സാക്‌സാഫോണ്‍ വാദകന്‍ കദ്രി ഗോപാല്‍നാഥിന് വിട

കര്‍ണാടക സംഗീത സദസ്സുകള്‍ക്ക് സാക്‌സാഫോണിനെ പരിചയപ്പെടുത്തിയതും ജനകീയമാക്കിയതും അദ്ദേഹമാണ്.

പ്രശസ്ത സാക്‌സ ഫോണ്‍ വാദകന്‍ കദ്രി ഗോപാല്‍നാഥിന് സംഗീതലോകം വിട നല്‍കുന്നു. 69 വയസ്സായിരുന്നു. പുലര്‍ച്ചെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കര്‍ണാടക സംഗീത സദസ്സുകള്‍ക്ക് സാക്‌സാഫോണിനെ പരിചയപ്പെടുത്തിയതും ജനകീയമാക്കിയതും അദ്ദേഹമാണ്. പ്രധാനപ്പെട്ട രാജ്യാന്തര സംഗീതോല്‍സവങ്ങളിലെല്ലാം കദ്രി ഗോപാല്‍നാഥിന്റെ സാക്സാഫോണ്‍ മുഴങ്ങിയിട്ടുണ്ട്. ബിബിസിയുടെ പ്രൊമനേഡ് കച്ചേരിയില്‍ ക്ഷണം കിട്ടിയ ആദ്യത്തെ കര്‍ണാടക സംഗീതജ്ഞനാണ് അദ്ദേഹം. ബെര്‍ലിനിലെയും പ്രേഗിലെയും ജാസ് ഫെസ്റ്റിവലുകളിലും അവസരം ലഭിച്ചു.

[widgets_on_pages id=”wop-youtube-channel-link”]

കര്‍ണാടകയിലെ ദക്ഷിണ കാനറയില്‍ ജനിച്ച ഗോപാല്‍നാഥ് നാഗസ്വര വിദ്വാനായ പിതാവില്‍ നിന്നാണു സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. സാക്സോഫോണ്‍ ചക്രവര്‍ത്തി, സാക്സോഫോണ്‍ സമ്രാട്ട്, ഗാനകലാശ്രീ, നാദോപാസന ബ്രഹ്മ, സംഗീതവൈദ്യരത്‌ന, നാദകലാനിധി, കലൈമാമണി എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ നേടി. കാഞ്ചി കാമകോടി പീഠത്തിന്റെയും ശൃംഗേരി മഠത്തിന്റെയും ആസ്ഥാന വിദ്വാന്‍ പദവിയുമുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply