മഹാമാരികള്‍ വ്യവസ്ഥാബന്ധിതമാണ്

തീവ്രമുതലാളിത്തമാണ് കൊവിഡിനെ സൃഷ്ടിച്ചതെന്ന എം എ ബേബിയുടെ നിലപാടിനെ ചോദ്യം ചെയ്ത കെ വേണുവിന് മാവോയിസ്റ്റ് ചിന്തകന്‍ കെ മുരളിയുടെ മറുപടി

മുംബൈയിലെ ധാരാവി പോലുള്ള ചേരികളില്‍ കൊവിഡ് മരണക്കൊയ്ത്ത് നടത്തുമ്പോള്‍ സാമാന്യബോധത്തില്‍ തെളിയുന്ന ചില ചോദ്യങ്ങളുണ്ട്. അതിലേറ്റവും ആദ്യത്തേത് ഇതാണ്് – ഇത്തരം ചേരികള്‍ എങ്ങനെയാണ്, എന്തുകൊണ്ടാണ് രൂപം കൊള്ളുന്നത്? രണ്ടാമത്തേത് ഇതും – ചേരികളില്‍ സമയോചിതമായി രോഗബാധ കണ്ടെത്താനും വന്നാല്‍ നിയന്ത്രിക്കാനും എന്തുകൊണ്ട് കഴിയുന്നില്ല?

നഗരങ്ങളിലേക്ക് ജനങ്ങളെ തള്ളിവിടുകയും നഗരത്തിനാവശ്യമായ അദ്ധ്വാനശക്തിയുടെ ഈ ഉടമകള്‍ക്ക് മനുഷ്യോചിതമായ താമസസൗകര്യം നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന മുതലാളിത്ത ലാഭക്കൊതിയാണ് ചേരികളുടെ സൃഷ്ടാവ്. ചേരികളിലെ ദരിദ്രരുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ അധികഭക്ഷണവും പോഷണവും നല്‍കാം. പകര്‍ച്ചവ്യാധികളുടെ വരവ് അറിയുമ്പോള്‍ തന്നെ വ്യാപകമായി പരിശോധനകള്‍ നടത്തി രോഗികളെ മാറ്റി് പാര്‍പ്പിച്ചാല്‍ അതിന്റെ വ്യാപനം നിയന്ത്രണവിധേയമാക്കാം. അതിന് മനുഷ്യരുടെ ജീവന് വിലകല്‍പ്പിക്കുന്ന സാമൂഹ്യബോധവും അതിനായി വിഭവങ്ങള്‍ ചിലവഴിക്കാനുള്ള സന്നദ്ധതയും വേണം. ഈ വ്യവസ്ഥിതിയില്‍ ഇത്തരം മാനുഷികഗുണങ്ങളില്ലെന്ന് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഇല്ലാത്തതിനാല്‍ ചികിത്സ കിട്ടാതെ മരിച്ച അമേരിക്കന്‍ ചേരികളിലെ ആഫ്രിക്കന്‍ – അമേരിക്കക്കാരും അനാരോഗ്യകരമായ ചുറ്റുപാടുകളിലെ വാസം മൂലം മരിക്കാന്‍ വിധിക്കപ്പെടുന്ന ധാരാവിക്കാരും എടുത്തുകാട്ടുന്നു.

മഹാമാരികള്‍ തീര്‍ച്ചയായും വ്യവസ്ഥാനിരപേക്ഷമാണ്. മുതലാളിത്തത്തിലെന്നപോലെ സോഷ്യലിസത്തിലും അത് വരാം. എന്നാല്‍ മേല്‍പ്പറഞ്ഞ രണ്ടു ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ വ്യവസ്ഥാബന്ധിതമാണെന്ന് ലോകയാഥാര്‍ത്ഥ്യങ്ങള്‍ നമ്മളെ ക്രൂരമായിതന്നെ ഓര്‍മ്മപ്പെടുത്തുന്നു. അതാണ് വേണു കൗശലപൂര്‍വ്വം മറച്ചുവെക്കാന്‍ ശ്രമിക്കുന്നത്.

also read

കോവിഡും മുതലാളിത്തവും എം എ ബേബിയും

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply