എഡിറ്റോറിയല്‍ – ജനാധിപത്യത്തെ സംരക്ഷിക്കാന്‍ രംഗത്തിറങ്ങുക

ഭരണാധികാരികളോട് അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നവരെ നിശ്ശബ്ദരാക്കുന്ന, ഭീതിയിലാക്കുന്ന, അല്ലെങ്കില്‍ രാജ്യദ്രോഹികളാക്കുന്ന, വേണമെങ്കില്‍ ജയിലില്‍ അടക്കുന്ന ഈ ഗൂഢാലോചന ഇന്ത്യന്‍ ജനാധിപത്യം തകര്‍ച്ചയിലാണെന്നാണ് സൂചിപ്പിക്കുന്നത്.

രാജ്യത്തെ ഹിന്ദുത്വ അതിക്രമങ്ങളെ നടപടിയെടുക്കണെമെന്നാവശ്യപ്പെട്ട് രാജ്യത്തും അന്താരാഷ്ട്ര തലത്തിലും പ്രസിദ്ധരായ 49 സാംസ്‌കാരിക പ്രവര്‍ത്തകരും സിനിമ പ്രവര്‍ത്തകരുമടങ്ങിയ പ്രമുഖ വ്യക്തികള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി രാജ്യം നേരിടുന്ന ഫാസിസ്റ്റ് വെല്ലുവിളിയടെ യഥാര്‍ത്ഥമുഖമാണ് വെളിവാക്കുന്നത്. ബിഹാറിലെ സദര്‍ പോലീസ് സ്റ്റേഷനില്‍ ഈ വിഷയത്തില്‍ പരാതി നല്‍കിയ അഭിഭാഷകന്‍ ഇതിനു മുന്‍പും സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള ആളാണ്. മന്‍മോഹന്‍ സിങ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ക്കെതിരെപോലും ഇതുപോലെ മുന്‍കാലങ്ങളില്‍ പരാതി നല്കിയിട്ടുണ്ട്. ഇത്തരത്തില്‍ അടിസ്ഥാനപരമായ ഒരു പരാതി മുന്നില്‍ വന്നതോടെ ജില്ല ജഡ്ജി, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവിടുകയാണ് ചെയ്തത്. ഒരു ജഡ്ജിയോ അഭിഭാഷകനോ നടത്തുന്ന പ്രവര്‍ത്തനം എന്നതിലുപരി ഇതില്‍ വലിയൊരു ഗൂഢാലോചന ഉണ്ടെന്നുള്ളതാണ് വാസ്തവം. ജനാധിപത്യസമൂഹത്തിനകത്ത് സ്വതന്ത്രമായതും വ്യത്യസ്തമായതുമായ അഭിപ്രായം പ്രകടിപ്പിക്കുന്നവരെ നിശബ്ദമാക്കാനും അവര്‍ക്കെതിരെ കര്‍ക്കശമായ നടപടികള്‍ എടുത്തു സമൂഹത്തെ ഭീതിയിലാഴ്ത്താനും രാജ്യവ്യാപകമായ ഗൂഢാലോചന നടക്കുന്നുണ്ട്. അത് ജനാധിപത്യത്തിന് തന്നെ വലിയ ഭീഷണിയാണ്. ഭരണാധികാരികളോട് അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നവരെ നിശ്ശബ്ദരാക്കുന്ന, ഭീതിയിലാക്കുന്ന, അല്ലെങ്കില്‍ രാജ്യദ്രോഹികളാക്കുന്ന, വേണമെങ്കില്‍ ജയിലില്‍ അടക്കുന്ന ഈ ഗൂഢാലോചന ഇന്ത്യന്‍ ജനാധിപത്യം തകര്‍ച്ചയിലാണെന്നാണ് സൂചിപ്പിക്കുന്നത്.
അതുകൊണ്ടുതന്നെ എല്ലാ ജനാധിപത്യ വിശ്വാസികളും ഇടപെടേണ്ട ഒരു അടിയന്തിര ഘട്ടമാണിത്. പൗരന്മാര്‍ എന്ന നിലയില്‍ ഇവിടെ നാം വളരെ ജാഗ്രതയോടെ ഇടപെടണം. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കെതിരെയും ദളിതുകള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും നടക്കുന്ന ആക്രമണങ്ങളിലെ പ്രതികള്‍ ഒദ്യോഗികമായി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ചു ശിക്ഷയില്‍ നിന്ന് രക്ഷപെടുകയാണ് എന്ന യാഥാര്‍ഥ്യം നമുക്ക് മുന്നില്‍ ഉണ്ട്. അതിനെതിരെ സര്‍ക്കാര്‍ തലത്തില്‍ നടപടിയെടുക്കുന്നില്ല എന്നുമാത്രമല്ല, നടപടിയെടുക്കണം എന്ന് ആവശ്യപെടുന്നവര്‍ക്കതിരെ രാജ്യദ്രോഹകുറ്റം അടിച്ചേല്‍പ്പിക്കുന്നു. ഇതിനെതിരെ ജനാധിപത്യത്തെ കാംക്ഷിക്കുന്നവര്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തണം. പ്രതിഷേധത്തെ സമഗ്രമാക്കുവാന്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തുകളെഴുതി രാജ്യവ്യാപകമായി പ്രതിഷേധിക്കണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply