സാമ്പത്തിക പ്രതിസന്ധി : പാര്‍ലെ 10000 തൊഴിലാളികളെ പിരിച്ചുവിടുന്നു

പാര്‍ലെയുടെ പ്രധാന എതിരാളിയായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡും കനത്ത ആശങ്കയിലാണ്.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് ഉത്പാദനം കുറയ്ക്കേണ്ടിവരുന്നതിനാല്‍ 10,000 തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കത്തിലാണ് പ്രമുഖ ബിസ്‌ക്കറ്റ് നിര്‍മാതാക്കളായ പാര്‍ലെ പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്. പാര്‍ലെയുടെ പ്രധാന എതിരാളിയായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡും കനത്ത ആശങ്കയിലാണ്. 5 രൂപ വരുന്ന ഉല്‍പ്പന്നങ്ങള്‍ പോലും വാങ്ങുന്നതിനു മുമ്പായി ഉപയോക്താക്കള്‍ രണ്ടുതവണ ആലോചിക്കുന്നുണ്ടെന്ന് ബ്രിട്ടാനിയ മാനേജിംഗ് ഡയറക്ടര്‍ വരുണ്‍ ബെറി പറഞ്ഞു.

1929 ല്‍ സ്ഥാപിതമായതാണ് പാര്‍ലെയുടെ 10 പ്ലാന്റുകളിലും 125 കരാര്‍ പ്ലാന്റുകളിലുമായി ഒരു ലക്ഷത്തോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. കൂടിയ നികുതി മൂലം ഓരോ പായ്ക്കറ്റിലും ബിസ്‌ക്കറ്റ് കുറയ്ക്കാന്‍ കമ്പനി നിര്‍ബന്ധിതമായി. ഗ്രാമീണ ഇന്ത്യയിലെ താഴ്ന്ന വരുമാനക്കാരായ ഉപഭോക്താക്കള്‍ക്ക് അതു സ്വീകാര്യമാകുന്നില്ലെന്ന് കമ്പനി മാനേജ്‌മെന്റ് പറയുന്നു. അതും വില്‍പ്പനയിടിവ് കാരണമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business, Current News | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply