കാറിടിച്ചു കൊല : കര്‍ഷകരോഷമിരമ്പുന്നു

സംഭവസ്ഥലത്തേക്ക് പുറപ്പെട്ട പ്രിയങ്കഗാന്ധിയേയും ചന്ദ്രശേഖര്‍ ആസാദിനേയും അഖിലേഷ് യാദവിനേയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് സതീഷ് ചന്ദ്രയേയും ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങിനേയും പോലീസ് തടഞ്ഞതിനെ തുടര്‍ന്നുള്ള സംഘര്‍ഷവും ഉടലെടുത്തിട്ടുണ്ട്.

യുപിയില്‍ കര്‍ഷക പ്രക്ഷോഭ വേദിയിലേക്ക് വാഹനമിടിച്ചു കയറ്റി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ഷകരോഷമിരമ്പുകയാണ്. സംഭവസ്ഥലത്തേക്ക് പുറപ്പെട്ട പ്രിയങ്കഗാന്ധിയേയും ചന്ദ്രശേഖര്‍ ആസാദിനേയും അഖിലേഷ് യാദവിനേയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് സതീഷ് ചന്ദ്രയേയും ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങിനേയും പോലീസ് തടഞ്ഞതിനെ തുടര്‍ന്നുള്ള സംഘര്‍ഷവും ഉടലെടുത്തിട്ടുണ്ട്. അതേസമയം സംഭവത്തിലുള്‍പ്പെട്ട കേന്ദ്രമന്ത്രി അജയ് കുമാര്‍ ടേനിയുടെ മകന്‍ ആശിഷ് മിശ്രയുള്‍പ്പെടെ 14 പേര്‍ക്കെതിരെ കേസെടുത്തു. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. പ്രതിഷേധത്തിനെത്തിയ കര്‍ഷര്‍ക്കുനേരെ ബോധപൂര്‍വം വാഹനമിടിച്ചുകയറ്റുകയായിരുന്നു എന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഉള്‍പ്പെടെ ഉന്നയിക്കുന്ന ആരോപണം. ഇതുമായി ബന്ധപ്പെട്ട പരാതി ജില്ലാ മജിസ്ട്രേറ്റിനും നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹവുമായി റോഡ് ഉപരോധിക്കുകയാണ് കര്‍ഷകര്‍. ഡല്‍ഹി യുപി ഭവനനു മുന്നിലും കര്‍ഷകര്‍ പ്രതിഷേധവുമായെത്തി. അതിനിടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി. അപകടത്തില്‍ പരുക്കേറ്റ് പ്രാദേശിക മാധ്യമപ്രവര്‍ത്തകനാണ് ഇന്ന് മരിച്ചത്.

അതേസമയം സമരം ചെയ്യുന്ന കര്‍ഷകരെ കുറ്റപ്പെടുത്തിയാണ് പൊലീസ് എഫ്ഐആര്‍ തയ്യാറാക്കിയത്. ലഖിംപൂര്‍ഖേരിയില്‍ അപകടമുണ്ടായ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കല്ലേറില്‍ നിയന്ത്രണം വിട്ട വാഹനമാണ് കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. സംഭവത്തില്‍ തന്റെ മകന് പങ്കില്ലെന്ന് വിശദീകരിച്ച് കേന്ദ്രമന്ത്രി അജയ് മിശ്ര ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതുപക്ഷെ പോലീസ് തള്ളികളയുന്നു. തിനെ എതിര്‍ക്കുന്നതാണ് എഫ്ഐആര്‍.വഹനവ്യൂഹത്തില്‍ തന്റെ മകന്‍ ഇല്ലായിരുന്നുവെന്നും ഉണ്ടായിരുന്നെങ്കില്‍ ജീവനോടെ പുറത്തുവരില്ലായിരുന്നെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply