സാമ്പത്തിക പ്രതിസന്ധിക്കു കാരണം ഡോ തോമസ് ഐസക്

സത്യത്തില്‍ കാര്യങ്ങള്‍ ഈ സ്ഥിതിയിലേക്ക് എത്തിച്ചത് ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആണ് എന്നതാണ് കേരളത്തിന്റെ ദൗര്‍ഭാഗ്യം. ഡോ. മന്‍മോഹസിംഗ് ഒന്നാന്തരം ധനശാസ്ത്രജ്ഞന്‍ ആണ്. ഇന്ത്യയെ ഒരു വന്‍ദുരന്തത്തില്‍ നിന്ന് കരകയറ്റിയ ആള്‍. പശ്ചിമ ബംഗാളില്‍ ഡോ. അശോക് മിത്ര ധനമന്ത്രി ആയിരുന്നു. പക്ഷെ അദ്ദേഹം അസ്ഥിയെ പിടിച്ച കമ്മ്യൂണിസ്റ്റുകാരന്‍ ഒന്നും അല്ലായിരുന്നു. അതുകൊണ്ടാവും ഒരുപാട് കാലം ധനമന്ത്രിയായി ഇരുന്നുമില്ല.

കേരളം വലിയ ധനകാര്യ പ്രതിസന്ധിയിലേക്കാണ് പോകുന്നത് എന്ന് ഞാന്‍ പറഞ്ഞുതുടങ്ങിയത് 2010 ഇല്‍ മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനം മുതല്‍ ആണ്. അന്നുമുതല്‍ എന്റെ സുഹൃത്തുക്കള്‍ ഒക്കെ എന്നെ ‘ ദുരന്ത പ്രവാചകന്‍ ‘എന്ന് വിളിച്ചു കളിയാക്കിവന്നു. ഇന്നിപ്പോള്‍ 12 വര്‍ഷം കഴിഞ്ഞു അത് യാഥാര്‍ഥ്യം ആയിക്കൊണ്ടിരിക്കുന്നു.

സത്യത്തില്‍ കാര്യങ്ങള്‍ ഈ സ്ഥിതിയിലേക്ക് എത്തിച്ചത് ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആണ് എന്നതാണ് കേരളത്തിന്റെ ദൗര്‍ഭാഗ്യം. ഡോ. മന്‍മോഹസിംഗ് ഒന്നാന്തരം ധനശാസ്ത്രജ്ഞന്‍ ആണ്. ഇന്ത്യയെ ഒരു വന്‍ദുരന്തത്തില്‍ നിന്ന് കരകയറ്റിയ ആള്‍. പശ്ചിമ ബംഗാളില്‍ ഡോ. അശോക് മിത്ര ധനമന്ത്രി ആയിരുന്നു. പക്ഷെ അദ്ദേഹം അസ്ഥിയെ പിടിച്ച കമ്മ്യൂണിസ്റ്റുകാരന്‍ ഒന്നും അല്ലായിരുന്നു. അതുകൊണ്ടാവും ഒരുപാട് കാലം ധനമന്ത്രിയായി ഇരുന്നുമില്ല.

നമ്മുടെ ഡോ. തോമസ് ഐസക് പക്ഷെ അങ്ങനെയല്ല. SFI യിലൂടെ വളര്‍ന്നുവന്ന ആള്‍. മികച്ച ധനശാസ്ത്രജ്ഞന്‍ ആണ്. പക്ഷെ അസ്ഥിയെ പിടിച്ച കമ്മ്യൂണിസ്റ്റ്. ആശയപരമായ കടുംപിടുത്തം എപ്പോഴും സാമ്പത്തിക ശാസ്ത്രയുക്തിയെ കീഴ്‌പ്പെടുത്തും. അതിന്റെ ഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്.

അദ്ദേഹം ധനകാര്യമന്ത്രിപദം ഏറ്റെടുത്ത 2006 കേരളം ധനകാര്യത്തില്‍ ശ്രദ്ധേയമായ തിരുത്തലുകള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞതിനു ശേഷമാണ്. 2004 ല്‍ കേന്ദ്രം ധന ഉത്തരവാദിത്ത നിയമം കൊണ്ടുവന്ന ശേഷം സംസ്ഥാനങ്ങളില്‍ ആ നിയമം ആദ്യം നടപ്പാക്കിയ സംസ്ഥാനം ആണ് കേരളം. തുടര്‍ന്നു പുതുതായി സര്‍വീസില്‍ കയറുന്നവര്‍ക്കു പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തി.

കേരളം പൊതുവിഭവ സമാഹരണത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു പിന്നില്‍ ആണെന്ന് പണ്ടേ ബോധ്യപ്പെട്ടിട്ടുള്ള ആള്‍ ആണ് ഡോ. ഐസക്. വില്പനനികുതിയെക്കുറിച്ച് ഞാന്‍ 1989ല്‍ നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകള്‍ ഒക്കെ അദ്ദേഹം നിയമസഭയില്‍ ഉദ്ധരിച്ചിട്ടുള്ളതാണ്. പക്ഷെ മന്ത്രി ആയപ്പോള്‍ പ്ലേറ്റ് മാറ്റി. കടമെടുത്ത് വികസിപ്പിക്കും എന്ന് പ്രഖ്യാപിച്ചു. VAT വന്നതിന്റെ ഫലമായി ഉണ്ടായ വരുമാനവര്‍ധനവിന്റെ പ്രയോജനം കിട്ടിയതും ആണ്. പക്ഷെ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ചു. ചെലവ് നിയന്ത്രിക്കാന്‍ കാര്യമായ നടപടികള്‍ ഒന്നും എടുത്തില്ല.

തുടര്‍ന്നു 2011 ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നെങ്കിലും ധനകാര്യ സുസ്ഥിരതക്കു വേണ്ടി കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല; പങ്കാളിത്ത പെന്‍ഷന്‍ തിരികെ കൊണ്ടുവന്നതൊഴിച്ചാല്‍. റവന്യൂ ചെലവുകള്‍ക്കു കടം എടുക്കുന്ന പഴയ പതിവ് ശക്തമായതേയുള്ളു.

രണ്ടാം വരവില്‍ 2016ല്‍ എങ്കിലും കാര്യങ്ങള്‍ നേരെ ആക്കാമായിരുന്നു. GST വരുമ്പോള്‍ വരുമാനം 20-25% കണ്ടു വര്‍ധിക്കും എന്നുകരുതി ഇരുന്നു. എന്നെപ്പോലുള്ള ഒരു ഏഴാംകൂലി 2015ല്‍ ഒരു പഠനം നടത്തി സ്ഥിതി വിവരകണക്കുകള്‍ വെച്ച് യുക്തിയുക്തം കാണിച്ചുകൊടുത്തതാണ് GST കേരളത്തിന് ഗുണം ചെയ്യുകയില്ല എന്ന് ( അതിന്റെ കോപ്പി വേണ്ടവര്‍ക്കു ഇമെയില്‍ ഐഡി തന്നാല്‍ അയച്ചുതരാം). അദ്ദേഹം അത് പുച്ഛിച്ചു തള്ളി. അതിന്റെ ഫലം കിട്ടി. GST വര്‍ധന 10%. വരുമാനം എങ്ങനെയും വര്‍ധിപ്പിക്കാന്‍ ശ്രമിക്കാതെ GST നഷ്ടപരിഹാരത്തില്‍ അഭയം തേടി. പോരാത്തതിന് രണ്ടു പ്രളയവും ഒഴികഴിവുകള്‍ നല്‍കി. കടമെടുപ്പിന് ബുദ്ധി കണ്ടുപിടിച്ചു കിഫ്ബി യും പെന്‍ഷന്‍ കമ്പനിയും തുടങ്ങി പരമാവധി കടമെടുത്തു. അക്കാഡെമിക് തലത്തിലെ തന്റെ സ്വാധീനം പരമാവധി പ്രയോജനപ്പെടുത്തി മറ്റൊരു സംസ്ഥാനത്തിനും ലഭിക്കാത്ത 53,000 കോടി റവന്യൂ കമ്മി ഗ്രാന്റ് വാങ്ങി എടുത്തു. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടമാണ്. സത്യത്തില്‍ കോവിഡ് കാലം കേരളം പിടിച്ചുനിന്നത് അതുകൊണ്ടാണ്.

പക്ഷെ 2021 ലെ ശമ്പള പെന്‍ഷന്‍ പരിഷ്‌കരണം കേരളത്തിന് താങ്ങാനാവില്ല എന്ന കാര്യം സ്വന്തം പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനായില്ല. 25,000 കോടിയുടെ അധിക ചെലവ് തുടര്‍ഭരണത്തിനായി വരുത്തി വെച്ചു. ഇന്നിപ്പോള്‍ GST നഷ്ടപരിഹാരവും റവന്യൂ കമ്മി ഗ്രാന്റും നില്‍ക്കുമ്പോള്‍ സംസ്ഥാനം നിലയില്ലാ കയത്തിലേക്കു പതിക്കുകയാണ്. കൂടുതല്‍ കടം എടുക്കാന്‍ കേന്ദ്രം അനുവദിക്കുന്നില്ല പോലും. ഒരു 10,000 കോടി കൂടി കടം എടുക്കാന്‍ അനുവദിച്ചാല്‍ തീരുന്നതല്ല കേരളത്തിന്റെ പ്രശ്‌നം. പലവിധത്തില്‍ 35,000 കോടി ആണ് കൊടുത്തു തീര്‍ക്കാന്‍ ഉള്ളത്.കേന്ദ്ര അവഗണന എന്ന ഉമ്മാക്കി കാണിച്ചു എത്ര കാലം പിടിച്ചു നില്കും?

എനിക്ക് അദ്ദേഹത്തോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ല. മൂന്നു പ്രാവശ്യം എനിക്ക് സഹായങ്ങള്‍ തന്ന ആള്‍ ആണ്. പക്ഷെ ഉള്ളത് പറയണ്ടേ?

(ഫേസ് ബുക്ക് പോസ്റ്റ്)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply