എം വി ഗോവിന്ദന്റേത് വൈരുദ്ധ്യാത്മക ഭൗതികവാദത്തെ കുറിച്ചുള്ള അജ്ഞതയാണ്

വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയില്‍ പ്രായോഗികമല്ലെന്നും അതിനുള്ള സാഹചര്യം ഇവിടെയില്ലെന്നുമുള്ള സിപിഎം കേന്ദ്ര കമ്മറ്റിയഗം എം വി ഗോവിന്ദന്‍ന്റെ പ്രസ്താവന ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ അജ്ഞതയാണ് വെളിവാക്കുന്നത്.

ഇന്ത്യയില്‍ ഭൂപ്രഭുത്വം അവസാനിച്ചിട്ടില്ലെന്നും ജനാധിപത്യവിപ്ലവം നടന്നിട്ടില്ലെന്നും ബൂര്‍ഷ്വാജനാധിപത്യം പോലും നിലവിലില്ലെന്നും അതിനാല്‍ തന്നെ വൈരുധ്യാത്മക ഭൗതികവാദം പകരം വയ്ക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. വൈരുദ്ധ്യാത്മക ഭൗതികവാദത്തെ കുറിച്ച് അദ്ദേഹമെന്താണ് ധരിച്ചിരിക്കുന്നത്? അത് ഫ്യൂഡലിസത്തിനും ജനാധിപത്യത്തിനുമൊക്കെ പകരം വെക്കാവുന്ന സംവിധാനമാണെന്നോ? നിലവിലെ സാമൂഹ്യ സാഹചര്യങ്ങെളെ മനസ്സിലാക്കാനുള്ള ഒരു ചിന്താരീതിയാണത്. ഏതു സമൂഹത്തേയും, അത് ഫ്യൂഡലായാലും ജനാധിപത്യമായാലും സോഷ്യലിസമായാലം മറ്റെന്തായാലും, ഈ ചിന്താരീതിയുപയോഗിച്ച് വിശകലനം ചെയ്യാനാവും. അതനുസരിച്ച് സമൂഹത്തെ മുന്നോട്ടു നയിക്കാനാവും. ലെനിനും മാവോയുമൊക്കെ റഷ്യന്‍ സമൂഹത്തേയും ചൈനീസ് സമൂഹത്തേയും വിശകലനം ചെയ്യാന്‍ ഈ രീതി വിജയകരമായി പ്രയോഗിച്ചു. ഈ ചിന്താപദ്ധതി് അവരുടെ വിപ്ലവപ്രവര്‍ത്തനങ്ങളുടെ വഴികാട്ടിയായിരുന്നു. അതായിരുന്നു റഷ്യന്‍, ചൈനീസ് വിപ്ലവങ്ങളുടെ വിജയത്തിന്റെ പ്രധാന കാരണവും. അതേരീതിയില്‍ ഇന്ത്യന്‍ സമൂഹത്തെ വിശകലനം ചെയ്യുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പരാജയപ്പെട്ടു എന്നതാണ് വാസ്തവം. വൈരുദ്ധ്യാത്മക ഭൗതികവാദം എന്താണെന്നു പോലും അറിയാത്തവരാണ് ഈ പാര്‍ട്ടികളുടെ ഇന്നത നേതാക്കള്‍ പോലും എന്നാണ് അത് ഇന്ത്യയില്‍ പ്രായോഗികമല്ലെന്ന എം വി ഗോവിന്ദന്റെ പ്രസ്താവന വെളിവാക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗോവിന്ദന്റെ പ്രസ്താവന എന്നു വ്യക്തം. അതിനു മറുപടിയായി ശബരിമലയില്‍ ഭരണഘടനാ മൂല്യങ്ങളും ലിംഗനീതിയും നടപ്പാക്കുമെന്ന് പ്രഖ്യാപിക്കാനുള്ള ധൈര്യം പാര്‍ട്ടിക്കില്ല. അതിനാലാണ് വൈരുദ്ധ്യാത്മക ഭൗതികവാദവുമായി ഇദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. പക്ഷെ അതിനായി അദ്ദേഹം നിരത്തുന്ന വാദങ്ങളെല്ലാം അസംബന്ധങ്ങളാണ്. വിശ്വാസികളെ അംഗീകരിച്ചു മാത്രമേ ഏത് വിപ്ലവ പാര്‍ട്ടിക്കും മുന്നോട്ടുപോകാനാവൂ. ഇന്ത്യയില്‍ ഏത് സാധാരണ മനുഷ്യനും ജനിക്കുന്നത് ഹിന്ദുവായാണ്., അല്ലെങ്കില്‍ മുസ്‌ലിമോ പാഴ്‌സിയോ സിഖോ ആയിട്ടാണ്. അത്തരം സമൂഹത്തില്‍ ഭൗതികവാദം പകരം വയ്ക്കാനാകില്ല, അത് മനസിലാക്കിയേ മുന്നോട്ട് പോകാന്‍ കഴിയൂവെന്നു അദ്ദേഹം പറയുന്നു. മതങ്ങള്‍ക്കുപകരം വെക്കാവുന്ന ഒന്നാണോ വൈരുദ്ധ്യാധിഷ്ഠുത ഭൗതികവാദം? അദ്ദേഹം പറയുന്ന ഈ സാമൂഹ്യ അവസ്ഥയെ വിശകലനം ചെയ്യാനാണ് അതുപയോഗിക്കേണ്ടത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിപ്ലവം നടന്ന രാജ്യങ്ങളിലെല്ലാം ഏറ്റക്കുറച്ചിലോടെ ഇതു തന്നെയായിരുന്നു അവസ്ഥ. എന്തിനേറെ, ഇന്നും ലോകത്തെ ഭൂരിഭാഗം ജനങ്ങളും ദൈവവിശ്വാസികളും മതവിശ്വാസികളുമാണ്. കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളെന്നറിയപ്പെട്ടിരുന്ന രാജ്യങ്ങളില്‍ പോലും അതില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. ഈ സങ്കീര്‍ണ്ണമായ സാമൂഹ്യ അവസ്ഥയെ വിശകലനം ചെയ്യാനാണ് കമ്യൂണിസ്റ്റുകാര്‍ വൈരുദ്ധ്യാത്മക ഭൗതികവാദത്തെ ഉപയോഗിക്കേണ്ടത്. മാത്രമല്ല ജനങ്ങളെ മുഴുവന്‍ ഈ ചിന്താരീതി പഠിപ്പിക്കുക അസാധ്യമാണ്. ലോകത്തെവിടേയും അങ്ങനെ സംഭവിച്ചിട്ടുമല്ല. മറിച്ച് വൈരുദ്ധ്യാത്മക ഭൗതികവാദം ഉപയോഗിച്ച് സമൂര്‍ത്ത സാഹചര്യങ്ങളെ സമൂര്‍ത്തമായി വിശകലനം ചെയ്യാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പഠിപ്പിക്കുകയാണ് വേണ്ടത്. എന്നാല്‍ നേതാക്കള്‍ക്കുപോലും അറിയാത്ത ഒന്ന് എങ്ങനെയാണ് അണികളെ പഠിപ്പിക്കുക?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply