ് ചെയ്തത്. കഴിഞ്ഞില്ല. കര്‍ഷകരെ ഖാലിസ്ഥാന്‍ വാദികളും തീവ്രവാദികളാക്കാനും നീക്കം നടന്നു. എല്ലാ കുതന്ത്രങ്ങളേയും വെല്ലുവിളിച്ചാണ് ഡെല്‍ഹിയില്‍ കര്‍ഷക പോരാട്ടം മുന്നോട്ടുപോകുന്നത്. ഡെല്‍ഹി സര്‍ക്കാര്‍ സമരക്കാര്‍ക്കൊപ്പമുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു കര്‍ഷക നിയമങ്ങളും എങ്ങനെയാണ് കര്‍ഷകരെ കുത്തകകളുടെ കമ്പോള സിംഹക്കൂട്ടിലേക്ക് എറിഞ്ഞുകൊടുക്കുന്നത് എന്ന വിഷയം ഏറെ ചര്‍ച്ച ചെയ്തതാണ്. മോദി സര്‍ക്കാരിന്റെ കര്‍ഷക്കെതിരെയുള്ള സര്‍ജിക്കല്‍ സ്ട്രൈക്കാണ് ഈ നിയമങ്ങള്‍. മഹാമാരി രാജ്യമൊട്ടാകെ പടര്‍ന്ന് പിടിച്ച് സമ്പദ്ഘടന മരവിച്ച് മന്ദീഭവിച്ചിരിക്കുന്ന ഘട്ടത്തിലായിരുന്നു ഈ നീക്കമെന്നത് പ്രത്യേകം ശ്രദ്ധേയാണ്. ഒരു വശത്ത് വര്‍ഗ്ഗീയ രാഷ്ട്രീയം, മറുവശത്ത് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ തീറെഴുതികൊടുക്കല്‍. ഇതാണല്ലോ മോദിയുടെ രാഷ്ട്രീയം. അതിന്റെ വളരെ പ്രകടമായ പ്രഖ്യാപനം തന്നെയാണ് ഈ നിയമങ്ങള്‍. കൊവിഡ് കാലത്തുതന്നെ ഖനികളെല്ലാം കോര്‍പ്പറേറ്റുകളെ ഏല്പിക്കാനുള്ള പ്രഖ്യാപനമുണ്ടായല്ലോ. 1955ലെ അവശ്യ സാധന നിയമം ഭേദഗതി ചെയ്യുക, കരാര്‍ കൃഷിക്ക് പുതിയ നിയമം കൊണ്ടുവരിക തുടങ്ങി രാജ്യത്തിന്റെ സര്‍വ്വ മേഖലകളും കൂടുതലായി കോര്‍പ്പറേറ്റുകള്‍ക്ക് തുറന്നു കൊടുക്കുകയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിലുണ്ടായിരുന്നത്. അവശ്യ വസ്തുക്കള്‍ പരിധിയില്ലാതെ കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിട ഇടനില കച്ചവടക്കാര്‍ക്കും പൂഴ്ത്തിവെക്കാനും കരിഞ്ചന്ത കച്ചവടം നടത്താനും കഴിയുന്നു. കൂടാതെ രാജ്യ രക്ഷയുടെ സുപ്രധാനമായ മേഖലകളും അവര്‍ക്കായി തുറന്നു കൊടുത്തു. കാര്‍ഷിക മേഖല ഇപ്പോള്‍തന്നെ ആഗോളവല്‍ക്കരണ നയങ്ങളില്‍ സമ്പൂര്‍ണമായി പാപ്പരീകരിക്കപ്പെട്ടിരിക്കുകയാണ്. കോര്‍പ്പറേറ്റുകളുടെ കരാര്‍ കൃഷി വ്യാപിച്ചു കൊണ്ടിരിക്കുന്നു. വിദേശങ്ങളില്‍ ലക്ഷകണക്കിന് ഏക്കര്‍ കോര്‍പ്പറേറ്റുകള്‍ കൃഷി ചെയ്ത് കാര്‍ഷികോല്പന്നങ്ങള്‍ രാജ്യത്തിനകത്തേക്ക് തള്ളുന്നു. ഈ സാഹചര്യത്തിലാണ് ഈ കാര്‍ഷിക നിയമങ്ങളും അടിച്ചേല്‍പ്പിക്കുന്നത്.

മറ്റൊരു സൂക്ഷ്മ രാഷ്ട്രീയവും ഇതിനു പുറകിലുണ്ട്. തങ്ങളുടെ മതരാഷ്ട്രവാദത്തിനും കോര്‍പ്പറേറ്റ് സേവക്കും ഏറ്റവും തടസ്സമാണ് ഇന്ത്യയില്‍ പേരിനെങ്കിലും നിലനില്‍ക്കുന്ന ഫെഡറലിസം എന്ന് സംഘപരിവാര്‍ ശക്തികള്‍ക്ക് വ്യക്തമായി അറിയാം. അതിനാല്‍ തന്നെ ഫെഡറലിസം എന്ന ആശയത്തെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് സമീപകാലത്ത് ഭരണകൂടം ശക്തമാക്കിയിരിക്കുന്നത്. ഒരു രാഷ്ട്രം എന്നു തുടങ്ങുന്ന മുദ്രാവാക്യങ്ങളെല്ലാം അതിന്റെ സൂചനകളാണ്. ഒരു ഭാഷ, ഒരു ജനത, ഒരു സംസ്‌കാരം, ഒരു മതം, ഒരു നികുതി, ഒരു പെന്‍ഷന്‍, ഒരു വോട്ട്, ഒരു വിപണി എന്നിവയെല്ലാം ഉദാഹരണങ്ങള്‍. അതിനാല്‍ ഇവക്കെല്ലാമെതിരായ പോരാട്ടങ്ങള്‍ ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണ്. അതുകൂടിയാണ് ഈ കര്‍ഷകസമരത്തിന്റെ ചരിത്രപരമായ മറ്റൊരു പ്രസക്തി.

ഈ ചരിത്രപോരാട്ടത്തില്‍ കേരളത്തിന്റെ പങ്കും പരിശോധിക്കേണ്ടതാണ്. സമരം മുഴുവന്‍ നടത്തുന്നത് തങ്ങളാണെന്ന രീതിയില്‍ പല ഇടതുപക്ഷ സംഘടനകളും വ്യാപകമായി പ്രചരിപ്പിക്കുന്നു. വിശാലമായ സമരസമിതിയില്‍ ഉണ്ടെന്നല്ലാതെ, സമരത്തിന്റെ യഥാര്‍ത്ഥ നിയന്ത്രണം ഇടതുപക്ഷത്തിന്റേതൊന്നുമല്ല എന്നത് വ്യക്തമാണ്. ഈ പ്രചരണങ്ങള്‍ നടത്തുമ്പോഴും നന്ദിഗ്രാം മുതല്‍ കീഴാറ്റൂര്‍ വരെയുള്ള കര്‍ഷക സമരങ്ങളോട് സ്വീകരിച്ച നിലപാടുകള്‍ പുനപരിശോധിക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ല. ചില ഇടതുപക്ഷ സംഘടനകള്‍ ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുന്നു എന്ന തങ്ങളുടെ പഴയ സിദ്ധാന്തവും പ്രചരിപ്പിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു രാഷ്ട്രീയമൊന്നും ഈ പോരാട്ടത്തിനില്ല എന്നതാണ് വസ്തുത. കമ്യൂണിസ്റ്റുകാര്‍ ശത്രുക്കളായി കാണുന്ന വന്‍കിട ഭൂവുടമകളും ഖാപ് പഞ്ചായത്തുകളുമടക്കം അണിനിരന്നിരിക്കുന്ന മുന്നേറ്റമാണിത്. കോര്‍പ്പറേറ്റുകള്‍ക്ക് അടിമകളാന്‍ തങ്ങള്‍ തയ്യാറല്ല എന്ന് ഒറ്റക്കെട്ടായി അവര്‍ വിളിച്ചുപറയുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളവുമായി ബന്ധപ്പെട്ട് മറ്റൊന്നു കൂടി പറയാതെ വയ്യ. ഈ മഹാപ്രക്ഷോഭത്തില്‍ മലയാളികളുടെ പങ്കാളിത്തം തുലോ തുച്ഛമാണ്. രാജ്യത്തിന്റെ ഒരറ്റത്താണ് നമ്മള്‍ എന്നതല്ല അതിന്റെ പ്രധാന കാരണം. മറിച്ച് ഇവിടെ യഥാര്‍ത്ഥ കര്‍ഷകര്‍ വളരെ തുച്ഛമാണ് എന്നതാണ്. ഒരു കാലത്തും കര്‍ഷകരെ പരിഗണിക്കാതെ നടത്തിയ വികസനനയങ്ങള്‍ നമ്മുടെ കാര്‍ഷിക മേഖലയേയും കൃഷിക്കാരേയും എന്നേ തകര്‍ത്തുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ തന്നെ അവകാശവാദങ്ങളിലും അഭിവാദ്യമര്‍പ്പിക്കലിലും പ്രൊഫൈല്‍ പടം മാറ്റലിലുമൊക്കെയായി നമ്മുടെ പങ്കാളിത്തം ഒതുങ്ങുന്നു. വാസ്തവത്തില്‍ നമ്മള്‍ എന്നും ഇങ്ങനെ തന്നൊയിരുന്നു. ഏറ്റവും രാഷ്ട്രീയ പ്രബുദ്ധമെന്നവകാശപ്പെടുമ്പോഴും രാജ്യം കത്തിയെരിയുമ്പോഴെല്ലാം നമ്മള്‍ ഇതുപോലെ കാഴ്ചക്കാരായിരുന്നു. നക്സല്‍ബാരിക്കുശേഷം രാജ്യമെങ്ങും അലയടിച്ച കര്‍ഷക – വിദ്യാര്‍ത്ഥി സമരങ്ങളില്‍ കേരളത്തിനു വലിയ റോളൊന്നും ഉണ്ടായിരുന്നില്ല. 1970കളില്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ, വിദ്യാര്‍ത്ഥി – യുവജന സമരങ്ങളുടെ കാലത്തും അങ്ങനെതന്നെ. രാജ്യം മുഴുവന്‍ അടിയന്തരാവസ്ഥക്കെതിരെ വോട്ടുചെയ്തപ്പോള്‍ നമ്മളതിനെ അംഗീകരിച്ചു. പല സംസ്ഥാനങ്ങളിലും അലയടിച്ച ഫെഡറലിസത്തിനായുള്ള ദേശീയ, ഭാഷാ സമരങ്ങളുടെ കാലവും വ്യത്യസ്ഥമല്ല. സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ട ഏറ്റവും വലിയ സാമൂഹ്യവിപ്ലവമായ മണ്ഡല്‍ കമ്മീഷനനുകൂലമായി വലിയ ശബ്ദമൊന്നും ഇവിടെ കേട്ടില്ല. തുടര്‍ന്നുണ്ടായ പിന്നോക്ക – ദളിത് രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കും കേരളത്തില്‍ കാര്യമായ വേരുകളുണ്ടായില്ല. ബാബറി മസ്ജിദ് തകര്‍ത്തപ്പോഴും കാശ്മീരിന്റെ അവകാശങ്ങള്‍ എടുത്തുകളഞ്ഞപ്പോഴും പൗരത്വനിയമ ഭേദഗതിക്കെതിരായ പോരാട്ടങ്ങളിലും നമ്മുടെ പങ്കാളിത്തം നാമമാത്രമായിരുന്നു. രോഹിത് വെമുലക്കുശേഷം രാജ്യത്തെ കാമ്പസുകളിളും പൊതുയിടങ്ങളിലും നടന്ന ദളിത് – വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളോടും നമ്മള്‍ പുറം തിരിച്ചുനിന്നു. നോര്‍ത്ത് ഈസ്റ്റിലും മറ്റും സജീവമായ ആദിവാസി സമരങ്ങള്‍ നടക്കുമ്പോഴും നമ്മുടെ ആദിവാസികള്‍ തീരാദുരിതങ്ങളില്‍ തുടരുകയാണ്. അതിന്റെയെല്ലാം തുടര്‍ച്ചതന്നെയാണ് ഇപ്പോള്‍ കര്‍ഷക സമരങ്ങളില്‍ നമ്മുടെ കാര്യമായ പങ്കാളിത്തമില്ലാത്തതിനു കാരണം. രാഷ്ട്രീയ പ്രബുദ്ധത എന്നതൊക്കെ നമ്മെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത അവകാശവാദം മാത്രം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply